ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നവരുടെ രാഷ്ട്രീയം.

എം.എല്‍.എ ആയിട്ടില്ലെങ്കിലും നമ്മുടെ നാട്ടില്‍ ക്രിമിനലുകള്‍ക്കും വെറുക്കപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സെക്രട്ടേറിയറ്റിലും പാര്‍ട്ടി സെക്രട്ടേറിയറ്റുകളിലും സുഖമായി വിലസാന്‍ പറ്റുന്ന സാഹചര്യമുണ്ട്‌. അവരുടെ ഏജന്റുമാരാണോ ഭരണത്തില്‍ എന്നു തോന്നും വിധമാണ്‌ വിലസല്‍. ഭരണപക്ഷത്തില്‍ മാത്രമല്ല, പ്രതിപക്ഷത്തും ഇവര്‍ക്ക്‌ മിത്രങ്ങളുണ്ട്‌ എന്നതും അത്ഭുതപ്പെടുത്തുന്നു. നാളെ അവര്‍തന്നെ ഭരിക്കുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കോടതി വെറുതെ വിട്ടാലും ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്നത്‌ അതുകൊണ്ടാണ്‌. രാഷ്ട്രീയ പാര്‍ട്ടിയെന്നാല്‍ എന്താണെന്നു പുനര്‍ചിന്തനം നടത്തേണ്ട കാലം സംജാതമായിരിക്കുന്നു. സത്യം പറഞ്ഞാല്‍ അത്‌ അരാഷ്ട്രീയവാദമാണെങ്കില്‍ അതില്‍ അഭിമാനിക്കുവാനേ നിര്‍വ്വാഹമുള്ളൂ..


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ