പ്രകൃതിയുടെ പച്ചക്കുപോലും
ആദ്യം പൊന്നിന്റെ നിറമാണ്;
അവളുടെ നിറങ്ങളിൽ
ഏറ്റവും സങ്കീർണ്ണവും;
തളിരിലകൾ പോലും
ആദ്യം പൂവുകൾക്കു സമം;
എന്നാലതിന്റെ ആയുസ്സോ
അൽപ്പനേരത്തേക്കു മാത്രവും.
മാറുന്നു തളിരിലകളും ,
പച്ചിലകൾ മാത്രമായി;
ആഴുന്നു വിഷാദത്തിലേക്ക്
ഏദേൻ തോട്ടവും;
അലിയുന്നു പകലിലേക്ക്
പൊന്നിൻ പുലരിയും,
എന്നും പൊന്നായിരിക്കുവാൻ
ഒന്നിനും ആവില്ലെന്നോ?
റോബര്‍ട്ട് ഫ്രോസ്റ്റിന്റെ "നതിംഗ് ഗോള്‍ഡ് കേന് സ്റ്റേ" എന്ന കവിതയെ മലയാളത്തില്‍ ആവിഷ്കരിക്കുവാനുള്ള ഒരു ശ്രമം. ഗായത്രി മന്ത്രം പോലെ എല്ലാ പ്രഭാതങ്ങളിലും ഓര്‍ക്കുന്ന എട്ടു വരികളാണ് ഈ കവിതയിലേത്. അതിലെല്ലാമുണ്ട്. പ്രകൃതിയും ജീവിതവും എല്ലാം. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍നിന്നും ജീവിതത്തിന്റെ കൊടും പകലിലേയ്ക്കുള്ള മനുഷ്യന്റെ വ്യതിയാനം എത്ര ഭംഗിയായാണ് അദ്ദേഹം പറഞ്ഞുവെച്ചത്. പലരും പല വ്യഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ വരികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരുപാട് അര്‍ത്ഥ തലങ്ങളുള്ള ആ വരികളുടെ കാമ്പും വ്യാപ്തിയുമൊന്നും എന്റെ വിവര്‍ത്തനത്തില്‍ കണ്ടെന്നുവരില്ല. ഒറിജിനല്‍ താഴെ കൊടുക്കുന്നു. അഹങ്കാരം കൊണ്ടല്ല, ആ വരികളോടുള്ള ഒരു ഇഷ്ടം കൊണ്ടു ചെയ്തുപോയതാണ് വിവര്‍ത്തനമെന്ന ഈ മഹാപാപം. പൊറുക്കുക.
............................................................................................

ഫ്രോസ്റ്റിന്റെ പൊന്‍ തിളക്കമുള്ള വേറൊരു കവിത
മറുപടിഇല്ലാതാക്കൂഫ്രോസ്റ്റിന്റേത് പൊന്‍തിളക്കമുള്ള കവിത തന്നെ. നന്ദി വേട്ടത്താന്‍ ജി.
ഇല്ലാതാക്കൂചിന്തിക്കുമ്പോള് ഒരു പാട് അര്‍ഥതലങ്ങളില്‍ ചെന്നെത്തുന്നു..
മറുപടിഇല്ലാതാക്കൂഅതെ മുഹമ്മദ് ഭായ്. ഫ്രോസ്റ്റിന്റെ ഈ കവിതയിലെ ഓരോ വാക്കിനും ഒരുപാട് അര്‍ത്ഥങ്ങളാണ്. നന്ദി.
ഇല്ലാതാക്കൂതാങ്ക്സ്
മറുപടിഇല്ലാതാക്കൂജോസ്ലെറ്റ് ഭായിക്ക് ഈ കവിത പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. വളരെ നന്ദി ഭായ്.
ഇല്ലാതാക്കൂ" ഒന്നിനുമാവില്ല പൊന്നായിരിക്കുവാനെന്നും" അർത്ഥവത്തായ വരികൾ.
മറുപടിഇല്ലാതാക്കൂആശംസകൾ സുധീർഭായ്
അതെ ഗീതാ ജി... അതൊരു വലിയ സത്യം തന്നെയാണ്. നന്ദി.
ഇല്ലാതാക്കൂ):
മറുപടിഇല്ലാതാക്കൂമതി മാഷെ.. ഈ പുഞ്ചിരി തന്നെ വളരെ സന്തോഷം പകരുന്നു. നന്ദി അരീക്കോടന്‍ മാഷെ.
ഇല്ലാതാക്കൂ“മാറ്റങ്ങൾ പ്രകൃതിയുടെ സ്വഭാവമാണ്”.
മറുപടിഇല്ലാതാക്കൂ“സാഹചര്യങ്ങളെയും വ്യക്തികളെയും വസ്തുക്കളെയും സ്ഥായിയായി കരുതാതിരിക്കുക”.
എന്നെല്ലാമുള്ള വാക്യങ്ങളെ ശരിവയ്ക്കുന്ന കവിത.
ഹരിനാഥ് ഭായിയെ കുറച്ചുകാലമായി കാണാറില്ല. വന്നതില്‍ സന്തോഷം. വായനയ്ക്കും കമന്റിനും വളരെ നന്ദി ഭായ്.
ഇല്ലാതാക്കൂപാശ്ചാത്യനാടിന്റെ
മറുപടിഇല്ലാതാക്കൂഗായത്രി മന്ത്രമാണ് ഈ വരികൾ
എന്തിനും ഏതിനും എപ്പോഴും കൊട്ട് ചെയ്യുന്ന വരികൾ...
പദാനുപദ തർജ്ജമയല്ലെങ്കിലും ഈ വിവർത്തനം മലയാളത്തിലും
ആ വരികളുടെ ആന്തരികാർത്ഥങ്ങൾ വളരെ തീക്ഷ്ണതയൊടെ തന്നെ
വ്യക്തമാക്കി തരുവാൻ സുധീർ ഭായിയുടെ ഈ വരികൾക്ക് സാധ്യമായിരിക്കുന്നൂ....
ബലേ ഭേഷ്...!
നന്ദി മുരളി ചേട്ടാ... വെറുതെ ഒന്നു ശ്രമിച്ചുനോക്കിയതാ... പക്ഷെ സംഭവം ഒട്ടും എളുപ്പമല്ല... എട്ടുവരികളേ ഉള്ളൂ എന്നു പറഞ്ഞിട്ട് കാര്യമില്ല. ഫ്രോസ്റ്റിന്റെ വേര്‍ഡ് സെലക്ഷനും റൈമിംഗും അര്‍ത്ഥതലങ്ങളും എല്ലാ അപാരം തന്നെ... എന്നാലും ഒരു ശ്രമം നടത്തിനോക്കീന്നു മാത്രം.
ഇല്ലാതാക്കൂസുധീർഭായ്... കൊട് കൈ... വെൽ ഡൺ മൈ ബോയ്... :)
മറുപടിഇല്ലാതാക്കൂവിനുവേട്ടാ... താങ്ക്സ് ട്ടോ... “In great attempts it is glorious even to fail” അങ്ങനെയല്ലേ അവരൊക്കെ പറയുന്നെ.
ഇല്ലാതാക്കൂതീർച്ചയായും സുധീർഭായ്...
ഇല്ലാതാക്കൂഅർത്ഥപുഷ്ഠിയുള്ള വരികൾ........യാഥാർത്ഥ്യത്തിന്റെ നേർവരകൾ..........ഓരോ ജീവനും മനസ്സിലാക്കാത്ത സ്വ പച്ച!
മറുപടിഇല്ലാതാക്കൂഈ വരികൾ പരിചയപ്പെടുത്തിയതിന് താങ്കൾക്കും താങ്കളെ പരിചപ്പെടുത്തിയ മുരളീ മുകുന്ദനും നന്ദി..
സ്വാഗതം ശിവാനന്ദ് ജി... വരവിനും വാക്കുകള്‍ക്കും നന്ദി... സൗഹൃദത്തിന്റെ ഒരു കണ്ണി കൂടി കൂട്ടിചേര്‍ത്ത മുരളിചേട്ടനും നന്ദി.
ഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂഅടി കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പകരം ആശംസകളാണല്ലോ. ഇനി അഥവാ തല്ലിയിട്ടും കാര്യമില്ല എന്നതുകൊണ്ടാണോ...? (തമാശയാണേയ്.)
ഇല്ലാതാക്കൂനൂറ് ആശംസകൾ സുധീര്‍ ഭായ്.......... നല്ലൊരു കാര്യമാണ് ചെയ്തത്..... നന്മകള് നേരുന്നു......
മറുപടിഇല്ലാതാക്കൂഎന്നെ വളരെ സ്വാധീനിച്ചിട്ടുള്ള വരികളാണ് ഇത്. അതാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. പിന്നെ വായിച്ചിട്ടില്ലാത്തവര്‍ക്ക് ഈ വരികളെ പരിചയപ്പെടുത്തുകയും ചെയ്യാമല്ലോ... നന്ദി വിനോദ് ഭായ്.
ഇല്ലാതാക്കൂഞാന് വായിച്ചിട്ടില്ലായിരുന്നു.. നന്ദി
മറുപടിഇല്ലാതാക്കൂങേ...! സത്യം തന്നെയോ..!! നന്ദി അജിത്തേട്ടാ.
ഇല്ലാതാക്കൂമനോഹരം ഭായ് .
മറുപടിഇല്ലാതാക്കൂഫ്രോസ്റ്റിന്റെ വരികളല്ലേ... നന്ദി മാനവന് ഭായ്.
ഇല്ലാതാക്കൂഅർഥം നഷ്ടപ്പെടാതെ വിവര്‍ത്തനം ഇടങ്ങേറുള്ള കാര്യമാണ്.
മറുപടിഇല്ലാതാക്കൂനല്ല ശ്രമം - തുടരുക
ശരിയാണ് ശിഹാബ്... വരവിനും വാക്കുകള്‍ക്കും നന്ദി ഭായ്.
ഇല്ലാതാക്കൂഅപ്രതീക്ഷിതം.... വിഷയമെന്താണെന്ന് സംശയിച്ചാണ് വന്നെത്തിയത്.അമ്പരപ്പിച്ചു കളഞ്ഞു.ആശംസകള്‍ ഭായ്
മറുപടിഇല്ലാതാക്കൂനന്ദി അന്നൂസ് ഭായ്. ഫ്രോസ്റ്റിന്റെ വരികളൊക്കെ വായിച്ചാല്‍ പിന്നെ എഴുതാനേ തോന്നില്ല. എന്നാലും ഒരു മോഹം കൊണ്ട് പിന്നേം...
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂസുധീർ ഭായി എഴുതുന്ന, എന്നെന്നും തനി പൊന്നായി ഓർമയിൽ നിൽക്കുന്ന , ഈ നല്ല വരികൾക്കും വ്യത്യസ്ത പോസ്റ്റുകൾക്കും, എന്റെ ആശംസകൾ...
ആശംസകള്‍ വരവു വെച്ചിരിക്കുന്നു. തുടരുന്ന പ്രോത്സാഹനത്തിന് ഒത്തിരി നന്ദി ഷഹീം ഭായ്.
ഇല്ലാതാക്കൂനല്ല വരികള്‍ ,, ചിന്തനീയവും
മറുപടിഇല്ലാതാക്കൂവളരെ നന്ദി ഫൈസല്‍ ഭായ്. ഊര്ക്കടവില് ഒരു പോസ്റ്റിട്ടുണ്ടെന്ന് അറിഞ്ഞു പക്ഷെ വായിക്കാന്‍ ഇതുവരെയും പറ്റിയിട്ടില്ല. വരാം.
ഇല്ലാതാക്കൂവരികള് മനോഹരം ആശംസകള്‍...
മറുപടിഇല്ലാതാക്കൂഫ്രോസ്റ്റിന്റെ വരികള്‍ അതിമനോഹരം തന്നെ ഭായ്.
ഇല്ലാതാക്കൂചിന്താര്ഹം!
മറുപടിഇല്ലാതാക്കൂആശംസകള്
അതെ തങ്കപ്പൻ സാർ
ഇല്ലാതാക്കൂ