50 : 50 യും നിഷ്‌പക്ഷതയും















ഇവിടെ ഒരു ജനാധിപത്യ വ്യവസ്ഥയുണ്ടെന്ന ബോധമുള്ളവരില്‍, 50 ശതമാനം പേര്‍ ഒരു കക്ഷിയുടെ തെറ്റുകള്‍ക്ക്‌ പിന്തുണ നല്‍കുകയും 50 ശതമാനം പേര്‍ മറ്റൊരു കക്ഷിയുടെ തെറ്റുകള്‍ക്ക്‌ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഒന്നുകില്‍ ചെകുത്താന്റെയൊപ്പം അല്ലെങ്കില്‍ കടലിനൊപ്പം, ഒന്നുകില്‍ അമേരിക്കയോടൊപ്പം അല്ലെങ്കില്‍ തീവ്രവാദികളോടൊപ്പം, എന്നു പറയുന്നതുപോലെ. നിഷ്‌പക്ഷ സമീപനം സ്വീകരിക്കുന്നവരെ ജനാധിപത്യവിരുദ്ധര്‍ എന്നാണ്‌ ചിലര്‍ വിളിക്കുന്നത്‌. അധികാരത്തിലെത്തുമ്പോള്‍ എല്ലാ പാര്‍ട്ടികളും ഒരുപോലെ അഴിമതി നടത്തുമ്പോള്‍, ഭരണപക്ഷവും പ്രതിപക്ഷവും പരസ്‌പരം കൂട്ടികൊടുക്കുമ്പോള്‍, ആരുടെ പക്ഷത്തുനില്‍ക്കണം ? ഇവിടെ ഇങ്ങനെയൊക്കെയേ നടക്കൂ എന്നത്‌, ഇവിടെ ഇങ്ങനെയൊക്ക തന്നെയേ നടക്കാന്‍ പാടുള്ളു എന്ന്‌ ആഗ്രഹിക്കുന്നവര്‍ മാത്രമാണ്‌. പക്ഷം ചേരാതെ, കൊടി നോക്കാതെ, നല്ലതിനെ അംഗീകരിക്കുകയും തെറ്റുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു നിഷ്‌പക്ഷം വളര്‍ന്നുവരേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ