സൗന്ദര്യസൂത്രങ്ങള്‍


ദയയുണ്ടാകണം വാക്കുകളില്‍,
ചേലൊത്ത ചുണ്ടുകള്‍ക്കായ്‌.
കാണുമാറാകണം നന്മകള്‍,
ചന്തമെഴും കണ്ണുകള്‍ക്കായ്‌.
പങ്കുവെക്കണമാഹാരമെന്നും,
ആകാരസൗകുമാര്യത്തിനായ്‌.
തഴുകുവാനിട നല്‍കണം,
ദിനവും അല്‍പ്പനേരമെങ്കിലും,
സ്‌നേഹവിരലുകളായിഴകളില്‍,
ഇടതൂര്‍ന്നൊരു മുടിയഴകിനായ്‌.
സ്‌നേഹത്തേക്കാള്‍ വലുതല്ല;
ഒന്നുമെന്നറിയുമ്പോഴും,
സ്‌നേഹിക്കുവതെന്തേ നാം;
സൗന്ദര്യത്തെ മാത്രം.


Inspired by the `quote ‘Beauty Tips’ by Sam Levenson.

2 അഭിപ്രായങ്ങൾ:

 1. ഒന്നുമെന്നറിയുമ്പോഴും,
  സ്‌നേഹിക്കുവതെന്തേ നാം;
  സൗന്ദര്യത്തെ മാത്രം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അതെ സത്യമല്ലേ .... മുരളീ മുകുന്ദേട്ടാ...

   ഇല്ലാതാക്കൂ