ശിക്ഷിക്കപ്പെടേണ്ടത്‌, അവര്‍ മാത്രമല്ല;


  
രാഷ്ട്രീയത്തെയും ജനങ്ങള്‍ നല്‍കിയ അംഗീകാരത്തേയും സ്വന്തം താത്‌പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ച ആര്‍.ജെ.ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവും കോണ്‍ഗ്രസ്‌ നേതാവ്‌ റഷീദ്‌ മസൂദും അഴിമതികുറ്റത്തിന്‌ ശിക്ഷിക്കപ്പെട്ടു. പക്ഷെ ശിക്ഷിക്കപ്പെടേണ്ടത്‌, അവര്‍ മാത്രമല്ല; അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടികള്‍ കൂടിയാണ്‌. രാജ്യത്തെ തിരഞ്ഞെടുപ്പു ചട്ടങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അംഗീകാരം ലഭിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക്‌, അവര്‍ നാമനിര്‍ദ്ദേശം ചെയ്യുകയും പിന്നീട്‌ ജനങ്ങള്‍ തിരഞ്ഞെടുക്കുകയും ചെയ്‌ത ഒരു നേതാവ്‌ അഴിമതി കാണിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കുറ്റക്കാരനാണെന്ന്‌ തെളിയിക്കപ്പെട്ടുകഴിഞ്ഞാല്‍, അയാള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ അംഗീകാരം തന്നെ റദ്ദാക്കപ്പെടേണ്ടതാണ്‌. എങ്കിലേ ജനാധിപത്യത്തിന്‌ നല്ലഫലങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയൂ. അല്ലെങ്കില്‍ പാര്‍ട്ടികള്‍ സ്വന്തം തെറ്റുകളെ രാഷ്ട്രീയമായും നിയമപരമായും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ