റോസിന് പറയാനുള്ളത്.... മിമോസയ്ക്കും.

കുത്തിനോവിക്കുന്ന മുള്ളുകള്‍;
എനിക്കുണ്ടായിരുന്നുവെങ്കിലെന്ന്
വെറുതേയൊന്നു നിനയ്ക്കുക നീ;

എങ്കിലവയാദ്യം തറയ്‌ക്കേണ്ടത്;
ഉളുപ്പില്ലാതെയെന്നെ ചുഴിഞ്ഞുനോക്കിയ;
നിന്റെ കണ്ണുകളിലായിരുന്നു.

പിന്നെയും നോവിയ്‌ക്കേണ്ടത്;
എന്റെ സുഗന്ധമൂറ്റികുടിക്കാനെത്തിയ;
നിന്റെ മൂക്കിന്‍തുമ്പിനെയായിരുന്നു.

ശേഷം തുളച്ചുകയറേണ്ടത്;
ചുംബിച്ചിട്ടും മടങ്ങുവാന്‍ മടിച്ചുനിന്ന;
നിന്റെ ചുണ്ടുകളിലായിരുന്നു.

ഇനിയെങ്കിലും നീയറിയണം.
റോസിന് കുത്തുന്ന മുള്ളുകളില്ലെന്നും
അവളാരെയും നോവിക്കാറില്ലെന്നും.

സുന്ദരിയും സുരഭിലയുമായതിനാല്‍
ഞാനതിലേറെ അഹങ്കാരിയുമായിരിക്കും.
പക്ഷെ... മിമോസ പാവമല്ലേ...?

തൊട്ടാലലിയുന്നവള്‍ പറയുന്നത്;
മുള്ളുകളെല്ലാം ഒളിച്ചുവെച്ചിരിക്കുന്നത്‌;
ചവിട്ടുവാനുയരും പാദങ്ങളിലത്രെ.!!
..............................................................
മിമോസ = തൊട്ടാവാടി. 44 അഭിപ്രായങ്ങൾ:

 1. എന്ത് പറഞ്ഞിട്ടും കാര്യമില്ല. സൗന്ദര്യം ആസ്വദിക്കുന്നവന്റെ കണ്ണുകൾ തുളയ്ക്കുവാൻ ആഗ്രഹിക്കുന്ന റോസ് തെറ്റുകാരി തന്നെ.
  പാവം മിമോസ!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പറിച്ചെടുക്കാന്‍ നീളുന്ന വിരലിന്റെ നഖങ്ങള്‍ക്ക് റോസിന്റെ മുള്ളുകളേക്കാള്‍ മൂര്‍ച്ചയുണ്ടെങ്കിലും, എന്നും അവള്‍ക്കാണ് കുറ്റം അല്ലേ ഭായ്. അവളുടെ ചോരയ്ക്ക് നിറവും വിലയുമില്ലല്ലോ. ചുമ്മാ ഒരു ഡയലോഗ് കാച്ചിയതാണ് കേട്ടോ.. ആദ്യ കമന്റിന് ഒത്തിരി നന്ദി കൊച്ചുഗോവിന്ദന്‍ ഭായ്.

   ഇല്ലാതാക്കൂ
 2. മറുപടികൾ
  1. കഥയും തമാശകളും മാത്രം മതിയോ വേട്ടത്താന്‍ ജി. ഇടയ്ക്ക് ഇങ്ങനെ ചില വട്ടുചിന്തകളും വേണ്ടെ.

   ഇല്ലാതാക്കൂ
 3. സുന്ദരിയും സുരഭിലയുമായതിനാല്‍
  ഞാനതിലേറെ അഹങ്കരിയുമായിരിക്കും.
  പക്ഷെ... മിമോസ പാവമല്ലേ...?

  തൊട്ടാലലിയുന്നവള്‍ പറയുന്നത്;
  മുള്ളുകളെല്ലാം ഒളിച്ചിരിക്കുന്നത്;
  ചവിട്ടുവാനുയരും പാദങ്ങളിലത്രെ.!!!

  മുള്ളുകള്‍ക്കുള്ളിലെ സൗന്ദര്യം.....
  മനോഹര കവിതക്ക് ആശംസകൾ.......
  സൂര്യവിസ്മത്തിലേക്ക് സ്വാഗതം......

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിനോദ് ഭായിയ്ക്ക സംഭവം പിടികിട്ടി എന്നു തോന്നുന്നു. സന്തോഷം. സൂര്യവിസ്മയങ്ങളിലേയ്ക്ക വരുന്നുണ്ട്.

   ഇല്ലാതാക്കൂ
 4. വിരല്‍ നീക്കങ്ങളും, പാദചലനങ്ങളും സൂക്ഷിച്ചു തന്നെ വേണം!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ തങ്കപ്പേട്ടാ... അല്ലെങ്കില്‍ മുള്ളുകള്‍ പ്രത്യക്ഷപ്പെടുവാന്‍ സാധ്യതയുണ്ട്.

   ഇല്ലാതാക്കൂ
 5. പ്രകൃതിയുടെ വ്യത്യസ്തത എല്ലാറ്റിലും ബാധകം തന്നെ.
  നന്നായിരിക്കുന്നു മുള്ളും സൌന്ദര്യവും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ റാംജി ഭായ്.. സ്‌നേഹിച്ചാല്‍ അവള്‍ ഒരു പൂവായിരിക്കും. അല്ലെങ്കില്‍ ഒരു നോവും.

   ഇല്ലാതാക്കൂ
 6. എന്റെ കാലുകളില്‍ മുള്ളുകളേയില്ല. അപ്പോഴോ!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വയമങ്ങ് പറഞ്ഞാല്‍ പോരല്ലോ. നല്ല പാതി പറയട്ടെ. !

   ഇല്ലാതാക്കൂ
  2. അജിത്‌ഭായ് പാവമാ... അജിത്‌ഭായ് പാവമാ... :)

   ഇല്ലാതാക്കൂ
  3. അതെനിക്കും അറിഞ്ഞുകൂടെ വിനുവേട്ടാ... ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ..

   ഇല്ലാതാക്കൂ
  4. അതേയതെ. ഞാനും വിനുവേട്ടനെ സപ്പോര്‍ട്ട് ചെയ്യുന്നു ;)

   ഇല്ലാതാക്കൂ
  5. ങേ.. ഇവിടെ ഒളിച്ചിരിക്കുകയായിരുന്നു അല്ലേ.. ?

   ഇല്ലാതാക്കൂ
  6. ഇവര് രണ്ടാളും പാവങ്ങളാ... അതിവര് മാത്രേ പറയൂ സുധി വേറെയാരും പറയൂല :) :) ഞാൻ ഓടി ...

   ഇല്ലാതാക്കൂ
 7. മിമോസയേക്കാള്‍ എത്രയോ നല്ല പദമാണ് തൊട്ടാവാടി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്നല്ലേ. "മിമോസ" എന്ന വാക്ക് ഒരു കൗതുകം ജനിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിച്ചുവെന്നു മാത്രം. അഭിപ്രായം കുറിച്ചിട്ടതിന് നന്ദി അനുരാജ് ഭായ്.

   ഇല്ലാതാക്കൂ

 8. അഹങ്കാരിയായ വായാടി റോസും , തൊട്ടാൽ അലിയുന്ന പാവം മിമോസയും...!

  'മിമോസ'-യെന്ന പുതിയ വാക്ക് എന്റെ അറിവിന്‌ നൽകിയതിനു ‌ നന്ദി , ഈ വാകിന്റെ അർഥം ഇവിടെ കൊടുത്തിരുന്നെങ്കിൽ ഞാൻ 'സമോസ' പോലെ തിന്നുന്നത് ആണെന്ന് തെറ്റിദ്ധരിച്ചു പോയേനെ... !!!! :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹ.. ഹ.. "മിമോസ"യില്‍നിന്നും "സമോസ"യിലേയ്ക്ക്... റോസ് അഹങ്കാരിയൊന്നുമല്ല കേട്ടോ.. അവള്‍ പാവമാണ്. പ്രണയത്തിന്റ പ്രതീകമാണ്. മിമോസ തലോടലിന്റെ സുഖവും. പറിച്ചെടുക്കുമ്പോഴും ചവിട്ടിയരയ്ക്കപ്പെടുമ്പോഴും മാത്രമല്ലേ മുള്ളുകള്‍ കൊള്ളാറുള്ളത്. അപ്പോള്‍ ആരുടെ മനസ്സിലാണ് മുള്ളുകള്‍... ?

   ഇല്ലാതാക്കൂ
 9. എന്നും സൌന്ദര്യ കിരീടം ചൂടി
  തലയുയർത്തി നിൽക്കുന്ന പനിനീർ ‘മലർ’
  പ്രേമത്തിന്റെ പ്രതീകമാണ് ... , മൂക്കും ,കണ്ണും,
  ചുണ്ടുമൊക്കെ അവളുടെ മുള്ളിനെ വകവെക്കാതെ തന്നെ
  അവളെ പ്രണയാവേശത്തോടെ ലാളിക്കും...
  എന്നാൽ ലാളിത്യത്താൽ ഭൂമിയോളം
  താഴ്ന്ന് പതിഞ്ഞൊളിച്ച് കിടക്കുന്ന തൊട്ടാലലിയുന്ന
  മിമോസ പുഷ്പത്തെ ആർക്ക് വേണം അല്ലേ , മുള്ളുകൾ പോലും
  വിലമതിക്കാതെ ചുമ്മാ ചവിട്ടിമെതിക്കാൻ ഒരു പാഴ്ജന്മം...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്‌നേഹിക്കുമ്പോള്‍ എല്ലാ മുള്ളുകളും അപ്രത്യക്ഷമാകും. മറിച്ചാകുമ്പോള്‍ തൊടുന്നതെല്ലാം മുള്ളുകളുമാകും. അപ്പോള്‍... പറിച്ചെടുക്കുവാന്‍ നീളുന്ന വിരലുകളിലും ചവിട്ടിയരയ്ക്കുവാന്‍ പൊങ്ങുന്ന പാദങ്ങളിലുമല്ലേ ശരിയ്ക്കും മുള്ളുകള്‍ ഒളിഞ്ഞിരിക്കുന്നത്. നന്ദി മുരളി ചേട്ടാ.

   ഇല്ലാതാക്കൂ
 10. മിമോസ്സയും റോസും എല്ലാം പ്രണയത്തിന്റെ മനോഹാരിത കൂട്ടുന്നു . മനോഹരം ഭായ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വരവറിയിച്ചതിന് ഒത്തിരി നന്ദി മാനവന്‍ ഭായ്.

   ഇല്ലാതാക്കൂ
 11. Emthokkeyaayalum sundari rose thanne. ithiri kuthi novikkumenkilentha. Thottaadiyum enikkishtam thanne.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എഴുത്തുകാരിയ്ക്ക ഹൃദയം നിറഞ്ഞ സ്വാഗതം. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി കേട്ടോ.

   ഇല്ലാതാക്കൂ
 12. മറുപടികൾ
  1. സന്തോഷം ഭായ്. പ്രോത്സാഹനത്തിന് വളരെ നന്ദി.

   ഇല്ലാതാക്കൂ
 13. ഒരു കവി ഇങ്ങിനെ എഴുതി -
  "ചെറുക്കുവാനെത്ര
  മുള്ളുകള്‍ !
  എന്നിട്ടും -
  ചെറുക്കനൊന്നു തൊട്ടപ്പോള്‍
  തല താഴ്ത്തി ,
  തൊട്ടാവാടി "
  സുധിയുടെ കവിത വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഈ കവിതയാണ് .ദേശാഭിമാനി വാരികയില്‍ നിന്നാണെന്നു തോന്നുന്നു വായിച്ചത് .ഏതായാലും 'റോസ് 'എത്ര മനോഹരം !

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അര്‍ത്ഥസമ്പുഷ്ടമായ നല്ല വരികള്‍ ഇവിടെ പങ്കു വെച്ചതില്‍ സന്തോഷം മാഷേ. നന്ദി.

   ഇല്ലാതാക്കൂ
 14. എങ്ങിനെ വിരൽത്തുമ്പ് മുറിഞ്ഞു എന്ന് പറയുന്നില്ല.. ഇനിയെങ്കിലും നീയറിയണം എന്ന് പറയുമ്പോൾ ആർക്കുള്ള മറുപടിയാണ്? കുത്തി നോവിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞോ? ഇല്ലല്ലോ. മിമോസയെ എന്തിനു താരതമ്യ പ്പെടുത്തണം? ഇങ്ങിനെ കുറെ ചോദ്യങ്ങൾ ആണ് വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഉദിച്ചത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബിപിന്‍ സാര്‍.. വരികള്‍ക്കിടയിലൂടെ പറയാനാണ് ശ്രമിച്ചത്. നടന്നില്ല അല്ലേ. അഭിപ്രായം വ്യക്തമാക്കിയതിന് വളരെ നന്ദി.

   ഇല്ലാതാക്കൂ
 15. .പ്രണയത്തോടെ നോക്കുന്നവരെ റോസും, സ്നേഹത്തോടെ തലോടുന്നവരെ തൊട്ടാവാടിയും നോവിക്കാറില്ല ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ ജ്യുവല്‍ ഭായ്... അത് തന്നെയാണ് പറയാന്‍ ശ്രമിച്ചത്. വളരെ നന്ദി.

   ഇല്ലാതാക്കൂ
 16. തന്നെ ആക്രമിക്കുന്നവനെ തൊഴുകൈയോടെ നമസ്കരിക്കുന്ന തൊട്ടാവാടി... അങ്ങനെയും ഒന്നാലോചിച്ച് നോക്കൂ സുധീർഭായ്... :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് വിനുവേട്ടാ... അങ്ങനെയും ഒരു ഭാവമുണ്ട് ആ പാവത്തിന്.

   ഇല്ലാതാക്കൂ
 17. മറുപടികൾ
  1. സന്തോഷം. നല്ല വാക്കുകള്‍ക്ക് നന്ദി ഹബീബ് ഭായ്.

   ഇല്ലാതാക്കൂ
 18. വേദനിപ്പിച്ചും കൊതിപ്പിച്ചും റോസ്.... തൊടുമ്പോഴേക്കും ഇലകൾ കൂപ്പി താഴ്മയോടെ തൊട്ടാവാടി കൗതുകം!!

  മറുപടിഇല്ലാതാക്കൂ