കള്ളനെ കള്ളനെന്നുതന്നെ വിളിക്കുക.#Congress MP stokes controversy, says politics is a lucrative business #BirenderSingh said politics is a very lucrative profession even if you fail in other spheres of life. http://ow.ly/pxJns


രാഷ്ട്രീയമാണ്‌ ഏറ്റവും നല്ല ബിസിനസ്സ്‌ എന്നു കേള്‍ക്കുമ്പേള്‍ ഇതാര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌ എന്ന്‌ തോന്നിയേക്കാം. പക്ഷ രാഷ്ട്‌ീയക്കാര്‍ എന്ത്‌ വിറ്റാണ്‌ ലാഭമുണ്ടാക്കുന്നത്‌ എന്നു ചിന്തിച്ചിട്ടുണ്ടോ ? ടോള്‍ പിരിച്ച്‌ ലാഭമുണ്ടാക്കാന്‍ അവര്‍ നമ്മുടെ റോഡുകള്‍ വിറ്റു. മോണ്‍സാന്റോയുടെ വിത്തുകള്‍ക്കായി അവര്‍ നമ്മുടെ മണ്ണ്‌ വിറ്റു. കൊക്കോകോളയെ പോലുള്ളവര്‍ക്കായി നമ്മുടെ വെള്ളം വിറ്റു. പാവപ്പെട്ടവന്‌ കിട്ടേണ്ട അരിയും ഗോതമ്പും പഞ്ചസാരയും പൂഴ്‌ത്തിവെപ്പുകാര്‍ക്ക്‌ വിറ്റു. സേവനങ്ങള്‍ ലഭിക്കേണ്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സേവനങ്ങള്‍ക്ക്‌ വിലപേശുന്ന ബ്രോക്കര്‍മാര്‍ക്കും ഏജന്റുമാര്‍ക്കും വിറ്റു. ഇനി എന്തെല്ലാം വിറ്റഴിക്കുവാന്‍ ഉണ്ടന്ന്‌ പരതി നടക്കുകയാണ്‌ രാഷ്ട്രീയകച്ചവടക്കാര്‍. അഞ്ചുകൊല്ലം കൂടുമ്പോള്‍ ഒരു വോട്ടുകുത്തി തീര്‍ക്കേണ്ടതല്ല ജനാധിപത്യബോധം. തുടര്‍ച്ചയായി പ്രതികരിച്ചുകൊണ്ടേയിരിക്കണം. രാഷ്ട്‌ീയമായോ നിയമപരമായോ അവരെ തോല്‍പ്പിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ അവരെ വൈകാരികമായി തോല്‍പ്പിക്കാന്‍ കഴിയും. കാരണം രാഷ്ട്രീയക്കാരന്‍ മോഷ്ടിക്കാന്‍ ഇഷ്ടപ്പെടുമ്പോഴും കള്ളനെന്ന്‌ വിളിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതുതന്നെ. അതുകൊണ്ട്‌ മടിക്കാതെ വിളിക്കുക.. നില്‍ക്കുന്നത്‌ ഏതു കൊടിയുടെ കീഴിലാണെങ്കിലും കള്ളനെ കള്ളനെന്നുതന്നെ വിളിക്കുക. അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ