Translate

ഷെര്‍ലക്‌ ഹോംസ്‌..... സ്വര്‍ഗ്ഗത്തിലും....!!!












മരണശേഷം സ്വര്‍ത്തിലെത്തിയ ഷെര്‍ലക്‌ ഹോംസിനെ കാത്തിരുന്നത്‌ മറ്റൊരു വെല്ലുവിളിയായിരുന്നു. അദ്ദേഹം സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശിക്കുമ്പോള്‍ അവിടെ വലിയ തിക്കും തിരക്കും ബഹളവുമായിരുന്നു. . അക്ഷമനായി ഉലാത്തുന്ന സെന്റ്‌ പീറ്ററിനോട്‌ അദ്ദേഹം കാര്യം തിരക്കി.

"പ്രാര്‍ത്ഥനക്കു സമയമായി. ആദാമിനെ കാണുന്നില്ല. ആദാമിനെ കാണാതെ വിശ്വാസികള്‍ ബഹളം വെച്ചുതുടങ്ങിയിരിക്കുന്നു. വിശാലമായ സ്വര്‍ഗ്ഗത്തില്‍ ഇനി അയാളെ കണ്ടെത്തുക ദുഷ്‌കരവുമാണ്‌." സെന്റ്‌ പീറ്റര്‍ അസ്വസ്ഥതയോടെ മറുപടി പറഞ്ഞു.

"ഞാനൊന്ന്‌ അന്വേഷിച്ചിട്ടുവരാം." എന്നു പറഞ്ഞുകൊണ്ട്‌ ഷെര്‍ലക്‌ ഹോംസ്‌ പോകാന്‍ തുടങ്ങി.

"നിങ്ങളുടെ തിരച്ചില്‍ വിഫലമാവാനാണ്‌ സാധ്യത....." സെന്റ്‌ പീറ്ററിന്റെ വാക്കുകള്‍ക്കു ഷെര്‍ലക്‌ ഹോംസ്‌ മറുപടി നല്‍കിയില്ല.

അധികം വൈകാതെ ആദാമിനേയുംകൊണ്ട്‌ ഷെര്‍ലക്‌ ഹോംസ്‌ തിരിച്ചെത്തി. അദ്‌ഭുതത്തോടെ 
 സെന്റ്‌  പീറ്റര്‍ ചോദിച്ചു.

"ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ആദാമിനെ നിങ്ങള്‍ക്ക്‌ എങ്ങിനെയാണ്‌ തിരിച്ചറിയാനായത്‌ ?

ഹോംസ്‌ ചിരിച്ചുകൊണ്ടുപറഞ്ഞു.

"പിതാവേ.. അത്‌ വളരെ എളുപ്പമായിരുന്നു. കാരണം ആദാം എന്ന ഇദ്ദേഹത്തിന്‌ മറ്റുള്ളവരെപ്പോലെ "പൊക്കിള്‍കുഴി" കാണാന്‍ വഴിയില്ലല്ലോ ?" 


*******************************************************************************
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഫലിത കഥകള്‍ എനിക്ക്‌ ഒരുപാടിഷ്ടമാണ്‌. ഞാന്‍ കേട്ടിട്ടുള്ള, വായിച്ചിട്ടുള്ള അത്തരം കഥകള്‍ എന്റെ ശൈലിയില്‍ പരിഭാഷപ്പെടുത്തി ഇവിടെ പങ്കുവെക്കുന്നു. 

ചെറുമരാജവംശം.

ജനാധിപത്യം പുലരുന്നതിന് തൊട്ടുമുമ്പുള്ള ആ രാത്രിയില്‍ രാജാവ്, കൊട്ടാരം സേവകരില്‍ ഒരാളായ ചെറുമനെ വിളിച്ചുവരുത്തി. "ചെറുമാ...അറിഞ്...