വെളുവെളുത്ത നുണകള്‍ പോല്‍.
വികൃതമാണത്രെ സത്യം;
വേശ്യയുടെ സൗന്ദര്യം പോല്‍
ഭാരമാണത്രെ സത്യം;
തുമ്പിക്കൊരു കല്ലെന്ന പോല്‍.
മടുപ്പാണത്രെ സത്യം;
വയര്‍നിറഞ്ഞവനന്നം പോല്‍.
ശാശ്വതമാണത്രെ സത്യം;
ഗതികിട്ടാതലയും പ്രേതം പോല്‍.
ഇതൊന്നുമല്ലെന്നതാണ് സത്യം;
ഒഴിവാക്കുവാനാവാത്ത ശല്യം പോല്‍,
സ്വാര്‍ഥതയ്ക്ക്, മനുഷ്യനില്‍ പിറന്ന;
ജാരസന്തതിയാണു സത്യം.
