സ്വം

മുദ്രപത്രമഹാസൗഭാഗ്യങ്ങള്‍.
തീറെഴുത്തിന്‍ സത്യവാങ്മൂലങ്ങള്‍;

കാവല്‍ഭൂതങ്ങളെപോല്‍
അതിരുകളിലെ കല്‍കുറ്റികള്‍
തൊടിയിലെ കിണറ്റിലൂറും
തെളിനീരെല്ലാം നിന്റേത്.
വെട്ടിയ മരങ്ങളും നിന്റേത്,
നിരത്തിയ കുന്നുകളും,
നികത്തിയ പാടങ്ങളും,
തടയിട്ട തോടും നിന്റേത്.
അളന്നുതിരിച്ച പറമ്പിലെ;
ഭൂസ്വത്തെല്ലാം നിന്റേത്.

എല്ലാം നിന്റേതുമാത്രമെന്നോ !
നിനക്കുമാത്രം സ്വന്തമെന്നോ !!

നിനക്കു മുകളിലെ മേഘങ്ങള്‍
പെയ്യാന്‍ മടിക്കുമ്പോഴെങ്കിലും,
നീ നട്ടുവളര്‍ത്തിയ പൂന്തോട്ടം
വാടിക്കരിയുമ്പോഴെങ്കിലും,
നിന്റെയാകാശക്കുടയില്‍
ദ്വാരങ്ങള്‍ വീഴുമ്പോഴെങ്കിലും,
നിന്‍തൊടിയിലെയാഴക്കിണര്‍
വറ്റിവരളുമ്പോഴെങ്കിലും,
നിന്റെ നിശ്വാസങ്ങളില്‍
ദുര്‍ഗന്ധം നിറയുമ്പോഴെങ്കിലും,

തിരിച്ചറിയുമോ നീയാമഹാസത്യം;
കല്‍ക്കുറ്റികള്‍ മറയ്ക്കും മഹാസത്യം.

നിന്റെ മതിലുകള്‍ക്കുമപ്പുറം;
നിന്‍നടവഴികള്‍ക്കുമപ്പുറം;
വയലേലകള്‍ക്കും കാടിനും
മലകള്‍ക്കുമപ്പുറത്താണ്;
നീ ജനിച്ച ഗ്രാമത്തിനുമപ്പുറം
നീ വാഴും നഗരത്തിനുമപ്പുറം
രാജ്യാതിര്‍ത്തികള്‍ക്കുമപ്പുറം,
കടലുകള്‍ക്കുമപ്പുറത്താണ്;
നിനക്കുമാത്രമെന്നെഴുതിവെച്ച;
മണ്ണിന്റെയതിരുകളെന്ന സത്യം.

മതിലുകളെയൊക്കെയും താങ്ങും;
മണ്ണിന്‍മാറിടമൊന്നെന്ന മഹാസത്യം.


46 അഭിപ്രായങ്ങൾ:

 1. മറുപടികൾ
  1. അങ്ങനെ ചിന്തിക്കുന്നവരൊക്കെ ഇന്ന് വളരെ വളരെ കുറവാണ് ഗോവിന്ദന്‍ ഭായ്. മേലെ ആകാശം.. താഴെ ഭൂമി.. വീണിടം വിഷ്ണുലോകം... എന്ന ചിന്തിക്കുന്നവരാണധികവും. ഭൂസ്വത്ത് ഭാഗം വെച്ചുകിട്ടിയാല്‍ പിന്നെ ഇഷ്ടംപോലെ മരങ്ങള്‍ വെട്ടാം... കുളങ്ങള്‍ മൂടാം... കുന്നിടിക്കാം... പാടങ്ങള്‍ നികത്താം. അങ്ങനെ എന്തുവേണേലും ചെയ്യാം. എന്നാണല്ലോ ഓരോരുത്തരുടേയും മനസ്സിലിരുപ്പ്. വെട്ടുന്നത് ഇരിക്കുന്ന കൊമ്പാണെന്നുപോലും ഓര്‍ക്കാതെ... വായനയ്ക്ക നന്ദി കേട്ടോ.

   ഇല്ലാതാക്കൂ
 2. അല്ലെങ്കിലും ആര് ആര്‍ക്ക് സ്വന്തം?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എല്ലാം എല്ലാവര്‍ക്കും സ്വന്തമാണ് ജോസ്ലെറ്റ് ഭായ്. പക്ഷെ എല്ലാവരുടേയും വിചാരം, ആധാരം കയ്യില്‍കിട്ടിയാല്‍ പിന്നെ എല്ലാം അവരവരുടെ സ്വന്തമായി എന്നാണ്. അനുഭവിച്ചോട്ടെ... പക്ഷെ അടുത്ത തലമുറയ്ക്ക് എന്തെങ്കിലും ബാക്കിവെച്ചുകൂടെ.

   ഇല്ലാതാക്കൂ
 3. ആറടിമണ്ണിന്‍റെ ജന്മിയല്ലോ നാമല്ലാം!
  നല്ല വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് പക്ഷെ എല്ലാവരും മരിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ അതോര്‍ക്കാറുള്ളൂ എന്നു മാത്രം. അല്ലേ തങ്കപ്പന്‍ സാര്‍... വായനയ്ക്ക് നന്ദീട്ടോ.

   ഇല്ലാതാക്കൂ
 4. ആറടിമണ്ണു പോലുംസ്വന്തമല്ല....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ജീവിക്കാന്‍വേണ്ടി മരിക്കാന്‍ തയ്യാറാവുന്നവരുടെ നാട്ടില്‍, മരിച്ചതിനുശേഷമുള്ള ആറടി മണ്ണിനെക്കുറിച്ച ആരോര്‍ക്കാനാണ് അനുരാജ് ഭായ്. പുതിയ സ്റ്റൈലനുസരിച്ച് ഒരു വണ്ടി വരും.. അതിലങ്ങോട്ട് കിടത്തും. ഇലട്‌ക്രോണിക്കായി കത്തിക്കും... ചാരം ഒരു കുടത്തിലാക്കി ബന്ധുക്കള്‍ക്ക് കൊടുക്കും. ആറടിപോയിട്ട് ഒരിഞ്ച് പോലും ആവശ്യമില്ലെന്നര്‍ത്ഥം. വരവിന് നന്ദീട്ടോ..

   ഇല്ലാതാക്കൂ
 5. ഈ ലോകം മുഴുവൻ നമ്മുടേത്. നമ്മുടെ ലോകത്തിന് അതിർത്തികളേയില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. "നമ്മുടേത് "എന്ന വാക്ക് ഒരു ക്ലീഷേ ആണ്. വായനയ്ക്കും അഭിപ്രായത്തിനും നന്ദി വികെ ഭായ്.

   ഇല്ലാതാക്കൂ
 6. ഉള്ളവൻ മണ്ണിനേയും പ്രകൃതിയേയും ചൂഷണം ചെയ്യുന്നത് ഇല്ലാത്തവന്റെ ജീവിതംകൂടി കവർന്നെടുത്തുകൊണ്ടാണ്. സ്വന്തം എന്ന് ധരിക്കുന്നതെല്ലാം ഈ ഭൂമിയുടേതാണെന്നും, എല്ലാം എല്ലാവർക്കുമുള്ളതാണെന്നും, പ്രപഞ്ചത്തിന് അതിരുകൾ കെട്ടി സ്വന്തമാക്കാമെന്നത് വ്യാമോഹമാണെന്നുമുള്ള ബോധത്തിലേക്ക് മനുഷ്യൻ വളരുന്ന ഒരു നാൾവരും. ആ ബോധമില്ലാതെ തനിക്ക് നിലനിൽപ്പില്ല എന്നു തിരിച്ചറിയുന്ന അന്ത്യവിധിയുടെ നാൾ.....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ തലമുറ പഠിക്കില്ല. ഒരുപക്ഷെ അവരില്‍ ഭൂരിഭാഗത്തിനും ശ്വാസംമുട്ടനുഭവപ്പെടാതെ ജീവിച്ചുതീര്‍ക്കുവാന്‍ കഴിഞ്ഞേക്കും എന്നതുകൊണ്ട്. പക്ഷെ അടുത്ത തലമുറ... നന്ദി മാഷെ.

   ഇല്ലാതാക്കൂ
 7. സ്വാര്‍ഥതയുടെ പര്യായമാണ് മനുഷ്യനെന്ന പടം... ഭൂമിയുടെ മരണം ആഗ്രഹിക്കന്ന സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ ..അവര്‍ക്കിടയിലേക്ക് ഒരു താക്കീതുപോലെ ഈ നല്ല വരികള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വരികളുടെ അര്‍ത്ഥം ഉള്‍ക്കൊണ്ടതിന് നന്ദി മുഹമ്മദ് ഭായ്.

   ഇല്ലാതാക്കൂ
 8. സ്വന്തമെന്ന കരുതലും വിശ്വാസവും മനുഷ്യനെ കൊണ്ടെത്തിക്കുന്നത് ഭ്രാന്തു പിടിപ്പിക്കുന്ന തലച്ചോറിന്റെ വളര്‍ച്ചയിലേക്കാണ് ...
  തിരിച്ചറിവിന്റെ ബോധം പടര്‍ത്താന്‍ ഉതകുന്ന വരികള്‍.

  മറുപടിഇല്ലാതാക്കൂ
 9. ഇതെല്ലാം നമ്മുടേത് എന്ന ചിന്ത നല്ലതാണ്. നമ്മുടേത് മാത്രമെന്ന് കരുതുമ്പോഴാണ് പ്രശ്നം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതാണ് ശരി വേട്ടത്താന്‍ ജി. വളരെ നന്ദി.

   ഇല്ലാതാക്കൂ
 10. ഇതെല്ലാം എന്റേതാണ്. വേറാര്‍ക്കും വിട്ടുതരാന്‍ എനിക്ക് മനസ്സില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിട്ടുതരണമൊന്നും പറയുന്നില്ല അജിത്തേട്ടാ... ആസ്വദിച്ചോട്ടെ.. അനുഭവിച്ചോട്ടെ... നശിപ്പിക്കാതിരുന്നുകൂടെ എന്നു മാത്രമാണ് അപേക്ഷ. " ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ..."

   ഇല്ലാതാക്കൂ
 11. ഒരു മുദ്ര പ്പത്രത്തിന്റെ ബലത്തിൽ മണ്ണ് "എന്റേത്" എന്ന് അവകാശപ്പെടുന്ന മനുഷ്യൻറെ നിസ്സാരത കാണിച്ചു തരുന്നു എഴുത്തുകാരൻ. 27 നിലകൾ. 4 ലക്ഷം ചതുരശ്ര അടി . നാല് പേർക്ക് താമസിയ്ക്കാൻ ഉള്ള അംബാനിയുടെ വീട്. 10,000 കോടി രൂപ അംബാനി മുടക്കിയത്. പക്ഷെ അതിനുപയോഗിച്ച മണ്ണ്,കല്ല്‌, തുടങ്ങിയ പ്രകൃതി വിഭവങ്ങൾ എല്ലാം ഓരോ മനുഷ്യനും അവകാശപ്പെട്ടതല്ലേ?

  മണ്ണിൻറെ കാര്യം പറഞ്ഞ ആദ്യ ഖണ്ഡികയിൽ വെയിലും മഴയും കാറ്റും അത്ര യോജിച്ചില്ല. അത് എല്ലാവർക്കും കിട്ടുന്നുണ്ടല്ലോ.

  എഴുത്ത് കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ബിപിന്‍ സാര്‍.. വരികളുടെ അര്‍ത്ഥം പങ്കുവെച്ചതിന്.
   മണ്ണില്‍ വരുത്തുന്ന മാറ്റങ്ങള്‍ പരിസ്ഥിതിയേയും കാലാവസ്ഥയേയും ബാധിക്കുമല്ലോ... അതുകൊണ്ടാണ് മഴയും കാറ്റും വെയിലുമെല്ലാം സൂചിപ്പിച്ചത്. മരങ്ങളുടെ എണ്ണം കുറഞ്ഞാല്‍ ഓക്‌സിജന്റെ അളവും കുറയില്ലേ..

   ഇല്ലാതാക്കൂ
 12. ബിപിന്‍ സാറിന്റെ കമന്റ് ഈ കവിതയുടെ ആശയത്തെ കൂടുതല്‍ അറിയാന്‍ സഹായിച്ചു .. ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ബിപിന്‍ സാറിന്റേയും ഫൈസല്‍ ഭായിയുടേയും അഭിപ്രായങ്ങള്‍ മാനിച്ച് വരികള്‍ എഡിറ്റു ചെയ്തിട്ടുണ്ട്. കുറച്ചുകൂടി ലളിതമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വളരെ നന്ദി ഫൈസല്‍ ഭായ്.

   ഇല്ലാതാക്കൂ
 13. കുറച്ച് കാലത്തേക്ക് മാത്രം സ്വന്തമാകുന്ന
  ഭൂമിയിലെ ഈ മണ്ണൂം ,പ്രകൃതിയും നാം എന്നും
  ചൂഷണം ചെയ്ത് വരും തലമുറക്ക് ഇല്ലായ്മ കൊടൂത്ത് ,
  സ്വ ജീവിതം അടിച്ച് പൊളിക്കുകയാണല്ലോ അല്ല്ലേ
  അതും അടുത്ത തലമുറയുടെ കൂടി കവർന്നെടുത്ത് കൊണ്ട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ മുരളിചേട്ടാ ഭൂമി സ്വന്തമായാല്‍ പിന്നെ എന്തുമാകാം എന്നതാണ് ആളുകളുടെ ചിന്ത. ഞാനെന്റെ ഭൂമിയില്‍ എനിക്കിഷ്ടമുള്ളത് ചെയ്യും. ആരാ ചോദിക്കാന്‍ എന്ന ഒരു മനോഭാവം.

   ഇല്ലാതാക്കൂ
 14. എല്ലാര്‍ക്കും തുല്യമായി വിഭജിച്ചു കൊടുത്തിട്ടുണ്ട്‌ പ്രകൃതി. ആര്‍ത്തി ഒരു കുറ്റമല്ല, അവസ്ഥയാ....
  അതിങ്ങനെ തുടര്‍ന്ന് കൊണ്ടേയിരിക്കും.. തിരിച്ചറിയുമ്പോ വൈകിപ്പോകുകയും ചെയ്യും..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തുടരാതിരിക്കാന്‍ കഴിയും. ബോധവത്കരണത്തിലൂടെ. പക്ഷെ ചെയ്യില്ല. അത് ചെയ്യേണ്ടവര്‍ വെട്ടാനും മൂടാനും ഒത്താശ ചെയ്യുന്നവരാണ്. മൂന്നാറില്‍ കാട്ടികൂട്ടിയതെല്ലാം പതിച്ചുകിട്ടിയ ഭൂമിയുടെ പേരിലാണ്. നടപടികളെടുക്കേണ്ടവര്‍ ഒളിച്ചുകളിച്ചു. ഭരണകൂടങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ത്തികളെ നിയന്ത്രിക്കാവുന്നതേയുള്ളൂ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി വിനീത് ഭായ്.

   ഇല്ലാതാക്കൂ
 15. ഇനിയും മരിക്കാത്ത ഭൂമി,
  നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി!
  ഇതു നിന്റെ,എന്റെയും ചരമശുശ്രൂഷയ്ക്ക്
  ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. "ഉയിരറ്റ നിന്‍മുഖത്തശ്രുബിന്ദുക്കളാല്‍
   ഉദകം പകര്‍ന്നു വിലപിക്കാന്‍
   ഇവിടെയവശേഷിക്കയില്ല ഞാ, നാകയാല്‍
   ഇതുമാത്രമിവിടെ എഴുതുന്നു.
   ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
   മൃതിയില്‍ നിനക്കാത്മശാന്തി!
   മൃതിയില്‍ നിനക്കാത്മശാന്തി!"

   നന്ദി ജ്യുവല്‍ ഭായ്.

   ഇല്ലാതാക്കൂ
 16. മറുപടികൾ
  1. വളരെ നന്ദി മയ്യനാട് മാനവന്‍ ഭായ്.

   ഇല്ലാതാക്കൂ
 17. മുദ്രപ്പത്രത്തിലാക്കിക്കഴിഞ്ഞാൽ എല്ലാം സ്വന്തമായി എന്ന് കരുതുന്ന മണ്ടന്മാർ നമ്മൾ മനുഷ്യർ മാത്രമേ കാണൂ അല്ലെ.! ഒരു പ്രകൃതി ദുരന്തം വന്നാൽ നമ്മൾ ഈ ഭൂമിയിൽ നില നിന്നിരുന്നു എന്നതിന് ഒരു മുദ്ര പോലും അവശേഷിക്കില്ല.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മുദ്രപത്രങ്ങളെഴുതുമ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്നതെല്ലാം ബന്ധപ്പെട്ട കക്ഷികള്‍ക്ക് അനുഭവിക്കുവാന്‍ മാത്രമുള്ളതാണെന്നും അവയില്‍ വിനാശകരമായ ഒരു രൂപമാറ്റവും നശീകരണ പ്രവൃത്തികളും നടത്തുവാന്‍ പാടില്ലെന്നുമുള്ള ഒരു നിബന്ധന കൂടി ഉള്‍കൊള്ളിക്കേണ്ടതാണല്ലേ ടീച്ചറേ.... "സ്‌മോക്കിംഗ് ഈസ് ഇഞ്ച്യൂറിയസ് റ്റു ഹെല്‍ത്ത്" എന്ന് സിഗററ്റ് പാക്കറ്റില്‍ എഴുതിവെക്കുന്നതുപോലെ... വരവിനും വാക്കുകള്‍ക്കും നന്ദി ടീച്ചറേ.

   ഇല്ലാതാക്കൂ
 18. അർത്ഥവത്തായ വരികൾ. നന്നായിരുന്നു കവിത സുധീർഭായ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി ഗീതാജി. വരികള്‍ അര്‍ത്ഥവത്തെന്ന് കുറിച്ചിട്ട നല്ല മനസ്സിന് നന്ദി.

   ഇല്ലാതാക്കൂ
 19. പണ്ട് കുഞ്ഞുണ്ണി മാഷ് പാടിയതോർമ്മ വരുന്നു...

  എനിക്കുണ്ടൊരു മരം....
  നിനക്കുണ്ടൊരു മരം....
  നമുക്കില്ലൊരു മരം....


  വരും തലമുറയുടെ തിക്താനുഭവങ്ങൾ എത്ര ഭയാനകമായിരിക്കും അല്ലേ സുധീർഭായ്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ നിലയ്ക്കാണ് പോകുന്നതെങ്കില്‍ ഭയാനകം തന്നെയായിരിക്കും വിനുവേട്ടാ. കുഞ്ഞുണ്ണിമാഷിന്റെ വരികളില്‍ 'മര'മാണോ വിനുവേട്ടാ... 'ലോക'മല്ലേ... ഞാന്‍ അങ്ങനെ വായിച്ചതായാണ് ഓര്‍മ്മ.

   "എനിക്കുണ്ടൊരു ലോകം
   നിനക്കുണ്ടൊരു ലോകം
   നമുക്കില്ലൊരു ലോകം. "

   ഇല്ലാതാക്കൂ
 20. ലോകമേ തറവാടു തനിക്കീ ചെടികളും
  പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍......!!
  ഇന്ന് ആര്‍ക്കിതൊക്കെ ഓര്‍ക്കാന്‍നേരമല്ലേ....
  മനുഷ്യനു മാത്രമേയുള്ളൂ ആവശ്യം കഴിഞ്ഞും വെട്ടിപ്പിടിച്ചു വയ്ക്കുന്ന ശീലം.
  കവിത വളരെ ഇഷ്ടമായി..!!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി കല്ലോലിനി. വരികള്‍ ഇഷ്ടപ്പെട്ടുവെന്നറിയുന്നതില്‍ ഏറെ സന്തോഷവും.

   ഇല്ലാതാക്കൂ
 21. Ellarum ee sathyam manassilakkiyal ividam swargamayene

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ സത്യം മനസ്സിലാക്കുന്നതിനുളള മനസ്സോ അറിവോ ഭൂരിപക്ഷം പേര്‍ക്കും ഇല്ല ആഷാജി. ഓര്‍മ്മപ്പെടുത്തലുകളിലൂടെയും ബോധവത്കരണത്തിലൂടെയും കടുത്ത നിബന്ധനകളിലൂടെയും മാത്രമേ അതിനു കഴിയൂ. പക്ഷെ ഭരിക്കുന്നവര്‍ അത് ചെയ്യാറില്ല. അല്ലെങ്കില്‍ ചെയ്തുവെന്ന വരുത്തിതീര്‍ക്കാറേയുളളൂ. അവര്‍ എന്നും സ്വാര്‍ത്ഥമതികളോടൊപ്പമേ നില്‍ക്കാറുള്ളൂ.

   ഇല്ലാതാക്കൂ
 22. പ്രകൃതി സ്നേഹം നിറയുന്ന ഈ കവിത മനോഹരം സുധീർദാസ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി. സന്തോഷം. അരീക്കോടന്‍ സാര്‍.

   ഇല്ലാതാക്കൂ
 23. മറുപടികൾ
  1. ആസ്വാദനത്തിന് നന്ദി ഉട്ടോപ്പ്യന്‍ ഭായ്.

   ഇല്ലാതാക്കൂ