വെളുത്ത നുണകള്‍.

പ്രിയമാണത്രെ സത്യം;
വെളുവെളുത്ത നുണകള്‍ പോല്‍.

വികൃതമാണത്രെ സത്യം;
വേശ്യയുടെ സൗന്ദര്യം പോല്‍

ഭാരമാണത്രെ സത്യം;
തുമ്പിക്കൊരു കല്ലെന്ന പോല്‍.

മടുപ്പാണത്രെ സത്യം;
വയര്‍നിറഞ്ഞവനന്നം പോല്‍.

ശാശ്വതമാണത്രെ സത്യം;
ഗതികിട്ടാതലയും പ്രേതം പോല്‍.

ഇതൊന്നുമല്ലെന്നതാണ് സത്യം;
ഒഴിവാക്കുവാനാവാത്ത ശല്യം പോല്‍,

സ്വാര്‍ഥതയ്ക്ക്‌,  മനുഷ്യനില്‍ പിറന്ന;
ജാരസന്തതിയാണു സത്യം.
38 അഭിപ്രായങ്ങൾ:

 1. സ്വാര്‍ത്ഥതക്ക് മനുഷ്യനില്‍ പിറന്ന
  ജാരസന്തതിയാണ് സത്യം.

  സത്യഭാവങ്ങള്‍ ശരിതന്നെ.

  മറുപടിഇല്ലാതാക്കൂ
 2. കറുകറുത്ത നുണയെ വെളുവെളുത്തതാക്കുന്നതിലും സ്വാര്‍ത്ഥത!
  നന്നായിട്ടുണ്ട് വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. തുമ്പിയുടെ കല്ലിന്റെ ഭാരം മറ്റുള്ളവയുമായി യോജിച്ചു എന്ന് തോന്നിയില്ല. സത്യം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കയ്പാണു സത്യം. ആത്മാര്‍ത്ഥമായ കമന്റിന് നന്ദി ബിപിന്‍ ഭായ്.

   ഇല്ലാതാക്കൂ
 4. സത്യത്തിന്റെ ഒട്ടും ശ്രീയില്ലാത്ത സപ്തശ്രീ മുഖങ്ങൾ ..!

  ഇതിൽ പറഞ്ഞ ഈ ‘സത്യേട്ട’ന്റെ എതിർ കക്ഷികളുമായി കൂട്ടുപിടിക്കുന്നതുകൊണ്ടാകാം ഞാനൊക്കെ ഇത്ര സുന്ദരമായി
  ജീവിതത്തിൽ പിടിച്ച് നിൽക്കുന്നത് ...!

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാനടക്കം എല്ലാവരും അങ്ങനെതന്നെയാണ് മുരളിചേട്ടാ... നമുക്ക് ഗുണമുള്ളതാണെങ്കില്‍ പ്രിയം.. അല്ലാത്തതാണെങ്കില്‍ അപ്രിയം. അത്രതന്നെ.. പിന്നേം വന്നൂലോ... നന്ദി.

   ഇല്ലാതാക്കൂ
 5. ചില അപ്രിയ സത്യങ്ങളും ഉണ്ട്.
  നല്ല വരികൾ.., ആശംസകൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ശരിയാണ് ശിഹാബുദ്ദീന്‍ ഭായ്. പകരം നമുക്ക് വെളുത്ത നുണകള്‍ ( വൈറ്റ് ലൈസ് ) പ്രയോഗിക്കാമല്ലോ. വരവിനും കമന്റിനും നന്ദി കേട്ടോ.

   ഇല്ലാതാക്കൂ
 6. സത്യം ഇത്ര മാത്രം പ്രശ്നക്കാരനാണ് അല്ലേ സുധീർഭായ്...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ വിനുവേട്ടാ.. കള്ളത്തരം കാണിക്കുന്ന നമ്മുടെ രാഷ്ട്രീയക്കാരൊക്കെ രക്ഷപ്പെടുന്നത്, നുണകള്‍ കൊണ്ടല്ലേ... അവരുടെ പാര്‍ട്ടിക്കാര്‍ അത് വെളുപ്പിച്ചുകൊടുക്കും. എന്നിട്ട നമ്മളോടു പറയും.. നിങ്ങള് പുറത്തുനിന്നും കാണുന്നതുപോലെയല്ല... ഇതൊക്കെ ഇങ്ങനെയേ നടക്കൂവെന്ന.... നുണകള്‍ വെളുത്തതാണെങ്കില്‍ നമ്മള്‍ ക്ഷമിച്ചല്ലേ പറ്റൂ.

   ഇല്ലാതാക്കൂ
 7. ഒരുപാട് പേര്‍ ഒന്നിച്ചു പറയുന്ന നുണയാണ് സത്യം ...! നന്നായി സുധീര്‍ ദാസ് ...

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ആ ഓര്‍മ്മപ്പെടുത്തല്‍ കലക്കീട്ടാ സലീം ഭായ്... നന്ദി...

   ഇല്ലാതാക്കൂ
 8. വെളുത്ത നുണകള്‍ ആരെയും വേദനിപ്പിക്കാത്തവയാണെങ്കില്‍......നന്നായിരിക്കുന്നു .

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. പറയുന്നതെല്ലാം വെളുത്ത നുണകളെന്ന് വിശ്വസിപ്പിക്കുവാന്‍ കഴിഞ്ഞാലും മതി.. ഒട്ടും വേദന അനുഭവപ്പെടില്ല... വന്നതില്‍ സന്തോഷം.. നന്ദി...

   ഇല്ലാതാക്കൂ
 9. സത്യാന്യോഷണ പരീക്ഷണങ്ങള്‍

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അന്വേഷിച്ചത് സത്യത്തെയായിരുന്നു. കണ്ടത്തിയതെല്ലാം നുണകളും..

   ഇല്ലാതാക്കൂ
 10. സത്യമാണ് സത്യം . സത്യം പോല്‍ . നന്നായിട്ടുണ്ട് സുധീര്‍ ചേട്ടാ

  മറുപടിഇല്ലാതാക്കൂ
 11. ചിന്തിപ്പിക്കുന്ന ഈ സത്യാന്വേഷണം ഇഷ്ടമായീ സുധീർ ....

  പോസ്റ്റിടുമ്പോൾ ഒരു മെയിൽ അയക്കുമെങ്കിൽ സമയത്തിനു തന്നെ ഇങ്ങെത്താമായിരുന്നു .... :(

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കുഞ്ഞൂസ് മേം.. അതില്‍ സന്തോഷമേയുള്ളൂ. പരിഗണിക്കാം.. ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 12. സത്യത്തിന്‍ കൈപ വല്ലിയെക്കാള്‍
  നുണ തന്‍ തേന്‍നിലാവ് തന്നെ നന്ന്!!rr

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വന്തം ചെയ്തികളെ ന്യായീകരിക്കുവാന്‍ മനുഷ്യന്‍ ഉണ്ടാക്കി വിടുന്ന ഡയലോഗുകളാണെല്ലാം. അത് കളളന്മാര്‍ക്ക് നല്ലവണ്ണം ഉപയോഗിക്കുന്നുമുണ്ട്. വരവിനും കമന്റിനും നന്ദി രിഷാജി.

   ഇല്ലാതാക്കൂ
 13. അവസാന ഉത്തരതിലെയ്ക്കെത്തുവാൻ നല്ലൊരു വഴിക്കണക്ക് തന്നെ നന്നായി ഓരോ വരികളും എന്നാലും സത്യത്തോട് ഗന്ധിജിയോടെന്ന പോലെ നമുക്കൊരു സോഫ്റ്റ്‌ കോർണർ ഉണ്ട്

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വാഗതം ബൈജു മണിയങ്കാല... സോഫ്റ്റ് കോര്‍ണര്‍ നല്ലതാണ്. പക്ഷെ വേണ്ടത് ഹാര്‍ഡ് കോര്‍ണറാണ്. വായനയ്ക്കും കമന്റിനും ഒത്തിരി നന്ദി. കേട്ടോ..

   ഇല്ലാതാക്കൂ
 14. എല്ലാം സത്യം. പക്ഷെ യഥാർത്ഥസത്യം എങ്ങനെ തിരിച്ചറിയും?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. തിരിച്ചറിയുവാന്‍ കഴിയുന്ന സത്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതല്ലേ.. പ്രധാനം. വായനയ്ക്കും പ്രതികരണത്തിനും നന്ദി ഗീതാജി.

   ഇല്ലാതാക്കൂ
 15. നല്ല വരികൾ ...സത്യത്തെ എത്ര മേൽ വിവരിക്കാൻ ശ്രമിച്ചാലും അതിനൊരു പൂർണ്ണത കിട്ടണമെന്നില്ല ...അതിലേക്ക് ചേർക്കാൻ കൂടുതൽ വാക്കുകൾ മാത്രമേ ഉള്ളൂ ..ചുരുക്കത്തിൽ ഇനിയും എഴുതി തീരാത്ത ഒരു മഹാ ഇതിഹാസം തന്നെയാണ് സത്യം

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. വായനയ്ക്കും പ്രതികരണത്തിനും നന്ദി. പ്രവീണ്‍ ഭായ്

   ഇല്ലാതാക്കൂ
 16. ശൂന്യതയാണത്രെ സത്യം !
  തെരുവുപുത്രന്റെ നിസംഗമിഴികൾ പോൽ ...
  ' ഹിരണ്മയ പാത്രേണ സത്യസ്യാപിഹിതം മുഖം '... സത്യത്തെക്കുറിച്ച് വളരെ ചിന്തിക്കാൻ ഈ വായന സഹായിച്ചു . സത്യം നിഴലിനെപ്പോലെയും രാത്രിയെ പോലെയുമാകാം .. ഇനിയും കണ്ടെത്തപ്പെടാത്ത എന്തോ ഒന്നുമാവാം . എന്തായാലും നല്ല വരികൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. കമന്റും ഒത്തിരി ചിന്തിപ്പിക്കുന്നതാണ്. വായനയ്ക്കും പ്രതികരണത്തിനും നന്ദി. വിനീതാജി.

   ഇല്ലാതാക്കൂ
 17. നല്ല എഴുത്ത് ...സത്യവും ..അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. സ്വാഗതം രാധ ടീച്ചര്‍. സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി.

   ഇല്ലാതാക്കൂ
 18. ithiree biased aya varikal chilathenkilum...varikal manassinte kannadiyanenkil varikalkkevideyo oru judging mentality undo ennoru samsayam...but beautiful poem nevertheless

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ചെയ്യുന്നതൊക്കെ ന്യായീകരിക്കുവാന്‍ മനുഷ്യര്‍ കുറച്ച് പഴഞ്ചൊല്ലുകളും കാഴ്ചപ്പാടുകളും കൊണ്ടുനടക്കുന്നില്ലേ. നേരുപറഞ്ഞാല്‍ കഞ്ഞിയില്ല, സത്യത്തിന്റെ മുഖം വികൃതമാണ്. ആദര്‍ശം പറഞ്ഞിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ല, എല്ലാവരും പറയുന്ന നുണയാണ് സത്യം, നന്മയ്ക്കുവേണ്ടിയാണെങ്കില്‍ നുണ പറയുന്നതില്‍ തെറ്റില്ല എന്നുതുടങ്ങിയ ചിലത്. പലപ്പോഴും അവ തെറ്റുകളെ ന്യായീകരിക്കുവാനാണ് ഉപയോഗപ്പെടുത്തുന്നത്. അത്തരം കാഴ്ചപ്പാടുകളെ പരിഹസിക്കണമെന്നേ ഉദ്ദേശ്ശിച്ചുള്ളൂ. വരികള്‍ക്കിടയിലൂടെ രചയിതാവിന്റെ ജഡ്ജിംഗ് മെന്റാലിറ്റി കണ്ടെത്തിയ ആ സൈക്കോളജിക്കല്‍ മൂവ് എനിക്കിഷ്ടപ്പെട്ടു കേട്ടോ. ആ കണ്ടെത്തല്‍ വലിയൊരു പരിധിവരെ വളരെ ശരിയാണ്.

   ഇല്ലാതാക്കൂ