തിരുവചനങ്ങളും നിര്‍വ്വചനങ്ങളും

വൈകീട്ട് പതിവുളള നടത്തത്തിന് കിഴക്കേകോട്ട വഴി ഇറങ്ങിയതാണ് ആന്റപ്പന്‍. ചിന്തയിലാണ്ട് കപ്പലണ്ടി കൊറിച്ചുള്ള നടത്തം. വികാരിയച്ചന്റെ ശബ്ദമാണ് ആന്‍പ്പനെ ചിന്തകളില്‍നിന്നും ഉണര്‍ത്തിയത്.

"എന്താ ആന്റപ്പാ... വല്യ ആലോചനയിലാണല്ലോ...?"

"ങെ.. ആ... അച്ചനായിരുന്നോ.. ഞാന്‍ ശ്രദ്ധിച്ചില്ല്യാട്ടാ... ഈശോമിശിഹായ്ക്ക സ്തുതിയായിരിക്കട്ടെ."

"എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ... ഞാന്‍ ആന്റപ്പനെ കാണണംന്ന് വിചാരിച്ചിരിക്ക്യായിരുന്നു."

"എന്താ അച്ചോ വിശേഷം...?"

"വിശേഷൊക്കെ പിന്നെ പറയാം... ആദ്യം ഞാനൊരു കാര്യം ചോദിച്ചോട്ടെ... അല്ല ആന്റപ്പാ... ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നല്ലേ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..?"

"അതെ അച്ചോ...?"

"ആണല്ലോ... എന്നിട്ടാണോ നീ നിന്റെ കയ്യിലിരിക്കുന്ന കപ്പലണ്ടി ഒറ്റയ്ക്ക് തിന്നുതീര്‍ക്കണത്...?"

ആന്റപ്പന്‍ ചമ്മി. സ്വര്‍ണ്ണപല്ല് കാട്ടി ഒരു ഇളിഞ്ഞ ചിരിയും.

"അയ്യോ... സോറിയച്ചോ.. ഞാന്‍ പെട്ടെന്ന്... അതോര്‍ത്തില്ല്യ.... സോറിയച്ചോ... അച്ചനിതങ്ങട് പിടിച്ചേ.. പകുതിയാക്കേണ്ട... മുഴുവനും പിടിച്ചോ... സോറി..."

"ഉം... മതി നിന്റെ സോറികരച്ചില്‍... എല്ലാ സോറികളും വരവ് വെച്ചിരിക്കുന്നു."

കപ്പലണ്ടിപൊതിവാങ്ങി അച്ചന്‍ കൊറിച്ചുകൊണ്ടുനടക്കുമ്പോള്‍ ആന്റപ്പന്‍ ഓര്‍മ്മിപ്പിച്ചു.

"അല്ല അച്ചോ.. എന്തോ പറയാനിണ്ട്ന്ന് പറഞ്ഞിട്ട്. ?"

"ങാ... അതാണ്... അത് പിന്നെ... ഈ പലിശയ്ക്ക് കാശ് കടം കൊടുക്കുന്നതൊക്കെ പാപമാണെന്ന് അറിയില്ലേ... ആന്റപ്പന്.. അങ്ങനെയുള്ളവരെ ചാട്ടവാറിനടിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്..."

മുഖത്ത് ഒരിയ്ക്കല്‍കൂടി ചമ്മല്‍ വിടര്‍ന്നുവെങ്കിലും ഇത്തവണ ആന്റപ്പന്‍ വിദഗ്ധമായി ചിരിച്ചു.

"അച്ചോ... ഈ ബൈബിള്ന്ന് പറഞ്ഞാ ഒരു സംഭവന്ന്യാല്ലേ.. അതിലെല്ലാണ്ട്ട്ടാ. എല്ലാം."

അച്ചന്‍ ബാക്കിയുള്ള കപ്പലണ്ടി മുഴുവന്‍ വായിലേയ്ക്ക് കമിഴ്ത്തി, അത് പൊതിഞ്ഞിരുന്ന കടലാസ്സ് കലാപരമായി ചുരുട്ടിക്കൂട്ടി വലിച്ചറിഞ്ഞു. എന്നിട്ട് ആന്റപ്പനെ കടുപ്പിച്ചൊന്ന് നോക്കി.

"അപ്പോ ഇതൊക്കെയറിഞ്ഞിട്ടാണോ നീയിപ്പോഴും പലിശയ്ക്ക്...?"

"അത് പിന്നെ അച്ചോ... ഈ ആപത്തില് പെടണോരെ സഹായിക്കാനും ബൈബിളില്‍ പറയണില്ലേ... അച്ചന് അറിയ്യോ... വീടു പണിയാന്‍ കാശില്ലാത്തോര്, പെമ്മക്കളെ കെട്ടിച്ചുകൊടുക്കാന്‍ കാശില്ലാത്തോര്, കുട്ട്യോളെ പഠിപ്പിക്കാന്‍ ഫീസ് കൊടുക്കാനില്ലാത്തോര്, ഓപറേഷന് ആശുപത്രിയില്‍ കാശ് കെട്ടിവെക്കാനില്ലാത്തോര്,  അങ്ങനെ എത്രയെത്ര പേരെയാ ഞാന്‍ ദെവ്‌സോം സഹായിക്കണേന്ന് അറിയ്യോ അച്ചന്... കാശ് കൊടുക്കണ സമയത്ത് ഞാന്‍ ദൈവാന്നാ അവര് പറയാറ്... പക്ഷേണ്ട്‌ല്ലോ... ആ കാശ് തിരിച്ചുതരാന്‍ പറയുമ്പഴും പലിശേടെ കാര്യം പറയുമ്പഴും മാത്രം... എന്താന്നറിയില്ല.... അവര്‍ക്കെന്നെ ചെകുത്താനെ കാണണപോലെയാ..."

"അതിപ്പോ... ആന്റപ്പന്‍ പറയേണേലും കാര്യംണ്ട്... ന്നാലും.. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും എല്ലാര്‍ക്കുണ്ടാവില്ല്യേ... ആന്റപ്പാ..."

"ഉള്ളതിനനുസരിച്ച് ജീവിച്ചാപോരെ അച്ചോ... അന്തസ്സായിട്ട് ജീവിക്കണങ്ങ്യെ... നല്ലോണം പണിയെടുക്കണ്ടച്ചോ... നെറ്റിയിലെ വെയര്‍പ്പോണ്ട് അപ്പം കണ്ടെത്താനല്ലേ ബൈബിളിലും പറയണെ... അല്ലാണ്ട് വല്ലവന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് പശൂനെ വേടിക്കേണേല് വല്ല കാര്യണ്ടച്ചാ.. .കാശ് കടം വാങ്ങി മാനം രക്ഷിക്കുമ്പോ അത് തിരിച്ചുകൊടുത്തേ പറ്റൂ..  ഇല്ലെങ്കി ആ മാനം പൂവും അച്ചോ.. ഷുവറായിട്ടും  പൂവും."

"ടാ നെനക്ക് ജ്വല്ലറീന്ന്ള്ള വരുമാനല്ല്യേ... കുറികമ്പനീന്ന്‌ളള വരുമാനല്ല്യേ... പിന്നെന്തിനാണ്ടാ ഈ ശാപം കിട്ടണ പലിശ പരിപാടിയൊക്കെ ആയിട്ട് നടക്കണെ.?"

"അതിനും കാരണം ബൈബിളെന്ന്യാ അച്ചോ..."

"ങേ...!!! അതെന്താ നീ അങ്ങനെ പറഞ്ഞെ...?"

"അല്ല അച്ചോ...  നിങ്ങളുടെ സമ്പാദ്യം അഞ്ചിടങ്ങളിലായി സൂക്ഷിക്കണംന്നാണല്ലേ ബൈബിളില്‍ പറയുന്നത്... അതായത്... എല്ലാ മൊട്ടകളും ഒരു കൊട്ടേല് തന്നെ ഇടരുതെന്നല്ലേ ....?'

ജൂബിലി മിഷന്‍ സെന്ററില് എത്തിയപ്പോള്‍ അച്ചന്‍ നടത്തം നിര്‍ത്തി. എതിര്‍വശത്തുകൂടി വണ്ടിയുന്തി വരുന്ന കപ്പലണ്ടി വില്‍പ്പനക്കാരനെ കൈ കാണിച്ചുനിര്‍ത്തി. പോക്കറ്റില്‍ നിന്നും 5 രൂപയെടുത്ത് ഒരു പൊതി കപ്പലണ്ടി വാങ്ങി. നല്ല ചൂടുള്ള കപ്പലണ്ടി സ്വാദോടെ കൊറിച്ചുകൊണ്ട് ആന്റപ്പനോട് ചോദിച്ചു.

"അപ്പോ ആന്റപ്പാ.. നമ്മള് എന്താ പറഞ്ഞുവന്നെ...?"

"അതായത്... അച്ചോ... ഈ എല്ലാ മൊട്ടകളും ഒരു കൊട്ടേല്..."

"ആ മതി മതി.. മനസ്സിലായി... ഇപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി... ഞാനെന്നല്ല ആര് വിചാരിച്ചാലും നീ നേരെയാവില്ല്യാന്ന്."

ആന്റപ്പന്‍ ഒരു ചിരി വിഴുങ്ങി. പിന്നെ പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്നപോലെ അച്ചനോട് ചോദിച്ചു.

"അല്ല അച്ചോ... അച്ചനല്ലേ നേരത്തെ പറഞ്ഞെ.... ഈ  ഉള്ളതില്‍ പാതി ഇല്ലാത്തവന് കൊടുക്കണംന്നൊക്കെ ബൈബിളില് പറഞ്ഞിട്ട്‌ണ്ടെന്ന്..?"

"അതെ... അത് വളരെ ശരിയാണ്. എന്താ ഇപ്പോ ഒരു സംശയം...?"

"അല്ലാ... അച്ഛന്‍ ഒറ്റയ്ക്ക് കപ്പലണ്ടി തിന്നണതോണ്ട് ചോദിച്ചതാ..."

"ഓ.. അങ്ങനെ... ആന്റപ്പാ... നീ ബൈബിള് ശരിക്കും വായിച്ചിട്ടില്ല്യാട്ടാ... അന്യന്റെ മുതല്‍ ആഗ്രഹിക്കരുതെന്നും ബൈബിളില്‍ പറഞ്ഞിട്ട്ണ്ട്ടാ..."

ആന്റപ്പന് നേരെ കപ്പലണ്ടിപൊതി നീട്ടിപിടിക്കുമ്പോള്‍ വികാരിയച്ചന്റെ മുഖത്ത് 'എന്നോടാണോടാ നിന്റെ കളി' എന്നൊരു ഭാവം തെളിഞ്ഞുനിന്നിരുന്നു. ലൂര്‍ദ്ദ് പള്ളിയില്‍
മണി മുഴങ്ങി. കൃത്യം മൂന്ന് തവണ. ആന്റപ്പന്‍ ഉറപ്പിച്ചു. സത്യം.

46 അഭിപ്രായങ്ങൾ:

 1. നര്‍മ്മസത്യങ്ങള്‍, തെറ്റി സത്യനര്‍മ്മങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഹ.. ഹ... ഹാ... തെറ്റിയിട്ടില്ല അജിത്തേട്ടാ... രണ്ടും ശരിതന്നെ.

   ഇല്ലാതാക്കൂ
 2. കലക്കി സുധീ .....തുടര്‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന ഈ ആവിഷ്ക്കാര മിടുക്കിനു ഒരായിരം അഭിനന്ദനങ്ങള്‍ .....! ആന്റപ്പന്‍ അച്ഛനു വച്ചതും അച്ഛന്‍ ആന്റപ്പന് വച്ചതും വേദ വാക്യവ്യാഖ്യാനങ്ങള്‍....സാരവത്തായ ആശയം അതിന്‍റെ നര്‍മ്മവും തനിമയും തെളിമയില്‍ വരച്ചിട്ടു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആസ്വാദനത്തിനും അഭിനന്ദനങ്ങള്‍ക്കും വളരെ നന്ദി മാഷെ.

   ഇല്ലാതാക്കൂ
 3. എന്തും വ്യാഖ്യാനിക്കാം,എങ്ങിനെയും വ്യാഖ്യാനിക്കാം-അതിനുള്ള മിടുക്കുണ്ടെങ്കില്‍..........................

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതാണ് വേട്ടത്താന്‍ ജി പോയിന്റ്... മിടുക്കുണ്ടെങ്കില്‍ എങ്ങിനേയും വ്യാഖ്യാനിക്കാം.

   ഇല്ലാതാക്കൂ
 4. ഹാ ഹ ഹാാ.നന്നായി ഇഷ്ടപ്പെട്ടു.ചിരിച്ച്‌ പോയി.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആസ്വദിച്ചുവെന്നറിയുന്നതില്‍ ഒത്തിരി സന്തോഷം ഭായ്.

   ഇല്ലാതാക്കൂ
 5. വികാരിയച്ചന്‍റെ ആവശ്യം ഉള്ളതില്‍പ്പാതിയെന്നത് കപ്പലണ്ടിയില്‍ എത്തിയതോണ്ട് ആന്‍റപ്പനില്‍ നിന്ന് ആശ്വാസനിശ്വാസം ഉതിര്‍ന്നുകാണും......
  രസകരമായി കിഴക്കേക്കോട്ട വിശേഷം!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കിഴക്കേകോട്ട വിശേഷങ്ങള്‍ വായിക്കുവാനെത്തിയതില്‍ സന്തോഷം തങ്കപ്പന്‍ സാര്‍.

   ഇല്ലാതാക്കൂ
 6. തിരുവചനങ്ങള്‍ അവനവന്‍റെ സൗകര്യത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് മാറി മറിഞ്ഞ് കൊണ്ടിരിക്കുമെന്ന സത്യം നന്നായി അവതിരിപ്പിച്ചു സുധി...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതാണ് മുബീ.. അവനവന്റെ സൗകര്യത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച്. .. താങ്ക്‌സ്‌ട്ടോ...

   ഇല്ലാതാക്കൂ
 7. സരസമായി തന്നെ കിത്താബിലെ
  ആപ്തവാക്യങ്ങൾക്കുള്ള ഉരുളക്കുള്ള ഉപ്പേരികൾ
  പോലുള്ള നർമ്മ ഭാഷണങ്ങളാൽ മ്ടെ തച്ചാറ അച്ചനും
  പിന്നെ ആലുക്ക ആന്റപ്പേട്ടനും
  കലക്കീട്ട്ണ്ട്..ട്ടാ ഭായ്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ മുരളിച്ചേട്ടാ... മ്മടെ തൃശ്ശൂര് തന്നെ.

   ഇല്ലാതാക്കൂ
 8. മറുപടികൾ
  1. ഷഹീദ് ഭായ്... വായനയ്ക്കും കമന്റിനും താങ്ക്‌സ്‌ട്ടോ.

   ഇല്ലാതാക്കൂ
 9. ഇന്തൂട്ട്‌ന്നാ ഈ അച്ചന്‍ ഈ പറെണെ
  സംഗതി ഇഷ്ടായിട്ടാ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. റാംജി ഭായ്... തൃശ്ശൂര്‍ ഭാഷയൊക്കെ പഠിച്ചുവല്ലേ... !!!

   ഇല്ലാതാക്കൂ
  2. ദെന്താപ്പാദ്..മ്മ്ളൊര് അസ്സല് തൃശ്ശൂര് ഗഡ്യാന്ന്‍ അറീല്ലെ സുധീര്‍ ഭായ്.

   ഇല്ലാതാക്കൂ
  3. സോറി റാംജി ഭായ്. ഇത്ര നാളും ഞാന്‍ ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഇരിങ്ങാലക്കുടക്കാരനാണല്ലേ.. നാട്ടില്‍ വരുമ്പോ നമുക്കൊന്ന് കാണണം കേട്ടോ.

   ഇല്ലാതാക്കൂ
 10. എല്ലാരും കരിസ്മാടിക് ആയിക്കഴിഞ്ഞപ്പോള്‍ ബൈബിള്‍ തോന്നുംപടി വാഖ്യാനിക്കും . പന്ത്രണ്ടു കൊല്ലം തിയോളജി പഠിച്ച അച്ഛന്‍മാര്‍ മിണ്ടാണ്ടിരിക്കുന്നത് അല്പജ്ഞാനിയോട് വാദിച്ചിട്ടു കാര്യമില്ല എന്നോര്‍ത്തുകൊണ്ട് തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എവിടെയായാലും, അത് രാഷ്ട്രീയത്തിലായാലും സഭയിലായാലും, കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പണച്ചാക്കുകള്‍ തന്നെയായിരിക്കും. പ്രാക്റ്റിക്കലാകുമ്പോള്‍ തിയോളജിയെ അതിനനുസൃതമായ രീതിയില്‍ വ്യഖ്യാനിക്കുവാനല്ലേ കഴിയൂ. നന്ദി ജോസ്ലെറ്റ് ഭായ്.

   ഇല്ലാതാക്കൂ
 11. ഹ ഹ ഹ .... അന്യന്റെ മുതൽ ആഗ്രഹിക്കലെന്നു അറിഞ്ഞുടെ , അച്ഛനോടാ കളി .......

  മറുപടിഇല്ലാതാക്കൂ
 12. അച്ചനിപ്പം കാര്യങ്ങൾ ഒക്കെ ഏകദേശം മനസ്സിലായി ക്കാണുമല്ലോ. പുസ്തകത്തിലെ അറിവല്ല പ്രായോഗിക അറിവാണ് വേണ്ടതെന്ന് അച്ചനും എന്നും ഉപദേശിക്കാറണ്ടാകുമല്ലോ. അത് അച്ചനു മനസ്സിലാക്കി കൊടുത്തത് ആന്റപ്പൻ തന്ന്യാ.

  നർമ മധുരമായ എഴുത്ത്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നമ്മുടെ നാട്ടില്‍ ആന്റപ്പനും അച്ചനുമെല്ലാം പരസ്പരപൂരകങ്ങളാണല്ലോ ബിപിന്‍ ജി. വായനയക്കും കമന്റിനും ഇമ്മിണി നന്ദീട്ടോ.

   ഇല്ലാതാക്കൂ
 13. ആന്റപ്പനു ചേർന്ന അച്ചൻ - അച്ചനു ചേർന്ന ആന്റപ്പൻ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ മാഷെ.. എല്ലാവരും ഒന്നിനൊന്നു മെച്ചം. വായനയ്ക്ക നന്ദീ.

   ഇല്ലാതാക്കൂ
 14. ദെവിടിക്ക്യാ ആന്റപ്പന്റെ പോക്ക്‌‌ന്ന് നോക്ക്വേര്ന്ന്... ഒടുക്കം മ്മ്‌ടെ അച്ചൻ ആ ഡാ‍വിനെ പാലത്ത്‌മ്മെ നിർത്തി പോന്നൂല്ലേ...?

  കലക്കീട്ടാ സുധീർഭായ്... :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അല്ല പിന്നെ.. വികാരിയച്ചനോടാണോ ആന്റപ്പന്റെ കളി.. നന്ദി വിനുവേട്ടാ.

   ഇല്ലാതാക്കൂ
 15. ഓരോരുത്തരുടേയും ഹിതങ്ങൾക്കനുസരിച്ച് വളച്ചുകെട്ടി അവനവന്റെ വിശ്വാസത്തെ സ്വകാര്യവൽക്കരിക്കുകയെന്ന മനുഷ്യസ്വഭാവത്തെ സരസമായ സംഭാഷണങ്ങളിലൂടെ രസകരമായി അവതരിപ്പിച്ചു. ആസ്വദിച്ചു.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നന്ദി മുഹമ്മദ് ഭായ്... ഓരിലയില്‍ ഒരു കഥ കണ്ടിട്ട് ഇശ്ശി നാളായിട്ടോ.

   ഇല്ലാതാക്കൂ
 16. ബൈബിളായാലും ഖുറാനായാലും ഗീതയായാലും വ്യാഖ്യാനങ്ങൾ അവനവന്റെ ആവശ്യമനുസരിച്ച്‌ ആവാം.... :)

  നർമ്മത്തിൽ പൊതിഞ്ഞു പറഞ്ഞ ചിന്ത ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എന്റെ ചിന്തയൊന്നുമല്ല കുഞ്ഞേച്ചി... തൃശ്ശൂര്‍കാരുടെ ചില ഡയലോഗുകളാണ്... ഞാന്‍ ഒരു തമാശയായിട്ട് അവതരിപ്പിച്ചുവെന്നു മാത്രം.

   ഇല്ലാതാക്കൂ
 17. Please don't waste your talent by writing these.. Use your talent wisely :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. Occasionally I share some jokes. Please don't take it seriously. Anyway I am happy for leaving your sincere comment here. Thank you very much for the advice too.

   ഇല്ലാതാക്കൂ
 18. നമ്മുടെ ആവശ്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് ബാക്കിയൊക്കെ ആകാമെങ്കില്‍ ഇങ്ങനെയും വ്യാഖ്യാനിക്കാം.. കാര്യം നടന്നാ പോരെ...
  കൂടുതല്‍ ചിന്തിക്കുന്നതാണ് പ്രശ്നം... :) :)

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വിനീത് ഭായ്. വളരെ സന്തോഷം. ഒത്തിരി നന്ദി.


   ഇല്ലാതാക്കൂ
 19. കഥ ഇഷ്ടപ്പെട്ടു. ചിരിപ്പിച്ചു

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇത് കഥയൊന്നുമല്ല... റോസിലി മേം. തൃശ്ശൂരിലെ ചില പഴയ തമാശകളാണ്. ഞാനതിന് അല്‍പ്പം എരിവും പുളിയും കൊടുത്തുവെന്നുമാത്രം. വായനയ്ക്ക് നന്ദി.

   ഇല്ലാതാക്കൂ
 20. മറുപടികൾ
  1. സന്തോഷം ബാസിത് ഭായ്... നന്ദീട്ടോ ഈ വരവിനും വായനയ്ക്കും കമന്റിനും.

   ഇല്ലാതാക്കൂ
 21. Antappan nammude idayil ellam undu, cheyyunnathilellam oru justification undavum, daivathinte prathi purushanmaravatte, avarkkuthanne ariyilla sariyum thertumethennu- karanam sarithettikal ennonnillathanne

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആഷാജിയും ആപേക്ഷികതയുടെ ആളാണല്ലോ. ഈ വായനയ്ക്കും വളരെ നന്ദി.

   ഇല്ലാതാക്കൂ
 22. മറുപടികൾ
  1. സ്വാഗതം സാമൂസ് ഭായ്. തൃശ്ശൂര്‍ നര്‍മ്മങ്ങള്‍ ആസ്വദിച്ചുവെന്നറിയുന്നതില്‍ വളരെ സന്തോഷം. നന്ദി.

   ഇല്ലാതാക്കൂ