"...... അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ജീവിതം ആസ്വദിക്കുവാനും ആഘോഷിക്കുവാനുമുള്ളതാണ്. ഒരിയ്ക്കലും നിങ്ങള്‍ ഘടികാരങ്ങളുടെ അടിമകളായി മാറരുത്. ഒരിയ്ക്കലും സമയബന്ധിതമാകരുത് നിങ്ങളുടെ ജീവിതം. സമയക്രമങ്ങളാല് സ്വയം ബന്ധനസ്ഥരാകാതിരിക്കുവാന് ശ്രമിക്കൂ. സ്വതന്ത്രരാകൂ. ഓം... ശാന്തി... ഓം... ശാന്തി... ഓം... ശാന്തി."
പ്രഭാഷണം കഴിഞ്ഞു. ഗുരുജി എഴുന്നേറ്റു. പരിവാരങ്ങളോടൊപ്പം ആശ്രമത്തിലേക്കു പോയി. പിരിഞ്ഞുപോകുന്ന ഭക്തരില്‍ ഒരാളുടെ ആത്മഗതം അല്‍പ്പം ഉച്ചത്തിലായിപ്പോയി.
"നല്ല പ്രഭാഷണമായിരുന്നു... പക്ഷെ, എന്താണ് ഗുരുജി പെട്ടെന്ന് നിര്‍ത്തി കളഞ്ഞത്..?"
അതു കേള്‍ക്കാനിടയായ ഒരു ആശ്രമവാസിയുടെ മറുപടി തികച്ചും നിഷ്കളങ്കമായിരുന്നു.
"ഇപ്പോള്‍ അദ്ദേഹത്തിന്റെ പതിവ് ഉച്ചമയക്കത്തിനുള്ള സമയമാണ്. അത് ഗുരുജിയ്ക്ക് വളരെ നിര്‍ബന്ധമുള്ള ഒന്നാണ്. "
ഉപദേശം.. അത് കൊടുക്കാൻ മാത്രമുള്ളതാണല്ലോ.ജീവിതത്തിൽ പകർത്താൻ ഉള്ളതല്ലാലോ.
മറുപടിഇല്ലാതാക്കൂഇതാണ് ലോകം...ഇങ്ങിനെയൊക്കെയാണ് ജീവിതം...
ആദ്യ വായനയ്ക്ക് ഒത്തിരി നന്ദി കേട്ടോ ഷഹീദ് ഭായ്.
ഇല്ലാതാക്കൂവായിച്ചു. നന്നായി ചിരിച്ചു
മറുപടിഇല്ലാതാക്കൂസന്തോഷം വേട്ടത്താന്‍ ജി... നന്ദി.
ഇല്ലാതാക്കൂupadezikkaan orupaadu aalukal...!
മറുപടിഇല്ലാതാക്കൂkaaranam, athu swayam anushtikkaan ullathallallo..!!
അതാണ് വികെ ഭായ്. വായനയ്ക്കും വായനക്കുകള്ക്കും ഒത്തിരി നന്ദി.
ഇല്ലാതാക്കൂഎല്ലായിടത്തും സംഭവിക്കുന്നത് ഇതുതന്നെ.
മറുപടിഇല്ലാതാക്കൂകേള്ക്കുന്നവര്ക്ക് നല്ലത് എന്ന് തോന്നാവുന്നത് വിളിച്ചു പറയുക.
പ്രായോഗികത ഒന്നും പ്രശ്നമല്ല.
അതെ റാംജി ഭായ്. കേള്‍ക്കാന്‍ സുഖമുള്ളത് വിളിച്ചു പറയുക. അതാണവര്‍ ചെയ്യുന്നത്. പ്രകൃതിയ്ക്കും നമ്മളിലും ഒരു ഘടികാരം പ്രവര്‍ത്തിക്കുന്നുണ്ട്... നമ്മെ നിയന്ത്രിക്കുന്നുണ്ട്... അതിനപ്പുറം പോകാനുള്ള മനുഷ്യന്റെ മോഹങ്ങള്‍.. നന്ദി റാംജി ഭായ്.
ഇല്ലാതാക്കൂനന്ദി റാംജി ഭായ്.
ഉപദേശങ്ങൾ കൊടുക്കാൻ മാത്രമുള്ളതാണ്..... :)
മറുപടിഇല്ലാതാക്കൂഅതെ കുഞ്ഞേച്ചി.. ഉപദേശം വാരിക്കോരി കൊടുക്കാന്‍ ഉള്ളതാണ്. ഇത്തവണ നേരത്തേ എത്തിയല്ലോ. വളരെ സന്തോഷം കേട്ടോ.
ഇല്ലാതാക്കൂഇത്തവണ വിളിക്കണേനു മുന്നേ എത്താൻ കഴിഞ്ഞു ല്ലോ.... എനിക്കും സന്തോഷം ...:)
ഇല്ലാതാക്കൂകുഞ്ഞേച്ചിയല്ല, സ്നേഹം കൊണ്ട് ശരിക്കും വല്ല്യേച്ചി തന്നെ.
ഇല്ലാതാക്കൂ'ഉപ ' വേ 'ദേശം' റെ !!! - പറയുന്നത് അനുയായികളുടെ ഉന്നമനത്തിനാണ്. നിസ്വാർത്ഥരായ ഗുരുക്കന്മാർ അനുയായികളുടെ പങ്ക് അൽപ്പം പോലും തട്ടിയെടുക്കില്ല
മറുപടിഇല്ലാതാക്കൂഹ..ഹ..ഹാ... ശരിയാണ് മാഷെ. അവര്‍ അത്രത്തോളം നിസ്വാര്ത്ഥരാണ്.
ഇല്ലാതാക്കൂഗുരുജി നമ്മുടെ പ്രതീകമാണു..ഹ ഹ..:D
മറുപടിഇല്ലാതാക്കൂശരിയാണ് രാജാവെ.. ഗുരുജി നമ്മുടെ ഓരോരുത്തരുടേയും പ്രതീകമാണ്. നമ്മളറിയാതെ നമ്മുടെ ശ്വാസോച്ഛ്വോസം മുതല്‍ വിശപ്പും ഉറക്കവും വരെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു ഘടികാരം ഉള്ളിലുള്ളപ്പോഴും സമയത്തെ തോല്‍പ്പിക്കാനുള്ള നമ്മുടെ പാഴ്ശ്രമങ്ങള്‍. അല്ലേ... വായനയ്ക്കും വാക്കുകള്‍ക്കും നന്ദി കേട്ടോ.
ഇല്ലാതാക്കൂനല്ല തലക്കെട്ട് ..
മറുപടിഇല്ലാതാക്കൂനീണ്ട കഥ സ്വസ്ഥമായിട്ടിരുന്ന് വായിക്കാമെന്ന് കരുതിയതാ.പ്രതീക്ഷ തെറ്റിയല്ലോ!!!
അല്ലെങ്കിലും ചില മനുഷ്യരൂപികളായ ദൈവങ്ങൾ ഇങ്ങനെയൊക്കെയാ.വാക്കും പ്രവൃത്തിയും തമ്മിൽ വലിയ ബന്ധമൊന്നുമില്ല.
അയ്യോ... സോറി ഭായ്. പലപ്പോഴും എന്റെ പോസ്റ്റുകള്‍ക്ക് നീളം കൂടുതലാണെന്നാണ് പൊതുവേയുള്ള ഒരു പരാതി. അതുകൊണ്ട് ഇത്തവണ ചെറുതൊന്ന് പോസ്റ്റാന്‍ ശ്രമിച്ചതാ. അകലത്തിരുന്ന് കുറിച്ചിടുന്ന ഈ സ്നേഹവാക്കുകള്‍ക്ക് ഒത്തിരി നന്ദി.
ഇല്ലാതാക്കൂവായിച്ചു രസായി................
മറുപടിഇല്ലാതാക്കൂഉച്ചയൂണുകഴിഞ്ഞേയുള്ളു,ഒന്നു വിശ്രമിക്കട്ടെ!
ആശംസകള്‍
നന്ദി തങ്കപ്പന് സാര്‍. ഒത്തിരി നന്ദി.
ഇല്ലാതാക്കൂജീവിതം ശരിക്കും ആസ്വദിക്കുന്ന ഗുരുജി
മറുപടിഇല്ലാതാക്കൂ..............................................................
നമ്മളിലെല്ലാം ഒളിഞ്ഞിരിക്കുന്നുണ്ട് ഈ ഗുരുജി
സത്യം. മുരളിചേട്ടാ. പക്ഷെ ഗുരുജി മാത്രമല്ല, ഒരു ഭക്തനും.
ഇല്ലാതാക്കൂഗുരുജിക്കെന്റെ വോട്ട്
മറുപടിഇല്ലാതാക്കൂഎന്തായാലും വോട്ടെടുപ്പ് കഴിയട്ടെ. എന്നിട്ട് ഫലപ്രഖ്യാപനം നടത്താം. അരുവി "കര" കടക്കുമോ എന്നറിഞ്ഞിട്ടുതന്നെ കാര്യം.
ഇല്ലാതാക്കൂസമയബന്ധിതമായ ഉറക്കമാണ് എന്റെ ജീവിതത്തിലെ വലിയ ആഘോഷങ്ങളിലൊന്ന് !!! ഒത്തിരി ഇഷടമായി ഭായ് !!
മറുപടിഇല്ലാതാക്കൂപ്രകൃതിക്കും ശരീരത്തിനും എല്ലാം ആവര്ത്തനാധിഷ്ഠിതമായ ഒരു സമയക്രമമുണ്ട്. അതിനുള്ളില്‍ നിന്നുകൊണ്ടു മാത്രമേ മനുഷ്യന് പരീക്ഷണങ്ങള്‍ നടത്തുവാന്‍ കഴിയൂ. അല്ലെങ്കില്‍ താളം തെറ്റും. ജീവിതശൈലി രോഗങ്ങളുടെ പ്രധാന കാരണവും ഈ താളം തെറ്റലാണെന്നാണ് തോന്നുന്നത്. ഒരുപക്ഷെ കൃത്രിമഭക്ഷണശൈലികളേക്കാള് ദോഷകരമായിട്ടുള്ളത് സമയനിഷ്ഠയില്ലാത്ത ജീവിതശൈലിയാണെന്നാണ് എന്റെ ഒരു ഇത്. അല്ലേ ഡോക്ടര്‍ ഭായ്...? ആസ്വാദനത്തിന് ഒത്തിരി നന്ദീട്ടോ.
ഇല്ലാതാക്കൂഇല്ലാത്ത സമയം ഉണ്ടാക്കി അനുയായികളെ അൽപ്പം ഉപദേശിക്കാമെന്ന് കരുതിയപ്പോൾ ഗുരുജിയെ എല്ലാവരും കൂടി പരിഹസിക്കുന്നോ...? :)
മറുപടിഇല്ലാതാക്കൂഹ.. ഹ.. ഹാ... അതൊരു ഒന്നൊന്നര ചോദ്യായീട്ടോ വിനുവേട്ടാ.
ഇല്ലാതാക്കൂസുധീർ ഭായ് ഒരു സംശയം..... ഇനി ഈ സാമി ഞാനാണോ......????.?
മറുപടിഇല്ലാതാക്കൂആശംസകൾ
ഹി..ഹി.. ഈ സ്വാമി മിക്കവാറും എല്ലാവരിലും ഉണ്ടെന്നാണ് തോന്നുന്നത് വിനോദ് ഭായ്. ആശംസകള്‍ക്ക് നന്ദി.
ഇല്ലാതാക്കൂഞമ്മള് നന്നായീലന്നു ബച്ച്ചിട്ടു ഇപ്പൊ എന്താ ....???? ഞമ്മള് നാട്ടുകാരെയൊക്കെ കണക്കിന് നന്നാക്കുന്നത് പോരായോ ....അല്ല പിന്നെ .....!!!!
മറുപടിഇല്ലാതാക്കൂഅല്ല പിന്നെ... വായനയ്ക്കും തമാശ നിറഞ്ഞ വാക്കുകള്‍ക്കും നന്ദി ബിസ്മിത.
ഇല്ലാതാക്കൂമനുഷ്യസ്വഭാവത്തിന്റെ മുഖത്തേക്ക് പിടിച്ച കണ്ണാടിയാണ് ഈ വരികള്‍
മറുപടിഇല്ലാതാക്കൂസന്തോഷം മുഹമ്മദ് ഭായ്.... വളരെ നന്ദി താങ്കളുടെ വിലയേറിയ വാക്കുകള്‍ക്ക്.
ഇല്ലാതാക്കൂഇങ്ങിനെ പരിഹസിക്കരുത് ഭക്താ. ഗുരുജി ആദ്യമേ പറഞ്ഞു.ജീവിതം ആസ്വദിക്കാനും ആഘോഷിക്കാനും ഉള്ളതാണെന്ന്. ഉച്ചയുറക്കം ഒരു ആസ്വാദനം രാത്രി വരുന്നുണ്ട് ആഘോഷിക്കാൻ.
മറുപടിഇല്ലാതാക്കൂപരിഹാസം ഒട്ടുമില്ല. സഹതാപം മാത്രം. അവര്‍ ആഘോഷിക്കട്ടെ. നന്ദി ബിപിന്‍ ഭായ്.
ഇല്ലാതാക്കൂനല്ല ഗുരുജി, അധികം നേരം പ്രഭാഷണം നടത്തി അവിടെ ഉണ്ടായിരുന്ന പാവം ആളുകളെ ബോർ അടുപ്പിച്ചു ഉറക്കാതെ , സമയം ആയപ്പോൾ എഴുന്നേറ്റു പോയി സ്വയം ഉറങ്ങിയല്ലോ.. :)
മറുപടിഇല്ലാതാക്കൂഹ ഹാ... നല്ല ഗുരുജി.. കുറിച്ചിട്ട വാക്കുകള്‍ക്ക് നന്ദി ഷഹീം ഭായ്.
ഇല്ലാതാക്കൂcontradictions :) വൈരുദ്ധ്യങ്ങൾ
മറുപടിഇല്ലാതാക്കൂഅതെ അനു. വൈരുദ്ധ്യങ്ങള്‍ തന്നെ. സന്ദര്‍ശനത്തിന് നന്ദീട്ടോ.
ഇല്ലാതാക്കൂഗുരുജിയും കുറച്ചു ഉറങ്ങട്ടെ... ഇനിയും എത്ര ഉപദേശങ്ങൾ പറഞ്ഞു ഫലിപ്പിക്കാനുള്ളതാണ്...? ഗുരുജി കൃത്യനിഷ്ടയുള്ളയാളാണെന്നു പോസ്റ്റീവായി ചിന്തിക്കാൻ ആണെനിക്കിഷ്ടം..
മറുപടിഇല്ലാതാക്കൂഅതിലും ഒരു പോസിറ്റിവ് ആസ്പെക്റ്റ് കണ്ടെത്തിയത് നല്ല മനോഭാവം തന്നെ. എന്നിരുന്നാലും... ഗുരുജി മാത്രമല്ല. എല്ലാവരും സ്വന്തം കാര്യങ്ങളില്‍ മാത്രമാണ് വലിയ കൃത്യനിഷ്ഠ പുലര്‍ത്താറുള്ളത്. വ്യത്യസ്തമായ ഒരു അഭിപ്രായം കുറിച്ചിട്ടതിന് വളരെ നന്ദി ശിഹാബുദ്ദീന് ഭായ്.
ഇല്ലാതാക്കൂപറച്ചിലിനും പ്രവര്‍ത്തിക്കുമിടയില്‍ കാതങ്ങള്‍ ദൂരം.
മറുപടിഇല്ലാതാക്കൂഅതെ ഭായ്. പ്രകൃതിയ്ക്കും ശരീരത്തിനും ഒരു സമയബന്ധിതമായ ഒരു താളമുണ്ട്. അതിനെ മറികടക്കുക എളുപ്പമല്ല. അപ്പോള്‍ വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഇടയില്‍ ദൂരം കൂടാതെ പറ്റില്ലല്ലോ.
ഇല്ലാതാക്കൂഗുരുജി പറയും നമ്മൾ കേൾക്കണം .... അല്ലാതെ ഗുരുജിയോട് ഇതൊക്കെ അനുസരിക്കാൻ പറയാൻ പാടുണ്ടോ?
മറുപടിഇല്ലാതാക്കൂപാവം ഗുരുജി. അതിലും പാവം ഭക്തര്‍. അല്ലേ മുബീ.. വരവറിയിച്ചതില്‍ നന്ദിട്ടോ.
ഇല്ലാതാക്കൂഅങ്ങനെ ഫ്രീയായി ഗുരുജി വക ഉപദേശം. എന്നു കരുതി ഗുരുജിയുടെ പതിവുച്ചമയക്കം നഷ്ടപ്പെടുത്താൻ പറ്റുമോ ?
മറുപടിഇല്ലാതാക്കൂപറ്റില്ല... ഉപദേശം "വേ..." ഉച്ചമയക്കം "റെ..." അല്ലെ ഗീതാജി..
ഇല്ലാതാക്കൂശ്രീനാരായണഗുരുവിനെപറ്റി പറഞ്ഞുകേട്ടിട്ടുള്ള ഒരു കഥ ഓർത്തു. ഒരമ്മ, പഞ്ചാര തിന്നുന്ന ശീലമുള്ള തൻറെ മകനെ ഉപദേശിച്ചു നന്നാക്കാൻ ഗുരുവിൻറെ അടുത്തുകൊണ്ടുചെന്നു. അമ്മയോടും കുഞ്ഞിനോടും ഗുരു ഒരാഴ്ചകഴിഞ്ഞുവരാൻ പറഞ്ഞു. പഞ്ചാര തിന്നുന്ന ശീലമുണ്ടായിരുന്ന അദ്ദേഹത്തിന്, നിസ്സാരകാര്യമായിരുന്നിട്ടുപോലും പറയുന്നവാക്കും പ്രവർത്തിയും ഒന്നായിരിക്കണമെന്ന് അത്രമേൽ നിർബന്ധമുണ്ടായിരുന്നത്രേ.
മറുപടിഇല്ലാതാക്കൂ"പതിവ് ഉച്ചമയക്കത്തിനുള്ള സമയത്ത്" സിനിമാനടിമാരെക്കൊണ്ട് പൂജചെയ്യിക്കുന്ന അഭിനവഗുരുക്കന്മാരെയും ഓർത്തു.
നല്ല കഥ സുധീർഭായ്
നല്ല കഥ. ഞാനിത് ആദ്യമായി കേള്‍ക്കുകയാണ്. ഇത്രയും നല്ലൊരു കമന്റിട്ടതിന് വളരെ നന്ദി വൈശാഖ് ഭായ്.
ഇല്ലാതാക്കൂആഹ്.... അതാണു,, പറയുന്നതൊന്നും പ്രാവര്ത്തികമാക്കാനുള്ളതല്ലെന്ന് ഇപ്പൊ മനസ്സിലായല്ലോ...മോറല്‍ ഓഫ് ദ സ്റ്റോറി ;)
മറുപടിഇല്ലാതാക്കൂവിശിഷ്ടാതിഥിയ്ക്ക സ്വാഗതം. വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി വര്‍ഷിണി ജി.
ഇല്ലാതാക്കൂ