"ഏക്താ പ്രതിമ"യും "ലോഹകഷണങ്ങളും"

"സര്‍ദാര്‍ വല്ലഭായി പട്ടേലും" കര്‍ഷകരുടെ "ലോഹകഷണങ്ങളും" "ഏക്താ പ്രതിമ"യും ഒന്നും തന്നെ ബി.ജെ.പി. യുടേയോ മോഡിയുടേയോ ആദര്‍ശമോ ആശയങ്ങളോ അല്ല. ഇലക്ഷന്‍ കാംപെയിനിംഗിനുവേണ്ടി കരാറെടുത്ത പരസ്യകമ്പനി പറഞ്ഞുകൊടുത്ത അഡ്വര്‍ടൈസിംഗ്‌ / ബ്രാന്‍ഡിംഗ്‌ "കോണ്‍സെപ്‌റ്റ്‌" അഥവാ "തീം" മാത്രമാണത്‌. മുഖം വെളുപ്പിക്കാനുള്ള ഫെയര്‍ ഏന്റ്‌ ലൗലി പോലെ, മുടി വളരാനുള്ള ഷാംപൂ പോലെ ആളെപറ്റിക്കുന്ന വെറുമൊരു പ്രൊഫഷണല്‍ പരസ്യനാടകം. കട്ടാലും മുടിച്ചാലും കുഴപ്പമൊന്നുമില്ല. "പ്രൊഫഷണല്‍" വൈദഗ്‌ധ്യം ഉണ്ടായാല്‍ മതിയെന്നാണ്‌ പുതിയ നയം. " റിസള്‍ട്ട്‌ " ഉണ്ടാക്കുന്നവര്‍ക്കാണ്‌ മാര്‍ക്കറ്റ്‌. കച്ചവടത്തില്‍ ലാഭം ഉണ്ടാക്കാനറിയുന്നവനാണ്‌ സ്ഥാനം. അത്‌ " ഗോഡ്‌സെ " ആയാലും " മോഡിഫൈഡ്‌ ഗോഡ്‌സെ " ആയാലും. രാഷ്ട്രീയം എത്രകണ്ട്‌ കച്ചവടവത്‌കരിക്കപ്പെട്ടു, കൃത്രിമവത്‌കരിക്കപ്പെട്ടു, എന്നതിന്റെ തെളിവാണ്‌ ഈ മുഖം മിനുക്കലുകള്‍. പക്ഷെ അവര്‍ വിജയിക്കാനാണ്‌ സാധ്യത. കാരണം, ആരോഗ്യകരമായ ജീവിതശൈലിക്ക്‌ അനുയോജ്യമായ എണ്ണ / വെളിച്ചെണ്ണ തേച്ചുകുളി പഴഞ്ചന്‍രീതിയാണെന്നും മുടിവളരാന്‍ ഷാംപൂവാണ്‌ നല്ലതെന്നും വിശ്വസിപ്പിക്കാന്‍ തക്കവണ്ണം കച്ചവടസംസ്‌കാരം ജനങ്ങളുടെ തലച്ചോറുകളെ സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു. ഗുണമേന്‍മയുള്ള, പാര്‍ശ്വഫലങ്ങളില്ലാത്ത, ബദല്‍ ഉത്‌പന്നങ്ങള്‍ വിപണി കൈയ്യടക്കുംവരെ അവര്‍ പരസ്യങ്ങള്‍ക്കനുസൃതമായി ഷാംപൂകളും ഫെയര്‍ ഓന്റ്‌ ലൗലികളും മാറി മാറി ഉപയോഗിച്ചുകൊണ്ടേയിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ