ആടിനെ പട്ടിയാക്കുവാന്‍ കഴിഞ്ഞേക്കും.

ഇപ്പോള്‍ നിങ്ങള്‍ക്ക്‌ ആടിനെ പട്ടിയാക്കുവാന്‍ കഴിഞ്ഞേക്കും. നിങ്ങളോടൊപ്പം നില്‍ക്കുന്നവര്‍ അതേറ്റുപറയുകയും ചെയ്യും. പക്ഷെ ചരിത്രത്തില്‍ നിങ്ങള്‍ക്ക്‌ വെറുമൊരു പട്ടിയുടെ സ്ഥാനം മാത്രമായിരിക്കും. തീറ്റ തരുന്നവര്‍വേണ്ടി മാത്രം എപ്പോഴും വാലാട്ടികൊണ്ടിരിക്കുന്ന, സ്വന്തം വീടിന്റെ കാവല്‍ മാത്രം ഏറ്റെടുക്കുന്ന, അധികാരത്തിന്റെ പേയിളകിയ വെറുമൊരു പട്ടിയുടെ സ്ഥാനം. എല്ലാ തെറ്റുകളേയും ശരികളേയും സ്വന്തം ന്യായീകരണങ്ങളിലൂടെ വളച്ചൊടിക്കുവാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുന്നത്‌ നന്ന്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ