ആത്മാവില്ലാത്ത സമരങ്ങള്‍


സമരങ്ങള്‍ ജനങ്ങളുടെ സ്വാഭാവികവും ആത്മാര്‍ത്ഥവുമായ എതിര്‍പ്പുകളായിരുന്നുവെങ്കില്‍ എന്തേ ടോള്‍പ്ലാസകള്‍ക്കെതിരെയുള്ള സമരങ്ങള്‍ ആരും കാണാതെപോയി ? എന്തേ സോളാര്‍ സമരം പരാജയപ്പെട്ടുപോയി ? എന്തേ ആദിവാസി സമരങ്ങള്‍ കാണാതെപോയി ? എന്തേ കൂടംകുളം സമരങ്ങളും കാതിക്കുടവും കാണാതെ പോകുന്നു ? ചിലതിനെ കണ്ടില്ലെന്നു നടിക്കുന്നു. ചിലതിനെ പുറമേനിന്നു പിന്‍തുണക്കുന്നു. ചിലതിനെ പ്രഹസനമാക്കുന്നു. ചിലതിനെ ഏറ്റുപിടിക്കുന്നു. ചിലതിനെ തളര്‍ത്തുന്നു. ചിലതിനെ വളര്‍ത്തുന്നു. സമരങ്ങളെ രാഷ്ട്രീയമായി ന്യായീകരിക്കുമ്പോഴും ഉപയോഗപ്പെടുത്തുമ്പോഴും നഷ്ടപ്പെടുന്നത്‌ സമരങ്ങളുടെ ആത്മാവാണ്‌. ക്രിയാത്മകമായ സമരങ്ങള്‍പോലും നാളെ ജനങ്ങള്‍ പുച്ഛത്തോടെ നോക്കികാണുന്ന അവസ്ഥാവിശേഷം സൃഷ്ടിക്കപ്പെടും. എല്ലാ സമരങ്ങളും വെറും കാട്ടിക്കൂട്ടലുകളാണ്‌ എന്ന നിര്‍വ്വികാരതയിലേക്കാണ്‌ ഇത്‌ നയിക്കുക. പുതിയ തലമുറ നാളെ ഈ സമരങ്ങളോടായിരിക്കും പഴയകാല പോരാട്ടങ്ങളെ താരതമ്യപ്പെടുത്തുക. ആത്മാവില്ലാത്ത സമരങ്ങള്‍ ആത്മഹത്യാപരമാണെന്ന്‌ ഓര്‍ക്കുന്നത്‌, തിരിച്ചറിയുന്നത്‌ നന്നായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ