സാങ്കേതികവിദ്യകള്‍ V/s വൈകാരികതകള്‍

ജീവിതം സാങ്കേതികമായി പുരോഗമിക്കുമ്പാള്‍ വൈകാരികതകള്‍ നഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. പക്ഷെ യാഥാര്‍ത്ഥ്യം അതല്ലെന്നാണ് തോന്നുന്നത്. മാത്രവുമല്ല, വൈകാരികതകളുടെ ഉള്ളുകള്ളികളിലേക്ക് വെളിച്ചം വീശുവാനും സാങ്കേതികതകള്‍ക്ക് കഴിയുമത്രെ. ഒന്നും മനസ്സിലായില്ല അല്ലേ. അത് മനസ്സിലാക്കുവാന്‍ ഒരു ഇന്റര്‍നെറ്റ് നര്‍മ്മകഥയുടെ പരിഭാഷ വായിക്കാം..

.................................................

ഒരു ടെക്‌നിക്കല്‍ എക്‌സ്‌പോയിലാണ് വിസ്മയിപ്പിക്കുന്ന ആ റോബോട്ടിക് കാറിനെ ജോണ്‍ കണ്ടെത്തുന്നത്.  പറഞ്ഞാല്‍ അനുസരിക്കുന്ന ഒരു റോബോട്ടും അതിന് ഓടിപ്പിക്കുവാന്‍ കഴിയുന്ന ഒരു കാറും. സെയില്‍സ്മാന്റെ വാക്കുകളില്‍ പറഞ്ഞാല്‍ പറയുന്ന എല്ലാ ജോലികളും കൃത്യമായി ചെയ്യും. എത്ര ജോലിയെടുപ്പിച്ചാലും പരാതിയില്ല, പരിഭവമില്ല, മടിയില്ല. മുഖം വീര്‍പ്പിക്കല്‍ ഇല്ല. എപ്പോഴായാലും എത്ര തവണ ആവര്‍ത്തിച്ചാലും ആത്മാര്‍ത്ഥതയിലും അര്‍പ്പണബോധത്തിലും ഒരു കുറവും കാണിക്കാത്ത റോബോട്ടിക് കാര്‍ അയാളെ വളരെയധികം ആകര്‍ഷിച്ചു. വില അല്‍പ്പം കൂടുതലായിരുന്നുവെങ്കിലും ജോണ്‍ അത് സ്വന്തമാക്കുക തന്നെ ചെയ്തു.

ഒരിക്കല്‍ അയാളുടെ ഭാര്യ ജാനറ്റ് അയാളോട് ആവശ്യപ്പെട്ടു.

"ജോണ്‍ ഇന്ന് ഞാന്‍ വളരെയധികം ക്ഷീണിതയാണ്. നിങ്ങള്‍ കാറെടുത്തു പോയി കുട്ടികളെ സ്‌കൂളില്‍നിന്നും തിരിച്ചുകൊണ്ടുവരൂ."

സ്വന്തമായി ഒരു റോബോട്ടിക് കാറുള്ളപ്പോള്‍ താനെന്തിന്‌ പോകണം. ഉടന്‍തന്നെ അയാള്‍ തന്റെ റോബോട്ടിക് കാറിനോടു പറഞ്ഞു.

"മിസ്റ്റര്‍ റോബോട്ട് വേഗം കാറുമായി പോകൂ.  എന്റെ കുട്ടികളെ അവരുടെ സ്‌കൂളില്‍നിന്നും കൊണ്ടുവരൂ."

റോബോട്ട് അനുസരണയോടെ കാറുമായി പുറപ്പെട്ടു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും റോബോട്ടും കാറും കുട്ടികളും തിരിച്ചുവന്നില്ല. ജോണിനും ജാനറ്റിനും ആധിയായി തുടങ്ങി. ജാനറ്റിന്റെ തുടര്‍ച്ചയായ മുറുമുറുപ്പിനൊടുവില്‍ പോലീസില്‍ വിവരം അറിയിക്കുവാന്‍ അയാള്‍ സമ്മതിച്ചു. അതിനായി പുറപ്പെടുവാന്‍ തുടങ്ങുമ്പോള്‍ അയാളുടെ റോബോട്ടും കാറും തിരിച്ചുവന്നു. അതില്‍നിന്നും നിന്നും വേറെ ചില കുട്ടികളാണ് ആദ്യം ഇറങ്ങിവന്നത്.

അയാള്‍ റോബോട്ടിനോട് ചോദിച്ചു.

"ഈ കുട്ടികളൊക്കെ ആരാണ് ?"

"സാര്‍..അങ്ങയുടെ കുട്ടികളെ കൊണ്ടു വരാനല്ലേ പറഞ്ഞത്. ഇവരെല്ലാം അങ്ങയുടെ കുട്ടികള്‍ തന്നെയാണ് സാര്‍.'

ജാനറ്റ് അയാളെ രൂക്ഷമായി നോക്കി.  അവളുടെ കണ്ണുകള്‍ ബ്രൈറ്റ് ലൈറ്റുകള്‍ പോലെ ജ്വലിച്ചു. ആ ജ്വാലയില്‍ അയാള്‍ വിളറി. എന്തോ പറയുവാന്‍ ശ്രമിച്ച അയാളെ തടഞ്ഞുകൊണ്ട് ആ ജാനറ്റ് ദേഷ്യവും സങ്കടവും അടക്കുവാനാവാതെ പൊട്ടിത്തെറിച്ചു.

"വേണ്ട ഒന്നും പറയേണ്ട. എനിക്കെല്ലാം മനസ്സിലായി. നിങ്ങളെന്നെ ചതിക്കുകയായിരുന്നു അല്ലേ."

വിശ്വസിക്കുവാനാവാതെ ജോണ്‍ വീണ്ടും വീണ്ടും കാറിനുള്ളിലേക്ക്  എത്തിനോക്കി. അയാള്‍ വീണ്ടും എന്താ പറയുവാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴേക്കും ജാനറ്റ് വീണ്ടും തടഞ്ഞു.

"വേണ്ട നിങ്ങളുടെ ഒരു ന്യായീകരണവും എനിക്ക് കേള്‍ക്കേണ്ട. നിങ്ങള്‍ ഒരു ചതിയനാണ്.. വഞ്ചകനാണ്."

ജോണ്‍ കുറച്ചുനേരം നിശ്ശബ്ദനായി നിന്നു. പിന്നെ എന്തോ ഓര്‍ത്തെടുത്തതുപോലെ വളരെ പെട്ടെന്ന് അയാള്‍ ചോദിച്ചു.

"അല്ല ജാനറ്റ്, ഞാനൊന്നു ചോദിച്ചോട്ടെ..... കൃത്യമായി എന്റെ കുട്ടികളെ മാത്രം തിരഞ്ഞുപിടിച്ചുകൊണ്ടുവന്ന ഈ റോബോട്ട് എന്തുകൊണ്ടാണ് 'നമ്മുടെ' കുട്ടികളെ മാത്രം കൊണ്ടുവരാതിരുന്നത്....... പറയൂ ജാനറ്റ്...'

അപ്പോള്‍ ജാനറ്റിന്റെ കണ്ണുകളിലെ ജ്വാലകളുടെ തീവ്രത ബ്രൈറ്റ് ലൈറ്റില്‍നിന്നും ഡിം ലൈറ്റിലേക്ക് മാറിക്കഴിഞ്ഞിരുന്നു. 

18 അഭിപ്രായങ്ങൾ:

 1. അയ്യോ......യന്ത്രം വേണ്ടേ!!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത് ഭായിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശവും ബ്ലോഗ്ഗേഴ്‌സ് മീറ്റും എല്ലാം ഫേസ്ബുക്കില്‍ കണ്ടിരുന്നു. ആശംസകള്‍. പിന്നെ കുറച്ചുകാലത്തെ ഇടവേളക്കുശേഷമുള്ള ഈ വരവിനും വായനക്കും വളരെയധികം നന്ദി.

   ഇല്ലാതാക്കൂ
 2. മനുഷ്യന് തെറ്റ് പറ്റിയാലും യന്ത്രത്തിന് തെറ്റ് പറ്റില്ലല്ലോ..അല്ലേ

  മറുപടിഇല്ലാതാക്കൂ
 3. പലരും ഹാസ്യവല്‍ക്കരിച്ചിട്ടുള്ള പ്രമേയമാണെങ്കിലും കഥ ആയപ്പോള്‍ ഒരു പുതുമ തന്നെ തോന്നി. ബ്രൈറ്റ് ലൈറ്റില്‍ നിന്നും ഡിം ലൈറ്റിലേക്കായ അവസാനവും നന്നായി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിപ്രായത്തിന് നന്ദി തുമ്പി. ആരംഭത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഇത് ഇന്റര്‍നെറ്റില്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രചരിക്കുന്ന ഒരു നര്‍മ്മകഥയാണ്. ഞാന്‍ അതിനെ മയലയാളത്തിലേക്ക് മൊഴി മാറ്റിയെന്നുമാത്രം.

   ഇല്ലാതാക്കൂ
 4. ഇത്തരം കഥകള്‍ ഈയിടെയായി കൂടുതല്‍ കേള്‍ക്കുന്നുണ്ട്.
  ആണും പെണ്ണും എന്ന വേര്‍തിരിവ് കുറഞ്ഞു വരുന്നതിന്റെ ഒരു ലക്ഷണമായി ഞാനതിനെ കാണുന്നു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ പട്ടേപ്പാടം റാംജി ഭായ്. അങ്ങനെയും കണക്കാക്കാം. സന്ദര്‍ശനത്തിന് നന്ദി.

   ഇല്ലാതാക്കൂ
 5. ബ്രൈറ്റ് ലൈറ്റിൽ നിന്നും ഡിം ലൈറ്റിലേക്ക് മാറിയത് ജോറായി... :)

  മറുപടിഇല്ലാതാക്കൂ
 6. മറുപടികൾ
  1. സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും വളരെയധികം നന്ദി പ്രേംലാല്‍ ശ്രീനന്ദനം ഭായ്.

   ഇല്ലാതാക്കൂ
 7. അടുത്ത തലമുറ യന്ത്രത്തിന് കുറച്ചു സൂത്രങ്ങളും പഠിപ്പിച്ചു കൊടുത്തുകൊള്ളും .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് മിനി ആന്‍ഡ്രൂസ്. അങ്ങനെയൊരു സാധ്യത തള്ളിക്കളയാനാവില്ല. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് ഒരുപാട് നന്ദി.

   ഇല്ലാതാക്കൂ
 8. ബ്രൈറ്റ് ലൈറ്റിൽ നിന്നും ഡിം ലൈറ്റിലേക്ക്....Ha ha haaa....

  മറുപടിഇല്ലാതാക്കൂ