മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കായി.....ഒരാളുടെ വയസ്സായ അമ്മ അസുഖം ബാധിച്ച്‌ കിടപ്പിലായി. അയാള്‍ക്കും അയാളുടെ ഭാര്യക്കും ആ സ്‌ത്രീ ഒരു ഭാരമായി മാറി. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്‌ത്രീ മരിച്ചു. മകനും മരുമകളും സന്തോഷത്തോടെ ആ സ്‌ത്രീയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. അവര്‍ ആ സ്‌ത്രീ കിടന്ന മുറി വൃത്തിയാക്കികൊണ്ടിരിക്കുമ്പോള്‍, അവരുടെ അഞ്ചുവയസ്സുള്ള മകന്‍ ഓടിച്ചെന്ന്‌, കട്ടിലിനടിയില്‍ വെച്ചിരുന്ന, ചുളുങ്ങിയതും അരികുകളില്‍ അഴുക്കുപിടിച്ചതുമായ ഒരു പാത്രം എടുത്തുകൊണ്ടു ഓടിപ്പോയി. അപ്പോള്‍ അയാള്‍ ചോദിച്ചു.

"നിനക്കെന്തിനാണ്‌ ആ പാത്രം ?."

"എടുത്തുവെക്കാനാ... വയസ്സായി വയ്യാണ്ട്‌ കിടന്നാല്‍ ഈ പാത്രത്തിലല്ലേ ചോറ്‌ കൊട്‌ക്ക്വാ.... അച്ഛനും അമ്മയും വയസ്സാകുമ്പോള്‍, വയ്യാണ്ട്‌ കിടക്കുമ്പോള്‍, ഞാന്‍ ഇത്‌ല്‌ ചോറ്‌ തരാം ?.

അവന്റെ നിഷ്‌കളങ്കമായ മറുപടി കേട്ട്‌ അയാളും ഭാര്യയും തരിച്ചുനിന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ