നവതിയുടെ നിറവില്‍ വി. എസ്‌.കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ വി.എസ്‌. അച്യുതാനന്ദന്‍ വലിയ ആളാകുന്നത്‌ അദ്ദേഹം കമ്മ്യൂണിസ്‌റ്റ്‌ ആയതുകൊണ്ടുമാത്രമാണ്‌. അത്‌ ഗാന്ധിജി കോണ്‍ഗ്രസ്സുകാരനായിരുന്നു എന്നു പറയുന്നതുപോലെയാണ്‌. ആത്യന്തികമായി അവരെല്ലാം മനുഷ്യരാണ്‌. മനുഷ്യത്വമുള്ള മനുഷ്യര്‍. നിലവാരം നഷ്ടപ്പെട്ട രാഷ്ട്രീയസംസ്‌കാരത്തിന്റെ ഭാഗമായിപ്പോയി എന്നതുകൊണ്ട്‌ ചിലതെറ്റുകള്‍ പറ്റിയിട്ടുണ്ടാകാം. മനുഷ്യന്റെ ഏറ്റവും വലിയ ഇസങ്ങള്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണെന്ന്‌, വോട്ടിനുവേണ്ടി മഹത്‌വ്യക്തികളുടെ പിതൃത്വം ഏറ്റെടുക്കുന്ന പാര്‍ട്ടികള്‍ തിരിച്ചറിയുന്നത്‌ നന്നായിരിക്കും 

വി.എസ് അപ്പൂപ്പന് നവതി ജന്മദിനാശംസകൾ


Some of the lines copied from the wall post of a Facebook profile.
Quoting Karun Elempulavil in response:
"തൊണ്ണൂറു വയസ്സായി , ഈ പൊതുജീവിതത്തില്‍ എന്തെങ്കിലും regret ഉണ്ടോ എന്ന് ചോദിച്ചു വി എസ്‌ അച്യുതാനന്ദനോട് മനോരമയിലെ ജോണി ലൂക്കോസ്. “regret ഒന്നും ഇല്ല” എന്നും “ഞാന്‍ സംതൃപ്തന്‍” ആണെന്നും വി എസ്‌ മറുപടി പറഞ്ഞു. ഞാന്‍ ടെലിവിഷനിലെ ആ മാര്ക്സി റ്റ്‌ രാഷ്ട്രീയ നേതാവിനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. കണ്ണുകള്‍ അടച്ചാണ് അധികവും സംസാരിച്ചത് , അല്ലെങ്കില്‍ അങ്ങനെയാണ് ആ സമയം അതിന്റെയൊക്കെ theater effect : ഈ നേതാവ് അതിന്റെ കളി അറിയുന്ന ആളാണ്‌. താന്‍ നയിച്ച ആലപ്പുഴയിലെ കയര്‍ തൊഴിലാളി സമരങ്ങളെപ്പറ്റി അദ്ദേഹം പറയുന്നുണ്ട്, ഈ അഭിമുഖത്തിലും. പിന്നെയും സമരങ്ങള്‍ ഉണ്ട് പറഞ്ഞത്. പക്ഷെ , ഈ പറഞ്ഞതില്‍ നിന്നും മാത്രം രണ്ടു നാമങ്ങള്‍ എടുത്തു നോക്കു : “കയര്‍ വ്യവസായവും" “തൊഴിലാളി’യും. കേരളത്തില്‍ അദേഹത്തിന്റെ അര നൂറ്റാണ്ടില്‍ അധികമുള്ള പൊതുജീവിതത്തിന്റെ കണ്മുമ്പില്‍ തന്നെ രണ്ടും തകര്‍ന്നു. കയര്‍ വ്യവസായം, അതിനെ സമകാലികമാക്കുന്ന അറിവോ മനോനിലയോ ഇദ്ദേഹത്തിന്റെ പാര്ട്ടിക്ക് ഉണ്ടായില്ല, ഫിലിപ്പിന്സ്് പോലുള്ള രാജ്യങ്ങളില്‍ പോലും അത് എങ്ങനെ സമകാലികമായി മുന്നേറി എന്ന് എന്റെ ജോലിയുടെ ഭാഗമായി എനിക്ക് മനസിലാക്കാന്‍ പറ്റിയിട്ടുണ്ട്. നാട്ടിലെത്തന്നെ പഠനങ്ങള്‍ ഉണ്ട്. തൊഴിലാളിയോ? അയാളെ അയാളുടെ ആത്മാവില്‍ വെച്ചു തന്നെ നിലംപരിശാക്കി : അയാള്‍ പാര്ട്ടി യുടെ ജാഥക്ക് ദിവസക്കൂലിക്ക് വരുന്ന ആളായി, മദ്യപാനിയായി, ‘ലോട്ടറി’യുടെ അടിമയായി, തൊഴിലായി എന്ത് ചെയ്യും എന്ന് സമൂഹം അതിവേഗം മധ്യവര്ഗ്ഗ് സമൂഹമായി കൊണ്ടിരിക്കുന്ന ഒരു സംസ്ഥാനത്ത്‌ അന്തിന്ച്ച്ചു നില്ക്കു ന്നു, അയാളുടെ തൊഴില്‍ വേറെ സ്ഥലത്ത് നിന്നും എത്തിയവര്‍ ചെയ്യുന്നു. താന്‍ നയിച്ച ദേശീയപ്രസ്ഥാനത്തിനൊടുവില്‍ ഇന്ത്യക്ക് സ്വാത്രന്ത്ര്യം കിട്ടിയ നാളുകളിലെ ഗാന്ധിജിയെ ഞാന്‍ വെറുതെ ഓര്ത്തു . അസംതൃപ്തനായ രാഷ്ട്രീയക്കാരനായി, , അതിനേക്കാള്‍ അസംതൃപ്തനായ ഇന്ത്യക്കാരനായി, തോറ്റുകൊണ്ട് ആ ‘നേതാവ്’ മരിച്ചു. അയ്യോ, അല്ല , അയാളെ വേറെയൊരു ഇന്ത്യക്കാരന്‍ വെടിവെച്ചു കൊന്നു. ഒരു താരതമ്യവും ഇല്ല . പക്ഷെ നമ്മുടെ കഴിഞ്ഞ അമ്പതുകൊല്ലത്തെ രാഷ്ട്രീയജീവിതത്തിന്റെ ഒരു ടിപ്പിക്കല്‍ നേതാവാണ് വി എസ്‌. നാം നമ്മെ എങ്ങനെ കണ്ണുകള്‍ അടച്ചു കബളിപ്പിച്ചു എന്നതിന്റെ ഒന്നാം നമ്പര്‍ സാക്ഷി. അതിനാല്‍ , അടുക്കളയില്‍ കൂട്ടാന്‍ ഉണ്ടാക്കാന്‍ കഷണം നുറുക്കുമ്പോള്‍ ‘മാതൃഭൂമി’യില്‍ വി എസ്‌ നു വേണ്ടി പിയേര്സന്‍ വാദിക്കുമ്പോള്‍ ‘പാര്ട്ടി ’ക്ക് വേണ്ടി ബി ഉണ്ണികൃഷ്‌ണന്‍, ഭാസുരേന്ദ്രബാബു സിദ്ധാന്തം പറയുമ്പോള്‍ വാഷ്ബേസിനില്ത്ത്ന്നെ ഞാന്‍ കാര്ക്കിോച്ചു തുപ്പി. ആളൊഴിഞ്ഞ തെരുവിലെ ഇരുട്ടില്‍ മുരളാന്‍ എത്തിയ കാടന്‍ പൂച്ചകളെ പോലുള്ള ടെലിവിഷനില്‍ലെ ആ ഒച്ചകള്‍ ഓടിച്ചെന്ന് ഓഫാക്കി."

Post by Sri. Harish Vasudevan
90 ആം വയസ്സിലും സാമൂഹിക ജാഗ്രതയും അഴിമതിവിരുദ്ധ പോരാട്ടവീര്യവും മനസ്സിൽ സൂക്ഷിക്കുന്ന, കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിന്റെ 'അച്ചുതണ്ടാ'യി നിലനിൽക്കുന്ന വി.എസ് അപ്പൂപ്പന് നവതിജന്മദിനാശംസകൾ.. ആ ആക്റ്റിവിസ്റ്റ് സെഞ്ച്വറി അടിക്കുമാറാകട്ടെ.

Subramannian TR commented on my post in "Malayalam" Facebook Community.

2000 ത്തിന് മുന്പ് മാധ്യമങ്ങള്‍ ഒരുക്കിയിരുന്ന വി എസിന്റെ ചിത്രത്തിന് വെട്ടുകത്തിയുമായി ( വെട്ടി നിരത്തുന്ന വി എസ് ) നില്‍ക്കുന്ന ഒരു ക്രൂരനും യാഥാസ്ഥികനുമായ നേതാവിന്റെ മുഖമായിരുന്നു.അന്നൊക്കെ അദ്ദേഹം സിപിഎം സിക്രട്ടരിയോ അല്ലെങ്കില്‍ പൂര്‍ണമായും ആ പ്രസ്ഥാനത്തിന്റെ സംഘടനാ രീതിക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ആളുമായിരുന്നു. പാര്‍ടിയുടെ തീരുമാനങ്ങളുമായി ഇടയുകയും അവ മാധ്യമങ്ങള്‍ വഴി സംവദിക്കുകയും ചെയ്തു തുടങ്ങിയപ്പോഴാണ് അദ്ദേഹം മാ മാധ്യമങ്ങളുടെ കണ്ണില്‍ നല്ല ഇടയനും ജനകീയനുമാവാന്‍ തുടങ്ങിയത്. . ഇത് വി എസിന് മാത്രം സംഭവിക്കുന്ന ഒന്നല്ല. പര്ടിക്കൊപ്പം നിന്ന കെ ഇ എന്നെയും എം എന്‍ വിജയനെയും കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയത് , മധ്യമങ്ങള്‍ അവര്‍ക്ക് പരസ്യം നല്‍കി തുടങ്ങിയത് അവര്‍ സിപിഎം മായി അകന്നു എന്ന് അവര്‍ കരുതി തുടങ്ങിയപ്പോഴാണ്. കഥകള്‍ വി എസില്‍ മാത്രം ഒതുങ്ങുകയില്ല , അത് തുടര്‍ന്നുകൊണ്ടേയിരിക്കും. കഥയറിയാതെ ആട്ടം കാണുന്നവര്‍ക്ക് എല്ലാം പുതിയതായി അനുഭവപ്പെടും എന്നത് ഒരു ദോഷമായി കാണാനാകില്ല.

My View. 

ആറ്റങ്ങള്‍ കൂടിചേര്‍ന്ന്‌ തന്മാത്രകളും, തന്മാത്രകള്‍ കൂടിചേര്‍ന്ന്‌ പദാര്‍ത്ഥങ്ങളും ഉണ്ടാകുന്നതുപോലെ, വ്യക്തികള്‍ കൂടിച്ചേരുമ്പോള്‍ കുടുംബവും കുടുംബങ്ങള്‍ കൂടിച്ചേര്‍ന്ന്‌ സമൂഹവും ഉണ്ടാകുന്നു. നല്ല നാഥന്മാര്‍ ഉള്ള കുടുംബങ്ങളില്‍ നല്ല തലമുറയെ വളര്‍ത്തിയെടുക്കുന്നു. ഒരേ ആശയങ്ങളും ചിന്താഗതികളും ഉള്ളവര്‍ ചേര്‍ന്ന്‌ കൂട്ടായ്‌മകള്‍ ഉണ്ടാകുന്നു. അക്കൂട്ടത്തില്‍ മിടുക്കന്‍ നേതാവാകുന്നു. നല്ല നേതാക്കള്‍ പാര്‍ട്ടികള്‍ കെട്ടിപടുക്കുന്നു. അവരില്‍ അഭിപ്രായവ്യത്യാസങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാം. ചിലരെ പുറത്താക്കിയേക്കാം. തെറ്റിപിരിഞ്ഞുപോയവന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കാം. അതൊക്കെ പാര്‍ട്ടിക്കാരുടെ, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ മാത്രം. ആ "ആട്ടത്തിലും കഥകളിലും" ജനങ്ങള്‍ക്ക്‌ താത്‌പര്യമുണ്ടാകണമെന്നില്ല. ജനങ്ങള്‍ക്ക്‌ വലുത്‌ നല്ല നേതാക്കളെയാണ്‌. നല്ല ജനപ്രതിനിധികളാണ്‌. നല്ല സമീപനങ്ങളും ഉറച്ച നിലപാടുകളുമാണ്‌. ജനാധിപത്യ വ്യവസ്ഥിതിക്കുള്ളിലാണ്‌ എല്ലാ പാര്‍ട്ടികളും. പാര്‍ട്ടികള്‍ക്കുള്ളിലും ജനാധിപത്യം തന്നെയാണ്‌ വേണ്ടതും. പാര്‍ട്ടികള്‍പ്പുറത്തേക്ക്‌ നേതാക്കള്‍ വളരുന്നത്‌ പാര്‍ട്ടികള്‍ക്ക്‌ അരോചകമായിരിക്കും. പക്ഷെ ജനാധിപത്യത്തിന്‌ അത്‌ ഗുണമേ കൊണ്ടുവരൂ. അല്ലെങ്കില്‍ പാര്‍ട്ടികള്‍, അല്ലെങ്കില്‍, പാര്‍ട്ടികളുടെ നേതൃത്വങ്ങള്‍, ജനാധിപത്യത്തെ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌.

He replied

അതിനെ പാര്‍ടി എന്നായിരിക്കില്ല പറയുക, ജനകൂട്ടത്ത്തിന്റെ സംഗമം എന്നാണ്,അവയില്‍ കയൂക്കുള്ളവന്‍ കാര്യക്കാരനാകും. പാര്ടിയാകുമ്പോള്‍ അടുക്കും ചിട്ടയുമൊക്കെ വേണ്ടിവരും അല്ല എങ്കില്‍ എല്ലാവിധ കൊള്ളരുതായ്മകള്‍ക്കും വിധേയമാകും, അത് ജനാധിപത്യമാകില്ല. തനിയെ ആരെങ്കിലും നേതാവാകും എന്ന് കരുതുന്നവര്‍ തികച്ചും നിഷ്കളങ്കമായി ചിന്തിക്കുന്നവരാണ്. മാധ്യമങ്ങള്‍ നിനച്ചാല്‍ 12 കൊല്ലമായി നിരാഹാരം കിടക്കുന്ന ആളെ കണ്ടില്ലെന്നു വരുത്താനും രണ്ടു നാല് ദിനം കൊണ്ട് ഒരാളെ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോലും അറിയപ്പെടുന്ന ഒരു ഗാന്ധിയനാക്കി മാറ്റുവാനും കഴിയും എന്നതാണ് പുതിയ പ്രി പൈഡ് വാര്‍ത്താ സംസ്കാരം.

My View. 

കയ്യൂക്കുള്ളവന്‌ എവിടെയും കാര്യക്കാരനാകാം. അത്‌ പാര്‍ട്ടിക്കുള്ളിലും സംഭവിക്കാം. എല്ലാ കമ്മ്യൂണിസ്‌റ്റുകളും മനുഷ്യരാണ്‌, ജനങ്ങളാണ്‌. എന്നാല്‍ എല്ലാ മനുഷ്യരും എല്ലാ ജനങ്ങളും കമ്മ്യൂണിസ്റ്റുകളല്ല. കൃസ്‌ത്യാനിക്ക്‌ വലുത്‌ അവന്റെ മതവും മാര്‍പാപ്പയും തന്നെയാകും. എതിര്‍ത്താല്‍ തെമ്മാടിക്കുഴിയാകും ഫലം. പക്ഷെ അത്‌ ഒരു ജനാധിപത്യത്തിന്റെ ഭാഗമായ ഒരു പാര്‍ട്ടിയുടെ ശൈലിയാകാന്‍ പാടില്ല. എല്ലാ പാര്‍ട്ടികള്‍ക്കും സ്വന്തം മാധ്യമങ്ങള്‍ ഉള്ള ഈ കാലത്ത്‌ മാധ്യമങ്ങളെ പഴിച്ചിട്ട്‌ എന്തു കാര്യം.

He replied

വി എസ് ഫാനുകള്‍ ഇത് കൂടി വായിച്ചിരിക്കുന്നത് നല്ലത് /////ഈ കാലത്ത് ഏറ്റവും പ്രാധാന്യം ഉള്ള ഒരു അഭിമുഖം ജനം അറിഞ്ഞിരിക്കേണ്ടത് !! ============================= Vishnu Krishnan 1987ൽ കലാകൌമുദിയിൽ വന്ന VSന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം .. ചോദ്യം : മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ധൈഷണിക സ്വാതന്ത്ര്യം ഇല്ലാതായി എന്ന ഒരു ധാരണ കഴിഞ്ഞ കുറേ കാലമായി ബലപ്പെട്ടിട്ടുണ്ട് ... വി.എസ് : ആരു പറഞ്ഞു? ഏത് പാര്‍ട്ടി സഖാവിനും സ്വന്തം അഭിപ്രായങ്ങള്‍ അവരവരുടെ നിലവാരത്തില്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത് ജനാധിപത്യവും ജനാധിപത്യ കേന്ദ്രീകരണവുമാണ്. ഭൂരിപക്ഷാഭിപ്രായം ന്യൂനപക്ഷം അംഗീകരിക്കണം എന്ന് മാത്രം. മേല്‍ ഘടകത്തിന് കീഴ് ഘടകങ്ങള്‍ വിധേയവുമാകണം.സ്വതന്ത്രമായ അഭിപ്രായങ്ങളില്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ പിന്നെ അതിനെ വെല്ലുവിളിക്കാന്‍ പാടില്ല.ഇതാണ് പെറ്റി ബൂര്‍ഷ്വാ പാര്‍ട്ടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള വ്യത്യാസം. ചോദ്യം : പത്തു മുപ്പതു കൊല്ലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സീനിയര്‍ നേതാവായി ഉയര്‍ന്ന ഒരാളെ ഒരഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കുന്നത് കടും കൈ അല്ലേ ? സ്വതന്ത്രമായ ചര്‍ച്ച അനുവദിക്കുന്നതിനു പകരം അതിനെ അടിച്ചമര്‍ത്തുക അല്ലേ നിങ്ങള്‍ ചെയ്യുന്നത്?.കാലാന്തരത്തില്‍ ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലേ? ഉത്തരം : പാര്‍ട്ടിയുടെ നയങ്ങളാണ് ഞങ്ങള്‍ക്ക് പരമപ്രധാനം. വ്യക്തികളല്ല. എത്ര ഉന്നതനായിരുന്നാലും പാര്‍ട്ടി നയത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയില്ല. കോണ്‍ഗ്രസ്സിലോ ജനതാപാര്‍ട്ടിയിലോ സി.പി.ഐയിലോ അതൊക്കെ നടക്കും. കയര്‍ വ്യവസായത്തില്‍ യന്ത്രവല്‍ക്കരണ പ്രശനം വന്നപ്പോള്‍ സി.പി.ഐയിലെ എം.ടി.ചന്ദ്രസേനന്‍ അതിനെ അനുകൂലിച്ചു.മറ്റുള്ളവര്‍ എതിര്‍ത്തു. ഇതൊന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ പറ്റില്ല.. ചോദ്യം : .....................പോലെ ജനപ്രീതിയുള്ള ഒരു നേതാവിനെ നഷ്ടപ്പെടുന്നത് പാര്‍ട്ടിക്ക് ക്ഷീണം വരുത്തിവയ്ക്കുകയില്ലേ ? വി.എസ്. : 1964-ഇല്‍ ഡാങ്കേ പോയി. രാജേശ്വരറാവു പോയി, എം.എന്‍.പോയി, ടി.വി. പോയി, അച്യുതമേനോന്‍ പോയി.ആര് ക്ഷീണിച്ചു ? പിന്നീട് എന്‍.സി.ശേഖര്‍ പോയി.എ.വി.ആര്യന്‍ പോയി, കെ.പി.ആര്‍.പോയി .ആര് ക്ഷീണിച്ചു ?

My View. 

 "വി.എസ്‌.ഫാനുകള്‍" എന്ന പ്രയോഗം കൊള്ളാം. ചെഗുവേരയെ ആരാധിക്കുന്നവരെല്ലാം പുകവലിക്കാരാണോ ?. ഇസങ്ങളൊന്നും പറഞ്ഞാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത സാധാരണക്കാരായ ജനങ്ങളും മോഹന്‍ലാലിനേയും സച്ചിന്‍ തെന്‍ഡുല്‍ക്കറേയും റൊണാള്‍ഡോയേയും പോലുള്ളവരെ മാത്രം ആരാധിച്ചുശീലിച്ച യുവാക്കളും നിഷ്‌പക്ഷരായ ജനാധിപത്യസ്‌നേഹികളും വി.എസില്‍ കണ്ടത്‌, അഴിമതിക്കെതിരെ ധീരമായ നിലപാടെടുക്കുന്ന സത്യസന്ധനായ, ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെയും ഭരണാധികാരിയേയുമായിരുന്നു. പിണറായി വിജയന്‍ ഒരു പ്രഗത്ഭനായ സംഘടനാ നേതാവാണെന്നും അദ്ദേഹം കേരളം കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയായിരുന്നുവെന്നും പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ആരാധനയുണ്ടാകുന്നതുപോലെതന്നെയാണ്‌ കരുത്തനായ പ്രതിപക്ഷനേതാവെന്ന നിലയിലും പ്രഗത്ഭനായ മുഖ്യമന്ത്രിയെന്നനിലയിലും വി.എസിലും ജനങ്ങള്‍ക്ക്‌ ആരാധനയുണ്ടായത്‌. പാര്‍ട്ടി വിചാരിച്ചാല്‍ ഒരാളെ മന്ത്രിയാക്കാന്‍ കഴിയുമായിരിക്കും. പക്ഷെ അധികാരം കിട്ടികഴിയുമ്പോള്‍ ഒരു ഭരണാധികാരിയെന്ന നിലയില്‍ അയാളുടെ മികവ്‌ കണക്കാക്കുന്നതില്‍ ആ വ്യക്തിയുടെ തികച്ചും വ്യക്തിപരമായ സത്യസന്ധത, ആത്മാര്‍ത്ഥത, അഴിമതികളോടുള്ള സമീപനങ്ങള്‍ തുടങ്ങിയ സ്വാഭാവസവിശേഷതകള്‍ക്കും അതിയായ സ്വാധീനമുണ്ട്‌, പ്രാധാന്യമുണ്ട്‌. നേതാക്കന്മാരുടെ തെറ്റുകളെ "രാഷ്ട്രിയമായും നിയമപരമായും" നേരിട്ടുകൊണ്ട്‌ ന്യായികരിക്കുവാന്‍ ശ്രമിക്കുന്ന പാര്‍ട്ടികള്‍ നിലനില്‍ക്കുന്ന ഈ ജനാധിപത്യവ്യസ്ഥിതിയില്‍, പ്രലോഭനങ്ങളെ അതിജീവിക്കുന്നതില്‍ ഒരു പരിധിവരെയെങ്കിലും വിജയിക്കുന്നവരോട്‌ ജനങ്ങള്‍ക്ക്‌ താത്‌പര്യം തോന്നുക സ്വാഭാവികം മാത്രം. അതൊരു വൈകാരികമായ അടുപ്പമാണ്‌. "വോട്ട്‌" എന്നതും ഒരു വൈകാരിക പ്രവൃത്തിയാണ്‌. തിരഞ്ഞടുപ്പുവേളയില്‍ നാടുനീളെ ഫ്‌ളെക്‌സ്‌ ബോര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രത്തോടൊപ്പം വി.എസിന്റെ വെളുക്കനെ ചിരിക്കുന്ന ചിത്രം കൂടി വെക്കാന്‍ വെമ്പല്‍കൊണ്ടതിന്റെ പിന്നിലെ മനഃശാസ്‌ത്രവും ഈ വൈകാരികതതന്നെയായിരുന്നില്ലേ ? സമ്മേളന ചടങ്ങുകളിലെ ബാക്ക്‌ഡ്രോപ്പുകളില്‍ കാണുന്ന ഇ.എം.എസിന്റേയും എ.കെ.ജിയുടേയും ചെഗുവേരയുടേയും തലകള്‍ക്കുപിന്നിലും ഈ വൈകാരികതതന്നെയായിരുന്നില്ലേ ?

പാര്‍ട്ടികളോടുള്ള വൈകാരിക അടുപ്പം കുറയുമ്പോള്‍, പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരില്‍ നടത്തുന്ന വൃത്തികെട്ട കോംപ്രമൈസുകള്‍ കണ്ടുമടുക്കുമ്പോള്‍, നയസമീപനങ്ങളില്‍ വ്യതിചലനങ്ങളുണ്ടാകുന്നതുപോലെതന്നെ, വൈകാരികമായ അടുപ്പങ്ങളിലും വ്യതിചലനം സംഭവിക്കും. അത്‌ ചിലപ്പോള്‍ വി.എസിനെപ്പോലുള്ളവരിലോ ആധുനിക ഗാന്ധിമാരിലോ ചെന്നുചേര്‍ന്നേക്കാം. സ്വന്തം ദൗര്‍ബല്യങ്ങള്‍ പുതിയ എതിരാളികളെ സൃഷ്ടിക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയാണ്‌ അത്‌. ബഹുഭൂരിപക്ഷം രാഷ്ട്രീയക്കാരും അഴിമതിയെന്നത്‌ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഭാഗമാണ്‌ എന്ന്‌ വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വി.എസിനെപ്പോലുള്ളവര്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമാണ്‌. പാര്‍ട്ടിക്കും അപ്പുറത്ത്‌, രാഷ്‌ട്രീയത്തിനും അപ്പുറത്താണ്‌ എന്നേപ്പോലുള്ളവര്‍ വി.എസിനെ കാണുന്നത്‌. വിജയന്‍ മാഷിന്റെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ "പിണക്കത്തിന്‌ അങ്ങനെയും ഒരര്‍ത്ഥമുണ്ട്‌. പക്ഷെ അത്‌ ഒരു ചൈല്‍ഡിഷ്‌ പ്രൊട്ടസ്റ്റ്‌ ആയിത്തന്നെ നില്‍ക്കും. അത്‌ ഒരു കുടുംബത്തിനു നേരെയുള്ള ഒരു പ്രതിഷേധമായി നില്‍ക്കും. കുടുംബത്തിനെതിരായതുകൊണ്ട്‌ അത്‌ ഒരു വ്യവസ്ഥക്ക്‌ എതിരായിട്ടുള്ള പ്രതിഷേധാകും. ദി സിസ്റ്റം ഓഫ്‌ ദി ഫാമിലി, ദി ഫാമിലി സിസ്‌റ്റം ഓര്‍ ഈവണ്‍ ദി ഐഡിയോളജിക്കല്‍ സിസ്റ്റം, അപ്പോള്‍ പൊളിറ്റിക്കല്‍ സിസ്റ്റം, പിണക്കത്തിന്‌ അങ്ങനെ ഒരുപാടര്‍ത്ഥങ്ങളുണ്ട്‌." വി.എസിനോട്‌ ജനങ്ങള്‍ക്കുള്ള, പാര്‍ട്ടിയിലെ അണികള്‍ക്കുള്ള, ആരാധന പാര്‍ട്ടിക്ക്‌ ഗുണമല്ലേ ചെയ്‌തിട്ടുള്ളൂ. പിന്നെന്തിനാണ്‌ വി.എസിനെ കൂടുതല്‍പ്പേര്‍ സ്‌നേഹിക്കുമ്പോള്‍ പാര്‍ട്ടിക്കാര്‍ അലസോരപ്പെടുന്നത്‌. പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ വി.എസിനെ സ്‌നേഹിക്കുന്നതാണോ തെറ്റ്‌ ? സ്‌നേഹവും ബഹുമാനവുമൊക്കെ ചോദിച്ചുവാങ്ങാവുന്ന ഒന്നല്ലല്ലോ? വിശ്വാസമെന്നത്‌ ഒരു നേര്‍ത്ത പട്ടുനൂല്‍പോലെയാണ്‌. അത്‌ പൊട്ടാതെ നോക്കണം. പൊട്ടിപ്പോയാലും കൂട്ടികെട്ടാന്‍ കഴിയുമായിരിക്കും. പക്ഷെ അപ്പോഴും ഒരു കെട്ടുണ്ടാകും. ആ നൂലിന്‌ പഴയ സുഖമുണ്ടാവില്ല. ആശാനൊന്നു പിഴച്ചാല്‍ ശിഷ്യര്‍ക്ക്‌ അമ്പത്‌ പിഴക്കും. റോക്കറ്റ്‌ ഒരു മില്ലിമീറ്റര്‍ തിരിച്ചുവെച്ചാല്‍ അത്‌ എത്തിച്ചേരുന്നത്‌ ലക്ഷ്യത്തില്‍നിന്നും മാറി ആയിരകണക്കിന്‌ കിലോമീറ്ററുകള്‍ക്കപ്പുറത്തായിരിക്കും.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ