"സൈമേട്ടാ... ഒരു മൂക്കൊലിപ്പന്‍ ഡാവ് കൊറച്ച് നാളായി പെങ്ങളുകുട്ടീടെ പെറകെ ചിറ്റിപറ്റി നടക്ക്ണു. അവള്ടെ അവഗണനയൊന്നും അവന് ഒരു വിഷയമേയല്ല. ഡാവിന് ആവേശം കൂടികൂടിവര്യാണ്. സംഭവം എനിക്കു സോള്‍വ് ചെയ്യാവുന്നതേയുള്ളൂ. പിന്നെ എന്താന്ന് വച്ചാല്‍... തൊറന്നുപറയാലോ സൈമേട്ടാ... ഗ്ലാമറുണ്ടെങ്കിലും, എനിക്ക് ഗട്ട്സിത്തിരി കൊറവാ."
സൈമേട്ടന് ചിരിച്ചു.
"ഇത്രേള്ളൂ.. സിംപിളല്ലേ സിംപിള്‍."
പിറ്റേ ദിവസം. ഞാനും സൈമേട്ടനും സാക്ഷികള്‍. പെങ്ങളുകുട്ടിയ്ക്ക് അവനെ ഇഷ്ടമല്ല എന്നുള്ള മുണ്ടുടുക്കാത്ത സത്യം അവനെ ബോധ്യപ്പെടുത്തി. അവളെക്കൊണ്ട് തന്നെ, അവന്റെ മുന്നില്‍ വെച്ച് ആ സത്യം പറേപ്പിച്ചു. അതിനുശേഷം, സൈമേട്ടന്. അവനെ മാറ്റിനിര്‍ത്തീട്ട്, എന്തൊക്കെയോ സംസാരിക്കണ കണ്ടു. സംഭവം കലിപ്പാവോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. അതോടുകൂടി സംഭവം ക്ലിയറായി. പിറ്റേന്നു മുതല്‍ അവന്റെ ശല്യോം നിന്നു. അതാണ് സൈമേട്ടന്. ആ വകേല് സൈമേട്ടന് ഒരു ചെലവ് ബാക്കിയുണ്ടായിരുന്നു. അന്ന് വൈകീട്ട് സൈമേട്ടന് ചെലവ് ചെയ്യാന്‍ ബാറിലേക്ക് പോവുകയാണ് എന്നു പറഞ്ഞപ്പോള്‍, ശശ്യേട്ടന്‍ ഒരു ഉപദേശം തന്നിരുന്നു. ഫ്രീയായിട്ട്.
"സൈമനേം കൊണ്ട് ബാറില്‍ പോണതൊക്കെ കൊള്ളാം. പക്ഷെ തൊടങ്ങ്യാപിന്നെ അവന് നിര്ത്തില്ലാട്ടാ. ഞാന്‍ പറയാള്ളത് പറഞ്ഞൂന്ന് മാത്രം. ബാക്കിയൊക്കെ നിന്റിഷ്ടം."
"സൈമേട്ടന് മതീന്ന് പറയണവരെ.. അതാണ് എന്റെ ചെലവ്.."
"സ്മോളിന്റെ കാര്യത്തില്‍ സൈമനെക്കൊണ്ട് മതീന്ന് പറേപ്പിക്കാന് ആര്‍ക്കും പറ്റില്ല."
അപ്പോ എന്തായാലും നല്ല കപ്പാസിറ്റിയുള്ള ആളാണ്. അതുകൊണ്ട് പേടിക്കാനില്ല്യ. എന്തായാലും വിചാരിച്ചതിലും കൊറച്ചധികം കാശുമായി, സൈമേട്ടനേയും കൂട്ടി, അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബാറിലേയ്ക്ക് ബൈക്കുമായി വെച്ചുപിടിച്ചു. ഒരു തവണ ബിയര്‍ അടിച്ച് വാള് വെച്ചേപിന്നെ എനിക്ക് സ്മോള്‍ ഗണത്തില്‍പ്പെടുന്ന ഒന്നിനോടും താത്പര്യം തോന്നിയിട്ടില്ല്യ. ഇഷ്ടല്ല്യാണ്ടല്ല. നാണം കെടാന്‍ വയ്യ. ആദ്യമായിട്ടാണ് ബാറില്‍ പോണത്. സൈമേട്ടനൊടൊപ്പം നടന്നു. ചെറിയ റെസ്റ്റൊറന്റ് പോലെയുള്ള വളരെ ചെറിയ ഒരു ഹാളിലേയ്ക്ക് കടന്നു. നല്ല ഭംഗിയൊക്കെയുണ്ട്. മങ്ങിയ വെളിച്ചം മാത്രം. ലൈറ്റായിട്ട് ഒരു ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്. അതാണത്രെ ബാറിന്റെ ഒരു സ്റ്റൈല്‍. നാല് കസേരകള്‍ വീതമുള്ള ആറ് ടേബിളുകളില്‍ രണ്ടണ്ണത്തില്‍ മാത്രമേ ആളുകളുള്ളൂ. കുടിയ്ക്കാന്‍ വരുന്നോരൊക്കെ കെല്പ്പന്മാരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. പക്ഷെ അവിടെ മൊത്തത്തില്‍ ഒരു സൈലന്റ് ഫീലായിരുന്നുട്ടാ. സപ്ലെ ചെയ്യുന്ന പയ്യനോട് സൈമേട്ടന് എന്തൊക്കെയോ പറഞ്ഞു. സാധനങ്ങള്‍ വന്നു. എനിക്ക് പൊറോട്ടയും ബീഫ് കറിയും മേമ്പോടിക്ക് ഒരു ഒരു ബോട്ടില്‍ പെപ്സിയും. സൈമേട്ടന് ഒരു രണ്ടെണ്ണം അടിച്ചിട്ടുണ്ടാകണം. ഞാന്‍ പൊറോട്ട കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ വെറുതെ ചുറ്റുമൊന്ന് നോക്കി. അപ്പുറത്തെ ടേബിളില്‍ ഒരു പെട്ടത്തലയന് കാരണവരാണ്. ആളല്പ്പം ഗൗരവക്കാരനാണെന്നു തോന്നുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ പെട്ടത്തലയന്, സപ്ലയര്‍ പയ്യനെ കൈകാണിച്ചു വിളിക്കണ കണ്ടു. പയ്യന് വേഗം അയാളുടെ അടുത്തേയ്ക്ക് ചെന്ന് ഭവ്യതയോടെ നിന്നു.
"ഉഷ്ണിക്ക്ണൂ... തണുപ്പ് ലേശൊന്ന് കൂട്ടിവെച്ചോ..."
പയ്യന് തിരിച്ചുപോയി ഏസിയുടെ തണുപ്പ് കൂട്ടിവെച്ചു.
അടുത്ത പെഗ്ഗ് കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പയ്യനെ വിളിച്ചു.
"ഭയങ്കര തണുപ്പ്.... ലേശൊന്ന് കൊറച്ചോ."
അയാളുടെ താത്പര്യപ്രകാരം വീണ്ടും അവന് ഏസിയുടെ തണുപ്പ് കുറച്ചുവെച്ചു. ഒരു പെഗ്ഗ് കൂടി കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പയ്യനെ വിളിച്ചുവരുത്തി. ഇത്തവണ അയാള്‍ സൈലന്റായിട്ട് ചൂടായി.
"എന്തൂട്ട്ണ്ടാ കാണിക്കണെ. കൊറയ്ക്കാന്‍ പറഞ്ഞാ അങ്ങട് കൊറയ്ക്കും... കൂട്ടാന്‍ പറഞ്ഞാ അങ്ങട്ട് കൂട്ടും ല്ലേ.. ഒരു മീഡിയത്തില്‍ അഡ്ജസ്റ്റ് ചെയ്ത് വെക്കട ചെക്കാ."
പയ്യന് പേടിച്ചു. തിരിച്ചുപോയി ഒന്നുകൂടി അഡ്ജസ്റ്റ് ചെയ്തുവെച്ചു. പാവം പയ്യന്. ഇടക്കിടെ ഇത് ആവര്‍ത്തിക്കുന്നതു കണ്ടപ്പോള്‍, സൈമേട്ടന് ഇഷ്ടപ്പെട്ടില്ല, അവനെ നയത്തില്‍ അടുത്തേയ്ക്കു വിളിച്ചു. സ്വകാര്യം പറയുന്നതുപോലെ ചോദിച്ചു.
"നിനക്ക് വല്ല പ്രാന്ത്ണ്ടാ മോനെ ?"
"എന്താ ചേട്ടാ..."
"അയാള്‍ക്ക് വേണ്ടി മാത്രം ഏസീ അഡ്ജസ്റ്റ് ചെയ്താ ഞാന്‍ സമ്മതിക്കില്ല്യാട്ടാ."
അവനും ശബ്ദം താഴ്ത്തിയാണ് സംസാരിച്ചത്.
"സത്യം പറയാലോ ചേട്ടാ. ഇതൊക്കെ ഒരു നമ്പറാണ്.. ഇവിടത്തെ ഏസി പണി മൊടക്കീട്ട് എത്ര കാലായിന്നറിയോ. കുടിച്ച് കഴിഞ്ഞാ ഓരോരുത്തര്‍ക്ക് ഓരോ പ്രാന്തല്ലേ. മ്മള് അഡ്ജസ്റ്റ് ചെയത്ല്ലേ പറ്റു... അലമ്പാക്കരുത് ചേട്ടാ. പ്ലീസ്."
പെട്ടത്തലയന് കാരണവരെ സൈമേട്ടന് ദയനീയമായി ഒന്ന് നോക്കി. പിന്നെ നോക്കുകുത്തി പോലയുള്ള ആ ഏസീയിലേയ്ക്കും. എനിക്കവനെ ഇഷ്ടായി. പക്ഷെ ഒരു കാര്യം എനിക്ക് മനസ്സിലായില്ല. കുടിക്കാതിരുന്നിട്ടും സംഭവം എനിക്കെന്താ പിടികിട്ടാതിരുന്നത്. ഛെ മോശായി.. ങാ.. ചന്ദനം ചാരിയാല്‍ ചന്ദനം മണക്കുംന്നല്ലേ. ഈ കള്ളുകുടിയന്മാരുടെ കൂടെ കൂടീട്ട് എന്റെ ബോധം കൂടി പോവുംന്നാ തോന്നണെ. സൈമേട്ടന് വീണ്ടും അടി തൊടങ്ങി. ഞാന്‍ പൊറോട്ടയും ബീഫ് ഫ്രൈയും തിന്ന് സമയം കളഞ്ഞു.
"ഢാ മച്ച്വോ... നീയിവിടെ വന്ന് ഒളിച്ചിരുന്ന് അടിക്ക്യാല്ലേ."
പുതിയ ആളെ സൈമേട്ടന്റെ കണ്ണുകള്‍ സ്കാന്‍ ചെയ്തു. പിന്നെ ആ കണ്ണുുകള്‍ ബള്‍ബുകള്‍പോലെ പ്രകാശിച്ചു.
"ഗഢ്യേ.. നീയെവിട്യാരുന്നു ഇത്രേം കാലം.. ഇന്‍സൈഡൊക്കെ വൈറ്റായി തൊടങ്ങീലോ..."
മുടി നരക്കുന്നതിനെ സൈമേട്ടന് അങ്ങന്യാ പറയ്യാറുള്ളത്. സൈമേട്ടന്റെ പരിചയത്തില്ള്ള വേറൊരു ഗഢ്യാണ്. ആടിയാണ് വരവ്. ആകെ മൊത്തം കൊളാവുംന്നാ തോന്നണെ. നിര്‍ത്താതെയുള്ള ഡയലോഗുകളാണ്. പച്ചക്കറി മാര്‍ക്കറ്റിലെ പഴയകാല ഓര്‍മ്മകളാണ് പെടക്കണത്. കാട് നാടായപ്പോള്‍ ആശാരി പൊറത്തായിന്ന് പറഞ്ഞപോലെയായി എന്റെ കാര്യം. കൊറച്ച് കഴിഞ്ഞപ്പോ സൈമേട്ടന് തന്നെ പറഞ്ഞു.
"കൃഷ്ണാ നീ വിട്ടോ... ഞാന്‍ വരാടാ..."
ഞാന്‍ സംശയിച്ചുനിന്നു.
"ഞങ്ങള്‍ കസറുമ്പോ നീയിങ്ങനെ നനഞ്ഞ കോഴീരെപോലെ ഇരിക്കണത് കാണാന്‍ ഒരു സുഖോല്ല്യ... ഒന്നില്ലിങ്ങ്യെ ഞങ്ങടെ കൂടെയിരുന്ന് അടിക്ക്യ... അല്ലെങ്ങ്യ നീ വിട്ടോ."
"ങേ.. ഈ ചുള്ളന് അടിക്കില്ലേ. അയ്യേ.. നെയ്യ് ഢാവാണല്ലേ.."
ഡയലോഗ് പുതിയ ഗഢിയുടെ വകയാണ്. ഒരു കാര്യം എനിക്ക് മനസ്സിലായി. ഞാന്‍ വരീന്ന് പോയ്കൊണ്ടിരിക്കുകയാണ്.
"നീ വിട്ടോടാ... ഞാന്‍ വരാം."
സമയം എട്ടേമുക്കാല്.. ഇയ്യാളിനി എപ്പോ വരാനാ. വീണ്ടും സംശയിച്ചുനിന്നു.
"ഓട്ടോ പിടിച്ച് വരാന്ന്... സൈമേട്ടന് വരാന്ന് പറഞ്ഞാ വരും. ഉം... വിട്ടോ.."
ഗൗരവായിതൊടങ്ങീട്ട്ണ്ട്. എന്തായാലും ഇനി ഇവിടെ നിന്നാ സീന്‍ ചളാവും. സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി. എന്നാലും എന്റെ കാശോണ്ട് സ്മോളടിച്ചിട്ട് എനിക്കിട്ടുതന്നെ പണിഞ്ഞൂലോ. സാരല്ല്യ ഒരു പ്രത്യുപകാരമല്ലേ. കൊണ്ടുവന്ന കാശ്, സൈമേട്ടന്റെ കീശേല് തിരുകി വെച്ചുകൊടുത്തിട്ട് ഞാന്‍ എഴുന്നേറ്റു. പെട്ടത്തലയന് കാരണവര്‍ ആ പയ്യനെകൊണ്ട് വീണ്ടും ഏസി അഡ്ജസ്റ്റ് ചെയ്യിപ്പിക്കണണ്ട്. ഇവിടെനിന്നാ എനിക്കും പ്രാന്താവും. വീട്ടില്‍ പോയ് സുഖായിട്ട് ഉറങ്ങാം. നേരം വെളുപ്പിച്ചത് കത്രീനേച്ചിയായിരുന്നു.
"സൈമേട്ടന് ഇന്നലെ വീട്ടില്‍ വന്നിട്ടില്ല്യാട്ടാ... നിങ്ങള്‍ എവിടിക്ക്യാടാ പോയെ..?"
ഇടയ്ക്കിടയ്ക്ക് ഈ മിസ്സിംഗ് പതിവായതുകൊണ്ടാകാം കത്രീനേച്ചി ഒരു മയത്തിലാണ് ചോദിച്ചത്.
ഷര്‍ട്ടെടുത്തിട്ട് വേഗം ബൈക്കെടുത്ത് വിട്ടു. ശശ്യേട്ടന്റെ ഉപദേശമാണ് ഓര്‍മ്മവന്നത്. സ്മോളിന്റെ കാര്യത്തില്‍ സൈമനെക്കൊണ്ട് മതീന്ന് പറേപ്പിക്കാന് പറ്റില്ല. സൈമേട്ടനെക്കുറിച്ച് കുറച്ചുംകൂടി ധാരണയുള്ള ആളാണല്ലോ. ശശ്യേട്ടനെതന്നെ കൂട്ടിന് വിളിക്കാം. ആദ്യം ബാറിലേയ്ക്ക തന്നെ പോകാം. പക്ഷെ അവിടെ എത്തുന്നതിനുമുമ്പ് വഴിയില്‍വെച്ചുതന്നെ ആളെ കണ്ടുമുട്ടി. നടന്നു ക്ഷീണിച്ചുള്ള വരവാണ്. ഞങ്ങളെ കണ്ടതും,
"കൃഷ്ണാ.. ശശ്യേ... ഒന്നും പറയണ്ടറാ..."
"ബെസ്റ്റ് ഗഢ്യാട്ടാ... വേഗം വാ... കത്രീനേച്ചിയുടെ തെറി അമ്മ കേള്‍ക്കുന്നതിനുമുമ്പ് വീടെത്തണം."
ബൈക്കില്‍ ട്രിപ്പിള്‍ അടിച്ചു വിട്ടു. ആളാകെ മൂഡോഫിലാണ്. ഞങ്ങളൊന്നും ചോദിച്ചില്ല്യ. കഥകളൊക്കെ പിന്നെ ചോദിച്ചറിയാം.
.....................................................................................................
വൈകീട്ടാണ് പീന്നീട് സൈമേട്ടനെ കണ്ടത്. കൂടെ ശശ്യേട്ടനും ഉണ്ടായിരുന്നു. സംഭവിച്ചതെന്താണെന്ന് ചോദിച്ചപ്പോ സൈമേട്ടന് ഒന്നും പറഞ്ഞില്ല്യ. ഗൗരവത്തില്‍ ഇരുന്നു. പക്ഷെ ശശ്യേട്ടന്‍ ഒരു കഥ പറഞ്ഞു തന്നു. ആള്‍ടെ വക കൊറച്ച് പൊടിപ്പും തൊങ്ങലും ഒക്കെ കൂട്ടിചേര്‍ത്താണ് പറഞ്ഞതെന്ന് മാത്രം.
പുലര്‍ച്ച ഒരു അഞ്ചുമണിയായിട്ടുണ്ടാകും. ആ സമയത്താണ് ഒരു ഫോണ്‍. രാമകൃഷ്ണേട്ടന് അബ്കാരിയും ബാര്‍ ഉടമസ്ഥനും ഒക്കെയല്ലേ. ലോഡ് സംബന്ധിച്ചോ, റെയ്ഡ് സംബന്ധിച്ചോ... എപ്പോള്‍ വേണമെങ്കിലും, ഒരു വിളി വരാം... അതുകൊണ്ട് ഏത് പാതിരയ്ക്ക് അടിച്ചാലും ഫോണ്‍ എടുക്കാണ്ട് പറ്റില്ല. രാമകൃഷ്ണേട്ടന് ഫോണെടുത്തു.
"അലോ..."
"സപ്ന ബാറിന്റെ ഒടമസ്ഥന്‍ രാമകൃഷ്ണേട്ടനല്ലേ...?"
"അതെ."
"ബാറ് എപ്പഴാ തോറക്കാ ചേട്ടാ.."
ഓ... നാശം പിടിക്കാന്‍ എന്ന് മനസ്സുകൊണ്ട പ്രാകിയെങ്കിലും, കസ്റ്റമര്‍ ഈസ് കിംഗ് എന്നല്ലേ. അതോണ്ട് രാമകൃഷ്ണേട്ടന് വളരെ ഡീസന്ഡായിട്ട് പറഞ്ഞു.
"നേരൊന്നു വെളുത്തോട്ടെ മാഷെ.."
അത് പറഞ്ഞതും രാമകൃഷ്ണേട്ടന് ഫോണ്‍ കട്ട് ചെയ്തു. ഇങ്ങനത്തോരോ സാമാനങ്ങള്‍... മനുഷ്യനെ ഒന്നൊറങ്ങാനും സമ്മതിക്കില്ലേ, വീണ്ടും മൂടിപുതച്ചുറങ്ങി. ഉറക്കം പിടിച്ച് ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ വീണ്ടും റിംഗ് ചെയ്തു. ഓ.. നാശം... നിവൃത്തിയില്ലാതെ വീണ്ടും ഫോണെടുത്തു
"അലോ..."
"അതെ രാമകൃഷ്ണേട്ടാ.. ഒന്നും തോന്നരുത്.. ബാറ് എപ്പഴാ തൊറക്കാന്ന് പറഞ്ഞില്ല്യ..."
"ഓ... ഒന്ന് ക്ഷമിക്ക് മാഷെ... നേരം വെളുക്കണല്ലേ ഒള്ളൂ.. ബാറ് തൊറക്കാന്‍ ഒരു എട്ട് എട്ടരയൊക്കയാവും. ജോലിക്കാരൊക്കെ വരണ്ടേ..."
പറഞ്ഞുകഴിഞ്ഞതും ഫോണ്കട്ടുചെയ്ത് രാമകൃഷ്ണേട്ടന് പുതപ്പിനുള്ളിലേയ്ക്കു വലിഞ്ഞു. അധികം കഴിഞ്ഞില്ല. വീണ്ടും ഫോണ്‍ അടിച്ചപ്പോള്‍ നാല് പച്ചത്തെറി പറയുവാനുള്ള മൂഡിലായിരുന്നു. പക്ഷെ വിളിച്ചത് സ്പിരിറ്റ് കടത്തില്‍ ഉസ്താദായ ഡ്രൈവര്‍ രമേഷായിരുന്നു.
"സാനം വന്ന്ണ്ട്. എവിട്യാ എറക്കണ്ടെ.. പഴേ സലത്ത് മത്യാ.."
"വേണ്ട വേണ്ട.. നീ സണ്ണീനെ വിളിക്ക് അവന് പുതിയ സ്ഥലം കാണിച്ച് തരും."
തെറി വിളിക്കാഞ്ഞത് ഭാഗ്യം. ഒന്നൂടെ ഉറങ്ങാമെന്നു കരുതി കിടന്നു. ഉറക്കം പിടിച്ചു തുടങ്ങിയപ്പോഴാണ് വീണ്ടും ഫോണ്‍. സണ്ണിയാണാവോ.. എന്തായാലും എടുത്തു.
"അലോ..."
"ചേട്ടാ... ബാറ് കൊറച്ചുങ്കൂടി നേരത്തെ തൊറക്കാന്‍ പറ്റ്വോ."
ഓ.. നേരത്തെ വിളിച്ച പണ്ടാരം തന്നെ. പുലര്ച്ച്യാവുമ്പോഴേയ്ക്കും സാനം വേണം. ഇങ്ങനെയുമുണ്ടോ കള്ളുകുടിയന്മാര്. ചെറുതായിട്ടൊന്നു ഉപദേശിച്ചു.
"നേരം വെളുക്കുമ്പോഴേയ്ക്കും അടിക്കണന്നിണ്ടങ്ങ്യെ തലേദിവസം തന്നെ വാങ്ങി വെച്ചൂടെ മാഷെ..."
"അതേയ്... ചേട്ടാ.... ഞാന്‍..."
"ന്റെ മാഷെ... നിങ്ങളെവിടുന്നാ വിളിക്കണെ... അടുത്ത് വേറെ ബാറും ഷാപ്പും ഒന്നൂല്ല്യേ... മന്ഷ്യനെ ഒറങ്ങാനും സമ്മതിക്കില്ല്യ..."
"സത്യം പറയാലോ, ഞാന്‍ ചേട്ടന്റെ ബാറിനുള്ളിലെ ഫോണീന്ന് തന്ന്യാ വിളിക്കണെ... ഇന്നലെ അടിച്ചത് ഇത്തിരി കൂടിന്നാ തോന്നണെ. ഇവിടെതന്നെ കെടന്ന് ഒറങ്ങിപ്പോയി.. ഇതൊന്നു തൊറന്നാലെ എനിക്ക് പൊറത്ത് കടക്കാന്‍ പറ്റ്വൊള്ളൂ ചേട്ടാ..."
പിന്നെയൊരു കൂട്ടച്ചിരിയായിരുന്നു. കഥയിലെ നായകന് പോലും ചിരിച്ചുപോയി.
പക്ഷെ എനിക്കൊരു സംശയം ബാക്കിയുണ്ടായിരുന്നു. ഞാനത് ശശ്യേട്ടനോട് ചോദിച്ചു.
"അപ്പോ ബാറിലെ ജോലിക്കാരൊന്നും കണ്ടില്ല്യേ..?"
"പുലര്‍ച്ചയ്ക്ക് ബോധം വന്നപ്പോ. ആള് ടോയ്ലെറ്റിലായിരൂന്നൂത്രെ... അവര്‍ വിചാരിച്ചത് ഇങ്ങേര് ബില്ലടയ്ക്കാണ്ട് മുങ്ങീതാന്നാ..."
"ഒരു കാര്യം കൂടി ചോദിച്ചോട്ടെ... ചേട്ടനല്ലേ പറഞ്ഞെ. ആള്‍ക്ക് എത്ര അടിച്ചാലും മത്യാവില്ല്യ... ആളെക്കൊണ്ട് മതീന്ന് പറേപ്പിക്ക്യാന് പറ്റില്ല്യാന്നൊക്കെ.. എന്നിട്ട് ടോയ്ലെറ്റില് പോയി ബോധം കെട്ട് വീണതോ...?"
"ഡാ.. കെഴങ്ങാ.. അതെന്ന്യല്ലേ ഞാനും പറഞ്ഞേ... അവന് ബോധം കെട്ടു വീഴുമായിരിക്കും. പക്ഷെ അപ്പോഴും അവന് മതീന്ന് പറയില്ല്യാ... അതാണ് സൈമണ്‍... അല്ലേ സൈമാ..?".

സൈമണ്‍ ചേട്ടന് ഞങ്ങളുടെ കൃഷ്ണേട്ടന്റെ മറ്റൊരു പതിപ്പാണല്ലേ...? :)
മറുപടിഇല്ലാതാക്കൂകലക്കീണ്ട്ട്ടാ സുധീര്‍ഭായ്...
പേരുകള്‍ മാറുമെന്നേയുള്ളൂ. ഇത്തരം കഥാപാത്രങ്ങള്‍ ഒരുപാടുണ്ട് തൃശ്ശൂരില്‍. സന്തോഷം ..നന്ദി.. വിനുവേട്ടാ.
ഇല്ലാതാക്കൂസൂപ്പർ
മറുപടിഇല്ലാതാക്കൂമ്ടെ നാട്ട് ഭാഷയിൽ
അസ്സലായിട്ട് പൂശിയിരിക്കുന്നു കേട്ടൊ ഭായ്
പിന്നെ
ഇക്കഥയുടെ വേറൊരു വേർഷൻ
നാലഞ്ച് കൊല്ല്ലം മുമ്പ് മണിലാലിന്റേത് (മാർജാരൻ )
ബ്ലോഗനയിലും വന്നിട്ടുണ്ട് ...
ഈ വിറ്റുകളൊക്കെ തൃശ്ശൂര്‍ ടൗണിലെ അന്നത്തെ ചില കള്ളുകുടിയന്മാരായ സുഹൃത്തുക്കള്‍ പകര്‍ന്നു തന്നിട്ടുള്ള അറിവുകളാണ്. ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുത്ത് അതില്‍ ചിലതെല്ലാം കൂട്ടിവെച്ച് ഒരു കഥ രൂപത്തില്‍ കാച്ചിയെന്നുമാത്രം. മാര്‍...ജാരന് ഇപ്പോഴാണ് ശ്രദ്ധയില്‍പെട്ടത്. മണിലാല്‍ ചേട്ടനും തൃശ്ശൂര്കാരനാണല്ലേ... രസികന്‍ എഴുത്താണ് കേട്ടോ... നന്ദി മുരളിയേട്ടാ...
ഇല്ലാതാക്കൂനിങ്ങള് തൃശ്ശൂര്‍ ഗഡികളെല്ലാം കൂടി ചിരിപ്പിച്ചു കൊല്ലും.
മറുപടിഇല്ലാതാക്കൂതൃശ്ശൂര് പുലികളുടേയും പുലിക്കളിയുടെയും നാടല്ലേ വേട്ടത്താന്‍ ജി. നന്ദി.. സന്തോഷം.
ഇല്ലാതാക്കൂനല്ല അസ്സല് കള്ളുകുടിയരേം അവരുടെ തമാശേം തൃശൂർ ശൈലിയിൽ കേൾക്കണ രസം വേറൊരിടത്തും ഇല്ലന്നാ തോന്നണേ .... !
മറുപടിഇല്ലാതാക്കൂനന്നായി രസിച്ചു ട്ടോ സുധീറേ ....
കുഞ്ഞേച്ചി.... രസിച്ചുവന്നെറിയുന്നതില് സന്തോഷം. നന്ദി.
ഇല്ലാതാക്കൂഇതാപ്പോ നന്നായെ. സംഭവത്തിന്റെ ക്ലൈമാക്സ് നല്ല സസ്പ്പെന്സായി തന്നെ അവസാനം വരെ നിന്നപ്പോ ചിരിക്കാത്തോനും ചിരിച്ചോകും.
മറുപടിഇല്ലാതാക്കൂനന്നായി.
റാംജി സാര്‍... നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി. വളരെ സന്തോഷം.
ഇല്ലാതാക്കൂരസായിട്ടുണ്ടുട്ടോ... പ്രത്യേകിച്ച് തൃശൂര്‍ക്കാരുടെ ശൈലിയിലുള്ള അവതരണം കൂടിയായപ്പോള്‍ കേമായി!
മറുപടിഇല്ലാതാക്കൂസന്തോഷം.. നന്ദി.. മുബി.
ഇല്ലാതാക്കൂഅടിപൊളി. എവിട്യാരുന്നു സുധീറേ ഇത്രയും കാലം.ഈ മരുന്നൊക്കെ കയ്യില്‍ വച്ചിട്ട്?
മറുപടിഇല്ലാതാക്കൂരണ്ടാം ഭാഗം അൽപ്പം നീളം കൂടിപ്പോയി. രണ്ടാമത്തെ ഫോണ്‍ കാൾ ആകുമ്പോൾ നമുക്ക് ഗുട്ടൻസ് പിടി കിട്ടി. അതിനിടെ സ്പിരിറ്റ് ലോറിക്കാരന്റെ ഫോണ്‍ ബുദ്ധിപരമായി ചേർത്തു.
കഥ പറച്ചിലും സംഭാഷണവും കൃത്യമായി ചേർത്ത് നർമവും ഹാസ്യവും ചേർത്ത് മനോഹരമായി പറഞ്ഞു. ആ എസീടെ വിറ്റ് ആലോചിച്ചു ചിരിച്ചു പോകും. ഹാസ്യത്തിന് വേണ്ടി ഹാസ്യം എഴുതാതെ ഒട്ടും അതി ഭാവുകത്വം ഇല്ലാതെ നന്നായി എഴുതിയ കഥ.
ബിപിന്‍ മാഷെ.. ഇവിടെ വന്ന് ഇത്രയും നല്ലൊരു കമന്റിട്ടതിന് വളരെ നന്ദി..
ഇല്ലാതാക്കൂസംഭവം ഉഷാറായി. എങ്കിലും തൃശൂര്കാര്ക്കെ ആ പള്‍സ് ശരിക്കും പിടികിട്ടൂള്ളൂ
മറുപടിഇല്ലാതാക്കൂജോസ്ലെറ്റ് ഭായി... വരവറിയിച്ചതില്‍ വളരെ സന്തോഷം. പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ... തിരക്കിലാണോ... ?.
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂസുധീർഭായ്..ഞാനും ഉണ്ടായിരുന്നു തൃശൂർ ഒരു ഒന്നൊന്നര വർഷം. സപ്നാ ബാർ ഒരു സംഭവാ ട്ടാ..പറയാണ്ടിരിക്യാൻ വയ്യ..
ഈ കഥ വേറെ വേർഷനിൽ കുറച്ചു വർഷങ്ങൾക്കു മുൻപ് കേട്ടതാണെങ്കിലും ഈ അവതരണം തികച്ചും വ്യത്യസ്ഥം.
അഭിനന്ദനങ്ങൾ ഉണ്ട് ട്ടാ..സംഗതി ...
വായനയ്ക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി രഞ്ജിത് ഭായ്.
ഇല്ലാതാക്കൂസംഗതി ക്ലാസ്സയിട്ടാ, ആ ബാറിനകത്ത് പെട്ട് പോണതു മുൻപ് എവിടെയോ വായിച്ചിട്ടുണ്ട്, ഓഷോ ആണോന്നു സംശയം
മറുപടിഇല്ലാതാക്കൂഇതൊരു തൃശ്ശൂര്‍ വേര്‍ഷനാണ് ഷരീഫ് ഭായ്. വയനയ്ക്കും കമന്റിനും നന്ദി.
ഇല്ലാതാക്കൂമനോഹരമായിട്ടുണ്ടേട്ടോ .... ഹ ഹ ഹ
മറുപടിഇല്ലാതാക്കൂമയ്യനാട് മാനവാ... സന്തോഷം... നന്ദി.
ഇല്ലാതാക്കൂകേരളം മുഴുവൻ സുധീരൻജിയുടെ ബാറ് പൊല്ലാപ്പ്...അതിനിടയിൽ ബൂലോകത്ത് സുധീർദാസിന്റെ ബാറ് കഥ...ജോറായീട്ടോ...
മറുപടിഇല്ലാതാക്കൂആസ്വാദനത്തിനും കമന്റിനും ഒത്തിരി നന്ദി.. അരീക്കോടന്‍ സാര്‍.
ഇല്ലാതാക്കൂ"അലോ, മാണ്യേട്ടനല്ലേ?"
മറുപടിഇല്ലാതാക്കൂ"അതേ"
"സുധീർദാസാ"
"എന്താണ്ട്രാശവീ പുലർച്ചെ വിളിക്കണെ മൻഷ്യന് കെടന്നൊറങ്ങ്വൊന്നും വേണ്ടേ?"
"അല്ല മാണ്യേട്ടാ, ഈ ബാറോളൊക്കെ എപ്പളാ തൊറക്ക്വാ?"
"എന്തിനാണ്ടാ നിന്നെ ആരെങ്കിലും അതിൻറകത്തിട്ട് പൂട്ട്യാ. നീയൊരു കാര്യം ചെയ്യ് ഒരു മുപ്പതുകോടീം കൊണ്ട് ഇങ്ങട് വാ. ഞാൻ തൊറന്ന്വരാം നെൻറെ ബാറ്"
"അതിനല്ല. എനിക്ക് എറക്കുമതി തീരുവ ഇല്ല്യാത്ത മൈദ്യോണ്ട് ഇണ്ട്യാക്ക്യ പൊറോട്ട ബീഫ് ഫ്രൈയും കൂട്ടി തിന്നാനാ"
മാണ്യേട്ടൻ പ്ലിംഗ്!!!!
വൈശാഖ് ഭായ് താങ്കള്‍ തൃശ്ശൂര്‍ക്കാരന്‍ തന്നെയാണെന്ന് എനിക്കറിയാം. കമന്റ് പൊളിച്ചൂട്ടാ ഗഢ്യേ... നന്ദി.
ഇല്ലാതാക്കൂതൃശ്ശൂർ എന്നത് കുറേ സംഭവങ്ങളുടെ നാടാണെന്ന് ഞങ്ങൾ കോഴിക്കോട്ടുകാർ പറയാറുണ്ട്. തൃശ്ശൂരിലെ സാധാരണ മനുഷ്യർ മുതൽ സുധീർ ദാസിനെപ്പോലുള്ള ബ്ളോഗർമാർവരെ ഓരോരുത്തരും ഓരോ സംഭവങ്ങൾതന്നെ....
മറുപടിഇല്ലാതാക്കൂതൃശ്ശൂര് ഒരുപാട് സംഭവങ്ങളുടെ നാടുതന്നെ... ചിരി ആയുസ്സുകൂട്ടുമെന്നല്ലേ... സന്തോഷം.. നന്ദി. മാഷെ..
ഇല്ലാതാക്കൂഇവിടെ 'ബാര്‍ കോഴ'യൊന്നും കാണാത്തതില്‍ സന്തോഷം ....നര്‍മ്മം കുടിച്ചു മദിക്കുന്നുവോ ?
മറുപടിഇല്ലാതാക്കൂഇടയ്ക്ക് കുറച്ച നര്‍മ്മവും വേണ്ടെ മാഷെ... ഒരു രസമല്ലേ.. മാഷെ... സന്തോഷം... നന്ദി.
ഇല്ലാതാക്കൂഉഷാറായിട്ടുണ്ട്...അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂപശുങ്കുട്ടീം വന്നോ... ഒത്തിരി നന്ദീട്ടോ.
ഇല്ലാതാക്കൂകൊള്ളാം മാഷെ വായിക്കാൻ നല്ല രസമുണ്ടായിരുന്നു ഈ സംഭവകഥ.
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി ഗീതചേച്ചി.. ഇടയ്ക്കൊക്കെ ഓരോ തമാശകളും വേണ്ടേ.
ഇല്ലാതാക്കൂനാളുകള്ക്കു ശേഷം രസിച്ചു വായിച്ച നല്ലൊരു പോസ്റ്റ് . അവതരണം ഗംഭീരം . തൃശൂര്‍ കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്ന ബിജു ഡേവിസിന്റെ ഉഗ്രന്മാര്ക്ക് അല്‍പ്പം മാന്ദ്യം സംഭവിച്ചത് ഞങ്ങള്‍ വായനക്കാര്‍ക്ക് തെല്ലൊരു വിഷമം തന്നിരുന്നു. ഈ പോസ്റ്റ് പോലെ ഇനിയും ചിലതൊക്കെ ഇടയ്ക്കു പോന്നോട്ടെ ശ്രീ സുധീര്‍ദാസ്. അസ്സലായി എഴുതി. അഭിനന്ദനങള്‍
മറുപടിഇല്ലാതാക്കൂസന്തോഷം വേണുഗോപാല്‍ ജി.. പ്രോത്സാഹനത്തിന് വളരെയധികം നന്ദി.
ഇല്ലാതാക്കൂഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ എ സി ബാറും പെപ്സിയുമൊക്കെ ഉണ്ടായിരുന്നോ ? എന്തായാലും സംഗതി നന്നായി അവതരിപ്പിച്ചു , നര്‍മ്മം നന്നായി വഴങ്ങുന്നു ,,
മറുപടിഇല്ലാതാക്കൂനന്ദി ഫൈസല്‍ ഭായ്. നല്ല വാക്കുകള്‍ക്ക് നന്ദി.
ഇല്ലാതാക്കൂഭായ്.... നര്‍മ്മം എഴുതിവയ്ക്കുക നല്ല ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.
മറുപടിഇല്ലാതാക്കൂനൂറില് നൂറ്റിയൊന്നു ശതമാനം ചിരിയോടെ കമ്മന്റുന്നു .... അടിപൊളി എഴുത്തും kathayum
ചില കള്ളുകുടിയമാര് പറഞ്ഞുതന്ന തമാശകള്‍ ഒരു കഥപോലെ പറഞ്ഞതല്ലേ.. റിയാസ് ഭായ്. നന്ദി.
ഇല്ലാതാക്കൂശരിയാ, ഇതിന്റെ മറ്റൊരു വേര്‍ഷന്‍ കേട്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഎന്നാലും അവതരണം രസായി
വളരെ നന്ദി... ശ്രീ ഭായ്.
ഇല്ലാതാക്കൂകലക്കി ട്ടാ മാഷേ!
മറുപടിഇല്ലാതാക്കൂസ്വാഗതം. ഡോ. ജ്യുവല്‍.. വളരെ നന്ദി ഈ വഴി പോയതിന്.
ഇല്ലാതാക്കൂഏതൊരാളെയും വായനക്കിരയാക്കുന്നത് കാഴ്ചയില്‍ ഇഷ്ടപ്പെടുന്ന ഹെഡ് ലൈ൯ ആണല്ലോ..
മറുപടിഇല്ലാതാക്കൂഇഷ്ടായി..
വായിച്ചു...
മനോഹരം....
ഒരുപാട് നന്ദി മുബാരക് ഭായ്.
ഇല്ലാതാക്കൂസംഭവം ക്ലാസ്സായിട്ട്ണ്ട്.... ഈ തൃശ്ശൂര്കാര് ഒരു സംഭവം തന്നെയാണല്ലേ... :-)
മറുപടിഇല്ലാതാക്കൂഅതെയതെ... തൃശ്ശൂര്കാര് സംഭവം തന്നെയാണ്.
ഇല്ലാതാക്കൂകഷ്ടായീട്ടോ.! ഈ പോസ്റ്റ് കണ്ടിര്ന്നില്ല്യ.ഇപ്പഴാ കണ്ണില്പ്പെട്ട്ത്.
മറുപടിഇല്ലാതാക്കൂഎനിക്ക് മദ്യപാനത്തോട് വിരോധാട്ടോ. മദ്യം വിഷമാണ്.അതുണ്ടാക്കരുത്.കുടിക്കരുത്.....
അസ്സലായി എഴുത്ത്......ആശംസകള്‍
നന്ദി തങ്കപ്പന് സാര്‍...
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂഒരു നല്ല കുടിയനാകാന്‍ ഏറ്റവും വേണ്ട ഗുണമാണ് വിനയം. ആരെക്കണ്ടാലും ഒന്ന് നമസ്കരിചേക്കണം. അതിനായി കൈ കൂപ്പുമ്പോള്‍ ചെറിയൊരു ഏമ്പക്കവും വലിയൊരു ആട്ടവും വേണം. ഒരിത്തിരികൂടെ മൂടായിട്ടുണ്ടെങ്കില്‍ മടിക്കുത്തഴിച് ഒരു നമസ്കാരമാകാം. ഒരിത്തിരികൂടെയായാലോ........,മുണ്ടുതന്നെ അഴിചിട്ടാകാം പരിപാടി. പലപ്പോഴും അങ്ങനെ ചെയ്യേണ്ടി വരാറില്ലെന്നതാണ് സത്യം
( മദ്യ വിമോചന സമരം )
http://a4aneesh.blogspot.in/2011/01/blog-post_25.html?m=1
എന്റെയീ ചെറിയ ലോകത്തേയ്ക്ക് സ്വാഗതം അനീഷ് കുമാര്‍ ഭായ്. വരവിനും വായനയ്ക്കും കമന്റിനും ഒത്തിരി നന്ദി.
ഇല്ലാതാക്കൂഅത് പൊളിച്ചു.....
മറുപടിഇല്ലാതാക്കൂസന്തോഷം... നന്ദി.. വിനോദ് ഭായ്.
ഇല്ലാതാക്കൂ