പിഴുതെറിയുവാനാവില്ല കൊടുങ്കാറ്റിനും,
ഭയചകിതനാവില്ല മിന്നല്‍പിണരിലും,
നടുങ്ങുകില്ല മേഘഗര്ജ്ജനങ്ങളിലും,
വഴിമുടക്കുവാനാവില്ല കൊടുംകാടിനും,
കാല്ചുവട്ടിലാക്കും ഗിരിനിരകളെയും,
താണ്ടിക്കടന്നുപോം സമുദ്രങ്ങളെയും,
കവര്ന്നെടുക്കുമവന് കാണ്മതൊക്കെയും,
തേടുമവന്‍ ആകാശത്തിന്നതിരുകളും,
ഇത്രമേല്‍ ധീരവീരശൂരനെന്നാകിലും,
അടിയറവുപറയുവതെന്തേയവന്,
തളര്ന്നുവീണുപോകുവതെന്തേയവന്,
അതിലോലമലിഞ്ഞുപോം സ്നിഗ്ധമാം,
തന്ഹൃദയചാപല്യങ്ങള്ക്കു മുന്പില്.
.
ഭയചകിതനാവില്ല മിന്നല്‍പിണരിലും,
നടുങ്ങുകില്ല മേഘഗര്ജ്ജനങ്ങളിലും,
വഴിമുടക്കുവാനാവില്ല കൊടുംകാടിനും,
കാല്ചുവട്ടിലാക്കും ഗിരിനിരകളെയും,
താണ്ടിക്കടന്നുപോം സമുദ്രങ്ങളെയും,
കവര്ന്നെടുക്കുമവന് കാണ്മതൊക്കെയും,
തേടുമവന്‍ ആകാശത്തിന്നതിരുകളും,
ഇത്രമേല്‍ ധീരവീരശൂരനെന്നാകിലും,
അടിയറവുപറയുവതെന്തേയവന്,
തളര്ന്നുവീണുപോകുവതെന്തേയവന്,
അതിലോലമലിഞ്ഞുപോം സ്നിഗ്ധമാം,
തന്ഹൃദയചാപല്യങ്ങള്ക്കു മുന്പില്.
.

മനസ്സൊരു മാന്ത്രികക്കുതിരയായി....
മറുപടിഇല്ലാതാക്കൂനന്ദി ജോസ്ലെറ്റ് ഭായ്.
ഇല്ലാതാക്കൂചാപല്യങ്ങള് പ്രശ്നം തന്നെ.
മറുപടിഇല്ലാതാക്കൂഅതെ റാംജി ഭായ് .. ചാപല്യങ്ങള്‍ തന്നെയാണ് പ്രശ്നം... നന്ദി.
ഇല്ലാതാക്കൂ...........................................മാനസത്തിന് യമം
മറുപടിഇല്ലാതാക്കൂപെരിതുപണി സാധിച്ചു കൊള്‍വാന്‍ അസംശയം!
(മഹാ കവി കെ.വി സൈമണ്‍: വേദവിഹാരം)
അജിത്തേട്ടാ.. സന്തോഷം. പരിചയപ്പെടുത്തലിന് പ്രത്യേകം നന്ദി.
ഇല്ലാതാക്കൂകഥ മോഹിച്ചു വന്നു കവിത വായിച്ചു പോവുന്നു ,,ആശംസകള്‍.
മറുപടിഇല്ലാതാക്കൂക്ഷമിക്കണം ഫൈസല്‍ ഭായ്. ആശംസകള്‍ക്കു നന്ദി.
ഇല്ലാതാക്കൂമനസ്സിന്റെ ചാപല്യങ്ങൾക്ക് മുമ്പിൽ അടിയറവ്
മറുപടിഇല്ലാതാക്കൂതന്നെയാണല്ലോ ഏത് ധീരവീരശൂരനും ഉണ്ടാകുക ...!
മുരളിയേട്ടാ. .നന്ദി
ഇല്ലാതാക്കൂകരുത്തനൊരുത്തന് അടിയറവു ചൊല്ലുന്ന ചാപല്യങ്ങള്‍ .
മറുപടിഇല്ലാതാക്കൂനന്ദി സലീം ഭായ്. വായനക്കും അഭിപ്രായത്തിനും.
ഇല്ലാതാക്കൂ