കുലംകുത്തികള്‍

പലതരം
മക്കള്‍ക്കു
ജന്മമേകി
കുടുംബം
നോക്കാതെ
നാടുവിട്ടുപോയ
പെരുംതച്ചന്റെ
പേരാണ്
ദൈവം.

മറ്റുള്ള
മക്കളുടെ
ഭാഗംകൂടി
കവര്‍ന്നെടുത്ത്
മദിച്ചു ജീവിക്കുന്ന
തന്നിഷ്ടക്കാരനും
തെമ്മാടിയുമായ
വാടകക്കാരന്റെ
പേരാണ്
മനുഷ്യന്‍

വാനമെന്ന മച്ചും,
മണ്ണെന്ന മുറ്റവും,
മഴയെന്ന കിണറും,
കാടെന്ന കുളിര്‍ച്ചില്ലകളും,
പാടമെന്ന പത്തായവും,
സൂര്യനെന്ന അടുപ്പും,
അമ്പിളിയെന്ന
റാന്തലുമുള്ള,
വീടിന്റെ
പേരാണ്
ഭൂമി.


12 അഭിപ്രായങ്ങൾ:

 1. ദൈവത്തിനും മനുഷ്യനും ഭൂമിക്കും ഈ നിലയില്‍ അധികം ആയുസ്സില്ല .പുതിയ ദൈവവും പുതിയ ലോകവും പുതിയ മനുഷ്യരുമാവും (?) നാളയുടെ വിധാതാക്കള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അങ്ങനെയും സാധ്യതയുണ്ട് അല്ലേ വേട്ടത്താന്‍ജി. നന്ദി.

   ഇല്ലാതാക്കൂ
 2. ദൈവത്തിന്റെയും ,
  മനുഷ്യന്റെയും ,ഭൂമിയുടെയും
  നിർവ്വചനങ്ങൾ....!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇരിക്കട്ടെ... കുറച്ച് നിര്‍വ്വചനങ്ങള്‍ എന്റെ വകയിലും. നന്ദി മുരളീ ചേട്ടാ.

   ഇല്ലാതാക്കൂ
 3. അസ്സലായി...
  ചന്തിക്കാനുതകുന്ന നിര്‍വ്വചനങ്ങള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ചിന്തിപ്പിക്കുന്ന വരികൾ ഇഷ്ടപ്പെട്ടു.. ആശംസകൾ

  മറുപടിഇല്ലാതാക്കൂ
 5. ഭൂമിയെ കുറിച്ച് പറഞ്ഞത് മനോഹരമായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 6. മനുഷ്യന് നൽകിയ നിർവചനം നന്നേ ഇഷ്ടപ്പെട്ടു...

  മറുപടിഇല്ലാതാക്കൂ