വീരചരമം.

പിഴുതെറിയുവാനാവില്ല കൊടുങ്കാറ്റിനും,
ഭയചകിതനാവില്ല മിന്നല്‍പിണരിലും,
നടുങ്ങുകില്ല മേഘഗര്‍ജ്ജനങ്ങളിലും,
വഴിമുടക്കുവാനാവില്ല കൊടുംകാടിനും,
കാല്‍ചുവട്ടിലാക്കും ഗിരിനിരകളെയും,
താണ്ടിക്കടന്നുപോം സമുദ്രങ്ങളെയും,
കവര്‍ന്നെടുക്കുമവന്‍ കാണ്‍മതൊക്കെയും,
തേടുമവന്‍ ആകാശത്തിന്നതിരുകളും,
ഇത്രമേല്‍ ധീരവീരശൂരനെന്നാകിലും,
അടിയറവുപറയുവതെന്തേയവന്‍,
തളര്‍ന്നുവീണുപോകുവതെന്തേയവന്‍,
അതിലോലമലിഞ്ഞുപോം സ്‌നിഗ്ധമാം,
തന്‍ഹൃദയചാപല്യങ്ങള്‍ക്കു മുന്‍പില്‍.
.

12 അഭിപ്രായങ്ങൾ:

 1. മനസ്സൊരു മാന്ത്രികക്കുതിരയായി....

  മറുപടിഇല്ലാതാക്കൂ
 2. മറുപടികൾ
  1. അതെ റാംജി ഭായ് .. ചാപല്യങ്ങള്‍ തന്നെയാണ് പ്രശ്‌നം... നന്ദി.

   ഇല്ലാതാക്കൂ
 3. ...........................................മാനസത്തിന്‍ യമം
  പെരിതുപണി സാധിച്ചു കൊള്‍വാന്‍ അസംശയം!

  (മഹാ കവി കെ.വി സൈമണ്‍: വേദവിഹാരം)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അജിത്തേട്ടാ.. സന്തോഷം. പരിചയപ്പെടുത്തലിന് പ്രത്യേകം നന്ദി.

   ഇല്ലാതാക്കൂ
 4. കഥ മോഹിച്ചു വന്നു കവിത വായിച്ചു പോവുന്നു ,,ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ക്ഷമിക്കണം ഫൈസല്‍ ഭായ്. ആശംസകള്‍ക്കു നന്ദി.

   ഇല്ലാതാക്കൂ
 5. മനസ്സിന്റെ ചാപല്യങ്ങൾക്ക് മുമ്പിൽ അടിയറവ്
  തന്നെയാണല്ലോ ഏത് ധീരവീരശൂരനും ഉണ്ടാകുക ...!

  മറുപടിഇല്ലാതാക്കൂ
 6. കരുത്തനൊരുത്തന്‍ അടിയറവു ചൊല്ലുന്ന ചാപല്യങ്ങള്‍ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി സലീം ഭായ്. വായനക്കും അഭിപ്രായത്തിനും.

   ഇല്ലാതാക്കൂ