ദി ഫസ്റ്റ്‌ കിസ്സ്‌ & ദി ലാസ്റ്റ്‌ പഫ്‌.

കടല്‍ക്കരയില്‍ തിരമാലകളുടെ സൗന്ദര്യം നുകര്‍ന്ന്‌, പറഞ്ഞറിയിക്കാനാവാത്ത ഒരു നിര്‍വൃതിയുടെ കാറ്റിലലിഞ്ഞ്‌, അവരിരുവരും ചേര്‍ന്നിരുന്നു. കാല്‍പാദങ്ങളില്‍ തൊട്ടുരുമ്മി തിരിച്ചുപോകുന്ന തിരമാലകളുടെ ചിരിയില്‍ രണ്ട്‌ ഹൃദയങ്ങളുടെ മര്‍മ്മരം അലിഞ്ഞുചേര്‍ന്നു. മൗനത്തിന്റെ ഭാഷയില്‍ ഒരു പ്രണയസല്ലാപം. അവന്റെ കണ്ണുകള്‍ ആകാശ നീലിമയില്‍ നിന്നും അവളുടെ കണ്ണുകളുടെ നീലിമയി ലേക്ക്‌ ചേക്കേറി. പിന്നെ അവളുടെ പാതിവിടര്‍ന്ന ചുവന്നുതുടുപ്പാര്‍ന്ന ചുണ്ടുകളിലേക്ക്‌ നോക്കികൊണ്ടു കളിയായി പറഞ്ഞു.

"യുവര്‍ ലിപ്‌സ്‌ ലുക്ക്‌സ്‌ ലൈക്ക്‌ എ സ്‌മാള്‍ റെഡ്‌ ലെറ്റര്‍ ബോക്‌സ്‌"

അവള്‍ക്ക്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല. അവനും അവളും തിരമാലകളും ചിരിച്ചു. ചിരിയടങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.

"ഡു യു ഹാഫ്‌ എനി ലെറ്റര്‍ ടു പോസ്‌റ്റ്‌."

"യെപ്‌... എ സ്വീറ്റ്‌ ലൗ ലെറ്റര്‍."

അവളുടെ ചുണ്ടുകളെപ്പോലെ ആകാശവും ചുവന്നുതുടുക്കുവാന്‍ തുടങ്ങിയിരുന്നു. അധരങ്ങള്‍ അധരങ്ങളോടു പറയുന്ന സ്വകാര്യമത്രെ ചുംബനം. അതിന്റെ ഭാഷ ഹൃദയത്തിന്റേതാണ്‌. ആദ്യചുംബനത്തില്‍ അലിഞ്ഞ്‌ അവള്‍ കണ്ണടച്ചിരുന്നു. നിശ്വാസങ്ങളുടെ ചിറകിലേറി തന്റെ ആത്മാവിന്റെ വിലാസം തേടി ഒരു ദൂത്‌ പറന്ന്‌ പോകുന്നതവള്‍ അറിഞ്ഞില്ല. കണ്ണുകള്‍ തുറന്നപ്പോള്‍ ചുറ്റും ഇരുട്ടുപരന്നിരുന്നു. അവള്‍ ചാടിയെഴുന്നേറ്റ്‌ തിടുക്കത്തില്‍ നടന്നകന്നു.

അവളോടൊപ്പം ചേര്‍ന്നു നടക്കുമ്പോള്‍ അവന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി. ഉയര്‍ന്നുപോകുന്ന പുകച്ചുരുളുകളെ വെറുപ്പോടെ നോക്കി അവന്റെ മുഖത്തേക്കുനോക്കാതെ അവള്‍ പറഞ്ഞു.

"പ്ലീസ്‌... ഐ ഡോണ്ട്‌ ലൈക്‌ സ്‌മോക്കിംഗ്‌."

"ട്രു ലൗ മസ്‌റ്റ്‌ ബി അണ്‍കണ്ടീഷ്‌ണല്‍... യു നോ... ദി ലാസ്റ്റ്‌ പഫ്‌ ഓഫ്‌ എ സിഗരറ്റ്‌ ഈസ്‌ ഏസ്‌ സ്വീറ്റ്‌ ഏസ്‌ ദി ഫസ്റ്റ്‌ കിസ്സ്‌ ഓഫ്‌ എ ഗേള്‍."

അവളൊന്നും മിണ്ടിയില്ല. ഉള്ളില്‍ ആരോ പിണങ്ങിയതുപോലെ മുറുമുറുക്കുന്നതായി അവള്‍ക്ക്‌ അനുഭവപ്പെട്ടു. അവനുമായി സൗഹൃദം ആരംഭിച്ച അന്നുമുതല്‍ ഈ മുറുമുറുപ്പ്‌ കേള്‍ക്കുന്നതാണ്‌. എന്നാല്‍ അത്‌ എന്താണ്‌ പറയാന്‍ ശ്രമിക്കുന്നതെന്ന്‌ അവള്‍ കേള്‍ക്കാന്‍ ശ്രമിച്ചില്ല. ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്‌ ഏറെ ഇഷ്ടപ്പെടുന്നവരെപ്പോലും അവഗണിക്കുവാന്‍ പ്രേരിപ്പിക്കും. എല്ലാ അര്‍ത്ഥത്തിലും അവന്‍ ഒരു ഫ്രീക്ക്‌ ആയിരുന്നു. വേറിട്ട ലുക്കും സ്‌റ്റൈലും തമാശകളും. അവള്‍ക്ക്‌ അവനെ ഒരുപാട്‌ 
ഇഷ്ടമായിരുന്നു. പക്ഷേ... സ്‌നേഹം സ്വാതന്ത്ര്യത്തെ കെട്ടിയിടാന്‍ തുടങ്ങിയപ്പോള്‍...


പഠനത്തില്‍നിന്നും അകലുന്നതവള്‍ തിരിച്ചറിഞ്ഞു. ഒരിക്കല്‍ പ്രണയത്തെ പുച്ഛിച്ചിരുന്നതിന്റെ പേരില്‍ കൂട്ടുകാരുടെ പരിഹാസങ്ങള്‍. എല്ലാവരുടെയും മുന്നില്‍ ഒരു കള്ളിയെപ്പോലെ. മൊബൈലിലൂടെ തുടരെതുടരെയുള്ള വിളികള്‍, മെസ്സേജുകള്‍, ഇ മെയിലുകള്‍, ചാറ്റിംഗ്‌. അധികാരസ്വരത്തിലുള്ള അവന്റെ ശാഠ്യങ്ങള്‍. ശ്രദ്ധാപൂര്‍വ്വം നട്ടുവളര്‍ത്തിയ ചെടികള്‍ നനക്കുവാനും ഓമനിച്ചുവളര്‍ത്തുന്ന ലൗ ബേഡ്‌സിന്‌ ഭക്ഷണം കൊടുക്കുവാനും മറന്നുപോകുന്നത്‌ പതിവായി. വയലിന്‍ ക്ലാസ്സുകള്‍ മുടങ്ങി. തന്റെ ലോകം അവനിലേക്ക്‌ ചുരുങ്ങിയതുപോലെ. വിര്‍പ്പുമുട്ടലില്‍ സഹികെട്ട്‌ അവള്‍ പറഞ്ഞു.

"നിന്നെ ഇഷ്ടപ്പെടുന്നതുപോലെ തന്നെ, എനിക്കു ചുറ്റുമുള്ള ഒരു ചെറിയ ലോകത്തേയും ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്‌. നിന്നെ ഇഷ്‌ടപ്പെടാന്‍ തുടങ്ങുമ്പോള്‍ എനിക്കറിയില്ലായിരുന്നു, അതിന്റെ പേരില്‍, എനിക്കു ചുറ്റുമുള്ള, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നിറഞ്ഞ മറ്റൊരു ലോകം, ഉപേക്ഷിക്കേണ്ടിവരുമെന്ന്‌. ഡാഡിയും മമ്മിയും പോലും എന്നെ സ്‌നേഹം കൊണ്ടു കെട്ടിയിടാറില്ല."

മൊബൈല്‍ ഫോണിന്റെ മറുഭാഗത്ത്‌ അവന്‍ നിശ്ശബ്ദനായിരുന്നു.

അവനെ വേദനിപ്പിച്ചതിന്റെ കുറ്റബോധത്തില്‍നിന്നും രക്ഷപ്പെടാന്‍ അവള്‍ അവനെ തിരിച്ചുവിളിച്ചു, ക്ഷമ ചോദിച്ചു. വീണ്ടും കടല്‍ക്കരയില്‍ കണ്ടുമുട്ടിയപ്പോള്‍ അവന്റെ മുഖം വാടിയിരിക്കുന്നതവള്‍ ശ്രദ്ധിച്ചു. പുരികത്തിലേക്കു വീണുകിടക്കുന്ന അവന്റെ മുടിയിഴകള്‍ വിരലുകള്‍ കൊണ്ടൊതുക്കിവെച്ച്‌ ആ മുഖത്തേക്കു നോക്കി അവള്‍ ചുണ്ടുകള്‍ കൂര്‍പ്പിച്ചുപിടിച്ചു. എന്നിട്ട്‌ ചോദിച്ചു.

"ഹിയര്‍ ഈസ്‌ യുവര്‍  ലെറ്റര്‍ ബോക്‌സ്‌.... എനി ലെറ്റര്‍ ടു പോസ്‌റ്റ്‌."

അവന്‌ കടലോളം ദാഹമുണ്ടായിരുന്നു. അവള്‍ അവന്‌ കൊടുത്തതോ ഒരു സ്‌പൂണ്‍ വീഞ്ഞ്‌ മാത്രവും. പിണക്കം ഒരു ചുംബനത്തില്‍ അലിയിച്ചുവെങ്കിലും, അവന്റെ ആവശ്യങ്ങളും നിര്‍ബന്ധങ്ങളും കൂടിക്കൂടി വന്നു. വീണ്ടും അവനും അവന്റെ പ്രണയവും അവളെ വീര്‍പ്പുമുട്ടിക്കുവാന്‍ തുടങ്ങി. വീണ്ടും മടുത്തുതുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.

"വേലിയില്ലെങ്കില്‍ സ്‌നേഹം വേണ്ടപോലെ വളരില്ലെന്ന്‌ പറയുന്നത്‌ സത്യമാണ്‌... സോ... പ്ലീസ്‌... ലെറ്റസ്‌ കോണ്‍സന്‍ട്രേറ്റ്‌ ഓണ്‍ ഔര്‍ സ്റ്റഡീസ്‌ ആന്റ്‌ കരിയര്‍. പ്ലീസ്‌... ഐ കാണ്ട്‌ ഗോ ഓണ്‍ ലൈക്‌ ദിസ്‌."

പിന്നീട്‌ അവള്‍ അവനെ കാണുന്നത്‌ നഗരത്തിലെ ഷോപ്പിംഗ്‌ മാളില്‍ വെച്ചാണ്‌. അപ്പോള്‍ അവന്റെ കൂടെ ഒരു സുന്ദരിക്കുട്ടിയുമുണ്ടായിരുന്നു.

"നൗ ഐ ഹേഫ്‌ ഗോട്ട്‌ എ ന്യൂ റെഡ്‌ ലെറ്റര്‍ ബോക്‌സ്‌... ബേയ്‌ബേ.... ബൈ.. ബൈ..."

പുതിയ കൂട്ടുകാരി കേള്‍ക്കാതെ, അവളോട്‌ സ്വകാര്യം പറഞ്ഞ്‌ അവന്‍ സ്‌റ്റൈലില്‍ നടന്നകന്നു.

ഏറെ നാളുകള്‍ക്കു ശേഷം തന്റെ ഉള്ളിലെ മുറുമുറുപ്പുകളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ അവള്‍ ശ്രമിച്ചു. അന്നു രാത്രി അവന്റെ എല്ലാ കോണ്‍ടാക്‌റ്റ്‌ ഡീറ്റെയ്‌ല്‍സും അവള്‍ ഡിലീറ്റ്‌ ചെയ്‌തു. അവന്‍ സമ്മാനിച്ച ഗിഫ്‌റ്റുകളും ഗ്രീറ്റിംഗ്‌ കാര്‍ഡുകളും എല്ലാം കൂട്ടിയിട്ട്‌, അതിനു നടുവില്‍ അവന്റെ ഫോട്ടോ കുത്തനെ നിര്‍ത്തി തീയിട്ടു. ഓര്‍മ്മകളുടെ ചിതയില്‍ തീകൊളുത്തി അവന്റെ കോലം കത്തിക്കുമ്പോഴും അവള്‍ കരയുകയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കണ്ണാടിയുടെ മുന്‍പില്‍ ഇരുന്നപ്പോള്‍ കണ്ണാടിയിലെ പ്രതിബിംബം അവളോടു ചോദിച്ചു.

"വാട്ട്‌ ആര്‍ യു ഗോണ ഡു വിത്ത്‌ ദി അദര്‍ ലെറ്റേഴ്‌സ്‌ ദാറ്റ്‌ ഹി പുട്ട്‌ ഇന്‍ യുവര്‍ റെഡ്‌ ലെറ്റര്‍ ബോക്‌സ്‌ ?"

കീറിക്കളയാനാവാത്ത, കത്തിച്ചുകളയാനാവാത്ത കത്തുകള്‍. അതിലെഴുതിവെച്ചിട്ടുള്ള വാക്കുകള്‍ക്ക്‌ ഇന്ന്‌ തേന്‍മധുരമല്ല, കയ്‌പാണ്‌, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന കനത്ത കയ്‌പ്‌. അവള്‍ കുറ്റബോധത്തോടെ തലകുനിച്ച്‌ മുഖം പൊത്തി കരഞ്ഞു.

കണ്ണുകള്‍ തുടച്ച്‌ മുഖമുയര്‍ത്തിയപ്പോള്‍, പ്രതിബിംബം വീണ്ടും ചോദിച്ചു.

"നീ കരയുന്നതെന്തിന്‌. നിന്നെ ഉപേക്ഷിച്ചവനെ നഷ്ടപ്പെടുന്നതില്‍ എന്തിന്‌ ദുഃഖിക്കണം."

"അവനെ നഷ്ടപ്പെട്ടതിലല്ല സങ്കടം. എനിക്ക്‌ എന്നെ 
നഷ്ടപ്പെട്ടതിനാലാണ്‌."


അവള്‍ കണ്ണുകള്‍ തുടച്ചു. പ്രതിബിംബം അവളെ ആശ്വസിപ്പിച്ചു.

"ഡോണ്ട്‌ വറി... ലെറ്റര്‍ ബോക്‌സസ്‌ നെവര്‍ കെയര്‍, ഹുസ്‌ ലെറ്റേഴ്‌സ്‌ ദേ ആര്‍... ഓര്‍ ടു ഹും ദേ ആര്‍ അഡ്രസ്‌ഡ്‌."

*******************************************************************


ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ഗോവയിലെ ഒരു റിസോര്‍ട്ടില്‍ ഭര്‍ത്താവും കുട്ടികളുമൊപ്പം അവധിക്കാലം ആഘോഷിക്കുമ്പോഴാണ്‌ അവള്‍ വീണ്ടും അവനെ കണ്ടുമുട്ടുന്നത്‌. മാറ്റങ്ങള്‍ അവിശ്വസനീയമായിരുന്നു. ആദ്യം അവള്‍ക്ക്‌ അവനെ തിരിച്ചറിയാനേ കഴിഞ്ഞില്ല. മുടിയെല്ലാം കൊഴിഞ്ഞ്‌ അവനൊരു മൊട്ടലത്തലയനായി മാറിയിരുന്നു. അല്‍പം നരച്ചുതുടങ്ങിയ ഫ്രഞ്ച്‌ താടിയും മുഷിഞ്ഞ ജീന്‍സും ടീ ഷര്‍ട്ടും. ഒരു ഭയം അവളെ മൂടിക്കഴിഞ്ഞിരുന്നു. അവന്‍ തന്നെ കാണരുതേയെന്ന്‌ അവള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. പക്ഷെ അവളെ കണ്ടതും അവന്‍ ഓടിവന്നു.

"വാട്ട്‌ എ സര്‍പ്രൈസ്‌... സോ ഗ്ലാഡ്‌ ടു സീ യു എഗെയിന്‍... എലോണ്‍.... ഓര്‍ വിത്ത്‌ ഫാമിലി."

അവള്‍ ചില്‍ഡ്രന്‍സ്‌ പാര്‍ക്കിലേക്ക്‌ ചൂണ്ടി കാണിച്ചു. അവിടെ രണ്ടു കുട്ടികളെയും അവരോടൊപ്പം കളിക്കുന്ന അവളുടെ ഭര്‍ത്താവിനെയും അവന്‍ കണ്ടു. 


"സ്‌മാര്‍ട്ട്‌ കിഡ്‌സ്‌.. യുവര്‍ ഹബ്ബി ടൂ... ഓ.കെ... എന്‍ജോയ്‌...."

അവന്‍ പോകാനൊരുങ്ങിയപ്പോള്‍,

"ഇഫ്‌ യു ഡോണ്ട്‌ മൈന്‍ഡ്‌... പ്ലീസ്‌ ടെല്‍ മി സംതിംഗ്‌ എബൗട്ട്‌ യു."

അവന്‍ വെറുതെ ചിരിക്കുവാന്‍ ശ്രമിച്ചു.

"ടു ബി ഫ്രാങ്ക്‌... നതിംഗ്‌ ടൂ മച്ച്‌. മോര്‍ ലൈക്‌ എ ഫ്‌ളോപ്പ്‌ ഫിലിം. അങ്ങനേയും പറയാം. ഹിറ്റാകുമെന്ന്‌ കരുതിയ ചില മൂവീസ്‌ പൊട്ടിപൊളിഞ്ഞ്‌ പോകാറില്ലേ.... അതുപോലെ.... ഹിയര്‍ ഐ ഏം എ ഗൈഡ്‌. ഇന്‍ എ സെന്‍സ്‌ ഇറ്റ്‌ ഈസ്‌ എ റൈറ്റ്‌ ജോബ്‌ ഫോര്‍ മി. ഐ ഹാഫ്‌ എന്‍ജോയ്‌ഡ്‌ ആള്‍ ദി പ്ലെഷേഴ്‌സ്‌ ഓഫ്‌ ലൈഫ്‌. നൗ ഐ ഏം ഗൈഡിംഗ്‌ അദേഴ്‌സ്‌ ടു എന്‍ജോയ്‌ ദി സെയിം."

"മാരീഡ്‌....."

"യാ.... ഇന്‍ എ സെന്‍സ്‌.... വൈല്‍ എന്‍ജോയിംഗ്‌ എവരിതിംഗ്‌ ഐ മെറ്റ്‌, ഐ മിസ്‌ഡ്‌ മെനി തിംഗ്‌സ്‌... എജ്യുക്കേഷന്‍, കരിയര്‍, ഈവന്‍ മൈ ലൈഫ്‌ ഇറ്റ്‌സെല്‍ഫ്‌..... നൗ ഐ റെക്കഗ്നൈസ്‌... ലൗ ഈസ്‌ സ്വീറ്റ്‌ ടില്‍ ദി ഫസ്റ്റ്‌ 
കിസ്സ്‌ ഒണ്‍ലി ആന്റ്‌ സിഗരറ്റ്‌ ഈസ്‌ സ്വീറ്റ്‌ ടില്‍ ദി ലാസ്റ്റ്‌ പഫ്‌ ഒണ്‍ലി. ആഫ്‌റ്റര്‍വേഡ്‌സ്‌ ബോത്ത്‌ ആര്‍ ഇന്‍ജൂറിയസ്‌... വണ്‍ ഈസ്‌ ടു ഹാര്‍ട്ട്‌ ആന്റ്‌ ദി അദര്‍ ടു ബോഡി... ഓകെ ദെന്‍.... നൈസ്‌ ടു മീറ്റ്‌ യു.. എന്‍ജോയ്‌... ബൈ..."

ഭൂതത്തിനും വര്‍ത്തമാനത്തിനും ഇടയില്‍ ഒന്നും മിണ്ടാനാവാതെ അവള്‍ നിന്നു. അവള്‍ ഭര്‍ത്താവിനെ കൈകൊട്ടി വിളിച്ചു.

കുട്ടികളെ പാര്‍ക്കില്‍ കളിക്കാന്‍വിട്ട്‌ അയാള്‍ ഓടിവന്നു. റിസോര്‍ട്ടിനകത്തേക്ക്‌ വന്നപ്പോള്‍ അയാളെ അവള്‍ കെട്ടിപിടിച്ചു. പിന്നെ അയാളുടെ ചുണ്ടുകളില്‍ മെല്ലെ ചുംബിച്ചു. അവളുടെ പ്രതികരണം കണ്ട്‌ അയാള്‍ സംശയത്തോടെ നോക്കി. എന്നിട്ട്‌ പുഞ്ചിരിച്ചുകൊണ്ടു ചോദിച്ചു.

"വാട്ട്‌ ഹാപ്പെന്‍ഡ്‌.... സഡണ്‍ലി റൊമാന്‍ഡിക്‌ ആയല്ലോ...."

ഒരിക്കല്‍കൂടി അയാളെ ചുംബിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

"വെന്‍ എവര്‍ ഐ കിസ്സ്‌ യു... ഐ കേന്‍ ടേസ്റ്റ്‌ ദി സ്വീറ്റ്‌നെസ്‌ ഓഫ്‌ ലൈഫ്‌."


*******************************************************************


അന്ന് വൈകുന്നേരം അവളും കുടുംബവും ചരിത്ര പ്രസിദ്ധമായ ബോം ജീസസ് ബസിലിക്ക ദേവാലയത്തില്‍നിന്നും പ്രാര്‍ത്ഥിച്ചിറങ്ങുമ്പോള്‍, കടല്‍ക്കരയില്‍ അവന്‍ സുഖാന്വേഷകരായ വിദേശികള്‍ക്കുവേണ്ടി കുപ്രസിദ്ധമായ ഗോവന്‍ ഡ്രഗ്‌സ് തേടി അലയുകയായിരുന്നു. തിരമാലകളുടെ ചിരിയില്‍ പരിഹാസമോ സഹതാപമോ ?


5 അഭിപ്രായങ്ങൾ:

  1. ചില ജീവിതങ്ങള്‍ തകര്‍ന്നടിയുന്ന വിധങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  2. വായിച്ചു .. ചില ജീവിതങ്ങൾ ഇങ്ങനെയാണ് .. ജീവിതത്തിൽ അക്ഷരത്തെറ്റ് സംഭവിച്ചാൽ അത് തിരുത്തുക വളരെ പ്രയാസമുള്ള കാര്യമാണ് .. അവതരണം നന്നായിരിക്കുന്നു സുധിച്ചേട്ടാ .. . ''തിരമാലയുടെ ചിരിയിൽ സഹതാപമോ ? പരിഹാസമോ ? എനിക്ക് തോന്നുന്നു സഹതാപമാണെന്ന് .. ഇഷ്ട്ടമായി ഈ എഴുത്ത് ..

    മറുപടിഇല്ലാതാക്കൂ