"മിസ്റ്റര്‍ നായര്‍... നിങ്ങള്‍ ഇന്ത്യക്കാര്‍ ശാസ്ത്രനേട്ടങ്ങള്‍ കണ്ടെത്തുന്നതില്‍ വളരെ പിന്നിലാണ്. മിക്കവാറും എല്ലാ സുപ്രധാന കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുള്ളത് ഞങ്ങള്‍ ഇംഗ്ലീഷുകാരാണ്. നിങ്ങള്‍ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.?"
തൊലി വെളുത്തവന്റെ പൊങ്ങച്ചം. ശങ്കരന്‍നായര്‍ ഒന്നു ചിരിച്ചുവെന്നു വരുത്തി.
"അതംഗീകരിക്കുന്നതിലുള്ള നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു.. പക്ഷെ അതൊരു സത്യമാണ്. ഇലക്ട്രിസിറ്റി, കാര്‍, ട്രെയിന്‍, ഏറോപ്ലെയ്ന്‍, റോക്കറ്റ്, റേഡിയോ, ടെലിവിഷന്‍, റഫ്രിജറേറ്റര്‍, എന്തിനധികം കമ്പ്യൂട്ടര്‍ തുടങ്ങി ലോകത്തെ മാറ്റിമറിച്ച എല്ലാ സുപ്രധാന കണ്ടുപിടുത്തങ്ങളും ഞങ്ങള്‍ ഇംഗ്ലീഷുകാരാണ് നടത്തിയിട്ടുള്ളത്."
പറയുന്നത് ശങ്കരന്‍നായരെന്ന ഇന്ത്യാക്കാരനോടാണെങ്കിലും, ഒരു ഏഷ്യന്‍ വംശജനെന്നനിലയില്‍, അവരോടൊപ്പം യാത്ര ചെയ്യുന്ന ജപ്പാന്‍കാരനായ അകായോഷിയുടെ അഭിമാനത്തെയും എഡ്വേര്‍ഡിന്റെ വാക്കുകള്‍ നോവിച്ചു. അയാള്‍ അതില്‍ അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു.
"മിസ്റ്റര്‍ എഡ്വേര്‍ഡ്, നിങ്ങള്‍ ഇംഗ്ലീഷുകാര്‍ കുറച്ച് ശാസ്ത്രസത്യങ്ങള്‍ കണ്ടുപിടിച്ചു എന്നേ ഉള്ളൂ. പക്ഷെ ഞങ്ങള്‍ ജപ്പാന്‍കാരാണ്, എല്ലാ ശാസ്ത്രകണ്ടെത്തലുകളേയും ജനകീയമാക്കി മാറ്റിയത്. അല്ലെന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയില്ല. പിന്നെ മറ്റൊന്നുകൂടിയുണ്ട്, സംസ്കാരത്തിന്റെ കാര്യമെടുത്താല്‍ ഞങ്ങള്‍ തന്നെയല്ലേ നിങ്ങളേക്കാള്‍ സമ്പന്നര്‍... നിങ്ങള്‍ പാശ്ചാത്യരുടേത് വെറും കൃത്രിമത്വങ്ങള്‍ നിറഞ്ഞ ഔപചാരികതകള്‍ മാത്രമല്ലേ..."
ആ അവസരം ഉപയോഗിക്കുവാന്‍ ശങ്കരന്‍നായര്‍ ഒരു ശ്രമം നടത്തി.
"അതെ... നിങ്ങള്‍ ഇംഗ്ലീഷുകാര്‍ സ്ഥലകാലബോധമില്ലാതെ പരസ്യമായി ഉമ്മവെക്കുന്നവരാണ്. "
"ശരിയാണ് മിസ്റ്റര്‍ നായര്‍, സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഇംഗ്ലീഷുകാര്‍ നാണിക്കാറില്ല. പക്ഷെ ഞങ്ങള്‍, നിങ്ങള്‍ ഇന്ത്യക്കാരെപ്പോലെ വഴിയരുകില്‍ നിന്ന് പരസ്യമായി മൂത്രമൊഴിക്കാറുമില്ല."
എഡ്വേര്‍ഡിന് ഒരു വടി കൂടി കൊടുത്തതില്‍ കുറ്റബോധം തോന്നി ശങ്കരന്‍നായര്‍ വീണ്ടും വഴിയോരകാഴ്ചകളിയേ്ക്ക് ശ്രദ്ധ തിരിച്ചു. എഡ്വേര്‍ഡ് അശ്വമേധം തുടരുകയാണ്..
"ശാസ്ത്രത്തില്‍ മാത്രമല്ല, വൃത്തിയിലും വികസനത്തിലും നിങ്ങള്‍ ഇന്ത്യക്കാര്‍ വളരെ വളരെ പിന്നിലാണ് മിസ്റ്റര്‍ നായര്‍. വികസനം എന്താണെന്നറിയണമെങ്കില്‍ നിങ്ങള്‍ അമേരിക്കയിലേയ്ക്ക് വരൂ. അവിടെയുള്ള കെട്ടിടങ്ങളുടെ ഉയരങ്ങള്‍ പോലും നിങ്ങളെ അത്ഭുതപ്പെടുത്തും. മൗണ്ട് എവറസ്റ്റ് പോലും ഞങ്ങളുടെ നാട്ടിലെ കെട്ടിടങ്ങളുടെ ഉയരങ്ങള്‍ക്കു മുമ്പില്‍ തോറ്റുപോകും."
പുരികങ്ങള്‍ ചോദ്യചിഹ്നം പോലെ വളച്ചുപിടിച്ച് ശങ്കരന്‍നായര്‍ സംശയം പ്രകടിപ്പിച്ചു.
"ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്കുപോലും അത്ര ഉയരമുള്ളതായി അറിവില്ല. എന്നിട്ടാണ് മൗണ്ട് എവറസ്ററ്റ് പോലും തോറ്റുപോകുന്ന കെട്ടിടങ്ങള്‍... ഇല്ല.. ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്‍ നുണയാണ് പറയുന്നത്."
അകായോഷി അതേറ്റു പിടിച്ചു.
"ശരിയാണ്. അത്രക്കൊന്നും വരില്ല. നിങ്ങള്‍ വെറുതെ പൊങ്ങച്ചം പറയുകയാണ്. അല്ലെങ്കിലും നിങ്ങള്‍ ഇംഗ്ലീഷുകാര്‍ നുണയന്മാരും പൊങ്ങച്ചക്കാരുമാണ്. "
ആവേശം കൂടിയപ്പോള്‍ പറഞ്ഞതല്‍പ്പം കൂടിപ്പോയി. അല്‍പ്പം ജാള്യതയോടെ ഗൗരവം കൈവിടാതെ എഡ്വേര്‍ഡ് പ്രസ്താവന തിരുത്തി.
"അതുപിന്നെ.... ഞാന്‍ ഒരു ഉദാഹരണം പറഞ്ഞുവെന്ന് മാത്രം. അത്രക്കൊന്നും വരില്ല. എന്നാലും എവറസ്റ്റിന്റെ തൊട്ടു താഴെ എന്നു കണക്കാക്കിയാല്‍ മതി."
ശങ്കരന്‍നായരുടെയും അകായോഷിയുടേയും മുഖത്ത് അങ്ങനെ വഴിക്കു വാ എന്നൊരു ഭാവമാണ്.
അമേരിക്കയേക്കാള്‍ ഒട്ടും മോശമല്ല ജപ്പാന്. അകായോഷിയ്ക്ക് അടങ്ങിയിരിക്കുവാന്‍ കഴിഞ്ഞില്ല.
"മിസ്റ്റര്‍ എഡ്വേര്‍ഡ്... വികസനമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല. ശരിയായ വികസനം കാണുവാന്‍, അമേരിക്കയിലേയ്ക്കല്ല, നിങ്ങള്‍ ജപ്പാനിലേയ്ക്കാണ് വരേണ്ടത്. സമയത്തെ തോല്‍പ്പിക്കുന്ന ബുള്ളറ്റ് ട്രെയിനുകളിലാണ് ഞങ്ങളുടെ യാത്രകള്‍. പരിഷ്കാരങ്ങള്‍ക്കൊപ്പം പാരമ്പര്യത്തേയും മാനിക്കുന്ന വികസന മാതൃകകളാണ് ഞങ്ങളുടേത്. നിങ്ങള്‍ക്കറിയാമോ ജപ്പാനില്‍ ഞങ്ങള്‍ മനുഷ്യരെ വേലക്കാരാക്കാറില്ല. അവിടെ ഞങ്ങള്‍ റോബോട്ടുകളെകൊണ്ടാണ് ജോലികളെല്ലാം ചെയ്യിക്കുന്നത്. അപകടകരവും കഠിനവുമായ ജോലികള്‍ ചെയ്യുവാന്‍, മാലിന്യങ്ങള്‍ വൃത്തിയാക്കുവാന്‍, എന്തിനധികം പറയുന്നു.കരയുമ്പോള്‍ ആശ്വസിപ്പിക്കുന്ന ഇന്റലിസെന്‍സ് റോബോട്ടുകള്‍ വരെയുണ്ട് എന്റെ നാടായ ജപ്പാനില്‍."
അവസാനം പറഞ്ഞതിനോട് യോജിക്കുവാനാകാതെ എഡ്വേര്‍ഡ് പ്രതികരിച്ചു.
"ഇല്ല... ഇല്ല.. നിങ്ങള്‍ പറയുന്നത് അംഗീകരിക്കുവാനാവില്ല. വികാരങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന റോബോട്ടുകളെ വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. നുണ പറയുന്നതില്‍ ജപ്പാന്‍കാരും മോശമല്ലെന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നു മിസ്റ്റര്‍ അകായോഷി".
ശങ്കരന്‍നായരും അതിനെ പിന്താങ്ങി.
"ഞാനും അത് വിശ്വസിക്കുന്നില്ല."
ആവേശം അല്‍പ്പം കൂടിപ്പോയെന്ന് ബോധ്യമുള്ളതുകൊണ്ട്, ജാള്യതയോടെയാണെങ്കിലും
അകായോഷിയും ഉടന്‍ തിരുത്തി.
"അതു പിന്നെ പറഞ്ഞുവന്നപ്പോള്‍ അങ്ങനെ പറഞ്ഞുവെന്നു മാത്രം. സത്യത്തില്‍ ഞാനുദ്ദേശ്ശിച്ചത്... വികാരങ്ങളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്ന റോബോട്ടുകളെ കുറിച്ചുള്ള ഞങ്ങളുടെ പഠനങ്ങള്‍ ലക്ഷ്യത്തിന് തൊട്ടടുത്ത് എത്തിനില്‍ക്കുന്നു എന്നാണ്. "
ഇടയ്ക്കിടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ശങ്കരന്‍നായരോട് എഡ്വേര്‍ഡ് ചോദിച്ചു.
"എന്താ മിസ്റ്റര്‍ നായര്‍, നിങ്ങള്‍ക്കൊന്നും പറയുവാനില്ലേ.? നിങ്ങളുടെ പ്രിയപ്പെട്ട നാടിനെക്കുറിച്ച്...! "
വഴിയോരകാഴ്ചകള്‍ ആസ്വദിക്കുന്നുവെന്ന വ്യാജേന ഗൗരവത്തോടെ പുറത്തേയ്ക്കു നോക്കിയിരുന്ന ശങ്കരന്‍നായര്‍ ആദ്യമൊന്നും പറഞ്ഞില്ല. പിന്നെ ഒട്ടും താത്പര്യമില്ലാത്തതുപോലെ, പറഞ്ഞു.
"ഒരുപാട് രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നാടാണ് എന്റെ ഇന്ത്യ. പറയുവാനാണെങ്കില്‍ എറെയുണ്ട്. പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. പറഞ്ഞാല്‍ നിങ്ങള്‍ ഒരിയ്ക്കലും വിശ്വസിക്കില്ല."
"അതോര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ട. മിസ്റ്റര്‍ നായര്‍... ഞങ്ങള്‍ വിശ്വസിച്ചോളാം... ഇനി അഥവാ നുണയാണെങ്കില്പോലും...ഉം.. പറഞ്ഞോളൂ... "
എഡ്വേര്‍ഡ് ശങ്കരന്‍നായര്‍ക്ക് ധൈര്യം പകര്‍ന്നു.
"വാസ്തവത്തില്‍ നിങ്ങള്‍ വിദേശികള്‍ക്ക്, ഇന്ത്യയെക്കുറിച്ച് ഒന്നും അറിയില്ല. ഉദാഹരണത്തിന്, ഇന്ത്യയിലെ സന്യാസിമാര്‍ മൂക്കിലൂടെയാണ് ഭക്ഷണം കഴിക്കാറുള്ളതെന്ന് നിങ്ങള്‍ക്കറിയാമോ."
എഡ്വേര്‍ഡും അകയോഷിയും മുഖത്തോടുമുഖം നോക്കി. ആദ്യമായാണ് അവര്‍ ഇത്തരമൊരു വാര്‍ത്ത കേള്‍ക്കുന്നത്. അല്‍പ്പനേരത്തിനുശേഷം സംശയം തീര്‍ക്കുവാനായി എഡ്വേര്‍ഡ് തന്നെ ചോദിച്ചു.
"മിസ്റ്റര്‍ നായര്‍, സത്യമാണോ നിങ്ങള്‍ പറയുന്നത്."
ശങ്കരന്‍നായര്‍ അവരെ ഓര്‍മ്മിപ്പിച്ചു.
"ഇതുതന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞത്... പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലെന്ന്."
"ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു പുതിയ അറിവാണ്. മിസ്റ്റര്‍ നായര്‍, ഞങ്ങള്‍ ഗൗരവത്തോടെയാണ് ചോദിക്കുന്നത്.... സത്യം തന്നെയാണോ നിങ്ങള്‍ പറയുന്നത്... ആണെങ്കില്‍ അതിനു പിന്നില്‍ ഒരു കാരണവുമുണ്ടാകില്ലേ... "
ഒരു വലിയ രഹസ്യം സൂക്ഷിക്കുന്നതുപോലെ ഭാവിച്ച് ശങ്കരന്‍നായര്‍ ഗൗരവത്തോടെ ഇരുന്നു. അകായോഷി ശങ്കരന്‍നായരെ പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു.
"എനിക്കു തോന്നുന്നത് നിങ്ങള്‍ ഞങ്ങളെ പറ്റിക്കുവാന്‍ ശ്രമിക്കുകയാണെന്നാണ്."
ആകാംക്ഷ അടക്കുവാനാകാതെ എഡ്വേര്‍ഡ് വീണ്ടും ചോദിച്ചു.
"പറയൂ മിസ്റ്റര്‍ നായര്‍... ബാക്കികൂടി പറയു... അതെന്താണ് ഇന്ത്യന്‍ സന്യാസിമാര്‍ മൂക്കിലൂടെ ഭക്ഷണം കഴിക്കുന്നത്. ദ്രവരൂപത്തിലുളള ഭക്ഷണം മാത്രമാണോ അവര്‍ കഴിച്ചിരുന്നത്."
"അല്ലേയല്ല... സന്യാസിമാര്‍ ഖരരൂപത്തിലുള്ള ഭക്ഷണങ്ങളും കഴിക്കാറുണ്ട്."
ശങ്കരന്‍നായര്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എഡ്വേര്‍ഡിന് വാശികൂടി.
"ഖരരൂപത്തിലുള്ള ഭക്ഷണമോ... മൂക്കിലൂടെയോ...?"
എവറസ്റ്റിന്റെ വിഷയത്തില്‍ എഡ്വേര്‍ഡിനു സംഭവിച്ചതുപോലെ, റോബോട്ടിന്റെ വിഷയത്തില്‍ അകായോഷിക്കു സംഭവിച്ചതുപോലെ, ശങ്കരന്‍നായരും ഒന്നു പരുങ്ങി. പിന്നെ ചെറുചമ്മലോടെ പറഞ്ഞു.
"അതുപിന്നെ.. മൂക്കിലൂടെ എന്ന് ഞാനുദ്ദേശ്ശിച്ചത്, " തൊട്ടുതാഴെ ", " തൊട്ടടുത്ത് ", എന്നര്‍ത്ഥത്തിലാണ്. എവറസ്റ്റിനു " തൊട്ടുതാഴെ ", റോബോട്ടിനു " തൊട്ടടുത്ത് " എന്നെല്ലാം നിങ്ങള്‍ക്ക് പറയാമെങ്കില്‍ "വായിലൂടെ " എന്നതിനുപകരം "മൂക്കിലൂടെ" എന്നെനിക്കും പറഞ്ഞുകൂടെ."
ഒന്നും മിണ്ടാതെ പുറത്തെ വഴിയോരകാഴ്ചകള്‍ ആസ്വദിക്കുന്നത് എഡ്വേര്‍ഡും അകായോഷിയുമാണ്. ഒരു സത്യം അവരിരുവരും മനസ്സുകൊണ്ട് അംഗീകരിച്ചു. ഇന്ത്യക്കാര്‍തന്നെയാണ് ഏറ്റവും മുമ്പില്‍, വിശേഷാല്‍, നാവിന്റെ മികവില്‍.തുടര്‍ന്നുള്ള യാത്രയില്‍ അവര്‍ക്കിടയില്‍ വാഗ്വാദങ്ങളൊന്നും ഉണ്ടായില്ല. ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ സയന്‍സ് എക്സിബിഷന് കാണുന്നതിനുള്ള യാത്രയിലാണ് മൂവരും.
..............................................................................
ഇന്റര്‍നാഷണല്‍ സയന്‍സ് എക്സിബിഷനില്‍, അത്ഭുതപ്പെടുത്തുന്ന പുതുപുത്തന്‍ ശാസ്ത്രകാഴ്ചകള്‍ ആസ്വദിച്ചു നടക്കുന്നതിനിടയില്‍, അവരെ ഏറ്റവും ആകര്‍ഷിച്ചത് തലച്ചോറിനെ സംബന്ധിച്ച പഠനങ്ങളാണ്. മറ്റ് അവയങ്ങളപോലെ തലച്ചോറും മാറ്റിവെക്കുന്ന കാലം വിദൂരമല്ല. പഠനാവശ്യങ്ങള്‍ക്കായി ഫ്രീസ് ചെയ്തു സൂക്ഷിച്ചിരിക്കുന്ന വിവിധ രാജ്യക്കാരുടെ ബ്രെയിന്‍ മാതൃകകളും എക്സിബിഷനിലെ സവിശേഷതയായിരുന്നു. ഓരോ തലച്ചോറിനു പിന്നിലും അത് ഏതു രാജ്യത്തേതാണെന്നും എഴുതിവെച്ചിട്ടുണ്ട്.
എഡ്വേര്‍ഡ് അമേരിക്കന്‍ ബ്രെയിന്‍ മാതൃക കണ്ടെത്തി, അവയുടെ മേന്മകള് വായിച്ച് സായൂജ്യമടഞ്ഞു. അകായോഷി ജാപ്പനീസ് ബ്രെയിന്‍ മാതൃകയും തേടിപിടിച്ച്, സവിശേഷതകള്‍ വായിച്ച്, അഭിമാനമൂറി. ഇന്ത്യന്‍ തലച്ചോറിന്റെ മാതൃകളൊന്നും കാണാത്തതില്‍ ശങ്കരന്‍നായര്‍ കുണ്ഠിതപ്പെട്ടു. ലോകോത്തര ശാസ്ത്രമേളയില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള സവിശേഷതയൊന്നും ഇന്ത്യന്‍ തലച്ചോറിന് ഇല്ലെന്ന് ഉറക്കെ പറഞ്ഞ് ശങ്കരന്‍നായരെ പരിഹസിച്ച എഡ്വേര്‍ഡിനെ ഗൈഡ് തിരുത്തി.
"ഉണ്ട്... ഇന്ത്യന്‍ ബ്രെയിന്‍ മാതൃകയും പ്രദര്‍ശനത്തിനുണ്ട്. പക്ഷെ അത് അകത്ത് അതീവ സുരക്ഷയോടെ പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. വരൂ... കാണിച്ചുതരാം. "
ശങ്കരന്‍നായര്‍ അഹങ്കാരത്തോടെ എഡ്വേര്‍ഡിനേയും അകായോഷിയേയും മാറി മാറി നോക്കി..
"പ്രത്യേകം സൂക്ഷിക്കുവാന്‍ മാത്രം എന്ത് സവിശേഷതയാണ് ഇന്ത്യന്‍ തലച്ചോറിനുള്ളത്. ശാസ്ത്രനേട്ടങ്ങളില്‍ നിങ്ങള്‍ ഇന്ത്യക്കാരുടെ സംഭാവന വെറും പൂജ്യമല്ലേ... ചിലപ്പോള്‍
കേടുപാടുകള്‍ ഉള്ളതുകൊണ്ടായിരിക്കും പ്രത്യേകം സൂക്ഷിച്ചിരിക്കുന്നത്. "
"അതെ മിസ്റ്റര്‍ എഡ്വേര്‍ഡ്.. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞ ആ പൂജ്യം തന്നെയാണ് ലോകത്തിന് ഇന്ത്യാക്കാര്‍ നല്കിയ ഏറ്റവും വലിയ സംഭാവന. അമേരിക്കയുടെയും ജപ്പാന്റേയും മാത്രമല്ല, ഇന്ന് ലോകത്തിന്റെതന്നെ ഗതി നിര്‍ണ്ണയിക്കുന്ന കമ്പ്യൂട്ടറുകള്‍പോലും ഇന്ത്യക്കാരുടെ സംഭാവനയാണെന്ന് പറഞ്ഞാലും അതിശയിക്കേണ്ട. നിങ്ങള്‍ക്കറിയാമോ... രണ്ടേ രണ്ടു അക്കങ്ങളില്‍നിന്നാണ് കമ്പ്യൂട്ടറുകളുടെ ആരംഭം. എന്നുവെച്ചാല്‍... ഒന്നും പൂജ്യവും.. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ആദ്യകാല കമ്പ്യൂട്ടറുകളുടെ പ്രോഗ്രാമിംഗ് ഭാഷയായ ബൈനറി നമ്പര്‍ സിസ്റ്റത്തിലെ ഒന്നും പൂജ്യവും.. നിങ്ങള്‍ നേരത്തേ പറഞ്ഞ ആ വെറും പൂജ്യമുണ്ടല്ലോ... അതാണ് ഇന്നു കാണുന്ന കമ്പ്യൂട്ടറുകളെ സാധ്യമാക്കിയത്... ആ പൂജ്യമാണ് വെറുമൊരു ഒന്നിനെ മില്ല്യണും ബില്ല്യണും ട്രില്ല്യണും ആക്കി മാറ്റുന്നത്. പക്ഷെ ഞങ്ങള്‍ നിങ്ങളെപ്പോലെ അഹങ്കരിക്കാറില്ല എന്നു മാത്രം."
അകത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഫടികക്കൂട്ടില്‍, രാജകീയ പ്രൗഢിയോടെ അലങ്കരിച്ചുവെച്ചിരിക്കുന്ന ഇന്ത്യന്‍ ബ്രെയിന്‍ മാതൃകയുടെ സമീപത്ത് എഴുതിവെച്ചിരിക്കുന്ന വാക്കുകള്‍ എഡ്വേര്‍ഡിനേയും അകായോഷിയേയും നിരാശപ്പെടുത്തി.
"ലോകത്തിന്റെ പ്രതീക്ഷ."
വിശ്വസിക്കുവാനാകുന്നില്ല... എന്താണ് ഇന്ത്യന്‍ തലച്ചോറിന്റെ മഹത്വം. എഡ്വേര്‍ഡും അകായോഷിയും സംശയം ദൂരീകരിക്കുന്നതിനായി ഗൈഡിനോടു ചോദിച്ചു. .
"അതിലിത്ര അത്ഭുതപ്പെടുവാനെന്തിരിക്കുന്നു."
"അപ്പോള്‍ ബുദ്ധിയുടെ കാര്യത്തില്‍, ഇന്ത്യന്‍ ബ്രെയിനുകള്‍, അമേരിക്കന്‍ ബ്രെയിനുകളേക്കാളും ജാപ്പനീസ് ബ്രെയിനുകളേക്കാളും മികച്ചതാണെന്നാണോ നിങ്ങള്‍ പറഞ്ഞുവരുന്നത്..."
എഡ്വേര്‍ഡിന്റെ സംശയങ്ങള്‍ അവസാനിക്കുന്നില്ല.ഗൈഡ് ക്ഷമാപൂര്‍വ്വം വിശദീകരിച്ചു.
"ഒരിയ്ക്കലുമല്ല... വാസ്തവത്തില്‍ എല്ലാ ബ്രെയിനുകളും ഒരേ നിലവാരം തന്നെയാണ്... പക്ഷെ മറ്റു രാജ്യങ്ങളിലെ ബ്രെയിനുകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ബ്രെയിനുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. ഒരുപാട് കഴിവുകളുണ്ടെങ്കിലും അത് ഇതുവരെയും ഉപയോഗിക്കപ്പെട്ടിട്ടില്ല. വാസ്തവത്തില്‍ അത് ഇപ്പോഴും ഫ്രഷാണ്... ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഒരുപാട് സാധ്യതകളാണുള്ളത്. ലോകം കാത്തിരിക്കുന്നതും ആ സാധ്യതകളാണ്. "
ശങ്കരന്‍നായരുടെ തല കുനിഞ്ഞു. എഡ്വേര്‍ഡും അകായോഷിയും ചുമലില്‍തട്ടി ആശ്വസിപ്പിച്ചു.
...............................................................
ശങ്കരന്‍നായര്‍ വെറും ശങ്കരന്നായരല്ല. ഡോക്ടര്‍ ശങ്കരന്‍നായരാണ്. അദ്ദേഹത്തിന്റെ അച്ഛനും അമ്മയും ഡോക്ടര്‍മാരായിരുന്നു. അദ്ദേഹത്തിന്റെ സഹോദരനും ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യയും രണ്ടു മക്കളും ഡോക്ടര്‍മാരാണ്. അവരുടെ മക്കളേയും ഡോക്ടര്മാരാക്കുവാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പഠനത്തില്‍ അസാമാന്യ മികവുണ്ടായിരുന്നിട്ടും പഠിക്കുവാന്‍ തിരഞ്ഞെടുത്തത് ശാസ്ത്രവിഷയങ്ങളായിരുന്നിട്ടും, കുടുംബത്തിലെ മൂന്നുതലമുറയില്‍ ഒരാള്‍ പോലും എന്തുകൊണ്ട് ഒരു ശാസ്ത്രജ്ഞനാകുവാന്‍ ശ്രമിച്ചില്ല, ശ്രമിക്കുന്നില്ല എന്നതായിരുന്നു മടക്കയാത്രയില്‍ ശങ്കരന്‍നായര്‍ ചിന്തിച്ചുകൊണ്ടിരുന്നത്.

സംഭവം രസകരമായി സുധീർഭായ്...
മറുപടിഇല്ലാതാക്കൂഡോക്ടറിൽ കുറഞ്ഞ പ്രൊഫഷൻ ഒന്നും സ്വീകാര്യമല്ലല്ലോ നമുക്ക്... സ്റ്റാറ്റസിന് കുറവല്ലേ അത്...
അതാണ് വിനുവേട്ടാ... ആസ്വാദനത്തിന് നന്ദീട്ടോ.
ഇല്ലാതാക്കൂസത്യത്തില് ഒരു ശാസ്ത്രജ്ഞ്ന് വളരാനും വികസിക്കുവാനുമുള്ള സാഹചര്യം നാട്ടില്‍ കുറവാണ്.മറ്റുള്ളവരെ അപേക്ഷിച്ച് ശമ്പളം തീരെ കുറവ്. എങ്ങിനെയെങ്കിലും ആ പദവിയില്‍ എത്തിയവര്‍ ജോലിചെയ്യാതെ വെറുതെ ശമ്പളം കൈപ്പറ്റുന്നു.അത്തരക്കാരെ പുകച്ചു പുറത്തു ചാടിക്കാനുള്ള സാഹചര്യവുമില്ല. കപില്‍ സിബല്‍ മന്ത്രിയായപ്പോള്‍ ഗവേഷണ രംഗം നന്നാക്കാനൊരു ശ്രമം നടത്തിയിരുന്നു. ആള് മാറിയപ്പോള്‍ എല്ലാം വീണ്ടും പഴയപടിയായി.
മറുപടിഇല്ലാതാക്കൂനന്ദി വേട്ടത്താന്‍ ജി... താങ്കള്‍ ചൂണ്ടിക്കാണിച്ചവയും സത്യങ്ങളാണ്. എങ്കിലും ശാസ്ത്ര പഠനത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവങ്ങളിലും വീക്ഷണങ്ങളിലും വൈകല്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
ഇല്ലാതാക്കൂരാജ്യമോ രാജ്യത്തെ ജനങ്ങളോ അല്ലല്ലോ 'ഞാന്‍' ആണല്ലോ മുഖ്യം. അപ്പോള്‍ പെട്ടെന്ന് പണം എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഇല്ലാതാകുന്നു. ശങ്കരന് നായരെപ്പോലെ 'വായിന്റെ' അടുത്ത് പോലുള്ള വാചകമടിയില്‍ തടിതപ്പുമ്പോള്‍ ഉപയോഗിക്കാത്ത തലച്ചോറ് ഫ്രഷായി തന്നെ.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
അതെ റാംജി ഭായ്... എല്ലാവരും അവനവനിലേയ്ക്ക് ചുരുങ്ങുന്നു എന്നതും പണത്തോടുള്ള ആര്‍ത്തിയും ഉന്നതപഠന സാധ്യതകളെ വഴി തെറ്റിക്കുന്നുണ്ടാകാം. വായനയ്ക്കും നല്ലവാക്കുകള്‍ക്കും ഒത്തിരി നന്ദി
ഇല്ലാതാക്കൂഎനിക്ക് തോന്നുന്നത് നമ്മുടെ ശാസ്ത്രജ്ഞന്മാര് എന്തെങ്കിലും കണ്ടു പിടിക്കാന്‍ തുടങ്ങുമ്പോഴേക്കും, ഇത് ഞങ്ങളുടെ പുസ്തകത്തില്‍ ഉണ്ടെന്നു പറഞ്ഞു മത വ്യവസായികള്‍ ചാടി വീഴും. പിന്നെ എന്ത് ചെയ്യും. :(
മറുപടിഇല്ലാതാക്കൂശ്രീജിത്ത് ഭായ്... അങ്ങനെയും ഒരു വശമുണ്ടല്ലേ... വായനയ്ക്കും നല്ലവാക്കുകള്‍ക്കും ഒത്തിരി നന്ദി കേട്ടൊ.
ഇല്ലാതാക്കൂഒരു ഇന്ത്യന്‍ ബ്രയിന്കഥ.!!
മറുപടിഇല്ലാതാക്കൂരസകരമായ കഥ.. ചവര്‍പ്പുള്ള യാഥാർത്ഥ്യങ്ങള്‍... ഉഗ്രന്‍ തലക്കെട്ട്.!!
വായനയ്ക്കും നല്ലവാക്കുകള്‍ക്കും ഒത്തിരി നന്ദി കേട്ടൊ.
ഇല്ലാതാക്കൂപണ്ട് കുലത്തൊഴില്‍ എന്ന പോലെ ഇന്ന് പാരമ്പര്യമായി കിട്ടികൊണ്ടിരിക്കുന്ന ഉദ്യോഗം സ്വന്തം തലമുറകളിലേക്ക് കൈമാറാനുള്ള ആഗ്രഹമാണ് മുന്നിട്ടുനില്‍ക്കുന്നത്.....ഒന്നുകണ്ണോടിക്കുമ്പോള് കാണാവുന്നതാണ്.
മറുപടിഇല്ലാതാക്കൂനന്നായി എഴുതി.
ആശംസകള്‍
സത്യമാണ് തങ്കപ്പന് സാര്‍.. അഭിപ്രായം പങ്കുവച്ചതിന് വളരെയധികം നന്ദി.
ഇല്ലാതാക്കൂഇക്കഥ വായിക്കുമ്പോള്‍ “ആവികൊണ്ട് പുട്ട് പുഴുങ്ങാം എന്ന് കണ്ടുപിടിച്ചത് ഞങ്ങളാ” എന്ന കഥ മനസ്സിലേക്ക് പെട്ടെന്ന് ഓടിയെത്തി
മറുപടിഇല്ലാതാക്കൂഹ...ഹ... അത് ഇമ്മിണി വല്ല്യ ഒരു കണ്ടുപിടുത്തം തന്ന്യല്ലേ... അജിത്ത് ഭായ്. നന്ദി .
ഇല്ലാതാക്കൂസത്യം പറയാമല്ലോ..?
മറുപടിഇല്ലാതാക്കൂവായന മുന്നോട്ടു നീങ്ങുമ്പോൾ ഇന്ത്യക്കാരാൻ ആയതിൽ അഭിമാനിച്ചു.
അവസാനം പക്ഷെ പടുകുഴിയിലേക്ക് ഇട്ടു കളഞ്ഞല്ലോ...?
നല്ല നിരീക്ഷണം ആശംസകൾ
നന്ദി ശിഹാബുദ്ദീന്... അറിഞ്ഞോ അറിയാതെയോ നമ്മുടെ കുട്ടികളെ പണവും സ്റ്റാറ്റസും ഉണ്ടാക്കുവാനുള്ള ഉപകരണങ്ങളായാണ് വളര്‍ത്തുന്നത്. ആര്‍ക്കെങ്കിലുമൊക്കെ മാറി ചിന്തിക്കുവാന്‍ കഴിയട്ടെയെന്ന് പ്രത്യാശിക്കാം. അല്ലേ. കമന്റിനും ആശംസകള്‍ക്കും ഹൃദയംകൊണ്ടു നന്ദി പറയുന്നു.
ഇല്ലാതാക്കൂനീവർത്താത്തതല്ല.... നമ്മടെയെല്ലാം കാറ്റത്ത് അമ്പലം മറഞ്ഞ കുടകളാണ്,,,
മറുപടിഇല്ലാതാക്കൂആണല്ലേ... ഹ...ഹ.. കമന്റ് ഗംഭീരായിട്ടോ... നന്ദി റിയാസ് ഭായ്.
ഇല്ലാതാക്കൂഒരിന്ത്യാക്കാരന്റെ, വിശിഷ്യാ മലയാളിയുടെ എല്ലാ സ്വഭാവവും ശങ്കരൻ നായരിൽ ആവിഷ്കരിക്കാൻ കഴിഞ്ഞു...
മറുപടിഇല്ലാതാക്കൂപ്രൊഫഷനൽ കോഴ്സുകളോടുള്ള കുട്ടികളുടെ പ്രിയവും എന്റെ മകൻ/മകൾ ഡോക്ടർ അല്ലെങ്കിൽ എൻജിനിയർ -എന്നുള്ള മാതാപിതാക്കളുടെ ചിന്തയും ഇവിടെ അന്തർമുഖമായിരിക്കുന്നു...
ശാസ്ത്രകുതുകികളായ തലമുറ ഇവിടെ മരിച്ചിട്ടില്ല... ആയിരങ്ങളിൽ ഒരാളെങ്കിലും ഉണ്ടാവാം...അവരിലൂടെ നാളെയുടെ ലോകത്തെ വാർത്തെടുക്കാനാവട്ടെ... അവരുടെ ചിന്തകളിലൂടെ ലോകത്തെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാവട്ടെ...
അവരിലൊരാളാവാൻ, -കുട നിവത്താൻ- ഞാനും ശ്രമിക്കാം...
പ്രിയമോടെ,
മുഹമ്മദ് റഈസ്
പ്രായത്തില്‍ കവിഞ്ഞ പക്വത അനുഭപ്പെട്ടിട്ടുണ്ട് റയീസിന്റെ എഴുത്തില്‍. വ്യത്യസ്തമായി ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. നല്ല വാക്കുകള്‍ ഇവിടെ കുറിച്ചിട്ടതിന് ഒത്തിരി നന്ദി റയീസ് ഭായ്.
ഇല്ലാതാക്കൂകൊള്ളാല്ലോ ഈ ശങ്കരന് നായര്‍...ഇനിയുള്ള തലമുറകള്‍ കുട നിവര്‍ത്തട്ടെ
മറുപടിഇല്ലാതാക്കൂആചാര്യന് നമസ്കാരം... സ്വാഗതം... ആഗമനത്തിനും ആസ്വാദനത്തിനും ഒത്തിരി നന്ദിയുണ്ട് കേട്ടോ.
ഇല്ലാതാക്കൂനല്ല കഥ. ചിന്തിപ്പിക്കുന്നത്
മറുപടിഇല്ലാതാക്കൂറോസിലി മേം... ഒത്തിരി നന്ദി.
ഇല്ലാതാക്കൂഅങ്ങിനെ പറയരുത് ഭായ് ! നമ്മളും കുട നിവർത്താറുണ്ടല്ലോ . പക്ഷേ അർദ്ധരാത്രിയിൽ ആണെന്ന് മാത്രം !!
മറുപടിഇല്ലാതാക്കൂഹ... ഹ... ഹ.... അത് കലക്കി ടീച്ചറെ... അത് വളരെ വളരെ ശരിയാണ്... അതിന് നമ്മളെ കഴിഞ്ഞേ ഉള്ളൂ മറ്റുള്ളവരെല്ലാം. നന്ദി.
ഇല്ലാതാക്കൂകഥ ഇഷ്ടായി വ്യത്യസ്തമായ പ്രമേയം ഒരു ഇൻഡ്യക്കാരെനെന്നതിലുപരി മലയാളിയുടെ സ്വഭാവം ശങ്കരൻ നായരിലുണ്ട്! നിവര്ത്താത്ത് കുടകൾ ഉയരങ്ങളിലേക്ക് നിവർത്തപ്പെടട്ടെ :)
മറുപടിഇല്ലാതാക്കൂസന്തോഷം.... ഒത്തിരി നന്ദി.... വിഷ്ണുലാല്‍ ഭായ്.
ഇല്ലാതാക്കൂപുറം രാജ്യങ്ങളിലെ ഗവേഷണ വിഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്തു നേട്ടങ്ങള്‍ കൈവരിക്കുന്നു. ഇതെന്നെ നാട്ടില്‍ ചെയ്യാന്‍ പറ്റില്ലേയെന്നു ചോദിച്ചാല്‍, അവിടെ അതിനുള്ള സാഹചര്യമില്ല എന്നാണ് മറുപടി... ശരിയായിരിക്കും. അല്ലേ?
മറുപടിഇല്ലാതാക്കൂകഥ നന്നായിട്ടുണ്ട് സുധീര്‍... (y)
അതും ശരിയാണ്... മുബി മേം... എങ്കിലും, ഭീമാകാരമായ ദൂരദര്ശിനിയൊന്നും ഇല്ലാതിരുന്നിട്ടും ആകാശത്ത് ഒമ്പത് ഗ്രഹങ്ങളുണ്ടെന്ന് കണ്ടെത്തിയ നമ്മുടെ പിതാമഹാന്മാരുടെ സാഹചര്യം എന്തായിരുന്നുവെന്നുകൂടി ചിന്തിക്കേണ്ടതല്ലേ. ആത്മാര്‍ത്ഥമായി അഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെയധികം സന്തോഷം .. നന്ദി..
ഇല്ലാതാക്കൂതമാശ രൂപേണ പറഞ്ഞതാണെങ്കിലും കുറച്ചൊക്കെ കാര്യങ്ങളൊണ്ടിതിൽ.
മറുപടിഇല്ലാതാക്കൂ36% NASA ശാസ്ത്രജ്ഞരും ഇന്ത്യാക്കാരാണ്!
ശരിയാണ് സതീഷ് ഭായ്.... അതുകൊണ്ടുതന്നെയാണ് "ഇന്ത്യന്‍ ബ്രെയിനിനെ ഒരുപാട് കഴിവുകളുണ്ടായിട്ടും ഉപയോഗിക്കപ്പെടാത്ത ബ്രെയിന്‍" എന്ന് കഥയില്‍ സൂചിപ്പിക്കുന്നതും ഈ യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനമാക്കിയാണ്. അഭിപ്രായത്തിന് ഒത്തിരി നന്ദി... സന്തോഷം.
ഇല്ലാതാക്കൂഒരു പുഴ ഒഴുകുന്നത് സ്വച്ഛന്ദമായി തനിക്കു സഞ്ചരിക്കാനുതകുന്ന പാതയിലൂടെയാണ്. അത്തരമൊരു പ്രകൃതി നിമയത്തിന്റെ അനനന്തര ഫലമാണ് ചിന്താശേഷിയുള്ള മസ്തിഷ്കങ്ങൾ ഭൂഖണ്ഡങ്ങൾ താണ്ടുന്നത്.
മറുപടിഇല്ലാതാക്കൂനല്ല ഒരു രചന.. വീണ്ടും കാണാം..
സുസ്വാഗതം അബൂതി... വല്ലാത്ത ഒരു കമന്റാണല്ലോ കുറിച്ചിട്ടിരിക്കുന്നത്... രചന നന്നായന്നെു രേഖപ്പെടുത്തിയതിനും വീണ്ടും കാണാമെന്നു പറഞ്ഞതിനും ഒരുപാട് നന്ദി.
ഇല്ലാതാക്കൂമലയാളികളാണ് ഇപ്പോഴും മാറാത്തത്.
മറുപടിഇല്ലാതാക്കൂപ്രൊഫഷണൽ കോഴ്സുകൾ മാത്രമാണ് മഹത്തരമെന്ന ചിന്ത കുറേയൊക്കെ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഉപേക്ഷിച്ചു കഴിഞ്ഞു. ശാസ്ത്രവിഷയങ്ങളിലും, സമൂഹ്യ - മാനവിക വിഷയങ്ങളിലുമൊക്കെയുള്ള ഗവേഷണങ്ങളെ ഇപ്പോൾ കേന്ദ്രസർവ്വകലാശാലകളും, അതിന്റെ ചുവട്പിടിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളും പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട് (കപിൽ സിബൽ എന്ന ധീഷണാശാലിയുടെ ക്രാന്തദർശിത്വത്തെ പ്രത്യേകം സ്മരിക്കുന്നു) - വിജ്ഞാനമേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളാതെ പരമ്പരാഗത കോഴ്സുകളും, പിന്തിരിപ്പൻ ചിന്തകളുമായി ഇപ്പോഴും മലയാളിയുടെ വിദ്യാഭ്യാസ സങ്കൽപ്പങ്ങൾ മെഡിക്കൽ-എഞ്ചിനീയറിംഗ് എൻട്രൻസ് മോഹങ്ങൾക്കുമേൽ അടയിരിക്കുകയാണ്. വലിയ പുരോഗമനവാദിയായ വിദ്യാഭ്യാസമന്ത്രി വന്നിട്ടുപോലും ഇതിന് യാതൊരു മാറ്റവും കണ്ടില്ല......
ഈ വ്യവസ്ഥിതിയിൽ നിന്ന് അധികം ഭൗതിക-സാമൂഹ്യ ശാസ്ത്രജ്ഞന്മാർ ഉണ്ടാവാൻ പോവുന്നില്ല......
സത്യമാണ് മാഷെ... പക്ഷെ മാറ്റം ഉണ്ടാകുവാന്‍ സാധ്യത കുറവാണെന്നാണ് തോന്നുന്നത്. നമ്മുടെ സംസ്ഥാനത്ത് വിദ്യാഭ്യാസം ഒരു നല്ല കച്ചവടമായി വളര്ന്നുകഴിഞ്ഞിരിക്കുന്നു്. കച്ചവടക്കാരായ രാഷ്ട്രീയക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ വിദ്യാഭ്യാസ നയങ്ങളും അത്തരത്തിലുള്ളതായിരിക്കുവാനാണ് സാധ്യത. മറ്റുസംസ്ഥാനങ്ങളിലെങ്കിലും മാറ്റം കാണുന്നു എന്നത് ആശ്വാസം. നന്ദി മാഷെ.
ഇല്ലാതാക്കൂഞാൻ എന്ത് പഠിക്കണം എന്ന് തീരുമാനിച്ചത് ഞാൻ തന്നെയായിരുന്നു.... എന്നോട് "നീ ഇന്നത് പഠിച്ചാൽ മതി" എന്നു എൻറെ മാതാപിതാക്കൾ ഒരിക്കലും പറഞ്ഞിട്ടില്ല. ഡോക്ടർ അല്ലെകിൽ എഞ്ചിനിയർ മാത്രം ആയാൽ മതി എന്നുള്ള ചിന്ത മാറണം.... നമ്മുക്കു ഡോക്ടർമാരും എഞ്ചിനിയർമാരും മാത്രം പോരല്ലോ??
മറുപടിഇല്ലാതാക്കൂഭാഗ്യവാന്.... "മുമ്പേ ഗമിക്കും ഗോവിനു പിമ്പെ" എന്നല്ലേ... വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ നാമാവശേഷരായികൊണ്ടിരിക്കുന്നു. വായനയ്ക്കും കമന്റിനും നന്ദി.
ഇല്ലാതാക്കൂരസമായി പറഞ്ഞിരിക്കുന്നൂ...
മറുപടിഇല്ലാതാക്കൂഎന്തൊക്കെ പറഞ്ഞാലും ഇന്ത്യക്കാരനോ/വംശജനോ
ആയവരുടെ ബ്രെയിനുകൾ തന്നെയാണ് ഇന്ന് പാശ്ചാത്യ
ലോകത്തെ ശാസ്ത്ര സാങ്കേതിക ആരോഗ്യ മേഖലയിലെ പല
ബുദ്ധി ജീവി തലകളിൽ ഉള്ളതും കേട്ടൊ സുധീർ ഭായ്
ശരിയാണ് മുരളി ചേട്ടാ.. അംഗീകരിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ "ഒരുപാട് കഴിവുകളുണ്ടായിട്ടും, സ്വന്തം നാടിനുവേണ്ടി ഉപയോഗിക്കുവാന്‍" മറന്നുപോയ ഒരു വസ്തുവായി ഇന്ത്യന്‍ ബ്രെയ്നിനെ വിശേഷിപ്പിക്കുന്നത്. അതിന് സാഹചര്യമൊരുക്കേണ്ടത് ഭരണകര്‍ത്താക്കളാണ്. തലച്ചോറുകളും, കച്ചവടകണ്ണുകള്‍ മാതരം തുറന്നുവെച്ചിരിക്കുന്ന കുത്തകള്‍ക്ക് അടിമപ്പെടുന്ന അവസ്ഥയാണ്. ഇന്ത്യന്‍ ബ്രെയ്നിനെ താഴ്ത്തിക്കെട്ടിയപ്പോള്‍ ചെറുതായിട്ടൊന്നു നൊന്തു അല്ലേ... ആ ദേശസ്നേഹത്തിനൊരു സല്യൂട്ട്.. മേരാ ഭാരത് മഹാന്. നന്ദി.. മുരളി ചേട്ടാ
ഇല്ലാതാക്കൂപഠിക്കണമെന്നു
മറുപടിഇല്ലാതാക്കൂനിര്ബന്ധിച്ചില്ല
ഉറ്റവര്‍..
വേണമെന്ന നിര്‍ബന്ധം
നിക്കുമില്ലെന്നു ഞാനും..
ല്ലാരും ജോലിക്കാരായാല്‍
മത്യോ?..കുട്ട്യോളെ
പെറ്റ്കൂട്ടാനും
നോക്കി വളര്‍ത്താനും
ആള് വേണ്ടേ?...rr
സാരല്ല്യ... ന്നാലും കുട്ട്യോളെ പഠിപ്പിക്കാലോ... ഡോക്ടര്‍ക്കും എഞ്ചിനീയര്‍ക്കും കമ്പ്യൂട്ടര്‍ ടെക്കിക്കും അപ്പുറത്തേയ്ക്ക്.... വായനക്കും കമന്റിനും നന്ദീട്ടോ രിഷാജി.
മറുപടിഇല്ലാതാക്കൂരാണ്ടും മറ്റൊരു രൂപത്തിൽ കേട്ടിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂഎങ്കിലും നന്നായി അവതരിപ്പിച്ചു.
(രണ്ടാമത്തേതിൽ പക്ഷേ ഇന്ത്യൻ തലച്ചോറിനെ കുറച്ചു കാണുന്നതിനെ ശത്രുക്കൾ പോലും അംഗീകരിയ്ക്കാനിടയില്ല.) ;)
നന്ദി ശ്രീ... പണ്ടുതൊട്ടേ പ്രചാരത്തിലുള്ള രണ്ടു തമാശകഥകളെ കോര്ത്തിണക്കിയെന്നു മാത്രം. എന്നാലും അതിലൊരു സംഗതിയില്ലേഎന്നൊരു തോന്നല്‍. അതിനെ ഹൈലൈറ്റ് ചെയ്യുവാന്‍ ശ്രമിച്ചുവെന്നു മാത്രം.
ഇല്ലാതാക്കൂമൂക്കിലൂടെ ഭഷണം കഴിക്കുന്ന 'പൊട്ടിക്കല്‍ ' ഉഗ്രന്‍ ! വ്യത്യസ്ത (അതെന്തിലായാലും )മാനുഷ്യകത്തിന്റെ നിലനില്പിന്റെ അനിവാര്യതയാണ് .പൊങ്ങച്ചം കാണിക്കാന്‍ അമേരിക്കനുപോലും കഴിയില്ല.......!
മറുപടിഇല്ലാതാക്കൂനന്ദി മാഷെ... "ന്റുപ്പാപ്പയ്ക്ക ഒരാനെണ്ടാര്ന്ന് "എന്നു പറഞ്ഞ് അഹങ്കരിക്കാന്‍ മാത്രമല്ലേ നാം ശ്രമിക്കാറഉള്ളൂ.
ഇല്ലാതാക്കൂവായിക്കുകയും രസിക്കുകയും ചെയ്യുമ്പൊഴും ഗൗരവമുള്ള ചില ചിന്തകൾ മനസ്സിൽ മുളച്ചുവളർന്നു.ഒരു ജനസമൂഹം ചിന്തിക്കേണ്ട വിഷയം നർമ്മത്തോടെ അവതരിപ്പിച്ചു.
മറുപടിഇല്ലാതാക്കൂനന്ദി മുഹമ്മദ് ആറങ്ങോട്ടുകര.. "ഓരില"യില്‍ പുതിയ കഥകളൊന്നും വിരിയാത്തതെന്ത്....? പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു.
ഇല്ലാതാക്കൂപറഞ്ഞുകേട്ട കാര്യങ്ങൾ ആണെങ്കിലും അവസാനഭാഗം ഡോക്ടർ ചിന്തിച്ച കാര്യം അടിവരയിട്ടു വായിക്കുന്നു. ഒഴുക്കോടെ വായിക്കാവുന്ന എഴുത്ത്.
മറുപടിഇല്ലാതാക്കൂനന്ദി ജെഫു ഭായ്... വെറുതെ ചിരിച്ചുതള്ളേണ്ട തമാശകഥകളല്ല ഇവയെന്നു തോന്നിയതുകൊണ്ട് തട്ടികൂട്ടിയതാണ് ഭായ്.
ഇല്ലാതാക്കൂനമ്മൾ, ഇങ്ങിനെ തെളിഞ്ഞ പാതയിലൂടെ മാത്രം സഞ്ചരിക്കുന്നു. വഴി മാറി ചിന്തിക്കുന്നവരെ ഭ്രാന്തരെന്നു വിളിക്കുന്നു.... അതു തന്നെയാണ് നമ്മുടെ പോരായ്മയും ....
മറുപടിഇല്ലാതാക്കൂരസകരമായ വായനയിലൂടെ ചില ചിന്തകളും നൽകിയതിന് നന്ദി സുധീർ.....
അതുതന്നെയാണ് നമ്മുടെ പോരായ്മ. നല്ല വാക്കുകള്‍ ഇവിടെ കുറിച്ചിട്ടതിന് ഒത്തിരി നന്ദിയുണ്ട് കേട്ടോ.. കുഞ്ഞൂസ് മേം...
ഇല്ലാതാക്കൂവായിക്കാന് വൈകി സുധീര്‍ ഭായ് ,,ക്ഷമിക്കുമല്ലോ
മറുപടിഇല്ലാതാക്കൂ------------------
കഥയില്‍ കൂടി കളിയായ് പറഞ്ഞത് കാര്യം !! പതിവ് പോലെ നിരാശ നല്‍കാത്ത വായന തന്നു ,,
ക്ഷമിക്കുകയോ.. ഒരുപാട് തിരക്കുകള്‍ക്കിടയിലും ഇതൊക്കെ വായിക്കുവാന്‍ സമയം കണ്ടെത്തുന്ന ഫൈസല്‍ ഭായിയോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി. ഫൈസല്‍ ഭായ്.
ഇല്ലാതാക്കൂവൈകിവന്ന വായനക്കാരി ആണ്. കഥയിലൂടെ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത് എന്നാണു ഞാൻ മനസ്സിലാക്കുന്നത്. പ്രൊഫഷണൽ കോഴ്സുകൾക്കാണ് ഇപ്പോഴും മുൻതൂക്കം കൊടുക്കുന്നത് എങ്കിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ആശംസകൾ.
മറുപടിഇല്ലാതാക്കൂസ്വാഗതം ഗീതാജി.... ബ്ലോഗ് സന്ദര്‍ശിച്ചതിലും അഭിപ്രായം കുറിച്ചിട്ടതിലും വളരെയധികം സന്തോഷം... ഒരുപാട് നന്ദി.
ഇല്ലാതാക്കൂകുട്ടികളെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വിടാതെ ....കുടുംബത്തിലുള്ള ഡോക്ടര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും ഗണത്തിലേയ്ക്ക് തള്ളിവിടുന്നവരുടെ സമൂഹം ......ചിന്തനീയം .
മറുപടിഇല്ലാതാക്കൂകുട്ടികളെ സ്വന്തം താത്പര്യങ്ങള്‍ക്ക് വിട്ടുകൊടുത്താല്‍ ഉദ്ദേശിച്ച ഫലം ലഭിക്കുമെന്നു തോന്നുന്നില്ല. പക്ഷെ, പഠനമെന്നാല്‍ പണത്തിനും അന്തസ്സിനും മാത്രമാണെന്ന ചിന്ത മാറ്റിയെടുക്കുവാന്‍ കഴിയും. വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം കേട്ടോ.. നന്ദി.
ഇല്ലാതാക്കൂ