കാപട്യമേ... നിന്റെ പേരല്ലോ രാഷ്ട്രീയം.

ഡല്‍ഹി പോലീസ്‌ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാത്തതിനാല്‍ ആം ആദ്‌മി പാര്‍ട്ടി സമരം ചെയ്‌തുവിജയിക്കുന്നതു (ഭാഗികമായെങ്കിലും) കണ്ടപ്പോള്‍, കേരളത്തിലെ സമരവീരന്‍മാരും സമരപ്രേമികളും സമരാരാധകരും എല്ലാവരും ഇപ്പോള്‍ സമരവിരോധികളായി മാറിയല്ലോ. കുറച്ചുനാളുകള്‍ക്കുമുന്‍പ്‌ കേരളത്തിലെ പാവം നഴ്‌സുമാരുടെ അവകാശസമരങ്ങളുടെ നേരെ സൗകര്യപൂര്‍വ്വം കണ്ണടച്ച്‌, ആശുപത്രിമുതലാളിമാരോട്‌ ഐകദാര്‍ഢ്യം പ്രകടിപ്പിച്ചവരെല്ലാം, ആം ആദ്‌മി നേതാവ്‌ കുമാര്‍ ബിശ്വാസിന്റെ വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള പ്രതികരണം ചികഞ്ഞെടുത്തപ്പോള്‍, ഇപ്പോള്‍ മലയാളി നഴ്‌സുമാരുടെ സംരക്ഷകരും ആരാധകരുമായി മാറിയല്ലോ. കാപട്യമേ... നിന്റെ പേരല്ലോ രാഷ്ട്രീയം. 

ചരിത്രത്തിലെ പഴയ ചില സമരങ്ങളുടെ വിജയാവേശങ്ങള്‍കൊണ്ടുമാത്രം ഇപ്പോഴും ഉപജീവനം കഴിഞ്ഞുപോകുന്ന മുഖ്യധാരാ പാര്‍ട്ടികളുടെ സമീപനം കാപട്യം നിറഞ്ഞതാണ്‌. ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സമരങ്ങള്‍ നടത്താന്‍ മടിക്കുന്ന എല്ലാം പ്രതികരണങ്ങളില്‍ മത്രം ഒതുക്കുന്ന വലതുപക്ഷങ്ങള്‍. ഞങ്ങള്‍ ഇപ്പോഴും ശക്തരാണെന്നു കാണിക്കുവാന്‍ വേണ്ടി ആത്മാവില്ലാത്ത സമര കോപ്രാട്ടികള്‍ കാട്ടുന്ന ഇടതുപക്ഷങ്ങള്‍, പള്ളി
പൊളിച്ച്‌ അമ്പലം പണിയാന്‍വേണ്ടി മാത്രം സമരം ചെയ്‌തിട്ടുള്ള മതപക്ഷങ്ങള്‍, ഇവരുടെയെല്ലാം സമീപനങ്ങള്‍ കാപട്യമെന്നല്ലാതെ എന്തുപറയുവാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ