ആപ്പിൾ റിപ്പബ്ലിക്

 

കുട്ടയിൽ ആകെക്കൂടി 3 തരം

ആപ്പിളുകളെ ഉണ്ടായിരുന്നുള്ളൂ.

കൂടുതലും  ചീഞ്ഞുതുടങ്ങിയതാണ്.

കുറേയെണ്ണം പുഴുകുത്തിയതും

പിന്നെയുള്ളതെല്ലാം  രാസവിഷമുള്ളതും.

പുറകിൽ ആളുകൾ കാത്തുനിൽക്കുന്നു.

തിരഞ്ഞുമടുത്തപ്പോൾ ആപ്പിൾ വേണ്ടെന്നുവെച്ച് 

തിരിച്ചുനടന്നു. അപ്പോഴാണ് കടക്കാരന്റെ ചോദ്യം;


"അരാഷ്ട്രീയവാദിയാണല്ലേ?" 


പകച്ചുപോയി എന്നിലെ പൗരത്വം.

ജനാധിപത്യത്തിന്റെ കുട്ടയിൽ 

നല്ല ആപ്പിളുകൾ മാത്രം ഉറപ്പുവരുത്തുന്ന

ഒരു കാലം വരുമായിരിക്കും.

പക്ഷെ... അതിന് ആപ്പിളുകൾ തന്നെ

മുൻകയ്യെടുക്കണമല്ലോ

എന്നോർക്കുമ്പോഴാണ്... 

വരും... വരാതിരിക്കില്ല. 





3 അഭിപ്രായങ്ങൾ:

  1. വരും വരാതിരിക്കില്ല... പ്രതീക്ഷയാണ്!

    മറുപടിഇല്ലാതാക്കൂ
  2. മുന്തിയ തരം രാസ വളമിട്ടതിന്‌ ചീഞ്ഞു നാറ്റം അറിയില്ല ,പുഴുക്കുത്ത് ഏൽക്കുകയുമില്ല .ഓർഗാനിക്കായി വിളഞ്ഞതിനാണ് റിപ്പപ്ലിക് രാഷ്ട്രങ്ങളിലെ പോലെ എല്ലാം സംഭവിക്കുക .

    മരവും ഫലവും വിചാരിച്ചാലും റിപ്പബ്ലിക്കിൽ ഇത് സാദ്ധ്യമല്ല ...!

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...