ഒളിവെട്ടം

ഒരു വിസ്മയമൊളിപ്പൂ;
ഓരോ തരിയിലും !

ഒരു സൂര്യനൊളിപ്പൂ;
ഓരോ തിരിയിലും !

ഒരു കാടൊളിപ്പൂ;
ഓരോ മരത്തിലും !

ഒരു പുഴയൊളിപ്പൂ;
ഓരോ തുള്ളിയിലും !

ഒരു വസന്തമൊളിപ്പൂ;
ഓരോ പൂവിലും !

ഒരു യാത്രയൊളിപ്പൂ;
ഓരോ ചുവടിലും!

ഒരു ഗ്രന്ഥമൊളിപ്പൂ;
ഓരോ വാക്കിലും !

ഒരു നമ്മളൊളിപ്പൂ;
നാമിരുവരിലുമെങ്കിലും. !

ഒരു മത്സരമൊളിപ്പൂ;
നാമോരോരുത്തരിലും !

ഒരു വിസ്മയമൊളിപ്പൂ;
ഓരോ തരിയിലും !


22 അഭിപ്രായങ്ങൾ:

 1. ഒരുതുള്ളി പെരുവെള്ളം.
  ഹൃദ്യമായ വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. മറുപടികൾ
  1. വായനയ്ക്കും വാക്കുകള്‍ക്കും വളരെ നന്ദി.

   ഇല്ലാതാക്കൂ
 3. “ഒരു മനുഷ്യനിൽ എല്ലാം ഒളിഞ്ഞിരിക്കുന്നു”

  നന്നായിട്ടുണ്ട്. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 4. മറുപടികൾ
  1. അതെ സാര്‍... എല്ലാവരും ഒളിച്ചുകളിക്കുകയാണ്.

   ഇല്ലാതാക്കൂ
 5. കുഞ്ഞുണ്ണിക്കവിത പോലെ മനോഹരം...

  മറുപടിഇല്ലാതാക്കൂ
 6. ഒരു സ്വപ്നലോകം ഒളിപ്പിച്ചുവച്ചിരിക്കുന്ന വരികള്‍

  മറുപടിഇല്ലാതാക്കൂ
 7. ഒരു കവിത ഒളിപ്പൂ
  സുധീർദാസിലും

  മറുപടിഇല്ലാതാക്കൂ
 8. സുധീര്‍ ദാസ് ... ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
  (രാമു, നോങ്ങല്ലൂര്‍ രേഖകള്‍)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രാമു, ബ്ലോഗ് സന്ദർശിച്ചതിൽ വളരെ നന്ദി. സന്തോഷം.

   ഇല്ലാതാക്കൂ


 9. കവിത നന്നായിരിക്കുന്നു..നല്ലഎഴുത്ത്..ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 10. ഒരുതുള്ളി പെരുവെള്ളമായി
  ഒളിപ്പിച്ച ഈ വരികൾ ഞാൻ കണ്ടില്ലല്ലോ ഭായ്
  ഹൃദ്യമായ വരികള്‍ ...!

  മറുപടിഇല്ലാതാക്കൂ