സത്യസന്ധതയെ മുറുകെപിടിക്കുക

കട്ടാലും മുടിച്ചാലും കുഴപ്പമൊന്നുമില്ല. "പ്രൊഫഷണല്‍" വൈദഗ്‌ധ്യം ഉണ്ടായാല്‍ മതിയെന്നാണ്‌ പുതിയനയം. " റിസള്‍ട്ട്‌ " ഉണ്ടാക്കുന്നവര്‍ക്കാണ്‌ മാര്‍ക്കറ്റ്‌. കച്ചവടത്തില്‍ ലാഭം ഉണ്ടാക്കാനറിയുന്നവനാണ്‌ സ്ഥാനം. അത്‌ " ഗോഡ്‌സെ " ആയാലും " മോഡിഫൈഡ്‌ ഗോഡ്‌സെ " ആയാലും. കച്ചവടം നടത്തി കച്ചവടം നടത്തി ഇന്ത്യയില്‍ ഒരു പശുവിനെ വാങ്ങണമെങ്കില്‍, അമേരിക്കയില്‍ പുല്ലുണ്ടോ എന്ന്‌ നോക്കേണ്ട ഗതികേടിലാണ്‌ നാം. എന്നിട്ടും ഇവിടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും കൊണ്ടുനടക്കുന്ന ഗാന്‌ധിജിമാര്‍ക്ക്‌ സ്ഥാനമില്ല. കാരണം കച്ചവടം നടത്താന്‍ വന്നവര്‍ കച്ചവടത്തിന്റെയും ലാഭത്തിന്റേയും അപകടകരമായ വിഷം കുത്തിവെച്ചാണ്‌ മടങ്ങിപ്പോയത്‌. അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ക്കുക. സത്യസന്ധതയെ മുറുകെപിടിക്കുക. ആദ്യം അവര്‍ നിങ്ങളെ അവഗണിക്കും. പിന്നെ പരിഹസിക്കും. ഒടുവില്‍ അവര്‍ നിങ്ങളോട്‌ ഏറ്റുമുട്ടും. ഒടുവില്‍ വിജയം സത്യസന്ധതയ്‌ക്കും ആത്മാര്‍ത്ഥതക്കും തന്നെയായിരിക്കും. സത്യസന്ധതയിലൂടെ ലാഭം സൃഷ്ടിക്കുവാന്‍ കഴിയില്ല എന്ന്‌ വാദിക്കുന്ന കച്ചവടക്കാര്‍ അത്യാഗ്രഹികള്‍ മാത്രമാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ