കുട്ടയിൽ ആകെക്കൂടി 3 തരം
ആപ്പിളുകളെ ഉണ്ടായിരുന്നുള്ളൂ.
കൂടുതലും ചീഞ്ഞുതുടങ്ങിയതാണ്.
കുറേയെണ്ണം പുഴുകുത്തിയതും
പിന്നെയുള്ളതെല്ലാം രാസവിഷമുള്ളതും.
പുറകിൽ ആളുകൾ കാത്തുനിൽക്കുന്നു.
തിരഞ്ഞുമടുത്തപ്പോൾ ആപ്പിൾ വേണ്ടെന്നുവെച്ച്
തിരിച്ചുനടന്നു. അപ്പോഴാണ് കടക്കാരന്റെ ചോദ്യം;
"അരാഷ്ട്രീയവാദിയാണല്ലേ?"
പകച്ചുപോയി എന്നിലെ പൗരത്വം.
ജനാധിപത്യത്തിന്റെ കുട്ടയിൽ
നല്ല ആപ്പിളുകൾ മാത്രം ഉറപ്പുവരുത്തുന്ന
ഒരു കാലം വരുമായിരിക്കും.
പക്ഷെ... അതിന് ആപ്പിളുകൾ തന്നെ
മുൻകയ്യെടുക്കണമല്ലോ
എന്നോർക്കുമ്പോഴാണ്...
വരും... വരാതിരിക്കില്ല.

വരും വരാതിരിക്കില്ല... പ്രതീക്ഷയാണ്!
മറുപടിഇല്ലാതാക്കൂമുന്തിയ തരം രാസ വളമിട്ടതിന് ചീഞ്ഞു നാറ്റം അറിയില്ല ,പുഴുക്കുത്ത് ഏൽക്കുകയുമില്ല .ഓർഗാനിക്കായി വിളഞ്ഞതിനാണ് റിപ്പപ്ലിക് രാഷ്ട്രങ്ങളിലെ പോലെ എല്ലാം സംഭവിക്കുക .
മറുപടിഇല്ലാതാക്കൂമരവും ഫലവും വിചാരിച്ചാലും റിപ്പബ്ലിക്കിൽ ഇത് സാദ്ധ്യമല്ല ...!
മോശമായിപ്പോയി 🥰🥰🥰😜😜
മറുപടിഇല്ലാതാക്കൂ