മാംസ-മീ-രാഷ്ട്ര

പ്ലസ്ടുകാരന്‍ മകന്റെ ടെക്സ്റ്റ് ബുക്കില്‍നിന്നും, പാതിയടഞ്ഞ കണ്ണുകളും ബ്ലൗസിനുള്ളിൽ  ഒതുങ്ങാത്ത മാദകത്വവുമായി തുളുമ്പി നില്‍ക്കുന്ന ഷക്കീലയുടെ പടമുള്ള സി.ഡി. വീഴുന്നതു കണ്ടപ്പോള്‍ നേതാവ് ചാക്കോ കുപിതനായി.

"മറിയേ... നീയിതൊന്നും കാണുന്നില്ലേടി.. ദേ.. നമ്മടെ ഉത്തമപുത്രന്റെ ബുക്കിനുള്ളില്‍ ആരാ ഒളിച്ചിരിക്കണേന്ന്  നോക്ക്യേ... ഷക്കീല.. സില്‍മാനടി ഷക്കീല."

മറിയയ്ക്ക് ഒരു ഭാവവ്യത്യാസവുമില്ല.

"ഓ പിന്നേ.. അവനിപ്പം ചെറിയ കുട്ടിയൊന്നുമല്ലല്ലോ.? അതിപ്പോ പ്രായപൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ആണ്‍മക്കള്‍ടെ കൈയ്യില് അങ്ങനെ ചിലതെല്ലാം കണ്ടെന്നൊക്കെയിരിക്കും. നാടു നന്നാക്കാന്‍ നടക്കുമ്പോ കുട്ട്യോള് വലുതാവണതൊക്കെ എങ്ങിനെ അറിയാന്‍ ? ഒന്നിനും നേരല്ല്യാത്ത വല്ല്യ നേതാവല്ലേ നിങ്ങള് ..?"

മകനോടുള്ള ദേഷ്യം അവര്‍ ഭര്‍ത്താവിനോടു തീര്‍ത്തു. മറിയയുടെ നോട്ടത്തിന് അവരുടെ കയ്യിലിരിക്കുന്ന പപ്പടം കുത്തുന്ന കമ്പിയേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. എങ്കിലും നേതാവ് ചാക്കോ ഗൗരവത്തോടെ തന്നെ ചോദിച്ചു.

"ഇങ്ങനെയാണോ കുട്ടികള്‍ വലുതാവ്വ്വാ..? നീയല്ലേ ശ്രദ്ധിക്കേണ്ടത്...? കുട്ട്യോള്‍ടെ കാര്യം ശ്രദ്ധിക്കാനല്ലെങ്കില്‍ പിന്നെ നിനക്കെന്താ ഇവിടെ പണി."

"ഓ പിന്നേ.. ജീവിതത്തില്‍ ഇതുവരെ ഒരു പണിക്കും പോയി ശീലല്ല്യാത്ത നിങ്ങള് തന്നെ ഇത് ചോദിക്കണം. അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്ക്യാ.. മൂത്തുനരച്ചുതുടങ്ങിയിട്ടും ഫോണില്‍ സരിതാ നായരുടെ വീഡിയോ ക്ലിപ്പിംഗുകള്‍ കൊണ്ടുനടക്കുന്ന നിങ്ങള്‍ക്ക് ഇതിലെന്താണിത്ര പറയാനുള്ളത്...? ദേ എന്നേകൊണ്ടൊന്നും പറയിക്കര്ത്‌ട്ടോ.. അല്ല പിന്നെ."

മറിയയുടെ കുത്തുന്ന നോട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ നേതാവ് ചാക്കോ ശ്രമിക്കുമ്പോള്‍ പരിചിതമായ ശബ്ദത്തില്‍ ഒരു അശരീരി കേട്ടു.

"വ്യത്യാസമുണ്ട് മോളെ...വ്യത്യാസമുണ്ട്..  ഷക്കീലയും സരിതാനായരും തമ്മില് വലിയ വ്യത്യാസമുണ്ട്..."

വളഞ്ഞ പുരികക്കൊടികളുമായി, മറിയ ഞെട്ടിത്തിരിയുമ്പോള്‍, കുര്‍ബാന കഴിഞ്ഞ്  ഉമ്മറത്ത് വന്നുകയറി കുട മടക്കുന്ന അമ്മാനപ്പന്‍. ചാരുകസേരയിലിരിക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍, റിട്ടയേഡ് ഹെഡ് മാസ്റ്റര്‍ കൂടിയായ, വറീത് മാസ്റ്റര്‍, ഷക്കീലയും സരിതാനായരും തമ്മിലുള്ള അന്തരം വ്യക്തമാക്കി.

"ഷക്കീലയുടേത് വെറും അഭിനയവും സരിതയുടേത് ഒറിജിനലുമല്ലേ മോളെ....  അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.?"

തത്കാലം മുഖം രക്ഷിക്കാന്‍ ബെഡ്‌റൂമിലേയ്ക്ക വലിയുമ്പോള്‍ നേതാവ് ചാക്കോ പിറുപിറുത്തു. ഇങ്ങനെയുമുണ്ടോ ഒരു അപ്പന്‍.! മനുഷ്യനെ നാണം കെടുത്താന്‍.!! മറിയയ്ക്ക് മറ്റൊരു സംശയമായിരുന്നു. എന്നാലും എന്റെ കര്‍ത്താവേ... ജീവിക്കാന്‍ വേണ്ടി അഭിനയിച്ച ആ പാവം ഷക്കീലയെ അപമാനമായി കണക്കാക്കുന്നവര്‍ എന്തുകൊണ്ടാണ് ഈ സരിതയെ മാത്രം ഇത്ര ആഘോഷിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലല്ലോ.? ഒരു ഭര്‍ത്തൃപിതാവിനോട് ചോദിക്കാന്‍ കഴിയാത്ത സംശയമായതുകൊണ്ടു മാത്രം അവര്‍ ഒന്നും മിണ്ടാതെ അടുക്കളയിലേയ്ക്ക മടങ്ങി.

"ങാ... പിന്നെ മറ്റൊരു വ്യത്യാസം കൂടിയുണ്ട് മോളെ..."

നേതാവ് ചാക്കോ നെഞ്ചത്തു കൈവെച്ചു. ഈശോയെ ഈ അപ്പന്‍ എന്തു ഭാവിച്ചിട്ടാണ്. മറിയയുടെ കാലുകളും നിശ്ചലമായി. അപ്പന്‍ ഇന്ന് ചാക്കോയെ പൊളിച്ചടുക്കുംന്നാ തോന്നണെ.

ചുമയുടെ പെരുമ്പറ മുഴക്കങ്ങള്‍ക്കിടയില്‍,  വറീത് മാസ്റ്ററുടെ വിളംബരം.

"ഷക്കീലയെപ്പോലെയല്ല...  സരിതാ നായര്‍ പൊളിറ്റിക്കലി കറക്റ്റ് ആണ്...  പൊളിറ്റിക്കലി കറക്റ്റ്... അല്ലേടാ നേതാവേ ? "

64 അഭിപ്രായങ്ങൾ:

 1. അതെ. ഇതാണ് നവകേരളത്തിന്റെ രാഷ്ട്രമീമാംസ! ആശംസകൾ ഭായ്!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആദ്യവായനയ്ക്കും ആശംസകള്‍ക്കും ഒത്തിരി നന്ദി... ജ്യുവല്‍ ഭായ്.

   ഇല്ലാതാക്കൂ
 2. അപ്പന്‍ മകനായ നേതാവിനെ പൊളിച്ചടക്കുക തന്നെ ചെയ്തു!
  എന്തുണ്ടായലെന്താ നേതാക്കള്‍ക്ക് കുലക്കണ്ടാവോ?
  ....ആലുമളച്ചാലും................
  രസകരമായി
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ തങ്കപ്പേട്ടാ.. ആലുമുളച്ചാലും.. അതുതന്നെ.

   ഇല്ലാതാക്കൂ
 3. ഹേയ്.. ഇത് ഞങ്ങടെ നേതാവല്ല
  ഞങ്ങടെ നേതാവ് ഇങ്ങനല്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിടൂല്ല അജിത്തേട്ടാ.. നിങ്ങ എവിടെപ്പോയാലും ഞങ്ങ വിടൂല്ല. നിങ്ങ വലത്തോട്ടു പോയാ ഞങ്ങയും വലത്തോട്ടു പോകും. നിങ്ങ എടത്തോട്ടു പോയാ ഞങ്ങയും എടത്തോട്ടു പോകും. ..

   ഇല്ലാതാക്കൂ
 4. മറുപടികൾ
  1. അറിയാത്തവര്‍ക്ക് അറിയാനാശ.. അറിയുന്നവര്‍ക്ക് ഇതൊക്കെ എന്ത് എന്നും.. അല്ലെ റാംജിയേട്ടാ.

   ഇല്ലാതാക്കൂ
 5. സരിതാ നായരും ഷക്കീലയും. രാഷ്ട്രീയക്കാര്‍ക്ക് എന്തുമാവാല്ലോ!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആവാമല്ലോ.. പൊളിറ്റിക്കലി കറക്റ്റ് ആയാ പോരെ.

   ഇല്ലാതാക്കൂ
 6. സുധീർ ഭായ് സംഗതി കലക്കി കളറടിച്ചു......
  കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യം പറഞ്ഞു....
  എന്‍റെ അച്ഛയും ഇതുപോലെയാണ് നുമ്മ എല്ലാരെയും വിറപ്പിച്ച് മുള്ളിന്‍റെ മേല്‍ നിര്‍ത്തുമ്പോഴാണ് അച്ഛടെ എന്‍ട്രി..... ഹിമാലയത്തിന്‍റെ മുകളിൽ നില്‍ക്കുന്ന എന്നെ വലിച്ചു താഴെയിട്ട് ചവിട്ടിതേച്ച് ചുമരിൽ ഒട്ടിച്ച് ഒറ്റ പോക്കാ..... കശ്മലന്‍റെ ഇത്തരം ഡയലോഗ് ഡെലിവറി അപാരമാണ് ... സത്യം മാസത്തില്‍ മൂന്നു തവണ അതു കേട്ടില്ലെങ്കില്‍ ജീവിക്കാന്‍ ഒരു സുഖമില്ല..... എന്‍റെ ദൈവമാണേ.......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹ..ഹ.. അപ്പോള്‍ പരിചയപ്പെട്ടിരിക്കേണ്ട ഒരു വ്യക്തിത്വമാണ് അല്ലേ.. ?


   ഇല്ലാതാക്കൂ
  2. തീര്‍ച്ചയായും ..... അതുകൊണ്ടല്ലേ ഞാൻ മരിച്ചു സ്നേഹിക്കുന്നത്.....

   ഇല്ലാതാക്കൂ
  3. ഉം.. ഭാഗ്യവാനായ അച്ഛന്‍. സ്‌നേഹനിധിയായ മകനും. സന്തോഷം നിറയട്ടെ ജീവിതത്തിലെന്നും.

   ഇല്ലാതാക്കൂ
 7. ഇതിന് കമന്റിട്ടവരെയൊക്കെ തട്ടിക്കളയുമെന്ന് വല്ല ഭീഷണിയും വരുമോ ആവോ... !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പ്യാടിപ്പിക്കല്ലേ വിനുവേട്ടാ... ഒന്നാലോചിച്ച് നോക്ക്യേ... കമന്റിട്ടവരെ തട്ടിക്കളയുന്നവര്‍ പോസ്റ്റിട്ടവനെ എന്തായിരിക്കും ചെയ്യാ... ?

   ഇല്ലാതാക്കൂ
 8. മറ്റൊന്നിന്‍ ധര്‍മയോഗതാല്‍ അത് താന്‍ അല്ലെയോ ഇതെന്ന് വര്‍ണ്യത്തില്‍ ആശങ്ക ഉല്‍പ്രേക്ഷ അലങ്കൃതി ... !

  തകർത്തു സുധീർ ഭായ്... :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ഷഹീം ഭായ്... വിളങ്ങുന്നു ചന്ദ്രനെപ്പോല്‍ മന്നവേന്ദ്ര മുഖങ്ങള്‍.

   ഇല്ലാതാക്കൂ

 9. രാവിലെ സുധീർ ഭായ് ചിരിപ്പിച്ചേ അടങ്ങൂ ല്ലേ . എന്തിനാണ് ഒത്തിരി വരികൾ. ഇത് മതീല്ലോ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാൻ. കൊച്ചനെ നേരേ ചൊവ്വേ വളർത്താനുള്ള ഉത്തരവാദിത്തം മറിയക്കും, ചാക്കോക്കും ഒരുപോലെ തന്നെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആസ്വാദനത്തിന് ഒത്തിരി നന്ദി ഗീതാജി. സന്തോഷം.

   ഇല്ലാതാക്കൂ
 10. എന്നാലും പുള്ളിക്കാരിയുടെ സ്വരമാധുര്യവും തൊലിക്കട്ടിയും അപാരമാ...
  അഭിനയവും അവതരണവും സില്‍മാനടിമാരെ വെല്ലും...!!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തൊലിക്കട്ടി. എടുത്തു പറയേണ്ട സംഗതി തന്നെ കല്ലോലിനി... എങ്ങിനെ അല്ലാതിരിക്കും രാഷ്ട്രീയക്കാരോടൊത്തല്ലേ സഹവാസം.

   ഇല്ലാതാക്കൂ
 11. മാംസ- മീ - രാഷ്ട...
  സൂപ്പർ ആക്ഷേപഹാസ്യം...!

  ജീവിതത്തിൽ ഇതുവരെ ഒരു പണിക്കും
  പോകാത്ത നമ്മുടെ നേതാക്കന്മാരാണിവർ..
  ഇവർക്ക് പപ്പടം കാച്ചുന്ന കമ്പിമുന പോലെയുള്ള
  നോട്ടങ്ങളുടെ മൂർച്ചകൊണ്ട് ഒട്ടും നോവില്ല, അഭിനയിക്കുവാൻ
  വേണ്ടി തുണിയഴിക്കുന്നവരെ ഇവർക്കൊക്കെ പരമ പുഛമാണ് ..
  ഇവരെയൊക്കെ അനുസരിപ്പിക്കുവാൻ വേണ്ടി തുണിയഴിക്കുന്നവരുടെ നോട്ടത്തിലും , നേട്ടത്തിലും , നോട്ടിലും മാത്രം അടിമപ്പെട്ട് ജീവിച്ച് പോരുന്ന നാടുമുടിക്കുന്ന ‘റിഹിനോ’കാളാണിവർ ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. രാഷ്ട്രീയക്കാരെ പറഞ്ഞിട്ട് കാര്യമില്ല മുരളിയേട്ടാ.. പാര്‍ട്ടികളെയാണ് പഴിക്കേണ്ടത്. നേതാക്കന്‍മാരെ നിയന്ത്രിക്കാന്‍ കഴിയാത്ത പാര്‍ട്ടികളാണിന്ന് നമ്മുടെ ദൗര്‍ബല്യം.

   ഇല്ലാതാക്കൂ
 12. ശരിതയെ ഇങ്ങിനെ ആഘോഷിക്കുന്നത് ഈ സമൂഹത്തിന്‍റെ ജീര്‍ണ്ണത തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത്തരം കാര്യങ്ങളെ ആഘോഷിക്കുവാനല്ലേ മാധ്യമങ്ങള്‍ പഠിപ്പിക്കുന്നത്. സെന്‍സേഷണല്‍ ന്യൂസാണ് മാധ്യമങ്ങള്‍ക്കും വായനക്കാര്‍ക്കും താത്പര്യം. എന്തു ചെയ്യാം. അങ്ങനെയെല്ലാം ആയിപ്പോയി... നന്ദി വേട്ടത്താന്‍ ജി..

   ഇല്ലാതാക്കൂ
 13. നല്ലൊരു ഹാസ്യ ഭാവന. നല്ല എഴുത്ത്. അൽപ്പം കാര്യവും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വളരെ സന്തോഷം ബിപിന്‍ സാര്‍. ആസ്വാദനത്തിന് വളരെ നന്ദി.

   ഇല്ലാതാക്കൂ
 14. രസകരമായ കുഞ്ഞ്‌ വരികൾ കോർത്തിണക്കിയിരിയ്ക്കുന്നു.ആശംസകൾ!!!

  മറുപടിഇല്ലാതാക്കൂ
 15. സുധീർ ഭായ്, നമ്മുടെ കൊച്ചുകേരളത്തിൽ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല ..... .. സമീപ ഭാവിയിൽ അങ്ങനെ സംഭവിച്ചുകൂടായ്കയില്ല. സാധ്യത പട്ടികയിലുള്ളവരെക്കുറിച്ച് എഴുതുമ്പോൾ സൂക്ഷിച്ചാൽ ദുഖിക്കേണ്ടിവരില്ല..... പറഞ്ഞില്ലെന്നു വേണ്ട..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇല്ല ശശി ഭായ്... ആള്‍ക്കാരെ പറ്റിക്കാന്‍ ആറാട്ടുമുണ്ടന്‍മാരെ പോലെ കുറച്ച് ആദര്‍ശവാദികളുണ്ടല്ലോ. മുന്‍നിരയില്‍ എപ്പോഴും അവര്‍തന്നെയായിരിക്കും. സരിതയെപോലുള്ള തോഴിമാര്‍ വെറും കറിവേപ്പിലകളാണ്. ഇതിനിടയിലാണ് ശരിക്കുമുള്ള രാജാക്കന്‍മാര്‍.. കിരീടം വെക്കാത്ത രാജാക്കന്‍മാര്‍.

   ഇല്ലാതാക്കൂ
 16. സ്വയം തിരുത്താതെ ഉപദേശിക്കാൻ നടക്കുന്ന നമുക്കൊക്കെ തലക്കിട്ട് കിട്ടുന്ന സ്വയമ്പൻ കൊട്ടാണ്‌ ഈ എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വരവറിയിച്ചതില്‍ വളരെ സന്തോഷം. നന്ദി ഷാജി ഭായ്..

   ഇല്ലാതാക്കൂ
 17. ഒരു കുടുംബം മുഴുവനും ഷക്കീലക്കും സരിതക്കും പിറകേയുണ്ടല്ലോ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരു കുടുംബം മുഴുവനും എന്നുദ്ദേശ്ശിച്ചത് വസുധൈവകുടുംബകം എന്നര്‍ത്ഥത്തിലാണോ...? കൂട്ടുകുടുംബങ്ങളില്‍നിന്ന് അണുകുടുംബങ്ങളിലേയ്ക്കും അവിടെനിന്നും അവനവനിലേയ്ക്കും ചുരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഇതൊക്കെ ഒരു അതിഭാവുകത്വമാണോ മാഷെ...!

   ഇല്ലാതാക്കൂ
 18. മറുപടികൾ
  1. രൂപാ ജി... സന്ദര്‍ശനത്തിനും ആസ്വാദനത്തിനും വളരെ നന്ദി

   ഇല്ലാതാക്കൂ
 19. മറുപടികൾ
  1. എന്റെ എളിയ എഴുത്തുപുരയിലേയ്ക്ക് സുസ്വാഗതം ഭായ്.... സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 20. Vannathu veruthe aayilla nannayittu chirichu
  Aasamsakal!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സുസ്വാഗതം രമണികാ ഭായ്... പോസ്റ്റ് ആസ്വദിച്ചുവെന്നറിയുന്നതില്‍ വളരെ സന്തോഷം. കമന്റിടാന്‍ മനസ്സ് കാണിച്ചതിന് ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 21. മറുപടികൾ
  1. സ്വാഗതം അഷ്‌കര്‍ അലി. വളരെ നന്ദി ഈ വരവിനും വാക്കുകള്‍ക്കും.

   ഇല്ലാതാക്കൂ
 22. കലക്കി .നല്ല തീം ...ഭാഷ ..അവതരണം .....അഭിനന്ദനങ്ങള്‍ !(പൊളിറ്റിക്കല്‍ അല്ലാതെ) Very good .....!

  മറുപടിഇല്ലാതാക്കൂ
 23. കഥക്കു കൊടുത്ത ചിത്രവും സംഗതം ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈയിടെയായി ചില മന്ത്രിമാരും നേതാക്കന്‍മാരും ഒക്കെ എല്ലാ വൃത്തികേടുകളേയും " പൊളിറ്റിക്കലി കറക്റ്റ് " എന്ന പേരില്‍ ന്യായീകരിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു മാഷെ... പ്രോത്സാഹനത്തിനു ഒത്തിരി നന്ദി മാഷെ.

   ഇല്ലാതാക്കൂ
 24. ആരെയും വെറുതെ വിട്ടില്ല, ല്ലേ സുധിയേട്ടാ...
  അച്ഛനും മകനും നേതാവും അണികളും... എല്ലാരും കൊള്ളാം...
  ആരും മോശക്കാരല്ല...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജനാധിപത്യത്തിലെ അപചയങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ എല്ലാവരും ഉത്തരവാദികളാകുന്നുണ്ട്. ചിലപ്പോള്‍ മൗനം പോലും കുറ്റകരമാണ്. നന്ദി മുഹമ്മദ് റയീസ് ഭായ്.

   ഇല്ലാതാക്കൂ
 25. മറുപടികൾ
  1. സ്വാഗതം ശ്രീനി ശശി. കറക്റ്റാണ് ഭായ്... കറപ്റ്റ് തന്നെ. നന്ദി.

   ഇല്ലാതാക്കൂ
 26. സുധി, അപ്പനിങ്ങനെ “പൊളിറ്റിക്കലി ഇന്‍കറക്റ്റാ”യ സ്റ്റേറ്റ്മെന്റ് നടത്തുമെന്ന് ആരെങ്കിലും വിചാരിച്ചോ?

  മറുപടിഇല്ലാതാക്കൂ
 27. ' മാംസ-മീ-രാഷ്ട്ര '... അതാണ്‌.... ആ കണ്ടു പിടുത്തത്തിനു ഞാന്‍ ഒരവാര്‍ഡു തരും... വരാന്‍ വൈകിയെങ്കിലും ഒരു 'ചൂടന്‍' ആശംസ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കമന്റ് തന്നെ ഒരു അവാര്‍ഡായി സ്വീകരിക്കുന്നു. നന്ദി അന്നൂസെ.

   ഇല്ലാതാക്കൂ
 28. പാവം ഷക്കീല, പൊളിറ്റിക്കലി കറക്ട് ആയവരോട് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല, എന്നാലും മനുഷ്യപറ്റുണ്ട്,....പ്രത്യേകിച്ച് ട്രാന്‍സ്ജെന്‍ഡേഴ്സിനോട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ഗൗരീനാഥന്‍ ജീ...

   "ആണും പെണ്ണും കെട്ടവരെന്ന്
   ഉച്ചത്തില്‍ വിളിക്കേണ്ടതവരെയാണ്,
   ചിരിച്ചുകൊണ്ടു ചതിക്കുന്നവരേയും,
   വാക്കുകള്‍ വിഴുങ്ങുന്ന വഞ്ചകരേയും.

   നെറികെട്ട നപുംസകങ്ങളെന്ന്
   നികൃഷ്ടം വിളിക്കേണ്ടതവരെയാണ്,
   ആദ്യം വേശ്യയെപ്പോല്‍ ചിരിച്ചവരേയും,
   പിന്നെ വേടനെപ്പോല്‍ അട്ടഹസിച്ചവരേയും"

   http://sudheerdas.blogspot.in/2013/11/blog-post_14.html

   വളരെ നാളുകള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനത്തിനും
   ആസ്വാദനകുറിപ്പിനും ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 29. മാംസവും രാഷ്ട്രവും കൂടിക്കലരും എന്ന് ഈ പദം ഉണ്ടാക്കിയവര്‍ നിനച്ചിരുന്നുവോ ആവോ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സാധ്യത തള്ളിക്കളായാനാവില്ല അരീക്കോടന്‍ സാര്‍.

   ഇല്ലാതാക്കൂ
 30. അതേ പൊളിറ്റിക്കലി corrupt ആണ്...

  മറുപടിഇല്ലാതാക്കൂ
 31. അതേ പൊളിറ്റിക്കലി corrupt ആണ്...

  മറുപടിഇല്ലാതാക്കൂ