അവള് ഓടിപ്പോയി പ്ലാസ്റ്റിക് കൊണ്ടുള്ള ചെറിയ പിഗ്ഗി ബാങ്കില്‍ (കാശിന് കുടുക്ക) സൂക്ഷിച്ചുവെച്ചിരുന്ന നാണയത്തുട്ടുകള്‍ പുറത്തെടുത്ത് ശ്രദ്ധയോടെ എണ്ണിനോക്കുവാന്‍ തുടങ്ങി. നാണയങ്ങളുടെ മൂല്യം എണ്ണിനോക്കി തിട്ടപ്പെടുത്തുവാന്‍ ഏഴുവയസ്സുകാരി പഠിച്ചുവരുന്നേയുള്ളൂ. ആ മരുന്നിന് എത്ര തുക ആവശ്യമായി വരുമെന്ന് അവള്‍ക്ക് നിശ്ചയമില്ലായിരുന്നു. എങ്കിലും നാണയതുട്ടുകളെല്ലാം പെറുക്കിയെടുത്ത് ഒരു തൂവാലയില്‍പൊതിഞ്ഞ് കയ്യിലൊതുക്കിിടിച്ച് അവള് പുറത്തേയ്ക്കോടി.
മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"എനിക്കൊരു മരുന്ന് വേനം."
കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.
"പ്രിസ്ക്രിപ്ഷന് കാണിക്കൂ."
"അതെന്തിനാ... ?"
ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന് തുടങ്ങി.
"മരുന്നിന്റെ പേരറിയുമോ,,,?"
സംശയത്തോടെ വിക്കി വിക്കി അവള് പറഞ്ഞു.
"അത്... മരുന്നിന്റെ പേര്... 'മിരക്കില്‍' ന്നാ. 'മിരക്കില്‍'..."
"എന്ത്.... എന്താ..."
അവള് ആവര്‍ത്തിച്ചു.
"മിരക്കില്‍..."
അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള് വീണ്ടും ഉറപ്പിച്ചു പറഞ്ഞു..
"മിരക്കില്‍... 'മിരക്കില്‍'ന്ന് തന്ന്യാ.."
അയാള്‍ നിരാശയോടെ തലയാട്ടി.
"ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ... എന്താണ് അസുഖമെന്നറിയുമോ...?"
അവളുടെ കുഞ്ഞുമുഖം വാടി.
"എനിക്കറിയില്ല... കാശ് കൊണ്ട്ന്നിറ്റ്ണ്ട്. ദാ..."
തൂവാലയില്‍ പെതിഞ്ഞുകൊണ്ടുവന്ന നാണയത്തുട്ടുകള്‍ അവള് അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു.
"മതിയായില്ലെങ്കി... ഇന്നീം കൊണ്ട്രാം "
അയാള്‍ സഹതാപത്തോടെ ചിരിച്ചു.
"നോക്കൂ കുട്ടീ... ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല... മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല... എനിക്കൊന്നും ചെയ്യാനില്ല. "
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു.
അതുവരെ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ നടന്നുവന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നുകൊണ്ട് ചോദിച്ചു.
"സാരല്ല്യ... മോളെ അങ്കിള്‍ സഹായിക്കാം. ആദ്യം ആര്‍ക്കുവേണ്ടിയാണ് ഈ മരുന്നെന്ന് പറയണം."
"എന്റെ ചേട്ടനാ... ചേട്ടന് തീരെ വയ്യ... "
"എന്താണ് ചേട്ടന്റെ അസുഖം...?"
"അറിയില്ല... എന്തോ.. വെല്ല്യ അസുകാന്നാ ഡോക്ട്ടറ് പറഞ്ഞെ...."
"ആണോ... മോള്‍ക്ക് ഈ മരുന്നിന്റെ പേര് ആരാ പറഞ്ഞുതന്നത്.?"
"ഡോക്ട്ടറ് പറയണത് മോള് കേട്ടതാ... ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വള്ളോന്നാ ഡോക്ട്ടറ് പറഞ്ഞെ..."
അപ്പോഴേയ്ക്കും അവള് കരയാന്‍ തുടങ്ങിയിരുന്നു.
"മോളൂനെപോലെ മിടുക്കികുട്ടികള്‍ കരയാന്‍ പാടില്ല... എവിടെയാ മോളൂന്റെ ചേട്ടന് ഇപ്പോള്‍ കിടക്കുന്നത്..?"
"ദാ... അവിടെയാ..."
"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം... വരൂ.. "
ആ കുട്ടിയെ സുരക്ഷിതയായി അവളുടെ മാതാപിതാക്കളെ ഏല്‍പ്പിക്കുക എന്നതുമാത്രമായിരുന്നു അയാളുടെ ലക്ഷ്യം. മാതാപിതാക്കളില്‍നിന്നും, പത്തുവയസ്സുള്ള, അസുഖബാധിതനായ, അവളുടെ സഹോദരനെ രക്ഷിക്കുവാന്‍ സങ്കീര്‍ണ്ണമായ ഒരു സര്‍ജറി ആവശ്യമാണെന്നും എന്നാല്‍പോലും രക്ഷപ്പെടുവാനുള്ള സാധ്യത കുറവാണെന്നും അയാള്‍ മനസ്സിലാക്കി. സര്‍ജറിക്കാവശ്യമായ തുക ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും. അതുവരെയുള്ള പരിശോധനാ -ചികിത്സകളുടെ വിശദാംശങ്ങളിലൂടെ അയാള്‍ കണ്ണോടിച്ചു. നഴ്സിനോടു സംസാരിച്ചതിനുശേഷം കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടറെ നേരില്‍ കാണണമെന്നും അയാള്‍ ആവശ്യപ്പെട്ടു.
അയാളെ കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു. പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. മടങ്ങി പോകുന്നതിനുമുന്പ് അദ്ദേഹം തിരിച്ചുവന്ന്, ചിരിച്ചുകൊണ്ട് പെണ്‍കുട്ടിയോടു ചോദിച്ചു.
"നിന്റെ കയ്യില്‍ എത്ര രൂപയുണ്ട്..."
അവള് ഉടന്‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി. അദ്ദേഹം അത് സന്തോഷപൂര്‍വ്വം വാങ്ങി എണ്ണിനോക്കി. അറുപത്തിയെട്ടു രൂപ.
"കൃത്യമാണല്ലോ.. ഇത്ര തന്നെയാണ് ആ അത്ഭുതമരുന്നിന്റെ വില."
അവളുടെ കുഞ്ഞുമുഖം സന്തോഷത്താല്‍ തുടുത്തു. പിറ്റേ ദിവസം, അവളുടെ സഹോദരന്റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്റേയും അനുഭവസമ്പത്തിന്റെയും പിന്ബലത്താല് അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍നിന്നും ഈടാക്കിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പിനിന്നു.
"ദൈവമാണ് സാറിനെ ഇവിടെയെത്തിച്ചത്."
"ആയിരിക്കാം. പക്ഷെ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചുമിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്. അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും. ആ വാചകം എന്തായിരുന്നെന്നോ... 'ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ' എന്ന്. നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. കാത്തിരുന്നു. പക്ഷെ ഇവള് മാത്രം അതിനെ തേടിയിറങ്ങി. മിടുക്കി."
(പ്രചോദനാത്മകമായ ഒരു ആംഗലേയകഥയുടെ മലയാള ആവിഷ്കാരം.)
ചിലപ്പോഴെല്ലാം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പ്രതീക്ഷയറ്റ് നിശ്ചലനായി പോകാറുണ്ട്. അപ്പോഴെല്ലാം ഈ കഥ ഓര്മ്മയിലേയ്ക്ക കയറിവരും. അപ്പോള്‍ ഇരുണ്ട മേഘങ്ങള്‍ക്കപ്പുറത്ത് ഒരു വെള്ളിവര കാണുന്നതുപോലെ തോന്നും. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് അവസാനനിമിഷം വരെ, പ്രതീക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രകാശകിരണം പോല്‍.
മെഡിക്കല്‍ ഷോപ്പില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല. ഫാര്‍മസിസ്റ്റ് മറ്റൊരു വ്യക്തിയുമായി ഉത്സാഹത്തോടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
"എനിക്കൊരു മരുന്ന് വേനം."
കൊച്ചുകുട്ടിയായതുകൊണ്ട് ഫാര്‍മസിസ്റ്റ് അവളെ പ്രത്യേകം ശ്രദ്ധിച്ചു.
"പ്രിസ്ക്രിപ്ഷന് കാണിക്കൂ."
"അതെന്തിനാ... ?"
ഫാര്‍മസിസ്റ്റിന്റെ മുഖത്ത് അക്ഷമ നിഴലിക്കുവാന് തുടങ്ങി.
"മരുന്നിന്റെ പേരറിയുമോ,,,?"
സംശയത്തോടെ വിക്കി വിക്കി അവള് പറഞ്ഞു.
"അത്... മരുന്നിന്റെ പേര്... 'മിരക്കില്‍' ന്നാ. 'മിരക്കില്‍'..."
"എന്ത്.... എന്താ..."
അവള് ആവര്‍ത്തിച്ചു.
"മിരക്കില്‍..."
അയാളുടെ മുഖത്തെ സംശയം കണ്ടിട്ടായിരിക്കണം അവള് വീണ്ടും ഉറപ്പിച്ചു പറഞ്ഞു..
"മിരക്കില്‍... 'മിരക്കില്‍'ന്ന് തന്ന്യാ.."
അയാള്‍ നിരാശയോടെ തലയാട്ടി.
"ആ പേരില്‍ ഒരു മരുന്ന് ഇവിടെ ഇല്ലല്ലോ... എന്താണ് അസുഖമെന്നറിയുമോ...?"
അവളുടെ കുഞ്ഞുമുഖം വാടി.
"എനിക്കറിയില്ല... കാശ് കൊണ്ട്ന്നിറ്റ്ണ്ട്. ദാ..."
തൂവാലയില്‍ പെതിഞ്ഞുകൊണ്ടുവന്ന നാണയത്തുട്ടുകള്‍ അവള് അയാള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചു.
"മതിയായില്ലെങ്കി... ഇന്നീം കൊണ്ട്രാം "
അയാള്‍ സഹതാപത്തോടെ ചിരിച്ചു.
"നോക്കൂ കുട്ടീ... ഡോക്ടറുടെ പ്രിസ്ക്രിപ്ഷന് ഇല്ലാതെ മരുന്ന് തരാന്‍ പാടില്ല... മാത്രവുമല്ല, ആ പേരിലൊരു മരുന്ന് ഇവിടില്ല... എനിക്കൊന്നും ചെയ്യാനില്ല. "
അവളുടെ കണ്ണുകള്‍ നിറഞ്ഞുതുടങ്ങിയിരുന്നു.
അതുവരെ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്ന ഫാര്‍മസിസ്റ്റിന്റെ സുഹൃത്ത് ആ കുട്ടിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാള്‍ നടന്നുവന്ന് അവള്‍ക്കു സമീപം, മുട്ടുകളില്‍ നിന്നുകൊണ്ട് ചോദിച്ചു.
"സാരല്ല്യ... മോളെ അങ്കിള്‍ സഹായിക്കാം. ആദ്യം ആര്‍ക്കുവേണ്ടിയാണ് ഈ മരുന്നെന്ന് പറയണം."
"എന്റെ ചേട്ടനാ... ചേട്ടന് തീരെ വയ്യ... "
"എന്താണ് ചേട്ടന്റെ അസുഖം...?"
"അറിയില്ല... എന്തോ.. വെല്ല്യ അസുകാന്നാ ഡോക്ട്ടറ് പറഞ്ഞെ...."
"ആണോ... മോള്‍ക്ക് ഈ മരുന്നിന്റെ പേര് ആരാ പറഞ്ഞുതന്നത്.?"
"ഡോക്ട്ടറ് പറയണത് മോള് കേട്ടതാ... ഇനി ഈ മരുന്നിന് മാത്രെ ചേട്ടനെ രഷിച്ചാന്‍ പറ്റ്വള്ളോന്നാ ഡോക്ട്ടറ് പറഞ്ഞെ..."
അപ്പോഴേയ്ക്കും അവള് കരയാന്‍ തുടങ്ങിയിരുന്നു.
"മോളൂനെപോലെ മിടുക്കികുട്ടികള്‍ കരയാന്‍ പാടില്ല... എവിടെയാ മോളൂന്റെ ചേട്ടന് ഇപ്പോള്‍ കിടക്കുന്നത്..?"
"ദാ... അവിടെയാ..."
"നമുക്ക് രണ്ടാള്‍ക്കും കൂടി മോള്‍ടെ ചേട്ടനെ കാണാന്‍ പോകാം... വരൂ.. "
അയാളെ കണ്ടതും ഹോസ്പിറ്റലിലെ ഡോക്ടര്‍ ആദരവോടെ എഴുന്നേറ്റുനിന്നു. പ്രശസ്തനായ, പ്രഗത്ഭനായ ന്യൂറോ സര്‍ജനായിരുന്നു ആ ആഗതനെന്ന് ഡോക്ടര്‍ വളരെ പെട്ടെന്നുതന്നെ തിരിച്ചറിയുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ അസുഖത്തെ സംബന്ധിച്ച് അവര്‍ തമ്മില്‍ ദീര്‍ഘനേരം സംസാരിച്ചു. മടങ്ങി പോകുന്നതിനുമുന്പ് അദ്ദേഹം തിരിച്ചുവന്ന്, ചിരിച്ചുകൊണ്ട് പെണ്‍കുട്ടിയോടു ചോദിച്ചു.
"നിന്റെ കയ്യില്‍ എത്ര രൂപയുണ്ട്..."
അവള് ഉടന്‍തന്നെ തൂവാലയില്‍ പൊതിഞ്ഞ നാണയത്തുട്ടുകള്‍ അദ്ദേഹത്തിനു നേര്‍ക്ക് നീട്ടി. അദ്ദേഹം അത് സന്തോഷപൂര്‍വ്വം വാങ്ങി എണ്ണിനോക്കി. അറുപത്തിയെട്ടു രൂപ.
"കൃത്യമാണല്ലോ.. ഇത്ര തന്നെയാണ് ആ അത്ഭുതമരുന്നിന്റെ വില."
അവളുടെ കുഞ്ഞുമുഖം സന്തോഷത്താല്‍ തുടുത്തു. പിറ്റേ ദിവസം, അവളുടെ സഹോദരന്റെ സര്‍ജറിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. അവളും അച്ഛനും അമ്മയും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. വളരെ നേരിയ സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന സങ്കീര്‍ണ്ണമായ ആ സര്‍ജറി, പ്രാഗത്ഭ്യത്തിന്റേയും അനുഭവസമ്പത്തിന്റെയും പിന്ബലത്താല് അദ്ദേഹം വിജയകരമായി പൂര്‍ത്തിയാക്കി. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ആശുപത്രി അധികൃതര്‍ സര്‍ജറി ചിലവ് ആ കുടുംബത്തില്‍നിന്നും ഈടാക്കിയില്ല. കുട്ടിയുടെ അച്ഛനും അമ്മയും ഡോക്ടറുടെ മുന്നില്‍ കൈകൂപ്പിനിന്നു.
"ദൈവമാണ് സാറിനെ ഇവിടെയെത്തിച്ചത്."
"ആയിരിക്കാം. പക്ഷെ ഞാന്‍ വിശ്വസിക്കുന്നു, ഈ കൊച്ചുമിടുക്കിയാണ് എന്നെ ഇവിടെ എത്തിച്ചതെന്ന്. അതിന് അവളെ പ്രേരിപ്പിച്ചത് നിങ്ങളുടെ ഡോക്ടര്‍ പറഞ്ഞ ഒരു വാചകവും. ആ വാചകം എന്തായിരുന്നെന്നോ... 'ഒരു മിറക്കിള്‍, അതിനു മാത്രമേ ഇനി ഈ കുട്ടിയെ രക്ഷിക്കുവാന്‍ കഴിയൂ' എന്ന്. നിങ്ങള്‍ എല്ലാവരും അത്ഭുതം സംഭവിക്കുന്നതിനായി പ്രാര്‍ത്ഥിച്ചു. കാത്തിരുന്നു. പക്ഷെ ഇവള് മാത്രം അതിനെ തേടിയിറങ്ങി. മിടുക്കി."
(പ്രചോദനാത്മകമായ ഒരു ആംഗലേയകഥയുടെ മലയാള ആവിഷ്കാരം.)
ചിലപ്പോഴെല്ലാം എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പ്രതീക്ഷയറ്റ് നിശ്ചലനായി പോകാറുണ്ട്. അപ്പോഴെല്ലാം ഈ കഥ ഓര്മ്മയിലേയ്ക്ക കയറിവരും. അപ്പോള്‍ ഇരുണ്ട മേഘങ്ങള്‍ക്കപ്പുറത്ത് ഒരു വെള്ളിവര കാണുന്നതുപോലെ തോന്നും. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന് അവസാനനിമിഷം വരെ, പ്രതീക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രകാശകിരണം പോല്‍.
സൂപ്പര്‍ കഥ ,, പോസിറ്റീവ് ചിന്തകള്‍ നല്കുന്ന സന്തേശമുള്ള ഇത്തരം കഥകള്‍ വായിക്കാനും ഒരു പ്രത്യേക സുഖമാണ് , ,
മറുപടിഇല്ലാതാക്കൂഒരുപാട് സന്ദേശങ്ങള്‍ കഥകളിലൂടെയാണ് എന്റെ ഹൃദയത്തില്‍ പതിഞ്ഞിട്ടുള്ളത്. ആദ്യവായനയ്ക്ക് നന്ദി ഫൈസല്‍ ഭായ്.
ഇല്ലാതാക്കൂതാൻ പാതി ദൈവം പാതി
മറുപടിഇല്ലാതാക്കൂവിജയമെന്നാല് 99 ശതമാനം പരിശ്രമവും 1 ശതമാനം ഭാഗ്യവുമാണെന്നാണ് ഐന്സ്റ്റീന് പറഞ്ഞിട്ടുളളത്. നന്ദി ടീച്ചറെ.
ഇല്ലാതാക്കൂനല്ല സന്ദേശം. കൂടുതല്‍ അറിവുകള്‍ മനുഷ്യനെ കൂടുതല്‍ മടിയന്മാരാക്കുന്നു എന്ന് തോന്നുന്നു.
മറുപടിഇല്ലാതാക്കൂഇഷ്ടായി.
ശരിയാണ് റാംജി സാര്‍. കൂടുതല്‍ അറിവുകള്‍, പലപ്പോഴും നമ്മെ നിരുത്സാഹപ്പെടുത്തുന്നു. നന്ദി.
ഇല്ലാതാക്കൂനന്മനിറഞ്ഞ നല്ലൊരു കഥ.
മറുപടിഇല്ലാതാക്കൂമനസ്സിലൊരു സന്തോഷം!
ആശംസകള്‍
ഈ പ്രതികരണം എന്നെയും സന്തുഷ്ടനാക്കുന്നു. വായനയ്ക്കും നല്ല വാക്കുകള്‍ക്കും നന്ദി തങ്കപ്പന് സാര്‍.
ഇല്ലാതാക്കൂകഥയിലൂടെ ഒരു സന്ദേശവും . അതെ മിറാക്കിള്‍ ചിലപ്പോളൊക്കെ ജീവിതത്തില്‍ സംഭവിക്കും . എന്നാലത് തേടി പോകണമെന്ന് ഒരു അറിവ് കൂടി കിട്ടി . നന്ദി സ്നേഹത്തോടെ പ്രവാഹിനി
മറുപടിഇല്ലാതാക്കൂപ്രീതാജിയുടെ ജീവിതം തന്നെ ബി പോസിറ്റീവ് എന്ന ഒരു നല്ല സന്ദേശമല്ലേ.... സന്തോഷം... നന്ദി.
ഇല്ലാതാക്കൂGood story
മറുപടിഇല്ലാതാക്കൂനല്ല മനസ്സുള്ള അജ്ഞാതന്‍ ഹൃദയം നിറഞ്ഞ നന്ദി.
മറുപടിഇല്ലാതാക്കൂമിറക്കിള് സ്വപ്നം കാണുന്നവര്‍ ..... കൊള്ളം ഭായ്
മറുപടിഇല്ലാതാക്കൂനന്ദി റിയാസ് ഭായ്.
ഇല്ലാതാക്കൂന്താന്നറിഞ്ഞൂട ചുമ്മാ കണ്ണീന്ന് വെള്ളം വരും!
മറുപടിഇല്ലാതാക്കൂനന്ദി ആത്മാര്‍ത്ഥമായ അഭിപ്രായം രേഖപ്പെടുത്തിയതിന്. പിന്നെ കണ്ണീന്ന് വെള്ളം വരുന്നത് ഒരിയ്ക്കലും ഒരു ദുര്ബലതയല്ലല്ലോ... അത് ഒരു അനുഗ്രഹമല്ലേ...
ഇല്ലാതാക്കൂനാളെ ഞാൻ എന്റെ കുട്ടികളോട് ഈ കഥ പറയും - ഈ കഥ പങ്കുവെച്ചതിന് നന്ദി.....
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം മാഷെ.... കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടെ ഹൃദയങ്ങളിലേയ്ക്കും എത്തിച്ചേരുവാനെളുപ്പം കഥകള്‍ തന്നെയാണല്ലോ... ഹൃദയം നിറഞ്ഞ നന്ദി..
ഇല്ലാതാക്കൂA miracle is always within us.... :) loved the way u narrated the story!
മറുപടിഇല്ലാതാക്കൂHearty welcome Arshaji... Thank you so much for your kind visit and sincere comment.
ഇല്ലാതാക്കൂഇനിയും ഇത്തരം "മിറക്കിൾ" സംഭവിക്കട്ടെ...ആശയുടെ കിരണങ്ങൾ വിടരട്ടെ! തിരക്കിനിടെ ആ കുഞ്ഞിന്റെ വീട് സന്ദർശിക്കാൻ സന്മനസ്സു കാട്ടിയ ആ പ്രഗല്ഭ ഡോക്ടറെ പോലെ ഭിഷഗ്വരന്മാർ ഉണ്ടാവട്ടെ! അല്ലായിരുന്നെങ്കിൽ.....
മറുപടിഇല്ലാതാക്കൂസന്ദര്ശനത്തിനും കമന്റിനും വളരെയധികം നന്ദി അന്‍വര്‍ജി.
ഇല്ലാതാക്കൂചെറുതെങ്കിലും ഹൃദയത്തിൽ തൊട്ടകഥ..!എല്ലാമറിയാമെന്നു ഊറ്റംകൊള്ളുന്ന നാമോരോരുത്തരിലും തിരിച്ചറിവിന്റെ കണികകൾ വിതറാനുതകുന്ന നല്ലൊരു സന്ദേശം പങ്കുവച്ചതിനു നന്ദി , ആശംസകൾ കൂട്ടുകാരാ.
മറുപടിഇല്ലാതാക്കൂവന്നതില് അതിയായ സന്തോഷം. അഭിപ്രായത്തിനും ആശംസകള്‍ക്കും വളരെയധികം നന്ദി പ്രഭന് കൃഷ്ണന് ഭായ്.
ഇല്ലാതാക്കൂനന്മയുടെ ഉറവിടങ്ങൾ ഇനിയും വറ്റിയിട്ടില്ല എന്ന് കഥകളിലൂടെയെങ്കിലും കാണുന്നത് തന്നെ പ്രത്യാശയുളവാക്കുന്നു...
മറുപടിഇല്ലാതാക്കൂസന്തോഷം വിനുവേട്ടാ... നന്ദി.
ഇല്ലാതാക്കൂനല്ലൊരു കുട്ടിക്കഥ
മറുപടിഇല്ലാതാക്കൂഅഭിപ്രായം പങ്കുവെച്ചതിന് നന്ദി വേട്ടത്താന്‍ ജി.
ഇല്ലാതാക്കൂഒരു "മിറക്കിളി"നായി കാത്തിരിക്കുകയാണ് ഇവിടെ ഒരു കുടുംബം... കഥ പ്രത്യാശ നല്കുന്നു സുധീര്‍....
മറുപടിഇല്ലാതാക്കൂവായനയ്ക്കും കമന്റിനും നന്ദി. മുബീ.. നല്ലതു വരട്ടെ എന്നാശംസിക്കുന്നു..
ഇല്ലാതാക്കൂനന്നായി കഥ പറഞ്ഞു. ഇത്തരം ഗുണപാഠകഥകൾ ഇഷ്ടമാണെങ്കിലും ഇപ്പോൾ അവ അത്രകണ്ട് സ്വാധീനിക്കുന്നതായി അനുഭവപ്പെടുന്നില്ല.
മറുപടിഇല്ലാതാക്കൂപ്രചോദനാത്മകമായ ആംഗലേയ കഥ ഏതാണെന്നു കൂടി പറയാമായിരുന്നു.
ഈ കഥ ഞാന്‍ ആദ്യമായി വായിച്ചത്, കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ധനം മാഗസിനില്‍ വന്ന ഇന്‍ഫോസിസ് കമ്പനി മേധാവിയുടെ ഒരു ലേഖനത്തിലാണ്. അതിനു ശേഷം ഒരിയ്ക്കല്‍ ഒരു സുഹൃത്ത് ഇ മെയിലിലൂടെയും ഈ കഥ മറ്റൊരു തരത്തില്‍ അയച്ചു തന്നിരുന്നു. ടെസ്സ എന്ന പെണ്‍കുട്ടിയും ഡോക്ടര്‍ കാള്‍ട്ടണ്‍ ആംസ്ട്രോംഗും എന്നാണ് ഇ മെയിലില്‍ കിട്ടിയ കഥയിലെ കഥാപാത്രങ്ങള്‍. സംഭവകഥപോലെയാണ് തോന്നിയത്. പക്ഷെ ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ ഇത് ആരൊക്കെയോ പ്രചരിപ്പിച്ച ഒരു മോട്ടിവേഷണല്‍ സ്റ്റോറി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പലയിടങ്ങളിലും പല തരത്തിലാണ് അവതരണം. ആരുടെ സൃഷ്ടി എന്നതിനെ സംബന്ധിച്ച് ആധികാരികത തെളിയിക്കപ്പെടാത്ത, മോട്ടിവേഷണല്‍ സ്റ്റോറി എന്നു മാത്രമേ അറിയൂ. ഒരു മോഡേണ്‍ നാടോടികഥ എന്നേ എനിയ്ക്കു തോന്നിയുള്ളൂ.
ഇല്ലാതാക്കൂപ്രതികരണത്തിന് നന്ദി വിഡ്ഢിമാന്..
നമ്മുടെ ചുറ്റും അത്ഭുതങ്ങളുണ്ട്. സന്തോഷജനകമായ ഒരു കഥ
മറുപടിഇല്ലാതാക്കൂഅതെ അജിത്തേട്ടാ... നമുക്കു ചുറ്റും അറിയപ്പെടാത്ത അത്ഭുതങ്ങളും ഉണ്ട്. പതിവുപോലെ, വരവിനും വായനയ്ക്കും ആത്മാര്‍ത്ഥമായ നന്ദി.
ഇല്ലാതാക്കൂഇഷ്ടായി... നല്ല ഒഴുക്കും, നല്ല ഭാഷയും... :)
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍... സന്തോഷം... നന്ദി.
ഇല്ലാതാക്കൂഅത്ഭുതങ്ങൾ കൊണ്ടുവരുന്ന നല്ല മനസ്സുകൾ ....
മറുപടിഇല്ലാതാക്കൂസന്തോഷം മിനി ആന്‍ഡ്രൂസ് തെക്കത്ത്... ആഗമനത്തിനും ആസ്വാദനത്തിനും നന്ദി.
ഇല്ലാതാക്കൂഅതെ അത്ഭുതങ്ങള്‍ നമുക്കായി തീര്‍ത്തതല്ല...നാമവയെ നമുക്കായി പുനര്ജീവിപ്പിക്ക്യയാണ്..rr
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം രിഷാജി... വായനയ്ക്ക് നന്ദി. അഭിപ്രായത്തിനും.
ഇല്ലാതാക്കൂപോസിറ്റീവ് ചിന്തകൾ തരുന്ന പോസ്റ്റ്. ഇഷ്ടമായി സുധീർ ഭായ്
മറുപടിഇല്ലാതാക്കൂആസ്വാദനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി ശ്രീ ഭായ്.
ഇല്ലാതാക്കൂഇഷ്ടായി... <3
മറുപടിഇല്ലാതാക്കൂപ്രതീക്ഷ... ആദ്യ വരവിന് നന്ദി... സന്തോഷം.
ഇല്ലാതാക്കൂഫെയിസ് ബുക്കില്‍ വായിച്ചിരുന്നു..
മറുപടിഇല്ലാതാക്കൂനന്നായി നല്ല കഥ.
സ്വാഗതം ശ്രീജിത്ത് ഭായ്... അഭിപ്രായം പങ്കുവെച്ചതില്‍ ഒരുപാട് സന്തോഷം. നന്ദി.
ഇല്ലാതാക്കൂ‘അത്ഭുത മരുന്ന്‘ എന്ന
മറുപടിഇല്ലാതാക്കൂഒരു മോഡേൺ മോട്ടിവേഷൻ സ്റ്റോറി ‘ -
ഒട്ടും അതിഭവുകത്വങ്ങൾ ഇല്ലാതെ ,നല്ലൊരു
ഗുണപാഠകഥ കൂടിയായി മലയാളത്തിലേക്ക് മൊഴിമാറ്റം
നടത്തിയിരിക്കുകയാണ് സുധീർ ഭായ്...
അഭിനന്ദനങ്ങൾ...
ഇതും ഒരു പരീക്ഷണമായിരുന്നു മുരളീയേട്ടാ... പ്രോത്സാഹനത്തിനും അഭിനന്ദനങ്ങള്‍ക്കും കടപ്പെട്ടിരിക്കുന്നു.
ഇല്ലാതാക്കൂഎനിക്കീ കൊച്ചു കുട്ടികൾ കഥാപാത്രങ്ങലായുള്ള കഥ നല്ല ഇഷ്ടമാ
മറുപടിഇല്ലാതാക്കൂവായിച്ചു ..
ഒരുപാട് മൊറ്റിവെഷൻ ക്ലാസുകൾ എടുക്കുന്ന ആൾ എന്ന നിലക്ക് ഏറെ കുട്ടികളിലേക്ക് എത്തും ഉറപ്പു പറയുന്നു ..
ആശംസകൾ
നല്ല സന്ദേശങ്ങളുള്ള കഥകള്‍ കുട്ടികള്‍ക്കും ഇഷ്ടപ്പെടും. മുന്‍വിധികളില്ലാതെ നല്ല ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുവാന്‍ ഈ കഥ കുട്ടികളെ ഓര്‍മ്മിപ്പിക്കും എന്നുതന്നെയാണ് ഞാനും കരുതുന്നത്. താങ്കളുടെ നല്ല മനസ്സിന് നന്ദി നല്ല വാക്കുകള്‍ ഈ ചുമരില്‍ എഴുതിചേര്ത്തതിനും നന്ദി.. അഷ്റഫ് മലയില്‍ ഭായ്.
ഇല്ലാതാക്കൂSuper story of motivation. An initiative makes things to fruit.The small child did it and God supported.Be positive always.
മറുപടിഇല്ലാതാക്കൂThank you so much Areekkodan Sir for sharing the spirit and your sincere comment.
ഇല്ലാതാക്കൂഅത്ഭുതങ്ങള് അപ്പൂപ്പന്താടി പോലെ പാറിപ്പറന്നു വരും ഇഷ്ടായി നല്ല കഥ .
മറുപടിഇല്ലാതാക്കൂവായന ആസ്വദിച്ചു എന്നറിയുമ്പോള്‍ വളരെ സന്തോഷം. ഹൃദയം നിറഞ്ഞ നന്ദി. മിനി പിസി.
ഇല്ലാതാക്കൂoru miraacle um namme ingott thedi varillaa...alley.?appol ini madipidichirunnitt oru kaaryomillalley..? :)
മറുപടിഇല്ലാതാക്കൂആല്ബര്ട്ട് ഐന്‍സ്റ്റീന്റെ വാക്കുകള്‍ ഓര്‍ക്കുക. വിജയമെന്നാല്‍ 99 ശതമാനം പരിശ്രമവും 1 ശതമാനം മാത്രം ഭാഗ്യവുമാണ്. മുന്ധാരണകളൊന്നും ഇല്ലാതെ ശ്രമിച്ചുകൊണ്ടേയിരിക്കുക. നിരാശയോടെ കാത്തിരിക്കുന്നതിലും നല്ലതല്ലേ. വായനയ്ക്കും കമന്റിനും നന്ദിയുണ്ട് കേട്ടോ ഓര്‍മ്മത്തുള്ളി.
ഇല്ലാതാക്കൂഅത്ഭുതങ്ങളെ കാത്തിരിക്കുന്നതിനു പകരം അവയെ തേടിപ്പോകെണ്ടതുണ്ട്
മറുപടിഇല്ലാതാക്കൂസിയാഫ് ഭായിയുടെ കമന്റ് അതിയായ സന്തോഷം ഉളവാക്കുന്നു. ആത്മാര്‍ത്ഥമായ നന്ദി.
ഇല്ലാതാക്കൂവാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ പറ്റാത്ത ഒരനുഭൂതി.. പ്രത്യാശ നഷ്ടപ്പെട്ടു എന്ന് കരുതുന്നവന്റെ മുന്നിൽ ഇനിയുമിനിയും "മിറക്കിൾ" സംഭവിക്കട്ടെ..!! ആശംസകൾ.!
മറുപടിഇല്ലാതാക്കൂആയിരങ്ങളില് ഒരുവന് സ്വാഗതം. പ്രതീക്ഷിക്കാം. ശ്രമിക്കാം. "മിറക്കിളുകള്‍" ഇനിയുമിനിയും സംഭവിക്കുമാറാകട്ടെ. അഭിപ്രായത്തിനും ആശംസകള്‍ക്കും ഒത്തിരി നന്ദി.
ഇല്ലാതാക്കൂനന്നായിരിക്കുന്നു. ഒരു കൊച്ചു ‘മിറക്കിൽ’ന്റെ കഥ.
മറുപടിഇല്ലാതാക്കൂആസ്വാദനത്തിനും നല്ല വാക്കുകള്‍ക്കും നന്ദി ഹരിനാഥ്.
ഇല്ലാതാക്കൂഅത്ഭുതങ്ങള് എനിയും സംഭവിക്കട്ടെ....നന്നായിരിക്കുന്നു..ആശംസകള്‍
മറുപടിഇല്ലാതാക്കൂഎന്റെ ഈ ചെറിയ എഴുത്തുപുരയിലേയ്ക്ക് സ്വാഗതം സുഹൃത്തെ. കഥ ആസ്വദിച്ചു എന്നറിയുന്നതില്‍ ഒരുപാട് സന്തോഷം. ഒരുപാട് നന്ദി.
മറുപടിഇല്ലാതാക്കൂലളിതമായ ഭാഷയിലൂടെ ഉള്ള
മറുപടിഇല്ലാതാക്കൂഈ അവതരണം വളരെ ഹൃദ്യമാണ്
ആശംസകൾ..,
വളരെ നന്ദി... സന്തോഷം.. ശിഹാബുദ്ദീന് ഭായ്.
ഇല്ലാതാക്കൂദൈവം എപ്പോഴും ഒരു മിറക്കിള്‍ നമുക്കായി കാത്തു വച്ചിരിക്കുന്നു..... ഒട്ടും പ്രതീക്ഷിക്കാത്തതു ചിലത് അടുത്ത നിമിഷത്തില്‍ സംഭവിക്കും...
മറുപടിഇല്ലാതാക്കൂഎല്ലാ ആശങ്കകളെയും ഒന്നുമല്ലാതാക്കിക്കൊണ്ട്....
അതല്ലേ നല്ലത് ഋതു... മുന്‍ധാരണകളില്ലാതെ ശ്രമിച്ചുകൊണ്ടേയിരിക്കുക... പ്രതീക്ഷയോടെ... ആഗമനത്തിനും ആസ്വാദനത്തിനും നന്ദി...
ഇല്ലാതാക്കൂഅതു തന്നെയാണ് നല്ലത്... എനിക്ക് ചെറിയ ചെറിയ അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുണ്ടിക്കാര്യം...
ഇല്ലാതാക്കൂനല്ല മനോഭാവം... ഋതുവിന് അത് എന്നും കാത്തുസൂക്ഷിക്കുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
ഇല്ലാതാക്കൂകഥ വളരെ നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂഇത് ഒരു ഇംഗ്ലീഷ് കഥയുടെ പരിഭാഷയാണെന്നു പറഞ്ഞിരുന്നല്ലോ...ഈ കഥ മുന്‍പ് എവിടെയാണ് വായിച്ചത്...
എനിക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട് .......
പ്രിയ അനു രാജ്, നല്ല വാക്കുകള്‍ക്ക് നന്ദി. ഈ കഥ ഞാന്‍ ആദ്യമായി വായിച്ചത്, കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ധനം മാഗസിനില്‍ വന്ന ഇന്‍ഫോസിസ് കമ്പനി മേധാവിയുടെ ഒരു ലേഖനത്തിലാണ്. അതിനു ശേഷം ഒരിയ്ക്കല്‍ ഒരു സുഹൃത്ത് ഇ മെയിലിലൂടെയും ഈ കഥ മറ്റൊരു തരത്തില്‍ അയച്ചു തന്നിരുന്നു. ടെസ്സ എന്ന പെണ്‍കുട്ടിയും ഡോക്ടര്‍ കാള്‍ട്ടണ്‍ ആംസ്ട്രോംഗും എന്നാണ് ഇ മെയിലില്‍ കിട്ടിയ കഥയിലെ കഥാപാത്രങ്ങള്‍. സംഭവകഥപോലെയാണ് തോന്നിയത്. പക്ഷെ ഇന്റര്‍നെറ്റില്‍ തപ്പിയപ്പോള്‍ ഇത് ആരൊക്കെയോ പ്രചരിപ്പിച്ച ഒരു മോട്ടിവേഷണല്‍ സ്റ്റോറി എന്നാണ് അറിയാന്‍ കഴിഞ്ഞത്. പലയിടങ്ങളിലും പല തരത്തിലാണ് അവതരണം. ആരുടെ സൃഷ്ടി എന്നതിനെ സംബന്ധിച്ച് ആധികാരികത തെളിയിക്കപ്പെടാത്ത, മോട്ടിവേഷണല്‍ സ്റ്റോറി എന്നു മാത്രമേ അറിയൂ..
ഇല്ലാതാക്കൂശരിക്കും ഒരു മിറാക്കിൾ സ്റ്റോറി...
മറുപടിഇല്ലാതാക്കൂമിക്കവാറും എല്ലാ പോസ്റ്റുകളും സന്ദര്ശിച്ചുവല്ലേ.. വളരെ സന്തോഷം സംഗീത് ഭായ്.
ഇല്ലാതാക്കൂഒത്തിരി സന്ദേശങ്ങളടിയ ഇത്തി പോന്ന ഈ കഥക്ക് സര്‍വ്വ സന്തോഷങ്ങളും അറിയിക്കുന്നു....
മറുപടിഇല്ലാതാക്കൂഅനസ് ഭായ്.. വായനയ്ക്കും കുറിപ്പിനും വളരെയധികം നന്ദി.
ഇല്ലാതാക്കൂസത്യം
മറുപടിഇല്ലാതാക്കൂകരച്ചില് നിര്‍ത്താന്‍ ഞാന്‍ പാടു പെട്ടു
നാളത്തെ എടുക്കാനുള്ള ക്ലാസിന്റെ നോട്ടിലേക്കു പകര്‍ത്തുകയും ചെയ്തു
Can you please make letters little bit bigger???Easy to read...First in life I am visiting a blog and that was yours sir...feeling some positive thoughts...Thanks...
മറുപടിഇല്ലാതാക്കൂഫോണ്ട് സൈസ് വർദ്ധിപ്പിച്ചിട്ടുണ്ട്. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി. സന്തോഷം
ഇല്ലാതാക്കൂ