അവൻ വട്ടമിട്ടു പറന്നു. തലോടലിൽ അവളുടെ ഹൃദയം തുടിച്ചു. ഇതളുകൾ നാണത്താൽ തുടുത്തു. പിന്നെ മെല്ലെ മെല്ലെ അവളിലേക്കവൻ പറന്നിറങ്ങി. അവളുടെ മണവും മധുരവും മൊത്തിക്കുടിച്ചു. നിർവൃതിയുടെ കാറ്റിൽ അവൾ ആടിയുലഞ്ഞു.
ശേഷം അഴകാർന്ന ചിറകുകളുമായി അവൻ പറന്നകന്നു. അവൾ വീണ്ടും ഏകയായി. വെയിലിന്റെ വിരലുകൾ അവളുടെ ഇതളുകളിലെ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊടുത്തു. വസന്തം അവളിൽ വീണ്ടും പ്രണയത്തിന്റെ പൂന്തേൻ നിറച്ചു.
ശലഭത്തിനുശേഷം മൂളിപാട്ടുമായി പറന്നെത്തിയ തേനീച്ചയും വണ്ടും കൊഞ്ചിചിലച്ച കുഞ്ഞിക്കുരുവിയുമെല്ലാം അവളുടെ മധുരം ആവോളം നുകർന്നു.
ആത്മാവിന്റെ ദാഹം ശമിച്ചപ്പോഴാണ് വിരുന്നുവന്ന പ്രണയങ്ങൾ തിരികെപോയത്. രാത്രികൾ അവൾ കരഞ്ഞുതീർത്തു. കവിളുകളിൽ കണ്ണുനീർത്തുള്ളികളുമായി ഓരോ പുലരിയിലും അവൾ കാത്തിരുന്നു. വെയിലിന്റെ വിരലുകൾക്കായും ഒരിക്കലും വിട്ടുപിരിയാത്ത ഒരു പ്രണയത്തിനുമായി.
വിരിയുന്നതിനും കൊഴിയുന്നതിനും ഇടയിൽ ഒരിയ്ക്കൽ വാസന്തം അവളോടു ചോദിച്ചു.
"പ്രണയിച്ചവർ വിട്ടുപോയതിനാണോ പുലരികളിൽ നീ കരയാറുളളത് ?"
അവളുടെ തലയാട്ടലിന്റെ അർത്ഥം "ഒരിക്കലുമല്ല" എന്നായിരുന്നു
"പിന്നെ... എന്തിനാണീ കണ്ണീർ ?"
പൊള്ളുന്ന വെയിലിലും അവൾ ചിരിച്ചു. പിന്നെ ആത്മാവിന്റെ സുഗന്ധമുള്ള വാക്കുകളാൽ മൊഴിഞ്ഞു
"ചിറകുകൾ ഇല്ലല്ലോ എന്ന ഒരേയൊരു ദുഃഖം മാത്രം."
"ഉണ്ടായിരുന്നുവെങ്കിൽ...?"
"പറന്നുനടക്കാമായിരുന്നു... ഇഷ്ടം പോലെ... വിരുന്നുവന്നവരെപ്പോലെ..."
"അപ്പോൾ പ്രണയം?"
ചിറകുകളിൽ വർണ്ണങ്ങൾ ചാലിച്ചെത്തിയ പുതിയ വിരുന്നുകാരനോട്, ഒരു പനിനീർപ്പൂവിന്റെ എല്ലാ നിഷ്കളങ്കതയോടുംകൂടി അവൾ ചോദിച്ചു.
"സ്വാതന്ത്ര്യമല്ലേ... പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഭാവം? "
ശേഷം അഴകാർന്ന ചിറകുകളുമായി അവൻ പറന്നകന്നു. അവൾ വീണ്ടും ഏകയായി. വെയിലിന്റെ വിരലുകൾ അവളുടെ ഇതളുകളിലെ കണ്ണുനീർത്തുള്ളികൾ തുടച്ചുകൊടുത്തു. വസന്തം അവളിൽ വീണ്ടും പ്രണയത്തിന്റെ പൂന്തേൻ നിറച്ചു.
ശലഭത്തിനുശേഷം മൂളിപാട്ടുമായി പറന്നെത്തിയ തേനീച്ചയും വണ്ടും കൊഞ്ചിചിലച്ച കുഞ്ഞിക്കുരുവിയുമെല്ലാം അവളുടെ മധുരം ആവോളം നുകർന്നു.
ആത്മാവിന്റെ ദാഹം ശമിച്ചപ്പോഴാണ് വിരുന്നുവന്ന പ്രണയങ്ങൾ തിരികെപോയത്. രാത്രികൾ അവൾ കരഞ്ഞുതീർത്തു. കവിളുകളിൽ കണ്ണുനീർത്തുള്ളികളുമായി ഓരോ പുലരിയിലും അവൾ കാത്തിരുന്നു. വെയിലിന്റെ വിരലുകൾക്കായും ഒരിക്കലും വിട്ടുപിരിയാത്ത ഒരു പ്രണയത്തിനുമായി.
വിരിയുന്നതിനും കൊഴിയുന്നതിനും ഇടയിൽ ഒരിയ്ക്കൽ വാസന്തം അവളോടു ചോദിച്ചു.
അവളുടെ തലയാട്ടലിന്റെ അർത്ഥം "ഒരിക്കലുമല്ല" എന്നായിരുന്നു
"പിന്നെ... എന്തിനാണീ കണ്ണീർ ?"
പൊള്ളുന്ന വെയിലിലും അവൾ ചിരിച്ചു. പിന്നെ ആത്മാവിന്റെ സുഗന്ധമുള്ള വാക്കുകളാൽ മൊഴിഞ്ഞു
"ഉണ്ടായിരുന്നുവെങ്കിൽ...?"
"പറന്നുനടക്കാമായിരുന്നു... ഇഷ്ടം പോലെ... വിരുന്നുവന്നവരെപ്പോലെ..."
"അപ്പോൾ പ്രണയം?"
ചിറകുകളിൽ വർണ്ണങ്ങൾ ചാലിച്ചെത്തിയ പുതിയ വിരുന്നുകാരനോട്, ഒരു പനിനീർപ്പൂവിന്റെ എല്ലാ നിഷ്കളങ്കതയോടുംകൂടി അവൾ ചോദിച്ചു.

സ്വാതന്ത്ര്യം- പ്രണയത്തിന്റെ സുന്ദര ഭാവം തന്നെയാണ് സുധി. നല്ല കഥ!
മറുപടിഇല്ലാതാക്കൂവായനക്കും വാക്കുകൾക്കും നന്ദി മുബീ....
ഇല്ലാതാക്കൂചിറകില്ലാത്തവരുടെ ദുഃഖം.
മറുപടിഇല്ലാതാക്കൂആശംസകൾ
അതെ തങ്കപ്പൻ സാർ ചിറകുകളില്ലാത്തവരുടെ ദുഃഖം.
ഇല്ലാതാക്കൂസംശയമേന്താ? സ്വാതന്ത്ര്യം തന്നെയാണ് ഏറ്റവും മുകളില്
മറുപടിഇല്ലാതാക്കൂനന്ദി വേട്ടത്താൻ ജി
മറുപടിഇല്ലാതാക്കൂAthe....ellavarum athanu agrahikkunnathum .....swathanthryam ....
മറുപടിഇല്ലാതാക്കൂതാങ്ക്യു ഗീതാജി.
ഇല്ലാതാക്കൂശരിക്കും ട്ടോ... അതിലും വലിയ പ്രണയം എന്തിരിക്കുന്നു. സ്വാതന്ത്ര്യം ഇല്ലെങ്കിൽ ശ്വാസം മുട്ടി മരിച്ചു പോകും...
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം ജീ.
ഇല്ലാതാക്കൂഅവരുടെ ഇഷ്ട്ടങ്ങൾ പരസ്പരം സഫലീകരിക്കുമ്പോഴാണ് പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ ഭാവം കൈവരുന്നത്
മറുപടിഇല്ലാതാക്കൂ