ജീവന് ദേശായ് കിഴക്കിന്റെ മകനും ഗ്രെയ്സ് പടിഞ്ഞാറിന്റെ മകളുമായിരുന്നു. ജീവനിലൂടെയാണ് കിഴക്കിന്റെ സൗന്ദര്യത്തേയും സംസ്കാരത്തേയും കുറിച്ച് ഗ്രെയ്സ് കേട്ടറിഞ്ഞത്. ഗ്രെയ്സിലൂടെയാണ്, പടിഞ്ഞാറിന്റെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തെയും അത്ഭുതപ്പെടുത്തുന്ന ആഢംബരങ്ങളെയും കുറിച്ച്, ജീവന് അറിയുവാന്‍ ഇടയായത്.
അറിവുകളും ഓര്‍മ്മകളും സ്വകാര്യങ്ങളും സ്വപ്നങ്ങളും കൈമാറുന്നതിനിടയില്‍ എപ്പോഴാണ് അവര്‍ ഹൃദയങ്ങള്‍ കൈമാറിയത്. പ്രണയത്തിന് അതിരുകളില്ല, ദേശങ്ങളില്ല, ദിക്കുകളുമില്ല. കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍ വലിയ അകലമുണ്ടായിരുന്നു. അകലം അവരുടെ പ്രണയത്തിന്റെ ആഴം കൂട്ടിയതേയുള്ളൂ. ജീവിതം ഒന്നേയുള്ളൂ. അത് പാഴാക്കുവാനുള്ളതല്ല. ഒന്നാകുവാന്‍ തന്നെയായിരുന്നു അവരുടെ തീരുമാനം. ജീവന് ജനിച്ചുവളര്‍ന്ന കിഴക്കിനേയും ഗ്രെയ്സ് തന്റെ ആത്മാവായ പടിഞ്ഞാറിനേയും ഉപേക്ഷിച്ചു. കിഴക്കും പടിഞ്ഞാറും സമന്വയിക്കുന്ന ഒരു പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്കം.
യാത്രയില്‍ അവര്‍ സ്വപ്നങ്ങള്‍ നെയ്തു. ഗ്രെയ്സിന്റെ സ്വപ്നങ്ങളില്‍ കിഴക്കിന്റെ പാരമ്പര്യവും സംസ്കാരവും നിറഞ്ഞുനിന്നു. ജീവന്റെ സ്വപ്നങ്ങളില്‍ വിടര്‍ന്നത് പടിഞ്ഞാറിന്റെ സവിശേഷമായ സ്വാതന്ത്ര്യവും ആകര്‍ഷകമായ ആഢംബരങ്ങളുമായിരുന്നു. രണ്ടു സംസ്കാരങ്ങളുടെയും ഒരു അപൂര്‍വ്വ സമന്വയം തങ്ങളിലൂടെ സാക്ഷാത്കരിക്കുമെന്നും, കാലം തങ്ങളെ മാതൃകകളായി വിശേഷിപ്പിക്കുമെന്നും അവര്‍ സ്വപ്നം കണ്ടു.
സ്വപ്നം രാത്രിയും യാഥാര്‍ത്ഥ്യം പകലുമായിരുന്നു. ഉണരുമ്പോള്‍ പ്രണയത്തിലേക്കുള്ള യാത്ര അവസാനിച്ചിരുന്നു. കണ്ണുതുറക്കുമ്പോള്‍ ഗ്രെയ്സ് കിഴക്കിന്റെ തീരമണഞ്ഞിരുന്നു. കേട്ടറിഞ്ഞതിനേക്കാള്‍ എത്രയോ സുന്ദരം. പക്ഷെ അവള്‍ക്ക് ജീവനെ മാത്രം തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല. അവനിലൂടെ കേട്ടറിഞ്ഞ കിഴക്കിന്റെ അഭൗമമായ സൗന്ദര്യം അവളുടെ ഹൃദയം നിറച്ചു. പക്ഷെ ആ തീരം വല്ലാത്ത ഒരു ഒറ്റപ്പെടലാണ് അവള്‍ക്ക് സമ്മാനിച്ചത്. പ്രതീക്ഷകള്‍ അസ്തമിക്കുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. ഇനിയും കാത്തുനില്ക്കുന്നതില് അര്‍ത്ഥമില്ല. ഒട്ടും വൈകിയിട്ടില്ല. ആയുസ്സിന്റെ പകുതിയിലധികം ഇനിയും ബാക്കിയുണ്ട്. ഒരു മടക്കയാത്ര അനിവാര്യമായിരിക്കുന്നു. ഗ്രെയ്സ് വീണ്ടും പടിഞ്ഞാറ് ലക്ഷ്യമാക്കി യാത്ര തിരിച്ചു. തെറ്റുകള്‍ സംഭവിക്കുന്നതും തിരുത്തുന്നതും മനുഷ്യസഹജമാണ്.
ഗ്രെയ്സിലേക്കെത്തുവാനുള്ള ജീവന് ദേശായിയുടെ യാത്ര അവസാനിച്ചത് പടിഞ്ഞാറിന്റെ തീരത്തായിരുന്നു. എല്ലാം നയനമനോഹരം. പക്ഷെ ആ തീരത്ത്, ഏറെ ഇഷ്ടപ്പെട്ടിരുന്ന
ഗ്രെയ്സിനെ മാത്രം, അയാള്‍ക്ക് കണ്ടെത്താനായില്ല. അവളുടെ അസാന്നിധ്യം അയാളെ അസ്വസ്ഥമാക്കി. പരിമിതികളില്ലാത്ത സ്വാതന്ത്ര്യവും ലോകത്തിലെ ഏറ്റവും മികച്ച ആഢംബരങ്ങളും ആസ്വദിക്കുമ്പോഴും അയാളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. കണക്കുകൂട്ടലുകള്‍ എവിടെയോ പിഴച്ചിരിക്കുന്നു. നഷ്ടപ്പെടുത്തുന്നത് സ്വന്തം ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയമാണെന്ന് ജീവന് തിരിച്ചറിഞ്ഞു. ജീവിതം ഒന്നേയുള്ളൂ. വീഴ്ചകള്‍ സ്വാഭാവികമാണ്. തിരിച്ചുവരവുകള്‍ സ്വാഗതാര്‍ഹവും. ജീവന് വീണ്ടും കിഴക്കിന്റെ മടിത്തട്ടിലേക്ക്.
തെറ്റുകള്‍ തിരുത്തി, ശരിയായ വഴികളിലൂടെ, ഉറവിടങ്ങളിലേക്കൊരു മടക്കയാത്ര. കൂട്ടുണ്ടായിരുന്നത്, സ്വന്തം വേരുകളിലേക്കാണ് മടങ്ങുന്നതെന്ന ആശ്വാസം മാത്രം. ഗ്രെയ്സിനെ, പടിഞ്ഞാറ് ദേശം, രണ്ടു കൈകളും നീട്ടി സ്വീകരിച്ചു. കിഴക്കിന്റെ ഹൃദയവും വിശാലമായിരുന്നു. എല്ലാം ക്ഷമിക്കുവാനും ഉള്‍കൊള്ളുവാനും കഴിയുന്ന വിശാലത. കിഴക്കിന്റെ സൗന്ദര്യമാണ് ഏറ്റവും ഉദാത്തമെന്ന് ജീവന് തിരിച്ചറിയുവാന്‍ തുടങ്ങുമ്പോള്‍, പടിഞ്ഞാറിന്റെ ചില്ലയില്‍ ഗ്രെയ്സ് ഒരു പുതിയ കൂടുകൂട്ടുവാനുള്ള ഒരുക്കത്തിലായിരുന്നു.
വേരുകളുറങ്ങികിടക്കുന്ന കിഴക്കിന്റെ മണ്ണിലൂടെ, സ്വയം വീണ്ടെടുക്കുവാന്‍ ശ്രമിച്ചുകൊണ്ട് ജീവന് നടന്നു. വഴിയരുകിലിരുന്ന് പാടുന്ന മദ്യപാനിയായ ഒരു ഗായകന്റെ വരികള്‍ അയാളെ ചിന്തകളില്‍നിന്നും ഉണര്‍ത്തി.
"വോ സഡക് കെ ഉസ് പാര് ഥി, (അവള് പാതയുടെ അപ്പുറത്തായിരുന്നു.)
മേം സഡക് കെ ഇസ് പാര് ഥാ, (ഞാന്‍ പാതയുടെ ഇപ്പുറത്തും.)
വോ ആഗെ ബഡി, (അവള് മുന്നോട്ടു നടന്നു.)
മേം ഭീ ആഗെ ബഡാ, (ഞാനും മുന്നോട്ടു നടന്നു.)
വോ കുച്ച് ഓര് ആഗെ ബഡി, (അവള് കുറച്ചുകൂടി മുന്നോട്ട്.)
മേം ഭീ കുച്ച് ഓര് ആഗെ ബഡാ, (ഞാനും കുറച്ചുകൂടി മുന്നോട്ട്.)
വോ കുച്ച് ഭീ ഓര് ആഗെ ബഡി, (പിന്നെയും അവള് കുറച്ചുകൂടി മുന്നോട്ട്.)
മേം ഭീ കുച്ച് ഭീ ഓര് ആഗെ ബഡാ," (പിന്നെയും ഞാന്‍ കുറച്ചുകൂടി മുന്നോട്ട്.)
....................
ഒരു അര്‍ദ്ധവിരാമമിട്ടുകൊണ്ട് അയാള്‍ താളാത്മകമായി ചോദിച്ചു.
"ക്യാ ഹുവാ..." (എന്തു സംഭവിച്ചു.)
"ഉസ്കെ ബാദ് ക്യാ ഹുവാ.." (അതിനുശേഷം എന്തു സംഭവിച്ചു.)
"ജാന്‍ നാ ചാഹ്തെ ഹോ ക്യാ..." ( അറിയുവാന്‍ ആഗ്രഹമുണ്ടോ)
അയാള്‍ പൊട്ടിചിരിച്ചുകൊണ്ടു ബാക്കി വരികള്‍ കൂടി പാടി.
"അബ് വോ സഡക് കെ ഇസ് പാര്. (അവള് ഇപ്പോള്‍ പാതയുടെ ഇപ്പുറത്താണ്.)
ഓര് മേം സഡക് കെ ഉസ് പാര്." (ഞാന്‍ ഇപ്പോള്‍ പാതയുടെ അപ്പുറത്തും.)
ആ വരികള്‍ പരിഹസിക്കുന്നതായി തോന്നിയെങ്കിലും അവ അര്‍ത്ഥവത്താണ് എന്നതില്‍ ജീവന് ദേശായിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല..
കിഴക്ക് ഇപ്പോഴും പഴഞ്ചനാണ്. പാമ്പാട്ടികളുടെയും അന്ധവിശ്വാസികളുടെയും നാട്. ഈയിടെയായി ഗ്രെയ്സ് സൂര്യോദയം പോലും കാണാറില്ല. കാരണം കിഴക്കിനെ അത്രമാത്രം അവള് വെറുത്തു കഴിഞ്ഞിരുന്നു. പടിഞ്ഞാറ് വെറും കൃത്രിമത്വങ്ങളുടെയും സ്വാര്ത്ഥതകളുടേയും നാടാണ്. ജീവന് പടിഞ്ഞാറിനേയും അതിന്റെ അപരിമിതമായ സ്വാതന്ത്ര്യത്തേയും അതിവിശിഷ്ടമായ ആഢംബരങ്ങളേയും മനപ്പൂര്‍വ്വം മറന്നുകഴിഞ്ഞിരിക്കുന്നു.
പക്ഷെ ചില ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു.
ജീവിതത്തിന്റെ പാത കുറുകെ കടക്കുമ്പോള്‍ ജീവന് ദേശായിക്കും ഗ്രെയ്സിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം അപ്രസക്തമാണ്. കിഴക്കിനും പടിഞ്ഞാറിനും ഇടയില്‍, ഭൂതത്തിനും ഭാവിക്കും ഇടയില്‍, ദിക്കുകളറിയാതെ, വഴിയറിയാതെ, അലഞ്ഞുതിരിയുന്ന ഒരു കുഞ്ഞിന്റെ കരച്ചില്.... ആ കുഞ്ഞ് ആരെന്നും.... എന്തിനാണ് കരയുന്നതെന്നും.... ചോദിക്കാം. അവയാണ് പ്രസക്തമായ ചോദ്യങ്ങള്‍.

അപരിചിതമായ ഒരിടമായി തോന്നി, ഈ കഥാപാശ്ചാത്തലം..
മറുപടിഇല്ലാതാക്കൂശ്രീ. മുഹമ്മദ് ആറങ്ങോട്ടുകര, അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെയധികം നന്ദിയുണ്ട്.
ഇല്ലാതാക്കൂകുറെ നാളായി ഈ മെയില്‍ വഴി പിന്തുടരുന്നുണ്ടായിരുന്നു .ഫോളോവര്‍ ഗദ്ജെട്റ്റ് കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായി ,നല്ല കഥാകൃത്താണ് ,അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂസിയാഫ് ഭായ്... താങ്കളുടെ പ്രോത്സാഹനത്തിന് വളരെയധികം നന്ദി. ബ്ലോഗ് സെറ്റിംഗ്സ് പഠിച്ചുവരുന്നതേയുള്ളൂ. ഫോളോവര്‍ ഗാഡ്ജെറ്റ് ഉള്‍പ്പെടുത്തുവാന്‍ ശ്രമിക്കുന്നു.
ഇല്ലാതാക്കൂനല്ല കഥനം.മികച്ച കയ്യടക്കം.
മറുപടിഇല്ലാതാക്കൂപ്രോത്സാഹനത്തിന് നന്ദി... ഭായ്.
ഇല്ലാതാക്കൂനല്ല കഥയാണല്ലോ.. അഭിനന്ദനങ്ങള്‍..
മറുപടിഇല്ലാതാക്കൂഎച്ച്മുകുട്ടിയുടെ അഭിപ്രായം ശരിക്കും അത്ഭുതപ്പെടുത്തി. അഭിനന്ദനങ്ങള്‍ക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.
ഇല്ലാതാക്കൂനല്ല കഥ. ഭംഗിയായി അവതരിപ്പിച്ചു...
മറുപടിഇല്ലാതാക്കൂസംഗീത് ഭായ്... ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂകിഴക്കിന്റെയും പടിഞ്ഞാറിന്റേയും നന്മകൾ സമന്വയിച്ച് മൂന്നാമതൊരു ലോകം.. അതൊരു സ്വപ്നം മാത്രമായിരിക്കുമെന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂകിഴക്ക് പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നത് കാണുന്നുണ്ട്. പക്ഷേ തിരിച്ചുള്ള സഞ്ചാരം ഉണ്ടാവുന്നുണ്ടോ എന്നു സംശയം.
ഏറെ ഇഷ്ടമായത് കഥയിലെ കവിതയും ക്ലൈമാക്സും.
നന്ദി... വിഡ്ഢിമാന്... വരവിനും വായനക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂgood hindi poem
മറുപടിഇല്ലാതാക്കൂമന്സൂര് ഭായ്. നന്ദി.. ആഗമനത്തിനും ആസ്വാദനത്തിനും ഒരുപാട് നന്ദി.
ഇല്ലാതാക്കൂകഥ ഇഷ്ടമായി സുധീർ ഭായ്..
മറുപടിഇല്ലാതാക്കൂവളരെ നന്നായി എഴുതി..
നന്ദി ഗിരീഷ് ഭായ്. പ്രോത്സാഹനത്തിന് വളരെയധികം നന്ദി.
ഇല്ലാതാക്കൂകഥ ഇഷ്ടമായി. മറ്റു കഥകളും സമയം പോലെ നോക്കട്ടെ. ഇവിടേയ്ക്ക് വഴി കാണിച്ച സിയാഫിനു നന്ദി
മറുപടിഇല്ലാതാക്കൂവേണുഗോപാല്ജി... എന്റെ ഈ ചെറിയ എഴുത്തുപുരയിലേക്കു സ്വാഗതം. കഥ ഇഷ്ടപ്പെട്ടു എന്നതില്‍ വളരെ സന്തോഷം. നല്ല വാക്കുകള്‍ക്കു നന്ദി. താങ്കള്‍ക്ക് ഇങ്ങോട്ടു വഴികാണിച്ചുതന്ന സിയാഫ് ഭായ്ക്കും ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂകിഴക്കിന്റെയും പടിഞ്ഞാറിന്റെയും തീരങ്ങളിൽ അടിക്കുന്ന തിരമാലകളും പറയുന്നത് മറ്റൊന്നാവില്ല. ആർത്തിരമ്പി വരുന്നു നിരാശയോടെ മടങ്ങുന്നു. വീണ്ടും വരുന്നു മടങ്ങുന്നു. എങ്കിലും അവയിക്കൊരു താളമുണ്ട്. ജീവിതത്തിനെന്ന പോലെ തന്നെ. നല്ല അവതരണം അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂസലിം ഭായ്.. താങ്കളുടെ വാക്കുകള്‍ക്ക് വളരെയധികം അര്‍ത്ഥതലങ്ങളുണ്ട്. വളരെയധികം നന്ദി.
ഇല്ലാതാക്കൂഅല്ലെങ്കിലും ആര്‍ക്കും സ്വന്തം ഇടം പൂര്‍ണ്ണമായി മറക്കാനോ, ഉപേക്ഷിക്കാനോ കഴിയില്ല, അങ്ങനെ ഒക്കെ കഴിയും എന്നു തോന്നുമെങ്കിലും, കാലം അതു തെറ്റെന്നു തെളിയിക്കും..നന്നായി എഴുതി
മറുപടിഇല്ലാതാക്കൂഗൗരിനാഥന്. ഇവിടെ വന്നതിലും കഥ വായിച്ചതിനും അഭിപ്രായം പങ്കുവെച്ചതിനും വളരെ സന്തോഷം. ഒരു പാട് നന്ദി.
ഇല്ലാതാക്കൂരണ്ടുപേര്ക്കുമിടയില് എന്താണ് സംഭവിച്ചതു എന്ന ചോദ്യത്തെക്കാള്‍ തീര്‍ച്ചയായും പ്രസക്തമാണ് ആ കുഞ്ഞിന്റെ കരച്ചിലിന് എന്തുപറ്റി എന്നത്. നല്ല കഥ .അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂഅതെ. ഷറഫുദ്ദീന്, മാതാപിതാക്കള്‍ വേര്പിരിയുമ്പോള് കുട്ടികളിലുണ്ടാകുന്ന മാനസികസമ്മര്‍ദ്ദം വളരെ വലുതാണ്. കഥ ആസ്വദിച്ചുവെന്നറിഞ്ഞതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.
ഇല്ലാതാക്കൂരണ്ടുവട്ടം വായിച്ചു :) പിന്നെ അഭിപ്രായങ്ങളില്‍ നിന്നും കഥകൂടുതല് മനസ്സിലാക്കി. ആശംസകള്‍.
മറുപടിഇല്ലാതാക്കൂനന്ദി. ഫൈസല്‍ ബാബു.
ഇല്ലാതാക്കൂകാണാന് വൈകി......
മറുപടിഇല്ലാതാക്കൂഒറ്റപ്പെട്ടു അലഞ്ഞുതിരിയുന്ന ആ കുഞ്ഞിന്റെ കരച്ചില് ചെവിയില്‍ അലയടിക്കുന്നു.......
കഥ ഇഷ്ടപ്പെട്ടു.
ആശംസകള്‍
നന്ദി... തങ്കപ്പന് സാര്‍. ഈ കഥയുടെ ആത്മാവ് തൊട്ടറിഞ്ഞതിന് വളരെയധികം നന്ദി.
ഇല്ലാതാക്കൂഇനി നമുക്കെല്ല്ലാം ജീവിക്കാൻ
മറുപടിഇല്ലാതാക്കൂപണ്ട് ത്രിശങ്കുവിന് ഉണ്ടാക്കിയ പോലെ
‘കിഴപ്പടി’ എന്ന ഒരു ലോകം ഉണ്ടാക്കം ....!
കിഴക്കിന്റേയും , പടിഞ്ഞാരിന്റേയുമൊക്കെ നന്മകൾ
ഊറ്റിയെടുത്ത് അല്ലേ....ഇപ്പോളാണെങ്കിൽ അനേകം പേർ
ഈ മിക്സ്ഡ് ജനറേഷനിൽ ജന്മാവകാശികളായും വന്ന് തുടങ്ങിയിട്ടുണ്ട് കേട്ടൊ ഭായ് !
സന്ദര്‍ശനത്തിനും വായനക്കും വളരെയധികം നന്ദി മുരളീ മുകുന്ദന് ഭായ്. ഈ കൊച്ചു കഥ ആസ്വദിച്ചു എന്നറിയുന്നതില്‍ വളരെയധികം സന്തോഷം. ഭായ് സൂചിപ്പിച്ചതുപോലെ മിക്സഡ് ജനറേഷനിലെ ജന്മാവകാശികളെ കുറിച്ച് പഠിച്ചിട്ടുവേണം ഒരു കഥ മെനയാന്‍.
ഇല്ലാതാക്കൂകഥ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂകുഞ്ഞുങ്ങളുടെ രോദനം കേള്‍ക്കുന്നത് അധികരിച്ചുവരുന്നു
ശരിയാണ് അജിത് ഭായ്. കുഞ്ഞുങ്ങളുടെ രോദനം കേള്‍ക്കുന്നത് അധികരിച്ചുവരുന്നു. കഥ ആസ്വദിച്ചുവെന്നതില്‍ വളരെ സന്തോഷം. വാക്കുകള്‍ക്ക് ഒരുപാട് നന്ദി.
ഇല്ലാതാക്കൂ