പിന്‍ഗാമികള്‍

ഒടുവിൽ അയാൾ ഒരു രാഷ്ട്രീയക്കാരനാകുവാൻ തീരുമാനിച്ചു. രാജ്യത്തെ പ്രധാന പാർട്ടിയുടെ ഓഫീസിൽ കയറിച്ചെന്ന് അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചു. നേതാവ് പുഞ്ചിരി തൂകി.

"വളരെ നന്ന്. പക്ഷെ... ഒരു ചെറിയ യോഗ്യതാപരീക്ഷ വിജയിക്കേണ്ടതുണ്ട്. ചോദ്യം ഇതാണ്.

സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി ആരായിരുന്നു ?"

അയാൾ ആത്മവിശ്വസത്തോടെ മറുപടി കൊടുത്തു.

"മഹാത്മാഗാന്ധി"

"ക്ഷമിക്കണം. താങ്കളുടെ അപേക്ഷ നിരസിക്കാതെ തരമില്ല."

അയാൾ മറ്റൊരു പ്രധാന പാർട്ടിയുടെ ഓഫീസ് സന്ദർശിച്ച്  അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചു. അവിടെയും ഒരു നേതാവ് അയാളെ പരീക്ഷിച്ചു.

"എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം പറഞ്ഞാൽ നിങ്ങളുടെ അപേക്ഷ പരിഗണിക്കാം. ചോദ്യം ഇതാണ്. ആരായിരുന്നു സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി ?"

ഇപ്രാവശ്യം അയാൾ മനസ്സിരുത്തി ചിന്തിച്ചു. ശേഷം ആവേശത്തോടെ പറഞ്ഞു.

"ഡോ. അബ്ദുൾ കലാം."

"ക്ഷമിക്കണം. ഞങ്ങളുടെ പാർട്ടിയിൽ ചേരുവാൻ താങ്കൾ യോഗ്യനല്ല."

നിരാശനായി മടങ്ങുമ്പോഴാണ് അയാൾ വഴിയരികിലെ വർണ്ണാഭമായ പോസ്റ്ററിലെ വാക്കുകൾ ശ്രദ്ധിച്ചത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർക്ക് സ്വാഗതം. വെറുമൊരു  മിസ്ഡ് കോൾ അയക്കൂ. ഏറ്റവും ശക്തമായ പാർട്ടിയിൽ അംഗമാകൂ.

മറുപടി സന്ദേശം അയാളെ അദ്ഭുതപ്പെടുത്തി. കാര്യാലയത്തിന്റെ വാതിലിൽ നേതാവ് കൈകൾ വിരിച്ചു നിന്നു.

"ഭാരതത്തിലെ ഏറ്റവും ശക്തമായ പാർട്ടിയിലേയ്ക്ക്‌ സ്വാഗതം."

സ്വീകരണത്തിന്റെ ഊഷ്മളതയിൽ അയാൾ അലിഞ്ഞുപോയി. അവസരമൊത്തുവന്നപ്പോൾ ചോദിച്ചു

"അപ്പോൾ.. ഇവിടെ പരീക്ഷയൊന്നുമില്ലേ...?"

"പരീക്ഷയോ... എന്ത് പരീക്ഷ...?"

"ഞാനൊരു സംശയം ചോദിച്ചോട്ടെ...?"

"ചോദിച്ചോളൂ."

"ഈ സ്വതന്ത്രഭാരതത്തിന്റെ ആദ്യ പ്രധാനമന്തി.... ശരിക്കും ആരായിരുന്നു എന്ന് പറഞ്ഞുതരാമോ.?

നേതാവ് കുമ്പകുലുക്കി പൊട്ടിചിരിച്ചു.

"ഇതാണോ ഇത്ര വലിയ സംശയം... സർദാർ വല്ലഭായ് പട്ടേൽ..! അല്ലാതാര്...?

പുതിയ അംഗം ചെറുചമ്മലോടെ പറഞ്ഞു.

"ചെറിയൊരു സംശയമുണ്ടായിരുന്നു... ഏതോ ഒരു വല്ലഭനായിരുന്നുവെന്ന്."

"ഇപ്പോൾ സംശയം മാറിയില്ലേ... വരൂ. നമുക്ക് ജനങ്ങളിലേക്കിറങ്ങുവാൻ സമയമായി."

22 അഭിപ്രായങ്ങൾ:

 1. കാര്യങ്ങളെല്ലാം അങ്ങിനെയാണ് പോകുന്നത് .ചരിത്രം തിരുത്തിയെഴുതിക്കൊണ്ടിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ വേട്ടത്താന്‍ ജി. ചരിത്രം വെറും ഹിസ്റ്ററി അല്ല. അത് ഒരു ഹൈ സ്‌റ്റോറിയാണ്. അതില്ലാതെ പറ്റില്ല. കാരണം ഭൂതമില്ലാതെ ഭാവിയുമില്ല. പറയാനൊരു ചരിത്രമുള്ളവര്‍ ഇപ്പോഴും അതില്‍ രമിച്ചിരിക്കുന്നു. ഇല്ലാത്തവര്‍ അതിനെ വളച്ചൊടിക്കുന്നു. ഇന്നലെകളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഇന്നുകളാണ്... അതിലേറെ നാളെകളും.

   ഇല്ലാതാക്കൂ
 2. സുധീർഭായ്... മർമ്മത്തിൽ തന്നെ കൊട്ടി അല്ലേ? :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്ത് ഫലം വിനുവേട്ടാ... ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും അലങ്കാരം എന്നല്ലേ..?

   ഇല്ലാതാക്കൂ
 3. വരുംതലമുറയില്‍ അധികാരത്തിലേറാന്‍ സന്നദ്ധരാവുന്നവരുടെ ദേശസ്നേഹവും ചരിത്രാവബോധവും എങ്ങനെയിരിക്കുമെന്ന് ശക്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. കാലം പോകെ മഹാത്മാക്കള്‍ വില്ലന്മാരാവും ,,,മാവേലി പോയി വാമനന്‍ വന്ന പോലെ :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതാണ്... ഫൈസല്‍ ഭായ്... വരവറിയിച്ചതില്‍ വളരെ നന്ദി.

   ഇല്ലാതാക്കൂ

 5. ചരിത്രം തിരുത്തിയെഴുതി മർമ്മത്തിൽ കൊട്ടി
  അധികാരത്തിലേറാന്‍ സന്നദ്ധരാവുന്നവരുടെ ദേശസ്നേഹവും ചരിത്രാവബോധവും എങ്ങനെയിരിക്കുമെന്ന് ശക്തമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു....

  മറുപടിഇല്ലാതാക്കൂ
 6. ഒരു നല്ല രാഷ്ട്രീയക്കാരൻ നേതാക്കളെക്കുറിച്ചല്ല ജനങ്ങളെക്കുറിച്ചാണ്‌ ചിന്തിക്കേണ്ടത് എന്നാണോ ഈ കഥയിൽ നിന്നും മനസ്സിലാക്കേണ്ടത് ?
  ഏതായാലും കഥയിലെ നർമ്മം ഇഷ്ടപ്പെട്ടു :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അപ്രസക്തമായ ചോദ്യങ്ങളും വളച്ചൊടിക്കപ്പെടുന്ന ഉത്തരങ്ങളും. രാഷ്ടീയമെന്നാല്‍ അതല്ലേ ഹരിനാഥ് ഭായ്.

   ഇല്ലാതാക്കൂ
 7. നർമ്മത്തിലൂടെ ഇന്നത്തെ കാലഘട്ടത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അവസ്ഥ ചുരുങ്ങിയ വാക്കിൽ പറഞ്ഞു . നല്ല മൂർച്ചയുള്ള വാക്കുകൾ ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വാഗതം.. ആസ്വാദനത്തിനും അഭിപ്രായത്തിനും വളരെ നന്ദി പുനലൂരാന്‍ ജി.

   ഇല്ലാതാക്കൂ
 8. ഇന്നത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളോട് ഉള്ള ശക്തമായ അമർഷം... അല്ലെ സുധീർ ഭായ്... കൊള്ളാം....

  മറുപടിഇല്ലാതാക്കൂ
 9. ആരെയും വിശ്വസിക്കാത്തവരായി വളർന്നുവരുന്നുണ്ടൊരു തലമുറ! നമ്മൾ അവരോടു ചെയ്യുന്നതെന്ത്? എഴുത്ത് നന്നായി സുധീർ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ടീച്ചർ... എല്ലാം ശരിയാക്കുന്ന ഒരാളുണ്ട്. കാലം.

   ഇല്ലാതാക്കൂ
 10. ഹാ ഹാ ഹാാ.സുധീറേട്ടാ.കലക്കനായി!!!!

  മറുപടിഇല്ലാതാക്കൂ