ഏതാണ്‌ ദുര്‍ബലം ? നിയമങ്ങളോ ? വികാരങ്ങളോ ?

എം. ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത സദയം എന്ന സിനിമയില്‍ പോലീസ്‌ ഉദ്യോഗസ്ഥനായ മുരളിയോട്‌ കുറ്റവാളിയായ മോഹന്‍ലാല്‍ പറയുന്ന ഒരു ഡയലോഗുണ്ട്‌. അതിങ്ങനെയാണ്‌....

"അതെ.... അല്ല...... ഇതില്‍ രണ്ടിലൊന്നു പറയാനല്ലെ അവിടെ ചാന്‍സൊള്ളൂ. തെക്കോട്ടു പോയോ എന്നു ചോദ്യം.... ഉവ്വെന്ന്‌ പറയാം അല്ലെങ്കില്‍ ഇല്ലെന്ന്‌ പറയാം. തെക്കോട്ട്‌ പോയി ..പിന്നെ കിഴക്കോട്ടു തിരിഞ്ഞു... എന്ന്‌ പറയാന്‍ പാടില്ല.... അതാണ്‌ കോടതിയിലെ തമാശ. എല്ലാറ്റിനും ഇല്ല അല്ലെങ്കില്‍ ഉവ്വ്‌.... സത്യം എപ്പോഴും ഈ രണ്ടിനും ഇടയ്‌ക്ക്‌ എവിടെയെങ്കിലും ആവുമ്പോള്‍ എന്ത്‌ ചെയ്യും...."


https://www.youtube.com/watch?feature=player_detailpage&v=WAe8u0ug26g

സ്വവര്‍ഗ്ഗ രതിയെ നിയമത്തിന്റെ ഭാഷയില്‍ നിര്‍വ്വചിക്കുവാന്‍ കഴിയുമായിരിക്കും. എന്നാല്‍ നിയന്ത്രിക്കുവാന്‍ കഴിയുമോ ? നിയമത്തിന്റെ ഭാഷയിലും തലങ്ങളിലും ശരിതെറ്റുകള്‍ മാറിയും മറിഞ്ഞും കൊണ്ടിരിക്കും. നിയമപരമായി സ്‌ത്രീധനം വാങ്ങുന്നതു കൊടുക്കുന്നതും തെറ്റാണ്‌. പക്ഷെ അതിന്റെ വ്യാപ്‌തിയും അളവും ഓരോ ദിവസവും കൂടിക്കൂടി വരുന്നു. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്‌. പക്ഷെ കൈക്കൂലി കൊടുക്കാത്തവനും വാങ്ങാത്തവനും മണ്ടന്‍മാരെന്ന്‌ വിളിക്കുന്നവരാണ്‌ സമൂഹത്തില്‍ ഏറെയും. നിയമവ്യവസ്ഥയും മനുഷ്യന്റെ വൈകാരികതകളും ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തരങ്ങളായി ചലിക്കുന്നു. ഏതാണ്‌ ദുര്‍ബലമെന്ന്‌ തിരിച്ചറിയുവാന്‍ കഴിയുന്നില്ല. നിയമങ്ങളോ ? വികാരങ്ങളോ ? മനുഷ്യന്‍ രൂപപ്പെടുത്തുന്ന നിയമങ്ങളാണോ ദുര്‍ബലം ? അതോ മനുഷ്യനെ രൂപപ്പെടുത്തുന്ന വികാരങ്ങളാണോ ദുര്‍ബലം ? 


കാലികപ്രസക്തിയുള്ളതിനാല്‍ ഈ വരികള്‍ ഒരിക്കല്‍കൂടി ഈ ചുമരില്‍ ഒട്ടിക്കുകയാണ്‌. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ