ഒന്നിനുമാവില്ല, എന്നും പൊന്നായിരിക്കുവാന്‍.


സ്വര്‍ണ്ണമാണാദ്യം പ്രകൃതിയുടെ പച്ചയും;
അവളുടെ നിറങ്ങളിലേറ്റവും സങ്കീര്‍ണ്ണവും;
ആദ്യം വിരിയുന്നിലപോലും പൂവിനുസമം;
പക്ഷെ ഏറിയാലൊരു മണിക്കൂര്‍ നേരം മാത്രം
മാറുന്നു വീണ്ടുമൊരു പച്ചിലമാത്രമായി;
മുങ്ങിത്താഴുന്നു വിഷാദത്തിലേദേന്‍തോട്ടം;
താഴ്ന്നണയുന്നു പകലിലേയ്ക്കാ പുലരിയും,
ഒന്നിനുമാവില്ലെന്നോ, പൊന്നായിരിക്കുവാനെന്നും.

............................................................................................


റോബര്‍ട്ട് ഫ്രോസ്റ്റിന്റെ "നതിംഗ് ഗോള്‍ഡ് കേന്‍ സ്‌റ്റേ" എന്ന കവിതയെ മലയാളത്തില്‍ ആവിഷ്‌കരിക്കുവാനുള്ള ഒരു ശ്രമം. ഗായത്രി മന്ത്രം പോലെ എല്ലാ പ്രഭാതങ്ങളിലും ഓര്‍ക്കുന്ന എട്ടു വരികളാണ്  ഈ കവിതയിലേത്. അതിലെല്ലാമുണ്ട്. പ്രകൃതിയും ജീവിതവും എല്ലാം. ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍നിന്നും ജീവിതത്തിന്റെ കൊടും പകലിലേയ്ക്കുള്ള മനുഷ്യന്റെ വ്യതിയാനം എത്ര ഭംഗിയായാണ്‌ അദ്ദേഹം പറഞ്ഞുവെച്ചത്. പലരും പല വ്യഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ വരികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരുപാട് അര്‍ത്ഥ തലങ്ങളുള്ള ആ വരികളുടെ കാമ്പും വ്യാപ്തിയുമൊന്നും എന്റെ വിവര്‍ത്തനത്തില്‍ കണ്ടെന്നുവരില്ല. ഒറിജിനല്‍ താഴെ കൊടുക്കുന്നു. അഹങ്കാരം കൊണ്ടല്ല, ആ വരികളോടുള്ള ഒരു ഇഷ്ടം കൊണ്ടു ചെയ്തുപോയതാണ് വിവര്‍ത്തനമെന്ന ഈ മഹാപാപം.  പൊറുക്കുക.
............................................................................................


39 അഭിപ്രായങ്ങൾ:

 1. ഫ്രോസ്റ്റിന്‍റെ പൊന്‍ തിളക്കമുള്ള വേറൊരു കവിത

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഫ്രോസ്റ്റിന്റേത് പൊന്‍തിളക്കമുള്ള കവിത തന്നെ. നന്ദി വേട്ടത്താന്‍ ജി.

   ഇല്ലാതാക്കൂ
 2. ചിന്തിക്കുമ്പോള്‍ ഒരു പാട് അര്‍ഥതലങ്ങളില്‍ ചെന്നെത്തുന്നു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ മുഹമ്മദ് ഭായ്. ഫ്രോസ്റ്റിന്റെ ഈ കവിതയിലെ ഓരോ വാക്കിനും ഒരുപാട് അര്‍ത്ഥങ്ങളാണ്. നന്ദി.

   ഇല്ലാതാക്കൂ
 3. മറുപടികൾ
  1. ജോസ്ലെറ്റ് ഭായിക്ക് ഈ കവിത പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. വളരെ നന്ദി ഭായ്.

   ഇല്ലാതാക്കൂ
 4. " ഒന്നിനുമാവില്ല പൊന്നായിരിക്കുവാനെന്നും" അർത്ഥവത്തായ വരികൾ.
  ആശംസകൾ സുധീർഭായ്

  മറുപടിഇല്ലാതാക്കൂ
 5. മറുപടികൾ
  1. മതി മാഷെ.. ഈ പുഞ്ചിരി തന്നെ വളരെ സന്തോഷം പകരുന്നു. നന്ദി അരീക്കോടന്‍ മാഷെ.

   ഇല്ലാതാക്കൂ
 6. “മാറ്റങ്ങൾ പ്രകൃതിയുടെ സ്വഭാവമാണ്‌”.
  “സാഹചര്യങ്ങളെയും വ്യക്തികളെയും വസ്തുക്കളെയും സ്ഥായിയായി കരുതാതിരിക്കുക”.
  എന്നെല്ലാമുള്ള വാക്യങ്ങളെ ശരിവയ്ക്കുന്ന കവിത.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹരിനാഥ് ഭായിയെ കുറച്ചുകാലമായി കാണാറില്ല. വന്നതില്‍ സന്തോഷം. വായനയ്ക്കും കമന്റിനും വളരെ നന്ദി ഭായ്.

   ഇല്ലാതാക്കൂ
 7. പാശ്ചാത്യനാടിന്റെ
  ഗായത്രി മന്ത്രമാണ് ഈ വരികൾ
  എന്തിനും ഏതിനും എപ്പോഴും കൊട്ട് ചെയ്യുന്ന വരികൾ...

  പദാനുപദ തർജ്ജമയല്ലെങ്കിലും ഈ വിവർത്തനം മലയാളത്തിലും
  ആ വരികളുടെ ആന്തരികാർത്ഥങ്ങൾ വളരെ തീക്ഷ്ണതയൊടെ തന്നെ
  വ്യക്തമാക്കി തരുവാൻ സുധീർ ഭായിയുടെ ഈ വരികൾക്ക് സാധ്യമായിരിക്കുന്നൂ....

  ബലേ ഭേഷ്...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മുരളി ചേട്ടാ... വെറുതെ ഒന്നു ശ്രമിച്ചുനോക്കിയതാ... പക്ഷെ സംഭവം ഒട്ടും എളുപ്പമല്ല... എട്ടുവരികളേ ഉള്ളൂ എന്നു പറഞ്ഞിട്ട് കാര്യമില്ല. ഫ്രോസ്റ്റിന്റെ വേര്‍ഡ് സെലക്ഷനും റൈമിംഗും അര്‍ത്ഥതലങ്ങളും എല്ലാ അപാരം തന്നെ... എന്നാലും ഒരു ശ്രമം നടത്തിനോക്കീന്നു മാത്രം.

   ഇല്ലാതാക്കൂ
 8. സുധീർഭായ്... കൊട് കൈ... വെൽ ഡൺ മൈ ബോയ്... :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിനുവേട്ടാ... താങ്ക്‌സ് ട്ടോ... “In great attempts it is glorious even to fail” അങ്ങനെയല്ലേ അവരൊക്കെ പറയുന്നെ.

   ഇല്ലാതാക്കൂ
 9. അർത്ഥപുഷ്ഠിയുള്ള വരികൾ........യാഥാർത്ഥ്യത്തിന്റെ നേർവരകൾ..........ഓരോ ജീവനും മനസ്സിലാക്കാത്ത സ്വ പച്ച!
  ഈ വരികൾ പരിചയപ്പെടുത്തിയതിന് താങ്കൾക്കും താങ്കളെ പരിചപ്പെടുത്തിയ മുരളീ മുകുന്ദനും നന്ദി..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വാഗതം ശിവാനന്ദ് ജി... വരവിനും വാക്കുകള്‍ക്കും നന്ദി... സൗഹൃദത്തിന്റെ ഒരു കണ്ണി കൂടി കൂട്ടിചേര്‍ത്ത മുരളിചേട്ടനും നന്ദി.

   ഇല്ലാതാക്കൂ
 10. മറുപടികൾ
  1. അടി കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പകരം ആശംസകളാണല്ലോ. ഇനി അഥവാ തല്ലിയിട്ടും കാര്യമില്ല എന്നതുകൊണ്ടാണോ...? (തമാശയാണേയ്.)

   ഇല്ലാതാക്കൂ
 11. നൂറ് ആശംസകൾ സുധീര്‍ ഭായ്.......... നല്ലൊരു കാര്യമാണ് ചെയ്തത്..... നന്മകള്‍ നേരുന്നു......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്നെ വളരെ സ്വാധീനിച്ചിട്ടുള്ള വരികളാണ് ഇത്. അതാണ് ഈ സാഹസത്തിന് മുതിര്‍ന്നത്. പിന്നെ വായിച്ചിട്ടില്ലാത്തവര്‍ക്ക് ഈ വരികളെ പരിചയപ്പെടുത്തുകയും ചെയ്യാമല്ലോ... നന്ദി വിനോദ് ഭായ്.

   ഇല്ലാതാക്കൂ
 12. ഞാന്‍ വായിച്ചിട്ടില്ലായിരുന്നു.. നന്ദി

  മറുപടിഇല്ലാതാക്കൂ
 13. മറുപടികൾ
  1. ഫ്രോസ്റ്റിന്റെ വരികളല്ലേ... നന്ദി മാനവന്‍ ഭായ്.

   ഇല്ലാതാക്കൂ
 14. അർഥം നഷ്ടപ്പെടാതെ വിവര്ത്തനം ഇടങ്ങേറുള്ള കാര്യമാണ്.
  നല്ല ശ്രമം - തുടരുക

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് ശിഹാബ്... വരവിനും വാക്കുകള്‍ക്കും നന്ദി ഭായ്.

   ഇല്ലാതാക്കൂ
 15. അപ്രതീക്ഷിതം.... വിഷയമെന്താണെന്ന് സംശയിച്ചാണ് വന്നെത്തിയത്.അമ്പരപ്പിച്ചു കളഞ്ഞു.ആശംസകള്‍ ഭായ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി അന്നൂസ് ഭായ്. ഫ്രോസ്റ്റിന്റെ വരികളൊക്കെ വായിച്ചാല്‍ പിന്നെ എഴുതാനേ തോന്നില്ല. എന്നാലും ഒരു മോഹം കൊണ്ട് പിന്നേം...

   ഇല്ലാതാക്കൂ

 16. സുധീർ ഭായി എഴുതുന്ന, എന്നെന്നും തനി പൊന്നായി ഓർമയിൽ നിൽക്കുന്ന , ഈ നല്ല വരികൾക്കും വ്യത്യസ്ത പോസ്റ്റുകൾക്കും, എന്റെ ആശംസകൾ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആശംസകള്‍ വരവു വെച്ചിരിക്കുന്നു. തുടരുന്ന പ്രോത്സാഹനത്തിന് ഒത്തിരി നന്ദി ഷഹീം ഭായ്.

   ഇല്ലാതാക്കൂ
 17. മറുപടികൾ
  1. വളരെ നന്ദി ഫൈസല്‍ ഭായ്. ഊര്‍ക്കടവില്‍ ഒരു പോസ്റ്റിട്ടുണ്ടെന്ന് അറിഞ്ഞു പക്ഷെ വായിക്കാന്‍ ഇതുവരെയും പറ്റിയിട്ടില്ല. വരാം.

   ഇല്ലാതാക്കൂ